ബാലവേണി - ഭാഗം 28


കണ്ണുകൾ തുറന്നപ്പോൾ അയാൾ ഏതോ ഒരു മുറിയിലായിരുന്നു.അധികം വെളിച്ചമില്ലാത്തത്കൊണ്ട്  താൻ എവിടെയാണെന്ന് പെട്ടെന്ന് അയാൾക്ക് മനസിലായില്ല.അത് സുമയുടെ വീട്ടിലെ ഒരു ബെഡ്‌റൂം ആണെന്ന് മനസ്സിലായതും അയാൾ പെട്ടെന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു.അപ്പോഴാണ്  തന്റെ കൈ കാലുകൾ കൂട്ടിക്കെട്ടി താൻ ഒരു കസേരയിൽ  ബന്ധനസ്ഥനായിരിക്കുകയാണെന്ന് അയാൾക്ക് മനസ്സിലായത്.പെട്ടെന്ന് മുറിയിലെ ലൈറ്റ് തെളിഞ്ഞു.മുൻപിൽ നിൽക്കുന്ന ആളെ  കണ്ടതും അയാളുടെ കണ്ണുകൾ കുറുകി.
"വെൽക്കം മിസ്റ്റർ ജാവേദ് അലിയാസ് ഭോല !" ആ ശബ്ദം സുമയുടേതായിരുന്നു!
"ആപ് യഹാം! ആപ്കോ പോലീസ് നെ ഗിരഫ്താർ കിയാ  താ  നാ? "(നിങ്ങളോ! നിങ്ങളെ പോലീസ് അറസ്റ്റ് ചെയ്തതല്ലേ?)ഭോല വിശ്വാസം വരാതെ ചോദിച്ചു.
"അതെങ്ങനെ ശരിയാവും  ഭോലാ..പോലീസിനെ ഇങ്ങോട്ട് വിളിച്ച് വരുത്തിയ ആളെ തന്നെ അവർ അറസ്റ്റ് ചെയ്യുമോ?അത് ന്യായം ആണോ?"സുമ പരിഹസിച്ചു.
ഭോലയുടെ  കണ്ണുകളിൽ പക  നിറഞ്ഞു!
"തുംഹേ  സബ് കുച്ച് പത്താത്താ..നിങ്ങൾക്ക് എള്ളാം അറിയാമായിറുന്നു!" ഭോല പകയോടെ സുമയെ  നോക്കി.
"എനിക്കെല്ലാം അറിയാമായിരുന്നു.പക്ഷെ ദാ  ഇവർക്കൊന്നും മനസ്സിലായിട്ടില്ല .നമുക്ക് എല്ലാം വിശദമായിട്ട് ഇവരെ പറഞ്ഞ് കേൾപ്പിക്കാം അല്ലെ?"സുമ ജിതേഷിനെയും ശ്രീബാലയെയും ചൂണ്ടി പറഞ്ഞു.അപ്പോഴാണ് ഭോല  മുറിയുടെ വാതിൽക്കൽ  നിൽക്കുന്ന ശ്രീബാലയെയും ജിതേഷിനെയും കണ്ടത് .അവരെ കണ്ടതും അവന്റെ മുഖം മാറി.
"സാബ്..മുജ്‌കോ ബച്ചാവോ  സാബ്..യെ ഔരത് ക്യാ ബോൽ   രഹി  ഹേ ?മുജേ  കുച്ച് പത്താ നഹി.."("സാർ! എന്നെ രക്ഷിക്കു സാർ! ഈ സ്ത്രീ എന്താണ് സാർ പറയുന്നത്?എനിക്കൊന്നും അറിയില്ല..")ഭോല ജിതേഷിന്റെ മുഖത്തേക്ക്  നോക്കി കരഞ്ഞു.
"ബിട്ടിയാ ബച്ചാവോ ബിട്ടിയാ..മെയ്നെ കഹാ താ നാ കി യെ ഔരത് ടീക് നഹി ഹേ..ബച്ചാവോ മുജേ ബച്ചാവോ.."(മോളെ എന്നെ രക്ഷിക്കു! ഞാൻ പറഞ്ഞതല്ലേ ഈ സ്ത്രീ ശരി അല്ലെന്ന്?")ഭോലയുടെ  കണ്ണുനീർ കണ്ടിട്ടും ശ്രീബാലയോ ജിതേഷോ  അനങ്ങിയില്ല..എന്താണവിടെ സംഭവിക്കുന്നതെന്ന്  മനസ്സിലാവാതെ അവർ രണ്ടുപേരും സുമയെ നോക്കി.പെട്ടെന്ന് ഭോല  തന്റെ കഴുത്തിൽ കിടന്ന രുദ്രാക്ഷത്തിലേക്ക് നോക്കി.അത് അവിടെ ഇല്ലായിരുന്നു.
"നോക്കണ്ട ഭോല...അതവിടെ ഇല്ല! സോറി ഭോല അല്ലല്ലോ..ജാവേദ്! എത്ര മാറ്റിയാലും വിളിച്ച് ശീലിച്ച പേരെ വായിൽ വരൂ.."സുമ പറഞ്ഞു.
"ഞാൻ പറഞ്ഞ് വന്നത് നീ ഇപ്പൊ കഴുത്തിൽ തപ്പിയ സാധനം  ഇല്ലേ?പോലീസിന്റെ പിടിയിലാവുകയോ നിന്നെ ആരെങ്കിലും തിരിച്ചറിയുകയോ അങ്ങനെ എന്തെങ്കിലും   ആപത്ത് വന്നാൽ എടുത്ത് വിഴുങ്ങാൻ നീ എപ്പോഴും കഴുത്തിൽ ഇട്ടുകൊണ്ട് നടന്നിരുന്ന സൈനെയ്‌ഡ്‌ അടങ്ങിയ ലോക്കറ്റ്! അത് ഞങ്ങൾ ഇങ്ങ് എടുത്തു!"സുമ പരിഹാസത്തോടെ പറഞ്ഞു.
ഭോലയുടെ  കരച്ചിൽ നിന്നു!അവന്റെ മുഖം വികൃതമായി!
"തും സബ്‌ ലോഗോം  നെ മിൽകർ  മേരെ സാംനെ നൗട്ടങ്കി കിയ ഔർ  മുജേ ബേവകുഫ്   ബനായ!"("നിങ്ങൾ എല്ലാവരും എന്റെ മുൻപിൽ നാടകം കളിച്ചു എന്നെ വിഡ്ഢിയാക്കി!")ഭോല പല്ലുകടിച്ചു.
" ശെരിയാ ഞങ്ങൾ എല്ലാവരും നിന്റെ മുൻപിൽ നാടകം കളിക്കുകയായിരുന്നു.ഈ 'ഞങ്ങൾ' എന്ന് ഉദ്ദേശിച്ചത് ജിതേഷിനെയോ ബാലയെയോ അല്ല കേട്ടോ.അവർക്കിപ്പോഴും കാര്യം  എന്താണെന്ന് അറിയില്ല.ഞങ്ങൾ വേറെ കുറച്ച് പേർക്ക് മാത്രം അറിയാവുന്ന സത്യം ഇന്ന് ഇവരോടും ഞങ്ങൾ പറയാൻ പോവുകയാണ്..അത് പറയുന്നതിന് മുൻപ് നമുക്ക് മറ്റ് ചിലരെ  വിളിക്കാനുണ്ട്.."
സുമ പറഞ്ഞു.
പെട്ടെന്ന് ആ മുറിയിലേക്ക് രണ്ട് പേർ  വന്നു.അവരെ കണ്ട് ജിതേഷ് ഞെട്ടിപ്പോയി!
അത് നന്ദനും ശ്യാമയും ആയിരുന്നു!
“നന്ദാ മോനെ.."ജിതേഷ് നന്ദനെ കെട്ടിപ്പിടിച്ചു. ശ്രീബാല അവരെ രണ്ടുപേരെയും ആദ്യം കാണുകയായിരുന്നു..അന്ന് ജിതേഷിന്റെ പഴ്സിലെ ഫോട്ടോയിൽ കണ്ടത് ഇവരെ രണ്ടുപേരെയും ആയിരുന്നു എന്നവൾ ഓർത്തെടുത്തു.നന്ദൻ ശ്യാമയുടെ കൈകളിൽ പിടിച്ച് ഭോലയെ  നോക്കി നിൽക്കുകയായിരുന്നു.നന്ദന്റെ  കണ്ണുകളിൽ ഭീതി പടരുന്നത് ജിതേഷ് കണ്ടു..
"സാംപ്‌! സാംപ്‌!"നന്ദൻ പേടിയോടെ മന്ത്രിച്ചു!
"അന്ന് പാർക്കിൽ വെച്ച് മിഥിലയും  നന്ദനും അക്രമിക്കപ്പെട്ടപ്പോൾ അവർ രണ്ടുപേരും ഒരുപോലെ ശ്രദ്ധിച്ച ഒന്നുണ്ടായിരുന്നു.അവരെ ആക്രമിച്ച  ആളുടെ കൈയിൽ  പച്ച കുത്തിയിരിക്കുന്ന മൂന്ന് തലയുള്ള പാമ്പിന്റെ രൂപം! അതുകൊണ്ടാണ് നന്ദൻ പഴയ  ഇൻസിഡന്റ് ഓർക്കുമ്പോഴൊക്കെയും സാംപ്‌ എന്ന് ഹിന്ദിയിൽ അലറിവിളിച്ചുകൊണ്ടിരുന്നത്.."സുമ പറയുന്നത് കേട്ട് ജിതേഷ് നന്ദനെ നോക്കി.
നന്ദൻ ശ്യാമയുടെ കൈകളിൽ ഒന്നുകൂടി മുറുകെ പിടിച്ചു.
"അതും ഭോലയുമായി  എന്ത് ബന്ധം?" ജിതേഷ് കാര്യം മനസിലാകാതെ സുമയോട് ചോദിച്ചു.ശ്രീബാലയ്ക്കും എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല.
"അന്ന് പാർക്കിൽ വെച്ച് മിഥിലയെയും നന്ദനെയും ആക്രമിച്ചത് മറ്റാരുമായിരുന്നില്ല.ഇവനായിരുന്നു! ഈ ഭോല!" സുമ ഭോലയെ  നോക്കി വെറുപ്പോടെ പറഞ്ഞു.
"ഭോലയോ?എന്തൊക്കെയാണ് നിങ്ങളീ പറയുന്നത്?ഞങ്ങൾക്കൊന്നും മനസ്സിലാവുന്നില്ല.."ജിതേഷ് ഒന്നും പിടികിട്ടാതെ തലകുടഞ്ഞുകൊണ്ട് ചോദിച്ചു.
"ഈ ഇരിക്കുന്നത് ആരാണെന്ന് അറിയാമോ?നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ കേരളത്തിലേക്ക്  ജോലി തേടി  വന്ന ഒരു പാവപ്പെട്ട ബംഗാളി അല്ല ഈ ഭോല! ശത്രു രാജ്യങ്ങൾ ഏൽപ്പിക്കുന്ന ധൗത്യം കൃത്യമായി നിർവഹിക്കുന്ന  ഇന്റർനാഷണൽ ക്രിമിനൽ ജാവേദ്  സമദ്! കാര്യം സാധിക്കാൻ  വേണ്ടി നമ്മളിൽ ഒരാളായി നമ്മുടെ ഇടയിലേക്ക് ഇറങ്ങും.ലക്‌ഷ്യം നടന്ന് കഴിഞ്ഞാൽ പിന്നെ ഇവന്റെ പൊടി പോലും കിട്ടില്ല.പിന്നീട് പുതിയ വേഷത്തിൽ പുതിയ ഭാവത്തിൽ അടുത്ത ഇരയെ തേടി പോകും.ഇന്റർപോൾ ഇഷ്യൂ ചെയ്തിരിക്കുന്ന റെഡ് നോട്ടീസിൽ ഇവന്റെ പേരുമുണ്ട് !" സുമ പറഞ്ഞത് കേട്ട് ജിതേഷും ശ്രീബാലയും ഭോലയെ  കണ്ണ് മിഴിച്ച് നോക്കി!  ഭോലയുടെ  മുഖം വലിഞ്ഞ് മുറുകി.ശ്യാമ നന്ദനെ ശ്രദ്ധിച്ചു.നന്ദന്റെ   മുഖത്ത്  അപ്പോൾ ഭീതി ആയിരുന്നില്ല എന്ന് ശ്യാമ പേടിയോടെ കണ്ടു.അവൻ ഭോലയെ തന്നെ നോക്കി നിൽക്കുകയായിരുന്നു.ജിതേഷും ശ്രീബാലയും ഭോലയുടെ  കൈയിലേക്ക്  നോക്കി.അയാളുടെ  കൈയിൽ  പച്ച കുത്തിയിരിക്കുന്ന മൂന്ന് തലയുള്ള പാമ്പിന്റെ രൂപം അവർ നേരത്തെ ശ്രദ്ധിച്ചതുമാണ്.പക്ഷെ അതും നന്ദനുമായി ഇങ്ങനെ ഒരു കണക്‌ഷൻ ഉണ്ടെന്ന് ജിതേഷിന് അറിയില്ലായിരുന്നു.
"നന്ദൻ ശ്യാമയുടെ കൂടെ നാട്ടിലേക്ക് പോയി ഒരുപാട് നാളുകൾ കഴിഞ്ഞാണ് ജിതേഷ് ഡെൽഹിയിലേക് താമസം മാറിയത്.ജിതേഷ് ഡെൽഹിയിൽ എത്തി കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ഭോല വേഷം മാറി ജിതേഷിന്റെ അടുക്കൽ ജോലി തേടി വന്നു  ..നന്ദൻ പിന്നീട് നാട്ടിൽ തന്നെ ആയിരുന്നത്കൊണ്ട്  ഭോലയെ  നേരിൽ കാണാനുള്ള സാഹചര്യം ഉണ്ടായില്ല..കണ്ടിരുന്നെങ്കിൽ ഒരുപക്ഷെ സത്യങ്ങൾ നേരത്തെ പുറത്തുവരുമായിരുന്നു.."സുമ പറഞ്ഞു.
"പക്ഷെ എന്തിന്?ഭോല എന്തിന് മിഥിലയെയും നന്ദനെയും ആക്രമിക്കണം?"ശ്രീബാല വിശ്വാസം വരാതെ ചോദിച്ചു.
"അന്ന് ശരത്തിനെ പറ്റിയും ഹോസ്പിറ്റലിൽ നടക്കുന്ന അനീതികളെ പറ്റിയും സംസാരിക്കാനായി മിഥില ചീഫ് മിനിസ്റ്റർ പ്രവീൺ റാവുവിന്റെ മുറിയിലേക്ക് ചെന്നു.അദ്ദേഹത്തിന്റെ റൂമിന് കാവലായി രണ്ട് പോലീസുകാർ ഉണ്ടായിരുന്നു.മിഥില ചെല്ലുമ്പോൾ അവരിൽ ഒരാൾ ക്യാന്റീനിലായിരുന്നു. മറ്റെയാൾ   അവിടെ തന്നെ കുറച്ച് ദൂരെ മാറി നിന്ന് ആരെയോ ഫോൺ വിളിച്ച് സംസാരിക്കുകയായിരുന്നതിനാൽ മിഥിലയെ കണ്ടില്ല.താൻ മിനിസ്റ്ററോട് സംസാരിക്കാൻ ചെല്ലുന്നത് ആരും അറിയണ്ട എന്ന് കരുതി അവൾ പോലീസിന്റെ കണ്ണ് വെട്ടിച്ച് മുറിക്കകത്ത് കയറി.പക്ഷെ അവിടെ കണ്ട കാഴ്ച്ച! കൈയിൽ ഒരു സിറിഞ്ചുമായി നിൽക്കുന്ന ഒരു ഡോക്ടറെയും അയാളുടെ മുൻപിൽ കിടന്ന് നെഞ്ചിൽ കൈവെച്ച് പിടയുന്ന ചീഫ് മിനിസ്റ്ററേയുമാണ്!"സുമ പറഞ്ഞു.ജിതേഷും ശ്രീബാലയും ഒരുപോലെ ഞെട്ടിപ്പോയി!
"വാട്ട് ഡു  യു മീൻ?മിനിസ്റ്റർ മരിച്ചത് അറ്റാക്ക് മൂലമായിരുന്നില്ലേ?"ജിതേഷ്  ചോദിച്ചു.
"അല്ല! അങ്ങനെ ആണെന്ന് വരുത്തി തീർത്തതാണ്.ഡോക്ടറുടെ വേഷത്തിൽ വന്ന് ആർക്കും പെട്ടെന്ന് കണ്ടുപിടിക്കാൻ കഴിയാത്ത ഒരു ഡ്രഗ് ഇൻജെക്ട്  ചെയ്ത് മിനിസ്റ്റർക്ക് സ്ട്രോക്ക് ഉണ്ടാക്കിയത് ഇവനാണ്! ഈ ജാവേദ്!" സുമ ഭോലയുടെ  നേരെ വിരൽ ചൂണ്ടി . ഭോല എതിർത്തില്ല.അവന്റെ മുഖം നിറയെ പുച്ഛവും പരിഹാസവും ആയിരുന്നു.
"മിഥില ആദ്യം ശ്രദ്ധിച്ചത് അയാളുടെ കൈയിലെ പച്ച കുത്തിയ പാമ്പിന്റെ രൂപം ആയിരുന്നു..അയാൾ  തിരിഞ്ഞ് നോക്കിയതും അവൾ പെട്ടെന്ന് തന്റെ കൈയിലിരുന്ന ഫോണിൽ  കൈയിൽ സിറിഞ്ചും പിടിച്ച് നിൽക്കുന്ന ജാവേദിന്റെയും മുൻപിൽ നിശ്ചലനായി കിടക്കുന്ന ചീഫ് മിനിസ്റ്ററുടെയും  ഫോട്ടോ ഫോണിലെ ക്യാമെറയിൽ  പകർത്തി. മിഥില ഫോട്ടോ എടുത്തത് അയാൾ അറിഞ്ഞില്ല പക്ഷെ അവൾ തന്റെ മുഖം കണ്ടുവെന്ന് മനസ്സിലാക്കിയതും ജാവേദ് അവിടെ നിന്നും അവളെ തള്ളി മാറ്റി ഇറങ്ങി ഓടി.മിഥില  അവിടെ മാറി നിന്ന പോലീസുകാരനോട് രക്ഷിക്കാൻ വിളിച്ച് പറഞ്ഞു.പക്ഷെ അയാൾ അനങ്ങിയില്ല.കൂടെ ഉണ്ടായിരുന്ന പോലീസുകാരനെ സൂത്രത്തിൽ ക്യാന്റീനിലേക്ക് പറഞ്ഞുവിട്ടിട്ട് ദൂരെ മാറി നിന്ന് ഫോൺ ചെയ്യുകയാണെന്ന വ്യാജേന അയാൾ  ജാവേദിന് അകത്ത് കടക്കാനുള്ള സൗകര്യം ഒരുക്കി കൊടുത്തതാണെന്ന് മിഥില ഭീതിയോടെ മനസ്സിലാക്കി.ഈ കാര്യം പുറത്ത് ആരോടെങ്കിലും പറഞ്ഞാൽ മിനിസ്റ്ററെ  തീർത്തത് പോലെ അവളെയും തീർക്കും എന്ന് പറഞ്ഞ്  ആ പോലീസുകാരൻ അവളെ ഭീഷണിപ്പെടുത്തി.
മിഥില  ആ ഷോക്കിൽ തിരികെ തന്റെ മുറിയിലേക്ക് വന്നു.അതുകൊണ്ടായിരുന്നു അവൾ മിനിസ്റ്ററുടെ മുറിയിൽ നിന്നും തിരികെ വന്നപ്പോൾ ഭയങ്കരമായി അപ്സെറ്റ് ആയിരുന്നു എന്ന് മോളി സിസ്റ്റർ പറഞ്ഞത്.അപ്പോഴേക്കും മിനിസ്റ്ററുടെ മരണ വാർത്ത ഹോസ്പിറ്റൽ  മുഴുവൻ അറിഞ്ഞു.അദ്ദേഹത്തിന്റെ കുടുംബത്തോട്  താൻ മിനിസ്റ്ററുടെ കൊലപാതകം നേരിൽ കണ്ടുവെന്ന   കാര്യം പറഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ ബോഡി പോസ്റ്റ് മൊർറ്റം ചെയ്യാതെ ദഹിപ്പിക്കരുതെന്ന്  മിഥില അപേക്ഷിച്ചു.പക്ഷെ യാഥാസ്ഥിതികരായ അവർക്കതിന് സമ്മതമല്ലായിരുന്നു. .നെഞ്ചു  വേദന മൂലം ഉള്ള സ്വാഭാവിക മരണം ആണെന്ന് വിചാരിച്ച്  അവർ അവളുടെ അപേക്ഷ  മുഖ വിലയ്‌ക്കെടുത്തില്ല..പക്ഷെ തന്റെ കൈയിൽ മിനിസ്റ്ററുടെ ഘാതകന്റെ ഫോട്ടോ ഉള്ളത്കൊണ്ട് തനിക്കെന്ത് സംഭവിച്ചാലും കുഴപ്പമില്ല അത് പുറം ലോകം അറിയണമെന്ന് മിഥില  ഉറപ്പിച്ചു.അതിനായി അവളുടെ കാമുകനും ബോബെയിലെ 'മേരി ആവാസ്' പത്രത്തിലെ ജേർണലിസ്റ്റുമായ ഹരിയെ വിളിച്ചു. എന്തോ സംസാരിക്കാനുണ്ടെന്നും ഫോണിൽ കൂടി പറയാൻ പറ്റാത്ത കാര്യമാണെന്നും പിറ്റേന്ന് ചിൽഡ്രൻസ് പാർക്കിന്റെ മുൻപിൽ വന്നാൽ ഡീറ്റെയിൽസ് പറയാമെന്നും  അവൾ വിളിച്ചറിയിച്ചു. ഹരിയോട് എന്തോ പ്രധാനപ്പെട്ട കാര്യം സംസാരിക്കാൻ പോവുകയാണെന്നും അതുകൂടാതെ ഹോസ്പിറ്റലിൽ  ശരത് നടത്തിയിരുന്ന ക്രൂര  കൃത്യങ്ങളെ പറ്റിയും   ഹരിയെ അറിയിക്കുമെന്നും പിറ്റേന്ന് രാവിലെ തന്നെ  അവനെ കാണാൻ പോവുകയാണെന്നും അതുകൊണ്ട് ഹോസ്പിറ്റലിൽ വരാൻ  കുറച്ച് ലേറ്റ് ആവുമെന്നും മിഥില മോളി സിസ്റ്ററോട് പറഞ്ഞു. മിനിസ്റ്ററുടെ മരണം കൊലപാതകം ആണെന്നുള്ളതും  അതിനുത്തരവാദി ജാവേദ് ആണെന്ന  കാര്യവും  മിഥില മോളി സിസ്റ്ററിൽ നിന്നും മറച്ച് വെച്ചു. പിറ്റേന്ന് അവൾ പതിവ് സമയത്ത് നന്ദനെയും ശ്യാമയെയും  കോളേജിൽ വിടാൻ പാർക്കിൽ  എത്തി.പക്ഷെ നന്ദന് തിരികെ വീട്ടിൽ പോവേണ്ട അത്യാവശ്യം ഉള്ളത്കൊണ്ട് മിഥില  നന്ദനയെയും കൊണ്ട് തിരികെ കാറിൽ കയറാൻ തുടങ്ങുമ്പോഴാണ് പാർക്കിൽ നിന്നും എന്തോ ശബ്ദം കേൾക്കുന്നതും അവിടേക്ക് ചെല്ലുന്നതും.അവിടെ അവരെ കാത്തിരുന്നത് ജാവേദ് ആയിരുന്നു! മിഥില ആ സമയം പാർക്കിന് മുൻപിൽ വരാറുണ്ടെന്ന് മനസിലാക്കി അയാൾ അവളെ  ഇല്ലാതാക്കാനായി അവിടെ കാത്തിരുന്നതായിരുന്നു.പക്ഷെ നന്ദനെ അയാൾ അവളുടെ കൂടെ പ്രതീക്ഷിച്ചിരുന്നില്ല. മിനിസ്റ്ററുടെ ഘാതകനായ തന്റെ മുഖം നേരിൽ കണ്ട മിഥിലയെയും കൂടെ ഉള്ള നന്ദനെയും   കൊന്നുകളയാൻ അയാൾ തീരുമാനിച്ചു.മിഥിലയെ അയാൾ അവളുടെ വയറ്റിലും  പുറത്തുമായി പല തവണ കുത്തി! അവളെ രക്ഷിക്കാൻ ശ്രമിച്ച  നന്ദനെ അടിച്ച് നിലത്തേക്കിട്ടു.നിലത്തേക്ക് വീണ്  കല്ലിൽ തലയിടിച്ച് വീണതും നന്ദന്റെ ബോധം പോയി.മരിച്ചെന്ന് കരുതി അയാൾ അവിടെ നിന്നും രക്ഷപെടാൻ തുടങ്ങി .മിഥിലയോട് വരാമെന്നേറ്റ സമയത്ത് ഹരിക്ക്  എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല.പാർക്കിന് മുൻപിൽ മിഥിലയുടെ  കാർ  കിടക്കുന്നത് കണ്ടപ്പോൾ അവൾ തന്നെയും കാത്ത് അകത്ത് എവിടെയെങ്കിലും ഇരിപ്പുണ്ടാവുമെന്ന് കരുതി അങ്ങോട്ട്  ചെന്നതായിരുന്നു ഹരി.അപ്പോഴാണ് ഹരി പാർക്കിനകത്ത് നിലത്ത് ബോധമില്ലാതെ കിടക്കുന്ന മിഥിലയെയും  നന്ദനെയും  പിന്നെ അവിടുന്ന് ഓടി രക്ഷപെടാൻ ശ്രമിക്കുന്ന ജാവേദിനെയും കണ്ടത്! അയാളുടെ കൈയിലെ മൂന്ന് തലയുള്ള പാമ്പിന്റെ പടം  ഹരി ശ്രദ്ധിച്ചു..ജാവേദിന്റെ  മുഖം കണ്ടെങ്കിലും ഹരിക്ക് അയാളെ പിടിക്കാൻ  പറ്റിയില്ല.ജാവേദ് പാർക്കിന്റെ ഉള്ളിലേക്ക് ഓടി മറഞ്ഞു..അങ്ങോട്ട്  കൊടും കാടായിരുന്നതിനാൽ അയാളുടെ പിന്നാലെ പോയിട്ട് കാര്യമില്ലെന്ന് ഹരിക്ക് അറിയാമായിരുന്നു. ഹരി വെപ്രാളത്തോടെ മിഥിലയുടെ അടുത്തേക്ക് ചെന്നിരുന്നു.മിഥിലയെ തന്റെ മടിയിലേക്ക് കിടത്തി അവളുടെ  വയറ്റിൽ നിന്നും കത്തി വലിച്ചൂരി.അങ്ങനെ ഹരിയുടെ ഫിംഗർ പ്രിന്റ് അതിൽ പതിഞ്ഞു.മിഥിലയ്ക്കും നന്ദനും പൾസ്‌  ഉണ്ടായിരുന്നു. അവന്റെ ചിന്ത മുഴുവൻ അവരെ  എങ്ങനെ രക്ഷിക്കും എന്നായിരുന്നു.ആംബുലൻസ് വിളിച്ചാൽ അത് വരാൻ വൈകുമോ എന്ന് കരുതി ഹരി തന്റെ കാർ  എടുക്കാനായി പോയി. മിഥിലയുടെ  ശരീരത്തിലെ ചോര മുഴുവൻ അവന്റെ ഷർട്ടിൽ ഉണ്ടായിരുന്നു...രക്തക്കറ പുരണ്ട ഉടുപ്പുമായി  പാർക്കിന്റെ മെയിൻ എൻട്രൻസിലൂടെ പോയാൽ ശരി ആവില്ലായെന്ന്  ഹരിക്ക് തോന്നി.അതുകൊണ്ട്  പാർക്കിന്റെ പിറകിലുള്ള മതിൽ ചാടി ഹരി അധികം ആൾ സഞ്ചാരം ഇല്ലാത്ത റോഡിലെത്തി. അവിടെ ആയിരുന്നു ഹരി തന്റെ കാർ  പാർക്ക് ചെയ്തിരുന്നത്. ഹരി മതിൽ ചാടുന്ന ആ വീഡിയോ അവിടെയുള്ള  എടിഎം ക്യാമറയിൽ പതിഞ്ഞു.ആ വീഡിയോയും   ഹരിയുടെ ഫിംഗർ പ്രിന്റ് പതിഞ്ഞ കത്തിയും ആയിരുന്നു  പിന്നീട് പോലീസ് ഹരിക്കെതിരെ തെളിവായി ഉപയോഗിച്ചത്..ജാവേദ് ഗ്ലൗസ്  ഇട്ടിരുന്നത്കൊണ്ട് അയാളുടെ ഫിംഗർ പ്രിന്റ് ആ കത്തിയിൽ  വന്നിരുന്നില്ല... "സുമ പറഞ്ഞു.
"പക്ഷെ നിങ്ങൾ പറഞ്ഞത് നിങ്ങളുടെ ഭർത്താവ് ശരത് ഏർപ്പാടാക്കിയ ആരോ ആണ് മിത്തുവിനെയും നന്ദനെയും  അറ്റാക്ക് ചെയ്തത് എന്ന് അല്ലെ?"ജിതേഷ് മനസ്സിലാവാതെ ഇടയിൽ കയറി ചോദിച്ചു.
"ഞാൻ പറയട്ടെ..ഹരി തന്റെ കാർ എടുക്കാൻ പോയ അതെ  സമയം തന്നെ ആണ് എന്റെ ഭർത്താവ് ശരത് ഏർപ്പാടാക്കിയ വാടക കൊലയാളി  യൂസഫ് മിഥിലയെ അന്വേഷിച്ച് പാർക്കിൽ എത്തിയത്.മിഥില ഹോസ്പിറ്റലിനെതിരെ കേസ് കൊടുക്കാൻ തുടങ്ങുകയാണെന്നും അതിനുള്ള ആദ്യ പടിയായി കാര്യങ്ങൾ ഹരിയെ അറിയിക്കുകയാണെന്നും  മോളി സിസ്റ്റർ പറഞ്ഞ് ശരത് അറിഞ്ഞു.അല്ലെങ്കിലും മോളി സിസ്റ്റർ ശരത്തിനെ  മിഥിലയുടെ  എല്ലാ നീക്കങ്ങളും അറിയിക്കുന്നുണ്ടായിരുന്നല്ലോ...അതുകൊണ്ട് മിഥിലയെ വക വരുത്താനുള്ള ഒരവസരത്തിനായി ശരത്   കാത്തിരിക്കുകയായിരുന്നു.. മിഥിലയുടെ  കാർ  പാർക്കിന് വെളിയിൽ കിടക്കുന്നത് കണ്ട് യൂസഫ്  അകത്തേക്ക് ചെന്നു.പക്ഷെ അപ്പോഴാണ് അവിടെ അബോധാവസ്ഥയിൽ കിടക്കുന്ന മിഥിലയെയും നന്ദനെയും കണ്ടത്.മിഥില മരിച്ചെന്നാണ് അയാളും  കരുതിയത്.താൻ അല്ല അവരെ കൊന്നതെന്ന് ശരത്തിനോട് പറഞ്ഞാൽ ശരത് വാഗ്‌ദാനം ചെയ്ത ലക്ഷങ്ങൾ കിട്ടാതെ വരുമോയെന്ന്  യൂസഫ്  ഭയന്നു.താൻ അവരെ വക വരുത്തിയിട്ടുണ്ടെന്ന് അയാൾ ശരത്തിനെ വിളിച്ച് കള്ളം പറഞ്ഞു.രക്തത്തിൽ കുളിച്ച് കിടക്കുന്ന മിഥിലയുടെ ഫോട്ടോയും അയച്ചു.അപ്പോൾ തന്നെ ശരത് അയാളുടെ അക്കൗണ്ടിലേക്ക് ചെയ്ത ജോലി ഭംഗിയായി തീർത്തെന്ന് കരുതി പ്രതിഫലമായി വലിയൊരു തുക ടെപോസിറ്റ് ചെയ്തു.പിന്നീട് യൂസഫ്  അവിടുന്ന് എങ്ങോട്ടോ മുങ്ങി..അത് കഴിഞ്ഞ് ഹരി കാറുമായി പാർക്കിനകത്തേക്ക് ഡ്രൈവ് ചെയ്തു.പിന്നീട് മിഥിലയെയും  നന്ദനെയും ഹരി തന്നെയാണ് ഞങ്ങളുടെ ഹോസ്പിറ്റലിൽ കൊണ്ടുവന്നത്.."സുമ പറഞ്ഞു.
"ഹരിയേട്ടൻ  തന്നെ ആണ് അവരെ ഹോസ്പിറ്റലിൽ എത്തിച്ചതെങ്കിൽ പിന്നെങ്ങനെ കുറ്റം ഹരിയേട്ടന്റെ തലയിൽ ആയി?"ശ്രീബാല ചോദിച്ചു.
“അത് ശരത്തിന്റെ  തലയിൽ ഉദിച്ച ബുദ്ധിയാണ്.ഹരി അവരെ ഹോസ്പിറ്റലിൽ ആക്കി.ഹരി ശരത്തിനോട് സംസാരിച്ചു.മിഥില താൻ സ്നേഹിക്കുന്ന കുട്ടിയാണെന്നും അവൾക്കും നന്ദനും ഒരാപത്തും സംഭവിക്കരുതെന്നും അവരെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും ഹരി അയാളോട് അപേക്ഷിച്ചു.പിന്നീട് ഹരി ജാവേദിനെ അന്വേഷിച്ച് പോയി. മിഥിലയും  നന്ദനും മരിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയതും അന്വേഷണം തന്റെ നേരെ വരുമോ എന്ന് ശരത് ഭയന്നു.കാരണം യൂസഫ് ആണ് അവരെ അറ്റാക്ക് ചെയ്തതെന്നാണ് ശരത് ധരിച്ചുവെച്ചിരുന്നത്.അങ്ങനെ പറഞ്ഞാണല്ലോ യൂസഫ് ശരത്തിന്റെ കൈയിൽ  നിന്നും ലക്ഷങ്ങൾ തട്ടി എടുത്തത്.അന്വേഷണം തനിക്ക് നേരെ തിരിയാതിരിക്കാൻ ശരത് കണ്ടുപിടിച്ച വഴി ആയിരുന്നു കുറ്റം ഹരിയുടെ മേൽ കെട്ടിവെയ്ക്കുക എന്നത്. ഹരിയാണ് അവരെ ഹോസ്പിറ്റലിൽ എത്തിച്ചതെന്ന് ഞങ്ങളുടെ ഹോസ്പിറ്റലിലെ  സ്റ്റാഫ്   കണ്ടതുമാണ്.പക്ഷെ ശരത് പറഞ്ഞതനുസരിച്ച് അവർ അത് പോലീസിൽ നിന്നും മറച്ചുവെച്ചു.അതിനോടനുബന്ധിച്ച  ഹോസ്പിറ്റലിലെ സി.സി.ടി.വി യിലെ ഫൂട്ടേജും   നശിപ്പിച്ചു.മിഥിലയുടെ ബ്ലീഡിങ് മെൻസസിന്റെ ആണെന്ന് കൺഫേം ചെയ്ത് ഡോക്ടർ  ശ്രീനിവാസൻ എഴുതിയ റിപ്പോർട്ട് ശരത്  എന്നെക്കൊണ്ട് തിരുത്തി എഴുതിച്ചു.അങ്ങനെ എഴുതിയില്ലെങ്കിൽ അയാൾ ഒറ്റ ഒരുത്തൻ കാരണം വർഷങ്ങളായി  പാരലൈസ്ഡ് ആയി കിടക്കുന്ന എന്റെ മിന്നുവിനെ കൊന്നുകളയുമെന്ന് ശരത്  എന്നെ ഭീഷണിപ്പെടുത്തി..എന്റെ മോൾടെ  ജീവൻ രക്ഷിക്കാൻ ഞാൻ മിഥില പ്രെഗ്നന്റ് ആണെന്ന് കള്ള റിപ്പോർട്ട് എഴുതി.ഹരിയാണ് എല്ലാത്തിനും  പിന്നിൽ എന്ന് ശരത് പോലീസിനെ വിളിച്ചറിയിച്ചു.മീഡിയ അത് കൊട്ടി  ഘോഷിച്ചു.ഹരിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.വീട്ടിലും ജോലി ചെയ്തിരുന്ന ഓഫീസിലും ഒന്നും ചെല്ലാൻ പറ്റാത്ത അവസ്ഥ ആയിരുന്നു ആ പാവത്തിന്..തനിക്കെതിരെ എന്തൊക്കെയോ ചതികൾ അരങ്ങിൽ നടക്കുന്നുണ്ടെന്ന്  മനസിലാക്കിയ  ഹരി പോലീസിൽ പിടി കൊടുക്കാതെ ഒളിവിൽ പോയി.തനിക്കെതിരെ ഉള്ള കള്ള ആരോപണങ്ങൾ ഹരി ദിവസേന പത്രത്തിൽ വായിച്ചു.എന്താണ് സംഭവിക്കുന്നതെന്നും ആരെയൊക്കെയാണിതിന് പിന്നിലെന്നും ഹരിക്ക് മനസ്സിലായില്ല.പോലീസ് ലുക്ക്  ഔട്ട് നോട്ടീസ് ഇഷ്യൂ ചെയ്തിരുന്നത് കൊണ്ട് ഹരിക്ക് വെളിയിലിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയായി.അന്ന് മിഥില എന്ത് സംസാരിക്കാൻ ആണ് പാർക്കിൽ വരാൻ  തന്നോട് പറഞ്ഞതെന്ന് ഹരിക്ക് അറിയില്ലായിരുന്നു.ജാവേദ് ആരായിരുന്നുവെന്നും എന്തിനാണ് അയാൾ മിഥിലയെയും നന്ദനെയും വക വരുത്തിയതെന്നും ആ കുറ്റം തന്റെ മേൽ എങ്ങനെ വന്നുവെന്നും ഹരിക്ക്  മനസ്സിലായില്ല. വർഷങ്ങളായി   ഹരി പല സ്ഥലങ്ങളിലായി ഒളിവിൽ തന്നെ ആയിരുന്നു.ഒളിവിൽ ആയിരിക്കുമ്പോഴും ഹരി വേഷം മാറി ഇടയ്ക്ക് പുറത്തിറങ്ങും.ശ്രീബാലയുമായി ഫോണിൽ കൂടി ബന്ധപ്പെട്ടു.കേസിന്റെ ഡീറ്റെയിൽസ് ഒന്നും ഹരി ശ്രീബാലയോട് പറഞ്ഞിരുന്നില്ല.സത്യങ്ങൾ എല്ലാം കണ്ടെത്തിയതിന് ശേഷമേ അവൻ തിരികെ വരുള്ളൂ എന്നവളോട് പറഞ്ഞു. ജാവേദിന്റെ പേരോ മറ്റ് വിവരങ്ങളോ ഒന്നും ഹരിക്ക് അറിയില്ലായിരുന്നു.പക്ഷെ ഓരോ ആൾക്കൂട്ടത്തിനിടയിലും അവൻ ജാവേദിന്റെ  മുഖവും കൈയിലെ പച്ച കുത്തിയ പാമ്പിന്റെ രൂപവും  തിരഞ്ഞു.
നാളുകൾ കഴിഞ്ഞട്ടും നിരാശ ആയിരുന്നു ഫലം.പക്ഷെ ഒരിക്കൽ ഹരി ഒരു അനാഥ  മന്ദിരത്തിൽ വെച്ച് ഒരാളെ കണ്ടുമുട്ടി. മോളി സിസ്റ്ററിനെ!"സുമ പറഞ്ഞു.
"ഹരി ആരാണെന്ന് മനസ്സിലാക്കിയതും അവർ ഹരിയുടെ മുൻപിലിരുന്ന്  പൊട്ടിക്കരഞ്ഞു.ഹോസ്പിറ്റലിൽ നടക്കുന്ന അനീതികളെ പറ്റി  മിഥില അന്വേഷണം നടത്തിയിരുന്നുവെന്നും എല്ലാത്തിന്റെയും പിന്നിൽ ശരത് ആണെന്നും ഹരിയുടെ പത്രത്തിൽ കൂടി അത് പുറം ലോകത്തെ അറിയിക്കാനാണ്  അവൾ ഹരിയോട് പാർക്കിൽ വരൻ പറഞ്ഞതെന്നും , ശരത് ഏർപ്പാടാക്കിയ ആൾ  ആണ് മിഥിലയെയും നന്ദനെയും ഉപദ്രവിച്ചതെന്നും  ശരത് തന്നെയാണ് ഹരിയെ കുടുക്കിയതെന്നും മോളി സിസ്റ്റർ പറഞ്ഞു.തനിക്ക് ഹോസ്പിറ്റലിൽ നടക്കുന്ന അനീതികളെ പറ്റി അറിയാമായിരുന്നുവെന്നും താൻ  തന്നെയാണ് മിഥിലയെ  ശരത്തിന് ഒറ്റുകൊടുത്തതെന്നും  പറഞ്ഞ് മോളി സിസ്റ്റർ പൊട്ടിക്കരഞ്ഞു.."സുമ പറഞ്ഞു.
"മോളി സിസ്റ്ററിന്  അറിയില്ലായിരുന്നുവോ ഭോലയുടെ..അല്ല ജാവേദിന്റെ  കാര്യം?മിഥില പറഞ്ഞിരുന്നില്ലേ മോളിയോട്?"ജിതേഷ് ഭോലയെ  നോക്കിക്കൊണ്ട് സുമയോട്  ചോദിച്ചു.
"ഇല്ല..ഞാൻ പറഞ്ഞല്ലോ..മിനിസ്റ്ററുടെ കൊലപാതകം താൻ കണ്ടുവെന്നോ ജാവേദ് ആണ് അതിന് ഉത്തരവാദി എന്നോ മിഥില ആരോടും പറഞ്ഞിരുന്നില്ല.എന്തോ പ്രധാനപ്പെട്ട വിഷയം ഹരിയോട് സംസാരിക്കാൻ പോവുകയാണെന്നാണ് മിഥില  മോളിയോട് പറഞ്ഞത്.കൂട്ടത്തിൽ ശരത്തിന്റെ കാര്യവും പറയുമെന്ന് പറഞ്ഞു..ശരത്തിനെ പറ്റിയും മിനിസ്റ്ററുടെ കില്ലർ ജാവേദിനെ പറ്റിയും  ഹരിയോട് പറയാൻ ഇരുന്ന അന്നാണല്ലോ  അവൾ ആക്രമിക്കപ്പെട്ടത്.. " സുമ പറഞ്ഞു.
"മോളി സിസ്റ്റർ വിചാരിച്ചത് ശരത് ഏർപ്പാടാക്കിയ ആള് തന്നെയാവാം മിഥിലയെ കൊന്നതെന്നാണ്.മോളി ഹരിയോട് പറഞ്ഞതുവെച്ച് അവനും വിചാരിച്ചത് അന്ന് താൻ പാർക്കിൽ കണ്ട കൈയിൽ പാമ്പിന്റെ പച്ച കുത്തിയ ക്രിമിനൽ ശരത് ഏർപ്പാടാക്കിയ ആള് ആവുമെന്നാണ്. അന്ന് ഹോസ്പിറ്റൽ വിഷയം കൂടാതെ  മിനിസ്റ്ററുടെ മർഡറിനെ പറ്റിയും അതിന് ഉത്തരവാദിയായ ജാവേദ് എന്ന ഇന്റർനാഷണൽ ക്രിമിനലിനെ പറ്റി  സംസാരിക്കാനും കൂടി  ആയിരുന്നു മിഥില തന്നെ വിളിച്ചു വരുത്തിയതെന്ന് ഹരിക്ക് അപ്പോഴും അറിയില്ലായിരുന്നു.” സുമ പറഞ്ഞ് നിർത്തി .സുമ പറഞ്ഞതെല്ലാം കേട്ട് ശ്വാസം വിടാൻ പോലും മറന്ന് നിൽക്കുകയായിരുന്നു ജിതേഷും ശ്രീബാലയും.നന്ദൻ ഭോലയെ ഐഡന്റിഫൈ ചെയ്യുന്നുണ്ടോ എന്ന് നോക്കാൻ  സുമ  ശ്യാമയെയും നന്ദനെയും സത്യങ്ങൾ എല്ലാം പറഞ്ഞ് വിളിച്ച് വരുത്തിയതായിരുന്നു. നന്ദൻ പകയോടെ ഭോലയെ നോക്കുന്നത് ശ്യാമ ഭീതിയോടെ കണ്ടു..അവൾക്ക് നന്ദനെയും കൊണ്ട് അവിടെ നിന്ന് എങ്ങനെയെങ്കിലും ഒന്ന് രെക്ഷപെട്ടാൽ മതിയെന്നെ ഉണ്ടായിരുന്നുള്ളു...ഭോല കൈയിലെ കെട്ടഴിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.പക്ഷെ അവന് അനങ്ങാൻ സാധിച്ചില്ല.
“മിഥിലയുടെ  മരണത്തോടെ ചെയ്തത് തെറ്റാണെന്ന ബോധം ഉണ്ടായപ്പോൾ മോളി ഹോസ്പിറ്റലിൽ നിന്നും റിസൈന്‍ ചെയ്തു.പക്ഷെ  പിന്നീടാണ് അവർക്ക് കാൻസർ ബാധിച്ചത്..ശരത് അവരെ തിരിഞ്ഞു നോക്കിയില്ല.ശരത്തിന് തന്റെ ശരീരം മാത്രമായിരുന്നു ആവശ്യം എന്നവർ വേദനയോടെ മാനസ്സിലാക്കി. ആരോരും നോക്കാനില്ലാതെ ചെയ്തുകൂട്ടിയ  പാപങ്ങളുടെ ശിക്ഷ ഏറ്റുവാങ്ങി അവർ ദൂരെ ഒരു അനാഥ മന്ദിരത്തിൽ  കുറച്ച് വർഷങ്ങൾ ജീവിച്ചു. ഒരു പക്ഷെ കഥകൾ എല്ലാം ഹരിയെ അറിയിക്കാനായി ദൈവം അവർക്ക് അത്രയും നാൾ ആയുസ്സ് കൊടുത്തതായിരിക്കാം. ശരത്തിനെതിരെ ഉള്ള തെളിവുകൾ എല്ലാം മിഥില തന്റെ കൈയിൽ ഏൽപ്പിച്ചിട്ടുണ്ടെന്നും  മിഥിലയുടെ  മരണത്തിന് ശേഷം അത് നശിപ്പിക്കാൻ ശരത് ആവശ്യപ്പെട്ടിട്ടും  താൻ അത് നശിപ്പിച്ചില്ലെന്നും എല്ലാം  ശരത് അറിയാതെ സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും മോളി ഹരിയോട് പറഞ്ഞു. എല്ലാം ഹരിയെ ഏൽപ്പിച്ചതിന്റെ പിറ്റേന്ന് അവർ ഈ ലോകം വിട്ട് പോയി! "സുമ പറഞ്ഞു.ശ്രീബാല കൈയിലിരുന്ന ഫോണിലെ മോളി സിസ്റ്ററിന്റെ വിഡിയോയിലേക്ക് ഒന്ന് കൂടി നോക്കി.ഹോസ്പിറ്റലിനെതിരെ ഉള്ള തെളിവുകൾ കൂടാതെ മോളി സിസ്റ്റർ മിഥില അഡ്മിറ്റ് ആയതിന് ശേഷമുള്ള അവളുടെ ശരിക്കുള്ള  റിപ്പോർട്ടും ഞാൻ തിരുത്തി എഴുതിയ മെഡിക്കൽ   റിപ്പോർട്ടും ഹരിക്ക് നൽകി.അതിൽ നിന്നാണ് ഹരിക്ക് മനസ്സിലായത് മിഥില പ്രെഗ്നന്റ് ആണെന്ന് കള്ള റിപ്പോർട്ട് എഴുതിയത് ഈ ഞാൻ ആണെന്ന്..അങ്ങനെ ഹരി എന്നെ കാണാൻ വന്നു!"സുമ പറഞ്ഞു.
"ബാക്കി ഞാൻ പറയാം!" ശബ്ദം കേട്ട് എല്ലാവരും അങ്ങോട്ട്  നോക്കി.
 (കഥ ഇഷ്ടമാകുന്നുണ്ടോ കൂട്ടുകാരെ?ഇപ്പൊ മനസ്സിലായല്ലോ അല്ലെ യഥാർത്ഥ വില്ലൻ ആരാണെന്ന്?)

തുടരും.....( അടുത്ത ഭാഗം നാളെ, ഇതേസമയം  )
അഞ്ജന ബിജോയ് 

Click here to read all Published parts: - ബാലവേണി നോവൽ  - https://www.nallezhuth.com/search/label/BalaveniNovel
(കഥ ഇഷ്ടമാകുന്നുണ്ടെങ്കിൽ അഭിപ്രായം പറയണേ)

ഗർഭിണിയായ ഭാര്യയും മണിയറ ഇല്ലാത്ത ആദ്യ രാത്രിയും

Image may contain: 1 person
ഷോ റൂമിൽ നിന്ന് പുതിയ വണ്ടി വാങ്ങണം എന്ന് പറഞ്ഞ് അമ്മയെ കൊണ്ട് കുടുംബശ്രീയിൽ നിന്നും ലോൺ എടുപ്പിച്ച് ആ കാശുമായി പോയ എന്നെ പിന്നെ അമ്മ കണ്ടത് ഒരു പകലും രാത്രിയും കഴിഞ്ഞിട്ടാണ്.
പിറ്റേന്ന് രാവിലെ മുറ്റം അടിക്കാൻ വേണ്ടി മുറ്റത്തിറങ്ങിയ അമ്മ കണ്ടത് ഇളിച്ചോണ്ട് നിക്കുന്ന എന്നെയാണ്. മറ്റൊരു പ്രത്യേകത ഉണ്ടായത് എന്റെ ഇടതുകൈയിൽ ഒരു പെൺകുട്ടിയുടെ വലതുകൈ ഉണ്ടായിരുന്നു. അതെ ഞാൻ വിവാഹിതനായി. അമ്മ പുറകിലേക്ക് നോക്കിയപ്പോൾ ഞാനും പെണ്ണും വന്ന വണ്ടിയും ഞങ്ങളെ കൊണ്ടുവന്ന കൂട്ടുകാരും റോഡിൽ നിൽക്കുന്നുണ്ട്.
അമ്മയെ കൊണ്ട് ലോൺ എടുപ്പിച്ച പൈസ കൊണ്ടു ഒരു താലി വാങ്ങി അത് ഒരു മഞ്ഞ ചരടിൽ കെട്ടി അവളുടെ കഴുത്തിൽ ചാർത്തി. ഇതിപ്പോ വേണമെന്ന് കരുതിയതല്ല. പക്ഷെ രണ്ടു കൊല്ലമായി കെട്ടാം കെട്ടാം എന്ന് പറഞ്ഞു നടക്കുന്ന തല്ലാതെ അവളെ ഞാൻ കെട്ടുന്നില്ല എന്ന് കണ്ടപ്പോൾ എന്റെ പേര് പറഞ്ഞ് ആത്മഹത്യാ കുറിപ്പ് എഴുതി വെച്ച് അതെനിക്ക് വാട്ട്സാപ്പിൽ അയച്ചുതന്നു. അതിനുശേഷം തൂങ്ങാൻ വേണ്ടി കെട്ടിയ കയറിന്റെ ഫോട്ടോയും അയച്ചുതന്നു.
ഇത്തരം ഒരു പ്രത്യേക സാഹചര്യത്തിൽ അവളെ കൂട്ടിക്കൊണ്ടു വരിക എന്നല്ലാതെ മറ്റൊരു വഴിയും ഞാൻ കണ്ടില്ല. മാത്രമല്ല ഇപ്പോൾ സർവസാധാരണമായി അമ്മേ. ഞാൻ വിനീത വിധേയനായി അവളെയും കൊണ്ട് അമ്മയുടെ കാലിൽ വീണു. രണ്ടുപേരെയും അനുഗ്രഹിച്ച ശേഷം അവളെ വിളിച്ചോണ്ട് അകത്തേക്ക് പോയ അമ്മ അകത്ത് കയറാൻ ശ്രമിച്ച എന്നെ തടഞ്ഞു നിർത്തി പറഞ്ഞു
" നിൽക്കവിടെ,,, തൽക്കാലം കുറച്ച് ദിവസം മോൻ ചായ്പ്പിൽ കിടക്ക്. ലോണെടുത്ത തന്ന പൈസ എനിക്ക് തിരിച്ചു തന്നിട്ട് അകത്തു കയറിയാൽ മതി "
ഫസ്റ്റ് സീനിൽ തന്നെ അമ്മയുടെ കിടുക്കാച്ചി ഡയലോഗിൽ ഞാൻ സ്വപ്നം കണ്ട ആദ്യരാത്രി സ്വാഹ. കയ്യിലിരുന്ന ചൂലെടുത്ത് കൈപ്പത്തിയിൽ രണ്ട് തട്ട് തട്ടി എല്ലാവരെയും അമ്മ ഒന്ന് രൂക്ഷമായി നോക്കി.
അമ്മ കലിപ്പായി എന്ന് കണ്ടപ്പോൾ ഇവളെ പൊക്കാൻ വന്ന കൂട്ടുകാരെല്ലാം തൽക്കാലം കുറച്ചുദിവസത്തേക്ക് ഗോവക്ക് ടൂർ പോയി. അല്ലെങ്കിൽ ഒരാൾക്കും സമാധാനത്തിൽ വീട്ടിൽ ഇരിക്കാൻ പറ്റില്ല.
ചായ്പ്പിൽ കിടന്ന് മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് കലശലായി ആലോചിക്കുമ്പോഴാണ് കക്ഷത്തിൽ ഒരു ഡയറിയും കയ്യിൽ ഒരു പെന്നുമായി അമ്മയുടെ വരവ്.
ഇതുവരെ തിരിച്ചു തരാം എന്ന് പറഞ്ഞ് ഞാൻ വാങ്ങിയ പൈസയുടെ കണക്കുകൾ ആണ്. ഒരു രൂപ കുറയാതെ തിരിച്ചു കൊടുത്താലേ വിളിച്ചിറക്കി കൊണ്ടു വന്ന പെണ്ണിന്റെ കൂടെ തുടർന്ന് ജീവിക്കാൻ കഴിയൂ. അല്ലാതെ അമ്മ വീട്ടിൽ കയറ്റില്ല.
പിറ്റേന്ന് മുതൽ ഞാൻ പണിക്കു പോകാൻ തുടങ്ങി. പഴയ ആശാന്റെ കൂടെ പെയിന്റിങ് ആണ് പണി. സാമ്പത്തിക ബാധ്യത പെട്ടെന്ന് തീർക്കാൻ പെയിന്റിങ് കഴിഞ്ഞുവന്ന് വീടിന് സമീപം വൈകിട്ട് പാർക്ക് ചെയ്യുന്ന രണ്ട് ബസും കഴുകും.
ഞാനൊരു ഭർത്താവായെന്നും അമ്മയെന്നെ ചായ്പ്പിൽ ആക്കിയെന്നും അയൽപക്കക്കാർ അറിഞ്ഞു. അവർ പുതു പെണ്ണിനെ കാണാൻ വേണ്ടി വന്നു. അവളെ കണ്ടവരെല്ലാം ഒറ്റവാക്കിൽ വിലയിരുത്തി
" അവളൊരു ദുർബലയാണ് ,,,, ആകപ്പാടെ മെലിഞ്ഞുണങ്ങി ഇരിക്കുന്നു "
അവൾ പണ്ടേ ദുർബല ആണ്. ഞാനും ദുർബലൻ ആണല്ലോ,,, മെലിഞ്ഞിട്ടാണ്. അമ്മയുടെ കണക്ക് പ്രകാരം ഉള്ള കടം തീരണമെങ്കിൽ കുറഞ്ഞത് ഒരു നാലു മാസമെങ്കിലും ഈ പെടാപ്പാട് പെടണം. അവളും അമ്മയും ഒന്നിച്ചാണ് കിടപ്പ്. അവര് രണ്ടുപേരും പെട്ടെന്ന് സിംഗ് ആയി. പാവം ഞാൻ പുറത്തായി.
ഒരു അവധി ദിവസം കിട്ടുമ്പോൾ അവൾ അലക്കുന്നിടത്തും അടിച്ചു വാരുമ്പോഴും അവളെ ചുറ്റിപ്പറ്റി നിൽക്കും.
നമ്മൾ ഒരുമിച്ചിരുന്ന് സംസാരിക്കുന്നത് പോലും കണ്ടാൽ പുലിവാൽ കല്യാണത്തിൽ ഹരിശ്രീഅശോകന്റെ അമ്മായി അമ്മയെ പോലെ അമ്മ ഓടി വരും,, അത് കാണുമ്പോൾ ഞാൻ എണീറ്റ് ഓടും. അവളാണെങ്കിൽ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിൽ കുത്തിയിരിക്കും.
അമ്മയില്ലാത്ത നേരം നോക്കി സംഗമിക്കാനുള്ള പലവഴികളും നമ്മൾ രണ്ടുപേരും കൂടി ആലോചിച്ചു. പക്ഷേ അമ്മ നമ്മളെ നന്നായി വാച്ച് ചെയ്തു. എന്നെ ഇടംവലം തിരിയാൻ സമ്മതിച്ചില്ല. ഒന്നു രണ്ട് മാസം കൊണ്ട് അമ്മയുടെ കടം പാതി തീർന്നു. എന്നാലും കടം മുഴുവൻ തീരാതെ വീട്ടിൽ കയറ്റില്ല എന്ന അമ്മയുടെ തീരുമാനത്തിൽ മാറ്റം വന്നില്ല.
എന്റെ ഈ സങ്കടം ഞാൻ ആരോടു പറയും. രാവിലെ ഉടുത്തൊരുങ്ങി പണിക്കു പോകുമ്പോഴും വൈകിട്ട് നനഞ്ഞ കോഴിയെ പോലെ തിരിച്ചു വരുമ്പോഴും ആൾക്കാരും അയൽപക്കക്കാരും എന്നെ നോക്കി ചിരിക്കും. മണിയറയാക്കി അലങ്കരിച്ച ബെഡ്റൂമിൽ ആദ്യ രാത്രി എന്ന സ്വപ്നം കണ്ടു ചായ്‌പിന്റെ മുകളിൽ എട്ടുകാലി വല ചെയ്യുന്നതും നോക്കി ഞാൻ മലർന്നു കിടക്കും.
പതിവില്ലാതെ ഞാൻ വീട്ടിലെ പറമ്പിലെ പണിയും വാഴ കൃഷിയും പച്ചക്കറി കൃഷിയും എല്ലാം തുടങ്ങി. അമ്മയുടെ മനസ്സ് മാറ്റി വീടിനകത്ത് കയറി സ്വന്തം ഭാര്യയുടെ കൂടെ സമാധാനത്തിൽ ജീവിക്കുക എന്നതാണ് ലക്ഷ്യം. നട്ടുനനച്ച പച്ചക്കറി പൂത്തു കായ്ച്ചു എന്നല്ലാതെ അമ്മയുടെ മനസ്സ് മാറിയില്ല. ആകെ അലങ്കോലമായി കിടന്ന ചായ്പ്പ് ഞാൻ വൃത്തിയാക്കി.
സാമ്പത്തിക സ്വരൂപീകരണത്തിന്റെ ഭാഗമായി ആഴ്ചയിൽ മൂന്നു ദിവസം ഉണ്ടായിരുന്ന മദ്യപാനം ഞാൻ രണ്ടാഴ്ചയിൽ ഒന്നായി വെട്ടിച്ചുരുക്കി. അടിമുടി എനിക്ക് വന്ന മാറ്റം എന്റെ സുഹൃത്തുക്കൾക്കും നാട്ടുകാർക്കും അതിശയം ഉണ്ടാക്കുന്നത് ആയിരുന്നു.
മഴയെയും വെയിലിനെയും ഗൗനിക്കാതെ പറമ്പിൽ പണിയെടുത്ത് ഞാൻ വലിയൊരു അധ്വാനി ആയി. പക്ഷേ പതിവില്ലാത്ത ഓരോ പണി തുടങ്ങിയത് കൊണ്ട് ആകപ്പാടെ മേലു വേദനയും. കനത്ത പെയ്ത മഴ നിന്നു കൊണ്ടത് കൊണ്ട് പനിയും പിടിച്ചു. ഇതെല്ലാം സഹിച്ച് ഞാൻ ചായ്‌പിൽ കിടന്നു.
മൂന്ന് മാസം കഴിഞ്ഞു. ഒരു ദിവസം പണിയും കഴിഞ്ഞ് തിരികെ വരുന്ന എന്നെ നോക്കി വലിയൊരു വടിയും പൊട്ടിച്ച് അമ്മ നിൽക്കുന്നുണ്ട്. ആദ്യം ഞാൻ കരുതി പാമ്പിനെ തല്ലിക്കൊല്ലാൻ എന്നെയും നോക്കി നിൽക്കുകയാണെന്ന്. പാമ്പിനെ കൊല്ലാൻ ഞാൻ എക്സ്പെർട്ട് ആണ്. പക്ഷേ അടുത്തെത്തിയപ്പോഴാണ് അമ്മ എന്നെ തല്ലി കൊല്ലാൻ നിൽക്കുന്നതാണെന്ന് മനസ്സിലായത്.
ഞാൻ ജീവനും കൊണ്ടോടി. അമ്മ പുറകെ ഓടി. ഓടുന്ന വഴിക്ക് കയ്യിൽ കിട്ടിയ ഒരു കല്ലുവെച്ചു എന്റെ നടുപുറം നോക്കി എറിഞ്ഞു. അമ്മയ്ക്ക് പണ്ടേ മുഹമ്മദ് കൈഫിനെ വെല്ലുന്ന ഷോർട്ട് ആണ്. പുറം തിരുമ്മിക്കൊണ്ട് ഞാൻ ചായ്പ്പിലേക്കോടി. ഓടിച്ചാടി ഞാൻ ഏണി വെച്ച് ഓടിന് മേലെ കയറി. അവിടെ മാത്രം അമ്മ തോറ്റു. അമ്മയ്ക്ക് ഏണിയിൽ കയറാൻ പേടിയാണ്.
ഓടിന് മേലെ കുത്തി ഇരുന്ന എന്നെ നോക്കി അമ്മ പറഞ്ഞു.
" മര്യാദയ്ക്ക് താഴെയിറങ്ങിക്കോ ഇല്ലെങ്കിൽ ഞാൻ എറിഞ്ഞുവീഴ്ത്തും "
ഒരു വലിയ കല്ലെടുത്ത് എന്റെ നേരെ ഓങ്ങിയ അമ്മയോട് ഞാൻ ദയനീയമായി അഭ്യർത്ഥിച്ചു
" അരുത് അമ്മേ അരുത് സാഹസം കാണിക്കരുത്. എന്നെ ഇങ്ങനെയിട്ട് ഓടിക്കാതെ അമ്മ കാര്യം പറ "
" ഞാനറിയാതെ നീ എപ്പോൾ ഈ വീടിനകത്ത് കയറി ,,,,,, എനിക്കറിയണം "
" ഇല്ല അമ്മ ഇല്ല,,,, അമ്മ അറിഞ്ഞോ അറിയാതെയോ ഞാൻ വീട്ടിൽ കയറിയിട്ടില്ല "
" പിന്നെ ഇതെങ്ങനെ സംഭവിച്ചു "
" ഏത് "
അപ്പോഴാണ് പൂമുഖപ്പടിയിൽ ചിരിച്ചുകൊണ്ട് തലകുനിച്ച് ഇരിക്കുന്ന എന്റെ സഹധർമ്മിണിയെ കണ്ടത്. അതെ എന്റെ ഭാര്യ ഗർഭിണിയാണ്. ഇത് എന്റെ ഗർഭം അല്ല എന്റെ ഗർഭം ഇങ്ങനെയല്ല എന്ന ഈ സാഹചര്യത്തിൽ പറയാൻ പറ്റില്ലല്ലോ. അതെ ഇത് എന്റെ ഗർഭം തന്നെയാണ്.പണ്ടേ ദുർബല ഇപ്പൊ ഗർഭിണി,,,
അതിപ്പോൾ എങ്ങനെ എന്ന് ചോദിച്ചാൽ ഒരുദിവസം ചായ്പ്പിൽ ഞാൻ പനിച്ചു കിടന്നപ്പോൾ അവൾ ചുക്കുകാപ്പി തരാൻ വേണ്ടി ചായ്പ്പിൽ വന്നു. നല്ല ഉറക്കം ആയതുകൊണ്ട് അമ്മയെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി. സത്യം പറഞ്ഞാൽ ഞാൻ പനി അഭിനയിച്ചു കിടക്കുകയായിരുന്നു. അന്നു രാത്രി ആ ചായ്പ് നമ്മുടെ മണിയറ ആവുകയായിരുന്നു.
ഒരു തരത്തിൽ അമ്മയെ പറഞ്ഞ് സമാധാനിപ്പിച്ച് ഞാൻ ഓടിന്റെ മുകളിൽ നിന്ന് ഇറങ്ങി. ഒരു പാത്രത്തിൽ കർപ്പൂരം കത്തിച്ചു എന്റെ തലയ്ക്കു ചുറ്റും ഉഴിഞ്ഞു അമ്മയെന്നെ അകത്തുകയറ്റി. അങ്ങനെ സ്വപ്നം കണ്ട പോലെ മണിയറ ഇല്ലാതെ ഗർഭിണിയായ സ്വന്തം ഭാര്യയുടെ കൂടെ ആദ്യരാത്രി ഞാൻ ആഘോഷിച്ചു.

By: Vipin PG @ Nallezhuth

മെത്രാനും കോഴിയും

Image may contain: Jolly Chakramakkil, beard, eyeglasses, sunglasses and closeup
( ജോളി ചക്രമാക്കിൽ )
" പുതിയ മെത്രാൻ ഞായറാഴ്ച
വീടു വെഞ്ചരിക്കുവാൻ
വരുന്നുണ്ട് ...!!
'ഞായറാഴ്ച ...
പുതിയ മെത്രാൻ വീട് വെഞ്ചരിക്കുവാൻ വരുന്നുണ്ട്
എന്ന് കേട്ടിട്ടെന്താ ഒന്നും മിണ്ടാതിരിക്കണത് ...!
പിടച്ചിയേ ...നിന്റെ മുട്ടകൊണ്ട്
തീരുമെന്നു തോന്നുന്നില്ല ...!
കൂടിന്റെ അഴികളിലൂടെ വരുന്ന പ്രഭാത കിരണങ്ങളിൽ
പൂവന്റെ കണ്ണുകളിൽ ദാർശനികത
തളം കെട്ടി....
അതു കണ്ട പിടച്ചി ... മെല്ലെ മിഴികൾ പൂട്ടി
2019 - 07 - 27
( ജോളി ചക്രമാക്കിൽ )

ഒരു ലക്ഷം ഉലുവ

Image may contain: 1 person, sitting, tree, grass, shoes, plant, outdoor and nature
കഴിഞ്ഞ പത്തു വർഷമായി ഗൾഫിൽ ജോലി ചെയ്യൂന്ന എനിക്ക് ബാങ്കിൽ ഒരു ലക്ഷം രൂപയാണ് സമ്പാദ്യം!!!കൃത്യമായി പറഞ്ഞാൽ ഒരു
ലക്ഷത്തി പതിമൂവ്വായിരം രൂപ!!!
ബാങ്കിൽ നിന്നും ലോൺ എടുത്ത് ഒരു വീട് വെച്ചില്ലായിരുന്നുവെങ്കിൽ ഞാൻ എപ്പോഴേ നാട്ടിലെത്തി വല്ല കൂലിപ്പണിക്കും പോയി തുടങ്ങിയേനെ!!!
എന്റെ പെങ്ങളുടെ മകളുടെ വിവാഹം സർക്കാരുദ്യോഗസ്ഥനുമായി നടക്കുവാൻ പോകുന്നതറിഞ്ഞപ്പോൾ ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി.
സ്ത്രീധനമായി രണ്ടു ലക്ഷം രൂപ കൊടുക്കണം എന്ന് പെങ്ങൾ എന്നോട് ഫോൺ ചെയ്തു പറഞ്ഞപ്പോൾ എന്റെ തുള്ളിച്ചാട്ടം പിടിച്ചുകെട്ടിയതുപോലെ നിന്നു!!!
"ചേച്ചീ രണ്ടു ലക്ഷം രൂപ എന്റെ കയ്യിൽ കാണുകയില്ല"
ഞാൻ വിറയലോടെ പറഞ്ഞു.
"അത് എനിക്കും അറിയാമെടാ ഉവ്വേ..ആട്ടെ നിനക്ക് എത്ര രൂപ തരുവാൻ കഴിയും? "
ചേച്ചി ചോദിച്ചു.
"ഞാൻ...ഞാൻ ഒരു ലക്ഷം രൂപ തരാം"പറഞ്ഞുകഴിഞ്ഞാണ് ഭാര്യ സുലുവിനോട് ആലോചിച്ചില്ല എന്ന് ഞാൻ ഓർത്തത്‌.
സുലു പാവമാണ്...എന്റെ ഇഷ്ടമാണ് അവളുടെയും ഇഷ്ടം...പക്ഷെ ആകെയുള്ള സമ്പാദ്യമായ ഒരു ലക്ഷം രൂപ അക്കൗണ്ടിൽ നിന്നും പോകുമ്പോൾ അവളുടെ മനോഭാവം മാറുമോ? ഞാൻ ആലോചിച്ചു.
"എനിക്ക് സന്തോഷമായി ചേട്ടാ...നമുക്ക് അത്രയും ചെയ്യുവാൻ സാധിച്ചല്ലോ?" എന്നാൽ സുലുവിന്റെ വാക്കുകൾ ഇതായിരുന്നു...
അവളുടെ അനുജത്തിയും കല്യാണപ്രായം തികഞ്ഞു നിൽക്കുന്ന കാര്യം ഒരു ഞെട്ടലോടെ ഞാൻ ഓർത്തു.
പിന്നീട് കല്യാണത്തിന് പോകുവാനുള്ള തിരക്കിലായിരുന്നു ഞാൻ...വെറും കൈയ്യോടെ നാട്ടിലേക്ക് ചെല്ലുന്നതെങ്ങിനെ? കിട്ടാവുന്നേടത്തെല്ലാം കടം വാങ്ങിച്ചു ഷോപ്പിംഗ് നടത്തി...ഒരു മാസം ശമ്പളമില്ലാത്ത ലീവ് എടുത്തു...ലീവ് അനുവദിച്ചപ്പോൾ മാനേജർ കറുത്ത മുഖത്തോടെ എന്നെ തുറിച്ചു നോക്കി.
അയാളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മൂന്നു മാസംമുൻപാണ് നാട്ടിൽ നിന്നും ഞാൻ തിരിച്ചെത്തിയത്.
നാട്ടിലെത്തിയപ്പോൾ സുലുവിന്റെ അച്ഛൻ അടുത്ത സന്തോഷ വാർത്ത എന്നെ അറിയിച്ചു.
സുലുവിന്റെ അനുജത്തിയുടെ കല്യാണം തീരുമാനിച്ചു!!!
"നീ വിഷമിക്കണ്ട....നിന്റെകൂടി സൗകര്യം നോക്കിയെ കല്യാണം നടത്തുകയുള്ളൂ....."അമ്മായിഅച്ഛൻ പറഞ്ഞു.
എനിക്ക് ആശ്വാസമായി...കുറച്ച് സാവകാശം കിട്ടുമെല്ലോ?
മരുമകളുടെ കല്യാണം ഗംഭീരമായി നടന്നു...അളിയൻ വെള്ളമടിക്കാത്ത ആളായത് കൊണ്ട് എന്റെ ചിലവിൽ ആയിരുന്നു നാട്ടിലെ പരാന്ന ഭോജികൾക്കും മാന്യന്മാർക്കും മദ്യസൽക്കാരം നടന്നത്...എന്റെ സുഹൃത്തുക്കൾ ഇക്കൂട്ടത്തിൽ വരാത്ത ആളുകൾ ആയതുകൊണ്ട് അവർക്ക് റോയൽ സ്യുട്ടിൽ ആയിരുന്നു മദ്യസൽക്കാരം!!!
ബ്ലേഡിൽ നിന്നും ഞാൻ വാശിയോടെ കടം വാങ്ങിച്ചു ചിലവാക്കി...ഒന്നിനും ഒരു കുറവും വരുത്തിയില്ല.......
കല്യാണത്തിന്റെ അന്ന് വൈകുന്നേരം അളിയന് ഒരു തലകറക്കവും പരവേശവും....!!!
"പാവം അവളെ പിരിയുന്നതിലുള്ള ദുഖമാണ്...എന്റെ ചേട്ടന് കുട്ടികളുടെ മനസ്സാണ് "പെങ്ങൾ പറഞ്ഞു.
"ചേട്ടൻ കിടന്നോളൂ...സോമൻ എല്ലാം നോക്കിക്കോളും"പെങ്ങൾ അളിയനെ ആശ്വസിപ്പിച്ചു.
പിന്നീട് ഫോട്ടോഗ്രാഫർ...വീഡിയോ ഗ്രാഫർ...പന്തലുകാർ...സദ്യ വട്ടം ഒരുക്കിയവർ.. എല്ലാവരും എന്നെ വാശിയോടെ ആക്രമിച്ചു...ഗൾഫുകാരനായതുകൊണ്ട് എന്നോട് ആരും കരുണ കാണിച്ചില്ല..
ബ്ലേഡ് ചാക്കോച്ചി എല്ലാ സഹായവും മുപ്പത്തിയാറു ശതമാനം പലിശക്ക് എനിക്ക് ചെയ്തു തന്നു...
ഏതായാലും ഗൾഫിൽ നിന്നുമുള്ള തിരിച്ചുവരവ് അസാധ്യമാണെന്ന് എനിക്ക് മനസ്സിലായി.
കല്യാണപ്പിറ്റേന്ന് അമ്മായിഅച്ഛൻ വീട്ടിൽ വന്നു.
"സോമാ...നിന്റെ നല്ല മനസ്സിനെക്കുറിച്ചാണ് എല്ലാവരും പറയുന്നത്...എനിക്ക് വല്ലാത്ത അഭിമാനം തോന്നുന്നു" അദ്ദേഹം മൊഴിഞ്ഞു..
ഞാൻ അദ്ദേഹത്തെ തുറിച്ചു നോക്കി.
"സുമയുടെ കല്യാണവും നമുക്ക് ഗംഭീരമാക്കണം.....ഡിസംബറിൽ നടത്താമെന്നു തന്നെയാണ് എന്റെ തീരുമാനം....എന്താണ് നിന്റെ അഭിപ്രായം?"
"ഡിസംബറിലോ...?" എന്റെ കണ്ഠത്തിൽ ഒരു ഗോളം പുറത്തേക്ക് വരുന്ന വാക്കുകളെ തടഞ്ഞു നിർത്തി ..ഡിസംബറാകാൻ ഇനി അഞ്ചുമാസം മാത്രം!!! ഞെട്ടലോടെ ഞാൻ ഓർത്തു.
എന്നാൽ മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ മുഖഭാവമായി നിൽക്കുന്ന സുലുവിനെ കണ്ടപ്പോൾ ഞാൻ ഒന്നും പറഞ്ഞില്ല.
അന്ന് വൈകുന്നേരം ഞാൻ പെങ്ങളുടെ വീട്ടിൽ ചെന്നു...
അവിടെകണ്ട കാഴ്ച്ച എന്നെ ഞെട്ടിച്ചു.
വെള്ളമടിക്കാത്ത അളിയൻ നാട്ടിലെ മാന്യനും ഭക്തനും ആയ നാണുമാഷുമായി പൂമുഖത്തിരുന്നു മദ്യപിക്കുന്നു!!!
"സോമൻ വന്നത് കൊണ്ട് എല്ലാം ഭംഗിയായി നടന്നു."മാഷ് എന്നെ കണ്ടപാടെ പറഞ്ഞു.
"അപ്പോൾ ഞാൻ വെറും വിഡ്ഢി.."അളിയൻ ഫിറ്റായെന്നു തോന്നുന്നു....
ഞാൻ അകത്തേക്ക് കയറുവാൻ നോക്കി...
"നിൽക്ക്...അങ്ങിനെ അങ്ങ് ഒരാൾ തന്നെ മിടുക്കനായാൽ പോരല്ലോ? "
അളിയൻ വിടുവാനുള്ള ഭാവമില്ല...എനിക്ക് ഒന്നും മനസ്സിലായില്ല...ഞാൻ അളിയനെ തുറിച്ചു നോക്കി....
"പോട്ടെ സോമാ...എല്ലാം കഴിഞ്ഞില്ലേ?"
നാണുമാഷ് പറഞ്ഞു...
"കള്ള് തലക്ക് പിടിച്ചെന്ന് തോന്നുന്നു" പെങ്ങൾ എന്നെ നോക്കി ചിരിച്ചു.
"മാഷേ....ഞാൻ എന്റെ മകളുടെ കല്യാണം നടത്തിയത് ബാങ്കിൽ നിന്നും ലോൺ എടുത്താണ്...അല്ലാതെ ഒരു തെണ്ടിയുടേയും കാശുകൊണ്ടല്ല" അളിയൻ എന്നെ നോക്കികൊണ്ടാണ് പറയുന്നത്.
"അപ്പോൾ സോമൻ ഒന്നും തന്നില്ലേ?'
മാഷിന്റെ മുഖത്ത് ശകുനീ ഭാവം തെളിഞ്ഞു.
"തന്നു...വെറും ഒരു ലക്ഷം ഉലുവ... ഒരു സാരിക്കുപോലും അത് തികയില്ലെന്ന് മാഷിനറിഞ്ഞുകൂടേ?"
ആ ഉലുവ എന്റെ ഒരു ജന്മത്തെ മുഴുവൻ സമ്പാദ്യമാണെന്നു ഞാൻ പറഞ്ഞില്ല...
വിധിയന്റെ വിധി കൊതിയൻ വിചാരിച്ചാൽ മാറുമോ?
കുനിഞ്ഞ ശിരസ്സോടെ പെങ്ങളുടെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ എന്റെ കാലടികൾ ഇടറിയിരുന്നു..
അളിയന്റെ പൊട്ടിച്ചിരിയും അട്ടഹാസവും അപ്പോഴും എന്റെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു.!!!
അനിൽ കോനാട്ട്

ദാമ്പത്യം

Birds, Love, Background, Branch, Cartoon, Forest, Heart
അച്ചുവിന്റെ സ്കൂളിൽ പേരെന്റ്സ് മീറ്റിംഗ് ആയതു കൊണ്ട് ഹാഫ് ഡേയ് ലീവുമെടുത്തു കോളേജിൽ നിന്നിറങ്ങാൻ നിൽക്കുമ്പോളാണ് സുധമ്മായിയുടെ ഫോൺ കോൾ... അച്ഛന്റെ ഒരേ ഒരു പെങ്ങളാണ്.. മോളായ ദീപേച്ചി വിദേശത്തു ആയതു കൊണ്ട് എന്തിനും ഏതിനും അമ്മായിക്ക് ആശ്രയം ഞാനാണ്.. ഞാനെന്നു പറഞ്ഞാൽ പ്രവീണ... ഇവിടെ SB കോളേജിൽ മലയാളം അദ്ധ്യാപിക.. ഭർത്താവ് ഹരിയേട്ടൻ ഇറിഗേഷൻ ഡിപ്പാർട്മെന്റിലാണ്.
ഒരേയൊരു പുത്രൻ ആരവ് എന്ന അച്ചു നാലാം ക്ലാസ്സിൽ പഠിക്കുന്നു..
ആലോചിച്ചു സമയം കളയാതെ ഞാൻ കോൾ അറ്റൻഡ് ചെയ്തു
ഹലോ.. അമ്മായി..
.
വീണമോളെ... തളർച്ചയോടെ അമ്മായി വിളിച്ചു.
ഇടറിയ ആ വിളിയിൽ എന്തോ പന്തികേടെനിക്ക് തോന്നി..
എന്തുപറ്റി അമ്മായി.. സ്വല്പം പരിഭ്രമത്തോടെ ഞാൻ ചോദിച്ചു.
ഫോണിലുടെ പറഞ്ഞാൽ ശെരിയാവില്ല.. മോളൊന്ന് ഇവിടേക്ക് വരോ.. പറ്റുവാണെങ്കിൽ ഇപ്പോൾ തന്നെ..
പരിഭ്രമിച്ചു വിളിക്കുന്ന അമ്മായിയോട് തിരക്കിലാണെന്നു പറയാൻ എനിക്ക് തോന്നിയില്ല..മാത്രല്ല ഒരു അത്യാവശ്യമില്ലാതെ അമ്മായി അങ്ങനെ വിളിച്ചു ബുദ്ധിമുട്ടിക്കാറുമില്ല..
തല്ക്കാലം ഹരിയേട്ടനെ വിളിച്ചു അച്ചുവിന്റെ സ്കൂളിൽ പോകാൻ ഏൽപ്പിച്ചു ഞാൻ ശ്രീരാഗത്തിലേക്കു പുറപ്പെട്ടു.. എന്തായിരിക്കും കാര്യമെന്ന് ഓർത്തു ഒരു സ്വസ്ഥതയും കിട്ടിയില്ല.. അമ്മായിയുടെ മോൻ ദീപു ഗൾഫിൽ നിന്നു ലീവിനെത്തിയിട്ടുണ്ട്.. അവനു കുഞ്ഞുണ്ടായി.. 56 ആയപ്പോഴേക്കും.. അവന്റെ ലീവ് കുറവായതു കൊണ്ട് ചടങ്ങുകളൊക്കെ നടത്തി ഭാര്യയായ മീരയെയും, മോനെയും കൊണ്ട് വന്നു. ഇപ്പോൾ ഒരാഴ്ച ആകുന്നെ ഉള്ളു..
ഇനി കുഞ്ഞിനെന്തെങ്കിലും.. എന്റെ ഉള്ളൊന്നു പിടച്ചു..
എങ്ങനെയൊക്കെയോ ഒരുവിധം ശ്രീരാഗത്തിൽ എത്തി... ചെന്നതും അമ്മായി ഓടി വന്നു എന്നെ പിടിച്ചു അകത്തേക്ക് കൊണ്ട് പോയി.. അവിടെ ദീപുവും ഉണ്ടായിരുന്നു.. രണ്ടുപേരുടെയും മുഖത്ത് പരിഭ്രമം വ്യക്തമായിരുന്നു..
എന്തുപറ്റി ദീപു എന്താ കാര്യം.. നിങ്ങളെന്നെ കൂടെ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറയുന്നുണ്ടോ.. മീരയും മോനുമെവിടെ.. ക്ഷമ നശിച്ചു ഞാൻ ചോദിച്ചു.
അതിനു ഉത്തരം തന്നത് അമ്മായിയാണ്..
എന്റെ മോളെ നമുക്ക് ചതി പറ്റിയെടി.. അവൾക്കു അവളുടെ അമ്മയുടെ അതേ അസുഖം തന്നെയാ.. ഭ്രാന്ത് (മീരയുടെ അമ്മക്ക് ചെറിയ മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും, അതു മറച്ചു വെച്ചാണ് കല്യാണം നടത്തിയത് എന്നും ഒക്കെ പറഞ്ഞൊരു പ്രശ്നം തുടക്കത്തിൽ ഉണ്ടായിരുന്നു.. കാര്യമായിട്ടൊന്നും ഉള്ളതായി കാഴ്ചയിൽ എനിക്ക് തോന്നിയിട്ടില്ല )
എന്താ അമ്മായി പറയണേ.. അവൾക്കൊരു കുഴപ്പവും ഇല്ല. നിങ്ങളോരോന്നു പറഞ്ഞുണ്ടാക്കാതിരുന്നാ മതി. ഞാൻ പ്രതിരോധിച്ചു.
അതേടി.. ഇപ്പൊ ഒരാഴ്ച ആയില്ലേ അവളും, കുഞ്ഞും വന്നിട്ടു.. വന്നപ്പോൾ തൊട്ടു അവൾക്കൊരു മാറ്റമുണ്ട് . മര്യാദക്ക് ഒന്നും കഴിക്കില്ല, ഉറക്കമില്ല... കുളിച്ചു വൃത്തിക്കൊന്നു നടക്കില്ല... കുഞ്ഞിനെ ശ്രദ്ധയില്ല.. വല്ലാതെ കരയുമ്പോൾ ആ പൊടികുഞ്ഞിനോടു അവൾ ദേഷ്യപ്പെടുന്നു.. അതിനോട് ദേഷ്യപ്പെട്ടാൽ അതിനെന്തു അറിയാനാ.. ഇതിനൊക്കെ ഭ്രാന്തെന്നല്ലാതെ വേറെന്തു പറയാനാ..
അപ്പോഴേക്കും ദീപു ഇടപെട്ടു... സത്യാ വീണേച്ചി.. ഞാനൊന്നു അടുത്തു ചെല്ലുന്നതു പോലും അവൾക്കിഷ്ട്ടല്ലാ. എപ്പോഴും ദേഷ്യം... രാവിലെ കുഞ്ഞു കരഞ്ഞിട്ടും ശ്രദ്ധിക്കാതെ കണ്ടപ്പോൾ ദേഷ്യവും, സങ്കടവും സഹിക്കാതെ ഞാൻ വായിൽ വന്നതൊക്കെ വിളിച്ചു പറഞ്ഞു..
അപ്പോൾ റൂമിൽ കയറി ഇരുപ്പു തുടങ്ങിയതാ ..പിന്നെ എത്ര വിളിച്ചിട്ടും ഭക്ഷണം കഴിക്കാൻ കൂടെ വന്നിട്ടില്ല.. ഒറ്റ ഇരിപ്പാ...എന്തെങ്കിലും ചോദിച്ചാൽ തുറിച്ചു നോക്കും.
കുഞ്ഞിന് പാല് കൊടുക്കാനുള്ളതല്ലേ മോളെ... ഇങ്ങനെ കഴിക്കാതിരുന്ന എങ്ങനെയാ.. അമ്മായി പറഞ്ഞു.
അവളുടെ വിചാരം അവളാ ലോകത്തു ആദ്യായി പ്രസവിക്കുന്നെന്നാ.. വീണേച്ചിയും, ദീപേച്ചിയും ഒക്കെ ഇത് കഴിഞ്ഞതല്ലേ.. അവൾക്കു മാത്രാ പ്രശ്നം.
അതാ പറഞ്ഞേ അവളുടെ അമ്മയുടെ അതേ പ്രക്രതാണ് എന്നു.. അമ്മായി ഇടയിൽ കയറി.
അമ്മായി ഒന്ന് നിർത്തുന്നുണ്ടോ .. ഞാൻ എണിറ്റു മീരയുടെ അടുത്തേക്ക് ചെന്നു.
ചെല്ലുമ്പോൾ കുഞ്ഞു ഉറക്കത്തിലാണ്.. ലക്ഷ്യമില്ലാതെ എങ്ങോട്ടോ നോക്കി മീര ഇരിപ്പുണ്ട്..
ഞാൻ പതുക്കെ അവളുടെ അരികത്തു ചെന്നിരുന്നു.
മോളെ.. അവളുടെ മുടിയിൽ തലോടി കൊണ്ട്‌ ഞാൻ വിളിച്ചു.
എന്തിനാ.. എന്നെ ഉപദേശിക്കാനും, ശകാരിക്കാനുമാണോ വീണേച്ചിയും വന്നത്. എനിക്കൊന്നും കേൾക്കണ്ട. എന്റെ കൈ തട്ടി കൊണ്ടവൾ പറഞ്ഞു.
നിസ്സംഗമായിരുന്നു അവളുടെ മുഖം.. എന്തൊക്കെയോ സങ്കടങ്ങൾ പ്രതിഫലിച്ചു നിക്കുന്ന പോലെ.
വീണേച്ചി ഉപദേശിക്കാനും ,ചീത്ത പറയാനുമൊന്നും വന്നതല്ല കുട്ടി.. മോളേയും, കുഞ്ഞിനേയും ഒന്നു കണ്ടിട്ട് പോകാച്ചു കേറീതാ...
..
ചേച്ചി നുണ പറയണ്ട. അമ്മയും, മോനും കൂടെ വിളിച്ചു വരുത്തിയതാ എന്നു എനിക്കറിയാം.
അതെന്തെങ്കിലും ആകട്ടെ കുട്ടി..
എന്തു കോലാ എന്റെ മോളെ ഇതു . എന്താ മോൾക്കിത്ര വിഷമം അവളെ തലോടി കൊണ്ട് ഞാൻ ചോദിച്ചു ..
ഒരു തലോടലിനോ, കരുതലിനോ കാത്തിരുന്ന പോലെ അവൾ സാവധാനം എന്റെ തോളിലേക്ക് ചാഞ്ഞു.. അവളുടെ കണ്ണുകൾ നിറഞൊഴുകി കൊണ്ടേ ഇരുന്നു..
എറെനേരത്തെ മൗനത്തിനു ശേഷം അവൾ മനസ്സു തുറന്നു സംസാരിച്ചു.. സങ്കടങ്ങളും പരിഭവങ്ങളും പങ്കു വെച്ചു.. ചിരിച്ചു... ഞാൻ പറഞ്ഞതൊക്കെ അവളൊരു കുഞ്ഞിനെ പോലെ അനുസരിച്ചു.. കുളിച്ചു.. കുഞ്ഞു ഉണർന്നപ്പോൾ അവനെ കുറെ നേരം കളിപ്പിച്ചു വീണ്ടും മോനെ ഉറക്കി.. അവൾ ഉറങ്ങുന്നതുവരെ ഞാനൊപ്പമിരുന്നു.. പുതിയൊരു ഉന്മേഷം അവളിൽ ഉണ്ടായതു പോലെ... ചാരാനൊരു തോൾ മാത്രമായിരുന്നു അവൾക്കു വേണ്ടിയിരുന്നതെന്നു എനിക്ക് തോന്നി...
പതുക്കെ റൂമിൽ നിന്നിറങ്ങി ഞാൻ അമ്മായിയുടെയും, ദീപുവിന്റെയും അടുത്തേക്ക് ചെന്നു..
രണ്ടുമക്കളെ പ്രസവിച്ചു വളർത്തിയിട്ടും, ദീപേച്ചിയുടെ രണ്ടു പ്രസവം നോക്കിയിട്ടും ഒന്നും മനസ്സിലാക്കാതെ മനുഷ്യത്വം ഇല്ലാതെ പെരുമാറുന്ന അമ്മായിയോട് എനിക്കൊന്നും പറയാനില്ല..
ദീപു എനിക്ക് നിന്നോടാണ് സംസാരിക്കാനുള്ളത്... മീരക്ക് നീയും, നിന്റെ അമ്മയും പറയുന്ന തരത്തിൽ യാതൊരു പ്രശ്നവും ഇല്ല.. ഇത് പ്രസവശേഷം മിക്ക സ്ത്രീകളും കടന്നു പോകുന്നൊരു അവസ്ഥയാണ്... പോസ്റ്റ്‌പാർട്ടം ബ്ലൂംസ്/ഡിപ്രെഷൻ എന്ന അവസ്ഥ .. ഗർഭധാരണവും, പ്രസവവും കഴിയുമ്പോൾ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളും, കുഞ്ഞുണ്ടായ ശേഷമുള്ള ഉറക്കക്കുറവും, ജോലിഭാരവും, ടെൻഷനും,അമിതമായി ശരീരഭാരം കൂടുന്നതിലുള്ള ഉത്കണ്ഠയും, കുഞ്ഞിനെ കുറിച്ചോർത്തുള്ള ടെൻഷനും എല്ലാം ചേർന്നു ഇമോഷണലായും, ഫിസിക്കൽ ആയും വീക് ആകുന്ന അവസ്ഥ..
നീ പറഞ്ഞ ഉറക്ക കുറവും, ദേഷ്യവും, ഡിപ്രെഷനുമൊക്കെ ഇതിന്റെ ലക്ഷണങ്ങൾ ആണ്... വഴക്കും, ഉപദേശവും ഒന്നുമല്ല ഇവിടെ ആവശ്യം... നിങ്ങളുടെയൊക്കെ പ്രത്യേകിച്ചു നിന്റെ സ്നേഹപൂര്ണമായൊരു തലോടലും , കരുതലുമൊക്കെ ആണ്...
പ്രത്യേകിച്ച് അവളുടെ അമ്മക്കങ്ങനെ ഒരു വിഷമം ഉള്ളത് കൊണ്ട് അവൾക്കൊന്നു സങ്കടങ്ങൾ ഷെയർ ചെയ്യാൻ കുടെ ആരുമില്ല.. സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു. ഇനിയും അതിന്റെ പേരിൽ കുറ്റപ്പെടുത്തി നിങ്ങളുടെ സന്തോഷങ്ങൾ നശിപ്പിച്ചിട്ടെന്തു കാര്യം..
ഒപ്പം നിന്റെ അമ്മയെ പോലയും, ചേച്ചിയെ പോലെയും പെരുമാറണം അവളെന്നെ നിന്റെ ആഗ്രഹം തന്നെ തെറ്റാണു .. ഓരോരുത്തരും വെവ്വേറെ വ്യക്തിത്വങ്ങൾ അല്ലേ.. അതുകൊണ്ട് കമ്പാരിസൺ കൊണ്ടെന്താ കാര്യം.. നീയിങ്ങനെ താരാദമ്യപ്പെടുത്തി സംസാരിക്കുന്നതു അവളിലെ ആത്മവിശ്വാസത്തെ തകർക്കും.. അതു നിങ്ങളെ തമ്മിൽ അകറ്റുകയെ ഉള്ളു...
നിന്റെ കുഞ്ഞിനെയാണ് അവൾ ഉദരത്തിൽ പേറിയതും , നൊന്തു പ്രസവിച്ചതും അതുകൊണ്ട് അവൾക്കെല്ലാ സപ്പോർട്ടും കൊടുക്കേണ്ടത് നീയാണ്... ശ്രദ്ധിച്ചില്ലെങ്കിൽ ആത്മഹത്യയിലേക്കും , വിഷാദ രോഗത്തിലേക്കും എത്താവുന്ന അവസ്ഥയാണിത്..
നിങ്ങടേയൊക്കെ സ്നേഹപൂര്ണമായൊരു കരുതലോ, ഇടപെടലോ മതി അവൾക്കു.. ഞാൻ അവൾക്കായി ഒന്നും ചെയ്തില്ല.. കുറച്ചു നേരം ഒപ്പമിരുന്നു.. അവളെ കേൾക്കാൻ തയ്യാറായി.. അത്രമാത്രം. അതു അവളിൽ എന്തു മാറ്റമുണ്ടാക്കിന്നു നിനക്കറിയോ...
നീയൊന്നു മനസ്സിലാക്കിക്കോ ചില സമയത്തു വലിയ വലിയ ഉപദേശങ്ങളെക്കാളും, ശകാരങ്ങളെക്കാളും ഒക്കെ ആവശ്യം സങ്കടങ്ങൾ കേൾക്കാനൊരു മനസ്സാണ്... ഹൃദയ ഭാരം പങ്കിടാനൊരു അത്താണിയാണ്.. സ്നേഹിക്കാനൊരു ഹൃദയമാണ്.. നീയത് ആവണം... നിങ്ങള്ക്ക് പരസ്പരം അങ്ങനെയാകാൻ സാധിക്കണം..
കുറ്റപെടുത്താൻ എളുപ്പമാണ് മോനെ... ഒപ്പം നിൽക്കാനാണ് ബുദ്ധിമുട്ടു..പരസ്പരം മനസ്സിലാക്കിയുള്ള ആ ഒപ്പം നിൽക്കലാണ് ദാമ്പത്യത്തിന്റെ അടിസ്ഥാനം. എന്തായാലും നിങ്ങള് രണ്ടാളും ഒരുമിച്ചു ഒരു കൗൺസിലിങ്നു പോണം... പരസ്പരം ഒന്നുടെ മനസ്സിലാക്കാൻ രണ്ടാൾക്കും അതു നല്ലതാ...
ഇനിയെന്തിനാ പൊന്നേച്ചി വേറെ കൗൺസിലിങ്..ഇപ്പൊ തന്നെ ഒരു പ്രഭാഷണം കേട്ട പോലെയായി എന്റെ പൊന്നോ... എന്നു പറഞ്ഞു എന്റെ കവിളിലൊരു ഉമ്മയും തന്നവൻ മീരയുടെയും, കുഞ്ഞിന്റെയും അരികിലേക്കായി റൂമിലേക്ക്‌ നടക്കുമ്പോൾ അമ്മായിയുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു...
രചന :
Image may contain: 1 person

 Aswathy Joy Arakkal

ബാലവേണി - ഭാഗം 27


ഫോണിലെ വിഡിയോയിൽ  സംസാരിച്ച് തുടങ്ങിയ ആ സ്ത്രീരൂപത്തെ കണ്ട് സുമയും ശരത്തും ഒരുപോലെ ഞെട്ടിത്തരിച്ചു!
"മോളി സിസ്റ്റർ!" തലമുടിയും പിരികവും  മുഴുവൻ കൊഴിഞ്ഞ് കണ്ണുകൾ കുഴിഞ്ഞ് മുഖം കറുത്ത്  കരിവാളിച്ച് എല്ലും തോലുമായി ഇരിക്കുന്ന അവരെ  കണ്ട് സുമയുടെ ചുണ്ടുകൾ മന്ത്രിച്ച പേര്  ജിതേഷ് കേട്ടു.
"ഇത് മോളി സിസ്റ്ററിന്റെ കൺഫെഷൻ വീഡിയോ ആണ്..പൊലീസിന് നൽകാൻ വേണ്ടി അവർ റെക്കോർഡ് ചെയ്യിച്ചത്..."ശ്രീബാല അതിലേക്ക് നോക്കി പറഞ്ഞു.
"എന്റെ പേര് മോളി ഫിലിപ്പ്.ഈ വീഡിയോ പുറംലോകം കാണുമ്പോ ഞാൻ ഈ ഭൂമി വിട്ട് പോയിട്ടുണ്ടാവും..എനിക്കനുവദിച്ച ദിവസങ്ങൾ തീർന്നുകൊണ്ടിരിക്കുകയാണ്..അതിന് മുൻപ് ചില സത്യങ്ങൾ വെളിപ്പെടുത്തേണ്ടതുണ്ട്.. ഞാൻ ബോംബെയിലെ സേവാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ  വർഷങ്ങളായി  സേവനമനുഷ്ഠിച്ച വ്യക്തിയാണ്.എനിക്ക് പറയാനുള്ളത് പണ്ട് ബോംബെ ചിൽഡ്രൻസ് പാർക്കിൽ നടന്ന ഒരു മർഡർ അറ്റെംപ്റ്റിനെ  പറ്റിയും അതുമായി ബന്ധപ്പെട്ട കുറച്ച് കാര്യങ്ങളുമാണ്..."മോളിയുടെ സ്വരം  തളർന്നതെങ്കിലും ഓരോ അക്ഷരവും സ്ഫുടമായിരുന്നു.
"ഞാൻ സേവാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നേഴ്സ് ആയി  ജോലി ചെയ്തുകൊണ്ടിരുന്ന കാലത്തായിരുന്നു ഡോക്ടർ മിഥില അതെ ഹോസ്പിറ്റലിൽ  ജോയിൻ ചെയ്യുന്നത്.നല്ല ചുറുചുറുക്കും സാമർത്യവും  ബുദ്ധിയും ഉള്ള ഒരു പെൺകുട്ടിയായിരുന്നു മിഥില.കുറച്ച് ദിവസം കൊണ്ടുതന്നെ അവൾ അവിടെ എല്ലാവരുടെയും സ്നേഹം പിടിച്ച് പറ്റി..അവിടെ കൺസൽടേഷന്  വരുന്ന പാവപ്പെട്ട രോഗികളുടെ കൈയിൽ നിന്ന് അവൾ കാശ് വാങ്ങാറില്ലായിരുന്നു. ചിലരെയൊക്കെ  സ്വന്തം കൈയിൽ നിന്നും കാശ് മുടക്കി ചികിൽസിച്ചിരുന്നു.എന്നോട് വലിയ കൂട്ടായിരുന്നു..എന്ത് കാര്യമുണ്ടെങ്കിലും എന്നോടായിരുന്നു ആദ്യം പറഞ്ഞിരുന്നത്..പലപ്പോഴും പറഞ്ഞിരുന്നു എന്നെ കാണാൻ അവളുടെ അമ്മയെ പോലെ ഉണ്ടെന്ന്..എന്നെ വലിയ ഇഷ്ടമായിരുന്നു അവൾക്ക്..പക്ഷെ ഞാൻ..!"പറഞ്ഞതും മോളിയുടെ കുഴിഞ്ഞ കണ്ണുകൾ  നിറഞ്ഞൊഴുകി .ജിതേഷും ഭോലയും  അവരുടെ വാക്കുകൾക്കായി കാത് കൂർപ്പിച്ചു.
" ഒരു ദിവസം മിഥിലയ്ക്ക് നൈറ്റ് ഷിഫ്റ്റ് ആയിരുന്നു.അന്ന് അവിടെ ഒരു പേഷ്യന്റിനെ  കൊണ്ടുവന്നു.സത്യാ എന്ന് പേരുള്ള ഒരു ബിൽഡിംഗ് തൊഴിലാളി..വീട്ടിലേക്ക് പോവുന്ന വഴിക്ക് ഏതോ വണ്ടി ഇടിച്ചതാണ് .കുറെ നേരം റോഡിൽ കിടന്നു.പിന്നെ ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ എത്തിച്ചിട്ട് മുങ്ങി.മിഥില ആണ് ആ കേസ് അറ്റൻഡ് ചെയ്തത്..വരുന്ന വഴിക്ക് തന്നെ അയാൾ മരിച്ചിരുന്നു.അയാളുടെ പഴ്സിൽ അയാളുടെ ഭാര്യയുടെയും മകന്റെയും ഫോട്ടോയും ഒരു ഫോൺ നമ്പറും  ഉണ്ടായിരുന്നു.പോലീസിനെ വിവരമറിയിക്കണമെന്നും പഴ്സിലുള്ള നമ്പറിൽ സത്യയുടെ  വീട്ടിലേക്ക് വിവരം വിളിച്ച് പറയണമെന്നും പറഞ്ഞ് മിഥില   ആരെയോ ഏൽപ്പിച്ചു.വീട്ടുകാർ  വരുന്നത് വരെ ബോഡി മോർച്ചറിയിൽ വെക്കാൻ പറഞ്ഞേൽപ്പിച്ചിട്ട് അവൾ  വീട്ടിലേക്ക് തിരികെ പോയി. പിറ്റേന്ന് വൈകിട്ട് ഡ്യൂട്ടിക്ക് വന്നപ്പോൾ സത്യയുടെ  ഭാര്യയും മകനും ഹോസ്പിറ്റലിൽ കൗണ്ടറിൽ നിൽക്കുന്നത്   കണ്ടു.ചോദിച്ചപ്പോൾ സത്യയ്ക്ക് എന്തോ ഓപ്പറേഷൻ വേണമെന്നും  കാശ് കെട്ടി വെച്ചാലേ  ഓപ്പറേഷൻ നടക്കുകയുള്ളെന്ന് ഡോക്ടർ പറഞ്ഞുവെന്നും  അതിനായി തന്റെ പേരിലുള്ള ഒറ്റ മുറി വീട് പണയപ്പെടുത്തിയ  തുകയുമായി നിൽക്കുകയാണെന്നും  അവർ പറഞ്ഞത് കേട്ട് മിഥിലയ്ക്ക് ഒന്നും മനസ്സിലായില്ല. അവർ കൈയിലിരുന്ന കുറെ റിപ്പോർട്ട് അവളെ കാണിച്ചു.കുറെ ബ്ലഡ് ടെസ്റ്റുകളും പിന്നെ ഇസിജി ഇഇജി  തുടങ്ങി എയ്ഡ്‌സിനുള്ള 'എലിസ' ടെസ്റ്റ് വരെ അതിനകത്ത് കുറിച്ചിരിക്കുന്നത് കണ്ട് മിഥിലയുടെ കണ്ണ് മിഴിഞ്ഞു. ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നപ്പോൾ തന്നെ സത്യ  മരിച്ചിരുന്നു  എന്നത് മിഥില  തലേ രാത്രി  തന്നെ കൺഫേം ചെയ്തതാണ്..പിന്നെ എന്തിന്റെ പേരിലാണ് ഈ ടെസ്റ്റുകൾ  എന്നും മരിച്ച ആളെ എന്തിനാണ് ഓപ്പറേഷന് വിധേയനാക്കുന്നതെന്നും  അവൾക്ക് ഒരെത്തും പിടിയും കിട്ടിയില്ല. .എവിടെയോ എന്തോ ചീഞ്ഞ് നാറുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി.
സത്യക്ക് വേണ്ടി ഈ ടെസ്റ്റുകൾ കുറിച്ചതും ഓപ്പറേഷൻ വേണമെന്ന് ആവശ്യപ്പെട്ടതും സീനിയർ ഡോക്ടർ സത്യമൂർത്തി എന്നൊരാൾ ആയിരുന്നു.മിഥില നേരെ അയാളെ കാണാൻ പോയി.പക്ഷെ മിഥിലയ്ക്ക് തെറ്റ് പറ്റിയെന്നും സത്യക്ക് ജീവൻ ഉണ്ടായിരുന്നുവെന്നും ജീവനുള്ള ആളെ മരിച്ചെന്നും പറഞ്ഞ് മോർച്ചറിയിൽ  കയറ്റിയത്  പുറത്താരെങ്കിലും അറിഞ്ഞാൽ മിഥിലയ്ക്ക് തന്നെയാണ് കുഴപ്പം എന്നും പറഞ്ഞ് അയാൾ അവളെ ഭീഷണിപ്പെടുത്തി.പക്ഷെ തനിക്കങ്ങനെ ഒരു പിഴവ് ഒരിക്കലും സംഭവിക്കില്ല എന്ന് അവൾക്ക് ഉറപ്പായിരുന്നു.മിഥില  എന്നോട് വന്ന് കാര്യം പറഞ്ഞു.ഞാൻ അത് ചിരിച്ച് തള്ളി.പക്ഷെ മിഥില വിടുന്ന മട്ടില്ലായിരുന്നു.അവൾ പിന്നീട് അവിടെ വരുന്ന ഓരോ കേസും നിരീക്ഷിക്കാൻ തുടങ്ങി..അപ്പോഴാണ് അവൾക്ക് ഞെട്ടിക്കുന്ന ചില സത്യങ്ങൾ മനസ്സിലായത്.സത്യയുടേത് സേവാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ  നടക്കുന്ന ആദ്യത്തെ സംഭവം അല്ല എന്നത്.ഹോസ്പിറ്റലിൽ എത്തുന്നതിന്  മുൻപേയും ഹോസ്പിറ്റലിൽ കൊണ്ടുവന്ന് കഴിഞ്ഞും  മരിച്ച രോഗികളെ ഡോക്ടർമാർ  ജീവനുണ്ടെന്നും പറഞ്ഞ് കുറെ ടെസ്റ്റുകൾക്ക് വിധേയരാക്കും..രോഗികളുടെ ബന്ധുക്കളെ ആരെയും അങ്ങോട്ട്  അടുപ്പിക്കില്ല. ഓപ്പറേഷൻ നടത്തിയാലേ രക്ഷപെടുള്ളുവെന്നും  ഓപ്പറേഷൻ നടത്തണമെങ്കിൽ  ഒരു വൻ തുക കെട്ടിവെക്കണമെന്നും ആവശ്യപ്പെടും . ഇത് പാവപ്പെട്ട അക്ഷരാഭ്യാസമില്ലാത്ത ആളുകളുടെ അടുത്ത് മാത്രമല്ല സാധാരണക്കാരുടെയും അടുത്ത്  ഇത് തന്നെയാണ് നടന്നുപോവുന്നത്.അവർക്ക് ആ ടെസ്റ്റുകൾ എന്തിന് വേണ്ടി ഉള്ളതാണെന്നോ അത് ശെരിക്കും വേണ്ടിയത് തന്നെയാണോ എന്നൊന്നും അറിയത്തുമില്ല  അതൊന്നും ചിന്തിക്കാനുള്ള ഒരു മാനസികാവസ്ഥയിലായിരിക്കത്തുമില്ല.അകത്ത് കിടക്കുന്ന പ്രിയപ്പെട്ടവരേ എങ്ങനെയെങ്കിലും രക്ഷപെടുത്തണമെന്ന ഒറ്റ ചിന്തയെ അവർക്ക് കാണുള്ളൂ.അതിന് വേണ്ടി അവർ എന്തും ചെയ്യും.ഇല്ലാത്ത കാശ് എവിടുന്നെങ്കിലും ഉണ്ടാക്കി കൊണ്ടുവരും..മിഥില ഇത് നേരെ ഞങ്ങളുടെ ഡീനിനെ അറിയിച്ചു.എത്രയും പെട്ടെന്ന് ആക്ഷൻ എടുക്കാം എന്ന് അദ്ദേഹം അവൾക്ക് ഉറപ്പ് നൽകി.പക്ഷെ ദിവസങ്ങൾ കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല.പഴയതെല്ലാം വീണ്ടും ആവർത്തിച്ചു.അത് ചോദിച്ചപ്പോൾ ഡീനിൽ നിന്നും തണുത്ത പ്രതികരണം ആണ് ലഭിച്ചത്.അവൾ പറഞ്ഞതിനെ കുറിച്ച് അന്വേഷിച്ചുവെന്നും അങ്ങനെ ഒന്നും അവിടെ നടന്നിട്ടില്ലെന്നും അതെല്ലാം അവളുടെ തോന്നലുകൾ മാത്രം ആണെന്നും അദ്ദേഹം പറഞ്ഞു.
മിഥിലയ്ക്ക്  അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ എന്തോ പന്തികേട് തോന്നി.പിന്നീട്  അയാളും  അവളുടെ നിരീക്ഷണത്തിലായി.താമസിയാതെ  അവൾക്ക് മനസ്സിലായി എല്ലാത്തിന്റെയും ചുക്കാൻ പിടിക്കുന്നത് മറ്റാരുമല്ല അദ്ദേഹം തന്നെയാണെന്ന്..ഞങ്ങളുടെ ഡീൻ ഡോക്ടർ ശരത് ! "മോളി പറഞ്ഞത് കേട്ട് ജിതേഷ് വിശ്വാസം വരാതെ സുമയെയും ശരത്തിനെയും നോക്കി.
"എന്തൊക്കെ അസംബന്ധം ആണീ സ്ത്രീ പറയുന്നത്? സേവാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പോലെ ഇത്രയും റെപ്യുട്ടെഷൻ   ഉള്ള ഒരു സ്ഥാപനത്തെ പറ്റി   ഇങ്ങനെ ഒരു അലിഗേഷൻ ഇതുപോലൊരു സ്ത്രീ നടത്തുമ്പോൾ തന്നെ കാര്യം മനസ്സിലായില്ലേ?ഇതൊക്കെ   കാശ് തട്ടാനുള്ള എന്തെങ്കിലും അടവായിരിക്കും എന്ന്.."ശരത് പുച്ഛിച്ചു.
"ശ്ശ്..ലെറ്റ് ഹേർ കമ്പ്ലീറ്റ്.."ജിതേഷ് ശരത്തിനോട് പറഞ്ഞു.
"പ്രൊട്ടെസ്റ്റ്   ചെയ്തിട്ട് കാര്യമില്ലെന്ന് മിഥിലയ്ക്ക്  അറിയാമായിരുന്നു.കാരണം ആ ഹോസ്പിറ്റലിലെ മിക്കവരും ശരത്തിന്റെ  ചൊൽപ്പടിക്ക് നിൽക്കുന്നവർ ആയിരുന്നു.മിഥില  അവരിൽ  ഒരാളാവാൻ തീരുമാനിച്ചു.അവരിൽ ഒരാൾ ആണെന്ന് പ്രിറ്റെന്റ്  ചെയ്ത് അവരുടെ കൂടെ നിന്ന് അവർക്കെതിരെ തെളിവുകൾ ശേഖരിക്കുക.പിന്നെ അത്  ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക..എല്ലാം അവൾ അപ്പപ്പോ എന്നെ അറിയിക്കുന്നുണ്ടായിരുന്നു.."മോളി  സിസ്റ്റർ പറഞ്ഞു.
"മരിച്ച ആളെ പലവിധ ടെസ്റ്റുകൾക്ക് വിധേയനാക്കുന്നതും  രക്ഷിക്കാനെന്ന പേരിൽ ബന്ധുക്കളിൽ നിന്നും വൻ തുക തട്ടിയെടുക്കുന്നതും ഓപ്പറേഷൻ  തിയേറ്ററിൽ ശവം ഓപ്പറേഷൻ ടേബിളിൽ കിടത്തിയിട്ട് ഡോക്ടർമാരും  മറ്റ് സ്റ്റാഫും  അപ്പുറവും ഇപ്പുറവും നിന്ന് അന്നുണ്ടാക്കിയ ലാഭത്തെ പറ്റി പറഞ്ഞ് ചിരിക്കുന്ന ക്രൂരതയും 
 അത് കഴിഞ്ഞ് വെളിയിലിറങ്ങി ഒരു കൂസലുമില്ലാതെ രോഗിയുടെ ബന്ധുവിനോട് ഓപ്പറേഷൻ കഴിഞ്ഞെങ്കിലും അയാളെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് പറയുന്നതും എല്ലാം മിഥില  വീഡിയോ  റെക്കോർഡ് ചെയ്തു.ഒന്നല്ല അങ്ങനെ അനേകം കേസുകൾ..എല്ലാത്തിന്റെയും ബില്ലും ഡോക്യൂമെൻറ്സും വീഡിയോ റെക്കോർഡിങ്ങും അങ്ങനെ എല്ലാ  തെളിവുകളും  അവൾ എന്നെ ഏൽപ്പിച്ചു. അവൾ ആവശ്യപ്പെടുമ്പോൾ അത് തിരികെ നൽകണമെന്നും പറഞ്ഞു..അവൾക്ക് ആ ഹോസ്പിറ്റലിൽ ആകെ വിശ്വസിക്കാൻ പറ്റുന്നത് എന്നെ മാത്രമാണെന്ന് എന്നും പറയുമായിരുന്നു." മോളി സിസ്റ്റർ പുച്ഛത്തോടെ പറഞ്ഞു.
" അന്നത്തെ ഡൽഹി ചീഫ് മിനിസ്റ്റർ ആയിരുന്ന പ്രവീൺ റാവു  എന്തോ ആവശ്യത്തിന് ബോംബെയിലേക്ക് വരികയും നെഞ്ചുവേദനയെ തുടർന്ന്    ഞങ്ങളുടെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുകയും ചെയ്തു.. മറ്റാരും അദ്ദേഹത്തിന്റെ അടുത്തില്ലാത്ത സമയം അദ്ദേഹത്തോട് ഹോസ്പിറ്റലിൽ ശരത്തും മറ്റ് ഡോക്ടർസും നടത്തുന്ന  തോന്നിവാസങ്ങളെ പറ്റി   അവതരിപ്പിക്കാൻ മിഥില  തീരുമാനിച്ചു.അദ്ദേഹം കറ കളഞ്ഞ മനുഷ്യൻ ആയിരുന്നു.ഇതിനെതിരെ ശക്തമായ നടപടി എടുക്കുമെന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു.മിനിസ്റ്ററെ  റൂമിലേക്ക് മാറ്റിയ അന്ന് രാത്രി അവൾ അദ്ദേഹത്തെ കാണാൻ ചെന്നു.പക്ഷെ അതെ രാത്രി തന്നെയായിരുന്നു ഹാർട്ട് അറ്റാക്ക് മൂലം അദ്ദേഹത്തിന്റെ മരണം സംഭവിച്ചതും. തിരികെ വന്ന മിഥില ഭയങ്കരമായി അപ്സെറ്റ് ആയിരുന്നു..പിറ്റേന്ന് താൻ  ഹരിയെ മീറ്റ്  ചെയ്യാൻ പോവുകയാണെന്നും അത് കഴിഞ്ഞ് ഹോസ്പിറ്റലിലേക്ക് വരാൻ കുറച്ച് വൈകും എന്നും  എന്നോട് പറഞ്ഞു.മിഥില സ്നേഹിച്ചിരുന്ന ആൾ ആയിരുന്നു 'മേരി ആവാസ്' പത്രത്തിൽ വർക്ക് ചെയ്തിരുന്ന ഹരി. പക്ഷെ പിറ്റേന്ന് ഹോസ്പിറ്റലിൽ എത്തിയ ഞാൻ കാണുന്നത് ചിൽഡ്രൻസ് പാർക്കിൽ നിന്നും ആരുടെയോ കുത്തേറ്റ് ബോധമില്ലാതെ  അവിടെ അഡ്മിറ്റ് ആയ മിഥിലയെയാണ്.."മോളിയുടെ സ്വരം ഇടറി..
" മിഥില സ്നേഹിച്ചിരുന്ന ഹരി എന്നയാൾ  ആണ് അവളെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നായിരുന്നു അന്ന് പുറം ലോകം അറിഞ്ഞത്  .പക്ഷെ സത്യം അതായിരുന്നില്ല!" മോളി സിസ്റ്റർ പറഞ്ഞു. ജിതേഷിന്റെ മനസ്സിൽ  ഒരു കൊള്ളിയാൻ മിന്നി!
താൻ എന്താണ് കേൾക്കാൻ പോവുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിൽ  ജിതേഷിന്റെ ഹൃദയം ധൃതവേഗത്തിൽ മിടിച്ചു.
"അത് ചെയ്യിച്ചത് ഡോക്ടർ ശരത്തായിരുന്നു!"ആ ഓർമ്മയിൽ മോളിയുടെ മുഖത്തു  ഭീതി പടർന്നു. കേട്ടത് വിശ്വസിക്കാനാവാതെ ജിതേഷ് തരിച്ച്  നിന്നു!
"മിഥിലയുടെ  നീക്കങ്ങൾ ശരത് അറിയുന്നുണ്ടായിരുന്നു.അയാൾക്കെതിരെ ഉള്ള  തെളിവുകൾ അവളുടെ കൈവശം ഉണ്ടെന്ന് അയാൾ അറിഞ്ഞിരുന്നു.തങ്ങളുടെ കൂട്ടത്തിൽ ഒരാളായി മാറിയെന്ന മിഥിലയുടെ  അഭിനയം ശരത്  വിശ്വസിച്ചെന്ന് നടിച്ചു.അതെ സമയം അയാൾ അവൾക്കായുള്ള വല വിരിച്ചു.ലക്ഷങ്ങൾ കൂലി കൊടുത്ത് ഒരു വാടക കൊലയാളിയെ ഏർപ്പാടാക്കി മിഥിലയെ ഇല്ലാതാക്കാൻ.പാർക്കിന്റെ മുൻപിൽ അവൾ അവളുടെ അനിയത്തി ശ്യാമയെയും  വേറൊരു പയ്യനെയും കോളേജ് ബസ് കയറ്റിവിടാൻ എന്നും പോവാറുണ്ടായിരുന്നു.അന്നും പതിവ് പോലെ മിഥില അവിടെ എത്തി.ശ്യാമ കോളേജ് ബസിൽ പോയി.പക്ഷെ അവളുടെ കൂടെ ആ പയ്യനുണ്ടായിരുന്നു..നന്ദൻ..ശരത് ഏർപ്പാടാക്കിയ ക്രിമിനൽ  ആണ് അവരെ രണ്ടുപേരെയും പാർക്കിൽ ഇട്ട് വക വരുത്തിയത്.."മോളി സിസ്റ്റർ ഭയാനകമായ ആ ഓർമ്മയിൽ മുഖം പൊത്തി  കരഞ്ഞു.
"എല്ലാവർക്കും  ഒരു ചോദ്യം ബാക്കി ഉണ്ടാവാം..മിഥില ഹോസ്പിറ്റലിനെതിരെ രഹസ്യമായി നടത്തിയ അന്വേഷണം എങ്ങനെ ശരത് അറിഞ്ഞുവെന്ന്..ശരത്തിനോട് മിഥിലയുടെ  എല്ലാ നീക്കങ്ങളും അപ്പപ്പോ പറഞ്ഞുകൊടുത്തതും അവളെ ഒറ്റു കൊടുത്തതും ഈ ഞാൻ തന്നെയായിരുന്നു! ശരത്തിന്റെ വെപ്പാട്ടിയായിരുന്ന ഈ ഞാൻ !"മോളി സിസ്റ്റർ  പൊട്ടിക്കരഞ്ഞു.ശ്രീബാല വീഡിയോ പോസ് ചെയ്തു.
അവർ പറയുന്നതൊന്നും വിശ്വസിക്കാനാവാതെ ഞെട്ടി വിറച്ച് നിൽക്കുകയായിരുന്നു  ജിതേഷ് ! തന്റെ നന്ദന്റെ അവസ്ഥക്ക് പിന്നിലും മിത്തുവിന്റെ മരണത്തിന് പിന്നിലും ഹരി ആണെന്നാണ് ജിതേഷ് ഇതുവരെ ധരിച്ച് വെച്ചിരുന്നത്.അതിനു വേണ്ടിയായിരുന്നു ശ്രീബാലയുടെയും വേണിയുടെയും ജീവിതം നശിപ്പിച്ചതും. ഇത്രയും കാലം ഹരിയോട് മനസ്സിൽ സൂക്ഷിച്ച് വെച്ചിരുന്ന പകയും പ്രതികാരവും ഒരു നിമിഷം കൊണ്ട് അലിഞ്ഞില്ലാതാവുന്നത് അവൻ അറിഞ്ഞു.അവൻ ശരത്തിന് നേരെ പാഞ്ഞടുത്തു.
"അരുത്! ഒന്നും ചെയ്യരുത്!"സുമ പെട്ടെന്ന് ശരത്തിന്റെ മുൻപിൽ കയറി നിന്നു.അവരുടെ മുഖത്തെ ഭാവം എന്തെന്ന് ജിതേഷിന്  വായിച്ചെടുക്കാൻ പറ്റിയില്ല.
"എല്ലാം ഒപ്പിച്ച് വെച്ചിട്ട് ഇപ്പൊ ഒന്നും ചെയ്യരുത് അല്ലെ?നിങ്ങൾ ഒരു മനുഷ്യൻ ആണോ?ഡോക്ടർ എന്ന വാക്കിന്റെ അർഥം എന്താണെന്ന് നിങ്ങൾക്ക് അറിയുമോ?നിങ്ങളുടെ പ്രൊഫെഷന്റെ മഹത്വം എന്താണെന്ന് നിങ്ങൾക്ക് അറിയുമോ?ദൈവത്തെ പോലെയാണ് ഓരോ ആളും ഡോക്‌ടേഴ്‌സിനെ  കാണുന്നത്..ശ്വാസം നിലച്ച ശരീരം ഓപ്പറേഷൻ ടേബിളിൽ ഇട്ട് ഓപ്പറേഷൻ നടത്തുകയാണെന്ന വ്യാജേന കീറിമുറിച്ച് നിങ്ങൾ ഓരോ പേക്കൂത്തുകൾ കാണിച്ച് കൂട്ടുമ്പോൾ , അകത്ത് കിടക്കുന്ന തങ്ങളുടെ  പ്രിയപ്പെട്ടവരുടെ ജീവന് വേണ്ടി വെളിയിൽ ഇരുന്ന് പ്രാർത്ഥിക്കുന്ന ഓരോ മനുഷ്യന്റെയും കണ്ണീരിന്റെ ശാപം നിങ്ങളുടെ തലയിൽ വീണുകൊണ്ടിരിക്കുകയാണെന്ന് മറന്ന് പോയി അല്ലെ.."ശ്രീബാല ദേഷ്യം കൊണ്ട് വിറച്ചു.സുമ ഒന്നും മിണ്ടിയില്ല.
"തെളിവുകൾ  എല്ലാം നശിപ്പിച്ചെന്ന് എനിക്ക് വാക്ക് തന്നിട്ട് എന്നെ ചീറ്റ് ചെയ്തു അല്ലെ! ബ്ലഡി ബിച്ച്  !" ശരത് ശ്രീബാലയുടെ കൈയിലിരുന്ന ഫോണിലെ മോളിയുടെ വിഡിയോയിലേക്ക് നോക്കി പല്ലുകടിച്ചുകൊണ്ട് പിറുപിറുത്തു.
ജിതേഷ് സുമയുടെ പിറകിൽ നിന്നിരുന്ന ശരത്തിന്റെ കോളറിൽ പിടിച്ച് വലിച്ച് അയാളുടെ ചെകിടത്ത് മാറി മാറി അടിച്ചു.
സുമ തടയാൻ ചെന്നെങ്കിലും ജിതേഷ് വിട്ടില്ല.
"ഹരിയാണ് ഇതിന് പിന്നിലെന്ന് ഓർത്ത് ഞാൻ എന്തെല്ലാം പാതകങ്ങൾ ചെയ്ത് കൂട്ടിയെന്ന്   നിങ്ങൾക്ക് അറിയാമോ?ഒന്നുമറിയാത്ത രണ്ട് പെൺകുട്ടികളുടെ ജീവിതം ഞാൻ നശിപ്പിച്ചു.ഞാൻ മൂലം  ഒരു കുടുംബം മുഴുവനും കണ്ണീരിലായി ! എല്ലാം നിങ്ങൾ ഒറ്റ ഒരാൾ കാരണം! മിത്തുവിനെ നിങ്ങൾ കൊന്നു! എന്റെ നന്ദനെ  നിങ്ങൾ മാനസികമായി തകർത്തു! മക്കളുടെ അവസ്ഥയിൽ മനം നൊന്ത് എന്റെ അച്ഛനും മിത്തുവിന്റെ അച്ഛനും ഈ ഭൂമി വിട്ട് പോയി!  അന്ന് എനിക്കും ശ്യാമയ്ക്കും നഷ്ടപ്പെട്ടത് ഞങ്ങളുടെ ജീവിതമാണ്.എല്ലാത്തിനും നിങ്ങളെക്കൊണ്ട് ഞാൻ കണക്ക് പറയിക്കും!" ജിതേഷ് പകയോടെ പറഞ്ഞു. ജിതേഷ് ശരത്തിന്റെ  കഴുത്തിൽ പിടി മുറുക്കി.അയാൾ ശ്വാസം കിട്ടാതെ പിടഞ്ഞു.ശ്രീബാല അനങ്ങിയില്ല. ഭോല അവനെ തടഞ്ഞു.
"കുറ്റം ഹരിയേട്ടന്റെ തലയിൽ കെട്ടിവെയ്ക്കുക..കേസിന് കുറച്ച് കൂടി ബലം കിട്ടാനായി ഹരിയേട്ടന്റെ കുഞ്ഞ് മിഥിലയുടെ വയറ്റിൽ ഉണ്ടെന്ന് പറഞ്ഞ് നിങ്ങൾ ഭാര്യയെ കൊണ്ട് മിഥിലയുടെ റിപ്പോർട്ട് തിരുത്തി എഴുതിച്ചു..ശരി അല്ലെ?"ശ്രീബാല ചോദിച്ചു.
സുമ മൗനം പാലിച്ച് നിന്നതേ ഉള്ളു.
"സന്തോഷത്തോടെ കഴിഞ്ഞിരുന്ന  ഞങ്ങളുടെ  കുടുംബം നിങ്ങൾ തകർത്തെറിഞ്ഞു! സ്വന്തം മകൻ ഒരു കൊലയാളി ആണെന്ന നാട്ടുകാരുടെ പരിഹാസം കേട്ട് ഞങ്ങടെ അച്ഛൻ ഹരിയേട്ടനെ വെറുത്തു! തന്റെ നിരപരാധിത്വം തെളിയിക്കാൻ പോലീസിൽ പിടികൊടുക്കാതെ ഹരിയേട്ടൻ അന്ന് തൊട്ട് അലയുകയായിരുന്നു.പക്ഷെ..എന്നിട്ടും..!"ശ്രീബാലയുടെ കണ്ണുകൾ നിറഞ്ഞൊഴുകി
"നീ വിഷമിക്കണ്ട.ഇനി ഹരിക്കൊരു പ്രോബ്ളവും ഉണ്ടാവില്ല..എവിടെയാണെങ്കിലും തിരികെ വരാൻ  പറഞ്ഞോളൂ.. എന്തിനും ഏതിനും ഞാൻ ഉണ്ടാവും ഹരിയുടെ  കൂടെ "ജിതേഷ് പറഞ്ഞു.അത് കേട്ട് ശ്രീബാല പൊട്ടിക്കരഞ്ഞു!
"എന്താ?എന്താ ബാലെ?"ജിതേഷ് അവളുടെ അടുത്തേക്ക് വന്നു..
"ഇനി അതിന്റെ ആവശ്യം വരില്ല..എന്റെ ഹരിയേട്ടൻ..ഹരിയേട്ടൻ മരിച്ചു!"ശ്രീബാല ജിതേഷിന്റെ നെഞ്ചിലേക്ക് വീണ് കരഞ്ഞു.
ജിതേഷിന്  ഒരു നിമിഷത്തേക്ക് വാക്കുകൾ കിട്ടിയില്ല!
"ഒരു പോലീസ് എൻകൗണ്ടർ..ആരോ ഒറ്റു  കൊടുത്തതാ.." ശ്രീബാല ഏങ്ങലടിച്ച് കരഞ്ഞു.ജിതേഷിന്റെ മനസ്സിൽ  ഹരിയുടെ മുഖം തെളിഞ്ഞു. ശ്രീബാല ഒരു പെൻഡ്രൈവ് കൈയിലെടുത്തു.
"ഈ തെളിവുകൾ അടങ്ങിയ പെൻഡ്രൈവ്... തനിക്കെന്തെങ്കിലും സംഭവിച്ചാൽ അത് എന്റെ കൈയിൽ എത്തിക്കണമെന്ന് പറഞ്ഞ്  ഹരിയേട്ടൻ ആരെയോ ഏൽപ്പിച്ചിരുന്നു.അവർ കഴിഞ്ഞ ദിവസം അമ്പലത്തിൽ വെച്ച് എനിക്കിത് തന്നു..ഹരിയേട്ടന്റെ മരണ  വാർത്തയും അവർ പറഞ്ഞാണ് ഞാൻ അറിയുന്നത്.."ശ്രീബാലയ്ക്ക് കരച്ചിലിനിടയിൽ വാക്കുകൾ കിട്ടിയില്ല.ചെയ്തുപോയ തെറ്റുകൾക്ക് മാപ്പ് ചോദിക്കാൻ ഒരു നിമിഷത്തേക്കെങ്കിലും ഹരിയെ ദൈവം  തന്റെ മുൻപിൽ ഒന്ന് കൊണ്ടുവന്ന്  നിർത്തിയിരുന്നനെകിൽ എന്ന് ജിതേഷ് അതിയായി ആഗ്രഹിച്ചു.താങ്ങാനാവാത്ത കുറ്റഭാരത്തോടെ അവൻ ശ്രീബാലയെ  തന്നിലേക്ക് ചേർത്ത് പിടിച്ചു.
പെട്ടെന്ന് വെളിയിൽ ഒരു പോലീസ് ജീപ്പ്  വന്നു.
അതിൽ നിന്നും ഇൻസ്‌പെക്ടർ ശേഖർ ഇറങ്ങി.അയാൾ ജിതേഷിനെ   മാറ്റി നിർത്തി കുറച്ച് നേരം  സംസാരിച്ചു.പിന്നെ ശരത്തിനെയും സുമയെയും കൈയാമം വെച്ച് അവിടുന്ന് ഇറങ്ങി. സുമ കരഞ്ഞില്ല.അവരുടെ മുഖത്ത് സങ്കടത്തിന്റെ ഒരു ലാഞ്ചന പോലും ഇല്ലായിരുന്നു.ജീപ്പിലേക്ക് നടക്കുമ്പോൾ അവർ ആരെയും നോക്കിയില്ല.ശരത് എന്തൊക്കെയോ ദേഷ്യത്തിൽ വിളിച്ച് പറയുന്നുണ്ടായിരുന്നു.പോലീസ് ജീപ്പ് കണ്ട് കുറച്ച് ആളുകൾ അപ്പുറത്തും ഇപ്പുറത്തും നിന്ന് എത്തി നോക്കുന്നുണ്ടായിരുന്നു. പോലീസ് ജീപ്പ് അവരെയും കൊണ്ട് മെയിൻ റോഡിലേക്ക് കടന്നു.പെട്ടെന്ന് എന്തോ നിലത്തേക്ക് വീഴുന്ന ഒച്ച കേട്ട് ജിതേഷ് ഞെട്ടലോടെ തിരിഞ്ഞു നോക്കി. ആ കാഴ്ച്ച കണ്ട് അവൻ സ്തംഭിച്ച് നിന്നു!
തുടരും.....( അടുത്ത ഭാഗം നാളെ, ഇതേസമയം  )
അഞ്ജന ബിജോയ് 

Click here to read all Published parts: - ബാലവേണി നോവൽ  - https://www.nallezhuth.com/search/label/BalaveniNovel
(കഥ ഇഷ്ടമാകുന്നുണ്ടെങ്കിൽ അഭിപ്രായം പറയണേ)

അച്ഛനെയാണെനിക്ക് ഇഷ്ടം

Image may contain: Sarath Chalakka, closeup
**************************
രാവിലെ തന്നെ കോരിച്ചൊരിയുന്ന മഴയോടെയാണ് അന്ന് ബസ്റ്റാന്റ് ഉണർന്നത്.ഏറെക്കുറെ വൈകി തന്നെയാണ് ഞാനും അവിടെ എത്തിയത്.കൂട്ടം കൂടി നിൽക്കുന്ന ആളുകളെ വകഞ്ഞു മാറ്റി ബസിൽ കയറുവാൻ ചില്ലറയങ്കമോന്നുമല്ല വെച്ചത്.ഒരു വിധം ഇടിച്ചു കയറി ബസിൽ ആദ്യം നോക്കിയത് ഒഴിഞ്ഞ സീറ്റ് വല്ലതുമുണ്ടോ എന്നാണ്.ഹാവൂ ഒരു സീറ്റുണ്ട്.ഏറ്റവും ബാക്കിൽ ആണ്. അതാണ് ഒരു ഘട്ടത്തിൽ നല്ലത്. പെട്ടന്നു തന്നെ ഇറങ്ങാനും പറ്റും.ഞാൻ സീറ്റിൽ ഇരുന്നു.എന്റെ അടുത്തു ഒരു പയ്യൻ ആണ് ഇരിക്കുന്നത്.ഞാൻ അടുത്തിരുന്നിട്ടും ഒന്ന് തിരിഞ്ഞു നോക്കുകപോലും ഇല്ലാതെ അകാലങ്ങളിലോട്ട് നോക്കി ഇരിപ്പ.. വല്ല പെണ്ണുങ്ങളെയും ആണോ. ഞാനും അവൻ നോക്കുന്നയിടത് നോക്കി.ആ വെറുതെയല്ല.അവിടെ പബ്ലിക് ടോയ്ലറ്റ് ആണ്. ഈശ്വര പണിയാവുമോ.
ബസ് പതിയെ എടുത്തു...
"ടിക്കറ്റ് കൺഫേം ചെയ്യാൻ ആളു വന്നു
എടുക്കാൻ സൗകര്യമില്ലെടാ എന്ന് മനസ്സിൽ പറഞ്ഞു."ഒരു ബാംഗ്ലൂർ"
അയാളിൽ നിന്നും ബാക്കി വാങ്ങി.പെട്ടന്നാണ് വീശിയടിക്കുന്ന കാറ്റിന്റെ കൂടെ മഴ പെയ്തിറങ്ങിയത്. മഴയുടെ വേഗത്തെയാകൾ മനുഷ്യന്റെ കൈകൾക്കു വേഗമുണ്ടെന്നു തോന്നിയ നിമിഷം.ചടപെടന്നു ഷട്ടർ വീണത്. മഴ എന്തൊക്കയോ ആണെന്ന് ആരൊക്കയോ പറഞ്ഞിട്ടുണ്ട്. ഉള്ള വസ്ത്രം നനഞ്ഞാൽ നമ്മള് തന്നെ കഴുകണം.ഷട്ടറിന്റെ വീഴ്ച എന്റെ അരികിൽ വരെ എത്തിയതും നിഛലമായി. അപ്പോളും ആ പയ്യൻ അകലെ നോക്കി ഇരിക്കുന്നു.അവന്റെ മുഖത്തും എന്റെ കൈയുടെ വശങ്ങളിലും മഴ ചാറ്റാൻ വീഴുവാൻ തുടങ്ങി...
"മോനെ... ആ ഷട്ടർ ഇടുമോ. "
എന്നെ ഗൗനിക്കുകപോലും ചെയ്തില്ല അഹങ്കാരി.
"മോൻ ഗൾഫിൽ എങ്ങാനും ആയിരുന്നോ... ഈ മഴ നനയാൻ.. ഒന്നടച്ചിരുന്നു എങ്കിൽ എന്റെ മേൽ നനയത്തില്ലായിരുന്നു.. "
അവൻ രോഷത്തോടെ നോക്കി
"നിനക്ക് മഴ നനയാൻ പുറത്തു പോയി നിൽക്കാം മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചു തന്നെ വേണോ. "
അവൻ എന്നെ നോക്കി ഷട്ടർ ഇട്ടു.
ഒരു കാര്യം മനസ്സിലായി അവൻ നല്ല വിഷമത്തിൽ ആണ്.വണ്ടിയുടെ യാത്ര കുറെ പിന്നിട്ടു.വണ്ടി നിർത്തി.
"എല്ലാവരും ഭക്ഷണം കഴിച്ചിട്ട് വാ ഒരു മണിക്കൂറിനുള്ളിൽ വണ്ടി എടുക്കും "
യാത്രക്കാർ ഒന്നന്നായി ഇറങ്ങാൻ തുടങ്ങി..
ഞാനും ഇറങ്ങുവാൻ തുടങ്ങി. അപ്പോഴാണ് അവൻ അവിടെ തന്നെ ഇരിക്കുന്നത് കണ്ടത്... ഞാൻ അവന്റെ അടുത്തു ചെന്നു.
"മോനെ കഴിക്കുന്നില്ലേ. ഇനി കഴിക്കണം എങ്കിൽ ബാംഗ്ലൂർ എത്തണം"
അവൻ മിണ്ടിയില്ല..ഞാൻ അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു...
"ഇങ്ങു വാ ഏട്ടനോട് പാറ പരിഹരിക്കാൻ പറ്റുന്ന കാര്യം ആണെങ്കിൽ നമുക്ക് പരിഹരിക്കാ"
അവനു ഭക്ഷണം വാങ്ങി നൽകിയതോടെ അവൻ എന്നോട് കമ്പനിയായി..
എന്റെ വീട്ടിൽ ആർക്കും എന്നെ വേണ്ട.എന്നെ ആർക്കും ഇഷ്ടമല്ല...
എന്നാരു പറഞ്ഞു അവർ പറഞ്ഞോ. എന്നാ അതൊന്നു ചോദിക്കണമല്ലോ....നിനക്ക് ഇപ്പൊ എന്താ അങ്ങനെ തോന്നൽ...
"ചേട്ടായി.. എന്റെ കോളേജിൽ വണ്ടി ഇല്ലാത്തത് ഞാൻ മാത്രമാ.അവരുടെ അച്ഛന്മാർ വണ്ടി വാങ്ങി കൊടുത്തു എനിക്ക് വാങ്ങി തരാൻ പറഞ്ഞപ്പോ അച്ഛൻ എന്നെ തല്ലി...അതെ പിന്നെ ഞാൻ ഉറങ്ങീട്ടെ അച്ഛൻ വീട്ടിൽ വരൂ.ഉണരും മുന്നേ പോകുകയും ചെയ്യും.... "
അത് അച്ഛന് ഇഷ്ടമല്ലാത്തത് കൊണ്ട എന്നാരു പറഞ്ഞു...നിനക്ക് ഒരു കഥ കേൾക്കണോ...
ഉം.... അവൻ മൂളി..
ഞങ്ങടെ നാട്ടിൽ ഒരു ചേട്ടൻ ഉണ്ടായിരുന്നു.അയാൾക് ആണെങ്കിൽ ഇഷ്ടിക ചൂളയിൽ ആയിരുന്നു ജോലി.കാലത്തു പോയാൽ വൈകിട്ട് എത്തും.പൊരി വെയിലും കൊണ്ട് ലാസ്റ്റ് വീട്ടിൽ വരുമ്പോൾ കറുത്തു കരുവാളിച്ചു.വീട്ടിൽ പോകുമ്പോൾ ഉണ്ടല്ലോ. വൈകിട്ട് ഈ ചൂളപണികർക് ചായയും കടിയും കിട്ടും. ഒന്നോ രണ്ടോ മുളകുവട ആയിരിക്കും.ആ അച്ഛൻ എന്താ ചെയുന്നത് എന്നറിയുമോ...
ഇല്ല്യ..അവൻ കൗതുകത്തോടെ പറഞ്ഞു.
ആ കടി ഒരു പേപ്പറിൽ പൊതിഞ്ഞു കട്ടയുടെ ഇടയിൽ വെക്കും വൈകിട്ട് വീട്ടിൽ പോകുമ്പോൾ കൊണ്ടുപോകുവാൻ.എല്ലാവരും കഴിക്കും അയാൾ ആ കാലി ചായയും കുടിച്ചു പണി തുടങ്ങും.എന്നിട്ട് വൈകിട്ട് വീട്ടിൽ പോകുമ്പോൾ ആ പൊതി എടുക്കും.തോർത്തിന്റെ കൂടെ പൊതിഞ്ഞു പിടിച്ചു വീട്ടിൽ എത്തിയിട്ട് അത് അമ്മയെ ഏൽപ്പിച്ചു കുളിക്കാൻ പോകും.ആ അമ്മ എന്തെയ്യ ട്യൂഷൻ കഴിഞ്ഞു വരുന്ന മകന് ചായയുടെ കൂടെ കൊടുക്കും.അവൻ കഴിച്ചു ബാക്കി ഉണ്ടെങ്കിൽ അമ്മയും അമ്മ കഴിച്ചു ബാക്കി ഉണ്ടെങ്കിൽ അച്ഛനും കഴിക്കും.അമ്മക്ക് തികച്ചു ഇല്ലന്ന് കണ്ടാൽ ഞാൻ പണി സ്ഥലത്തു വെച്ചു കഴിച്ചു.. നീ കഴിച്ചോ എന്നും പറഞ്ഞു കവലയിൽ പോകും..
ആ അച്ഛനോട് മകന് പേടി ആണ്. കണ്ണൊക്കെ എപ്പോളും ചുവന്നിരിക്കും.കൈകൾ ആണെങ്കിലോ നമ്മുടെ ദേഹത്തു തലോടിയാൽ പോറും.നിറച്ചും തായമ്പ.അതോണ്ട് ആ പയ്യൻ അച്ഛന്റെ കൈകൾ ദേഹത്തു വീഴാതെ നോക്കും.അത്ര പരുക്കൻ ആയിരുന്നു.മുഖം ആണെങ്കിലോ രക്തം തീരെയില്ല.
ഒരിക്കൽ ആ പയ്യന് ഒരു മോഹം കൂട്ടുകാർക്കു ഉള്ളതുപോലെ ഒരു സൈക്കിൾ വേണം.അവൻ വൈകിട്ട് അച്ഛൻ വന്നപ്പോൾ തന്നെ ചോദിച്ചു..
ആ അച്ഛൻ എന്താ ചെയ്തത് എന്ന് അറിയാമോ..
ഇല്ല്യ...
ദേഷ്യത്തോടെ.. സൈക്കിളോ നിനക്ക് ഇപ്പൊ എന്തിനാ സൈക്കിൾ..
ട്യൂഷനു പോകാനും. സ്കൂളിൽ പോകുവാനും...
ആ നടന്നു പോയാൽ മതി.സൈക്കിൾ പോലും..
പറ്റൂല എനിക്ക് സൈക്കിൾ വേണം..
തറുതല പറയുന്നോ അഹങ്കാരി...
ഇതും പറഞ്ഞു കൈയിൽ കിട്ടിയ വടി വെച്ചു പൊതിരെ തല്ലി... ആ പയ്യൻ ലാസ്റ്റ് കരഞ്ഞു കലങ്ങി അമ്മയോട് പറഞ്ഞു..
നീ എന്തിനാ ഇപ്പൊ ചോദിക്കാൻ പോയത്..
അമ്മേ എനിക്ക് മാത്രം സൈക്കിൾ ഇല്ല കൂട്ടുകാർക്കും എല്ലാം ഉണ്ട്. അവരൊന്നും ചവിട്ടാൻ പോലും തരില്ല.
ഉം.അമ്മ അച്ഛനോട് പറയാം.. നീ ഇത് കഴിക്ക്..
അച്ഛൻ കൊണ്ടുവന്ന പൊതി അവനു നീട്ടി.
എനിക്ക് വേണ്ട ""ഇതും പറഞ്ഞു അവൻ ആ പൊതി തട്ടി തെറിപ്പിച്ചു.അത് അച്ഛൻ കാണുകയും ചെയ്തു.പാവം കണ്ണുകൾ നിറഞ്ഞു.
ഒന്നും പറയാതെ ഇറങ്ങിപ്പോയി.പിന്നെ ഈ മകന് അച്ഛന്റെ ശബ്ദം കേൾക്കാൻ കൂടെ പറ്റിയില്ല. അവൻ വന്ന് കിടന്നു ഉറങ്ങിയാ ശേഷം മാത്രമായിക്കും അച്ഛൻ വരുന്നത്. എന്നും കിട്ടിയിരുന്ന പൊതിയും കിട്ടാതെയായി.എന്തിനു അവൻ ഉണരും മുന്നേ അച്ഛൻ പോയി കാണും.
അവനു നല്ല സങ്കടം വരുന്നുണ്ട് കേട്ടോ.ഒരു ദിവസം അവൻ വീട്ടിൽ വന്നപ്പോ അവന്റെ ഉമ്മറത്തു ഒരു പുതു പുത്തൻ സൈക്കിൾ.അവൻ ഓടി ചെന്നു.
അമ്മേ.. അമ്മേ.. ഒന്നിങ്ങു വാ...
അവൻ സന്തോഷത്തോടെ സൈക്കിൾ അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചു..
എന്താടാ...
ഇതാരുടെ സൈക്കിൾ ആണ്...
നിനക്ക് വേണ്ടി അച്ഛൻ ഇന്ന് വാങ്ങിയതാ..
ശരിക്കും..
അവൻ സന്തോഷത്തോടെ സൈക്കിൾ മൊത്തം പരിശോധിച്ചു ബെൽ ഒക്കെ അടിച്ചു നോക്കി.അമ്മ അതുനോക്കി നിന്നു..
അമ്മേ ഇതുംകൊണ്ട് റൗണ്ട് അടിച്ചോട്ടെ..
ദൂരെ പോകരുത് സൈഡിൽ കൂടെ ചവിട്ടാവൂ...
ആ അമ്മേ...
അവൻ ലോകം കിഴടക്കിയ പോലെ സൈക്കിൾ ചവിട്ടി.കുറച്ചു പോയപ്പോ അവന്റ അച്ഛന്റെ ചൂളയിൽ ചെന്നു... അതോടെ അവന്റ കൈകൾ വിറയ്ക്കാൻ തുടങ്ങി.അവന്റെ അച്ഛൻ ഒറ്റയ്ക്കു തടി പൊക്കി ചൂളയിൽ ഇടുന്നു.. അപ്പുറത് ആളുകൾ ചായ കുടിക്കുന്നുണ്ട്. അച്ഛൻ ആവട്ടെ പച്ച വെള്ളവും... അവൻ തിരിച്ചു ചെന്നു..
അന്ന് രാത്രി അവൻ കണ്ണടച്ചു ഉറങ്ങാതെ കിടന്നു. പെട്ടന്നു അച്ഛന്റെ ശബ്ദം കേട്ടത്..
ഏട്ടാ നല്ല നീര് ഉണ്ടല്ലോ.ചൂള പണിയും ഈ കല്ല് പണിയും കൂടി എങ്ങനെ കൊണ്ടവൻ ആണ്..
എന്ത് ചെയ്യാൻ.ദിവാകരൻ മുതലാളിയോട് എണ്ണായിരം ഉറുപ്പ്യ കടം വാങ്ങിയാ അവനു സൈക്കിൾ വാങ്ങിയത്. പലിശ മുടങ്ങിയാൽ ആളു വീട്ടിൽ കയറും.
എന്നാലും ഈ തിന്നാതെയും കുടിക്കാതെയും..
എനിക്ക് ഇപ്പൊ ഒന്നും അങ്ങട്ട് ഇറങ്ങുന്നില്ല.ഒരു ഇത്തിരി വറ്റ് ഇറക്കാൻ നോക്കുമ്പോൾ അവൻ തട്ടിക്കളഞ്ഞ പൊതിയ ഓർമ വരുന്നത്.പൊരിഞ്ഞ ചൂടിലും അവനു വേണ്ടിയല്ലേ ഞാൻ കഷ്ടപ്പെടുന്നത്.അന്നാണെങ്കിൽ എനിക്ക് വയറു തലകറങ്ങി വീണതാ.എന്നിട്ടും അവനു വേണ്ടി ആ പൊതി ഞാൻ കഴിക്കാതെ കൊണ്ട് വന്നത്.സ്കൂളിൽ നിന്ന് വിശന്നല്ലേ അവൻ വരുന്നത്.അത് തട്ടി കളഞ്ഞപ്പോ നെഞ്ച് പിടഞ്ഞു.കല്ല് പണി കൂടെ ചെയ്തു അവനു സൈക്കിൾ വാങ്ങി കൊടുക്കാൻ അപ്പോള ഞാനും ആലോചിച്ചത്.
അത് പോട്ടെ അവൻ കുഞ്ഞല്ലേ...
എല്ലാം അവൻ നിന്നോടാ ചോദിക്കാറു.അത് ഞാനും വാങ്ങി തരാറും ഉണ്ട്. ആദ്യായിട്ട മുഖത്തു നോക്കി എന്നോട് ഒരു കാര്യം ചോദിച്ചത്.ഛെ അതിനാണെങ്കിൽ അന്നേരത്തെ ദേഷ്യത്തിന് തല്ലി.അവന്റെ കാലിൽ തടിച്ചു കിടക്കുന്നത് കണ്ടിട്ട് ചങ്ക് പൊട്ടി.അവനു എന്നെ നോക്കാൻ പേടിയാ.എനിക്ക് ആഗ്രഹം ഉണ്ട് അവനെ അടുത്തിരുത്താനും.തലോടാനും.
എന്നിട്ട് എന്താ നിങ്ങൾ ചെയ്യാത്തത്..
അവൻ ആൺകുട്ടി ആണ്. ഞാനും കുറച്ചു അയഞ്ഞു കൊടുത്താൽ അവൻ തോന്നിയ പോലെ ആവും. അത് വേണ്ട. നിക്ക് അവനോട് ഉള്ള സ്നേഹം ചങ്കിൽ ഇരിക്കട്ടെ. എന്ത് വേണമെങ്കിലും നിന്നോട് പറയുമല്ലോ. അവന്റെ വിശേഷങ്ങളും എല്ലാം.. രാത്രി നീ എന്നോട് അത് പറയുമ്പോൾ ഞാനും അറിയും.കഴിഞ്ഞ ക്ലാസ്സ്‌ ടെസ്റ്റിൽ ഫസ്റ്റ് അടിച്ചെന്ന് അറിഞ്ഞപ്പോ എന്ത് സന്തോഷമാ. എന്റെ അവസ്ഥ അവനുണ്ടാവരുത്.നീ ആ ഷർട്ടിന്റെ കാഷം ഒന്ന് തുന്നണം.
ഇതെല്ലാം കേട്ട് അവൻ കരയുകയായിരുന്നു.
പിറ്റേന്ന് വൈകിട്ട് അവൻ സൈക്കിൾ ചവിട്ടി വീട്ടിൽ എത്തി... വേഗം ഭക്ഷണം കഴിച്ചു..
അമ്മേ അച്ഛന് ചായ ഞാൻ കൊണ്ടോയി കൊടുക്കാം. ചോറ്റുപാത്രത്തിൽ താ.
ഇപ്പൊ തരാം... നിനക്ക് വൈകുമോ...
ഇല്ല അമ്മേ ട്യൂഷൻ ക്ലാസിനു അടുത്ത അച്ഛന്റെ പണി..
അമ്മ ഇതിരി ചായപത്രത്തിൽ ആക്കി കൊടുത്തു. അവൻ പോകുന്ന വഴി കുടുക്കയിൽ നിന്നും എടുത്ത പൈസ കൊണ്ട് ഒരു പൊതി വാങ്ങി.. ചൂളകർ ചായ കുടിക്കുന്ന സമയം ആയിരുന്നു. അവന്റ അച്ഛൻ അവിടെ വെള്ളം കുടിക്കുന്നുണ്ടായിരുന്നു.
ഹ നീ എന്താ ഇവിടെ...
അച്ഛന് കൊടുക്കാൻ വന്നതാ...
അച്ഛൻ.... ആ ദേ ഇരിക്കുന്നു.. ഒരു മറച്ചുവട് കാണിച്ചു കൊടുത്തു..
അവൻ വേഗം അങ്ങോട്ട് ചെന്നു.
അച്ഛാ...
അയൾ നോക്കി.. എന്താടാ ഇങ്ങോട്ട്..
ചായ...
കണ്ടപ്പോൾ തന്നെ ആ അച്ഛന്റെ കണ്ണുകൾ നിറഞ്ഞു.ഒരു ഗ്ലാസിൽ ചായ പകർന്നു കുടിക്കാൻ തുടങ്ങി...അവൻ ആ പൊതി അച്ഛന് നേരെ നീട്ടി.അച്ഛൻ അത്ഭുതത്തോടെ നോക്കി.അതിൽ അന്ന് തട്ടി കളഞ്ഞ പൊതി പോലെ തന്നെ ആയിരുന്നു..അത് കഴിച്ചു അച്ഛൻ പോകുന്നത് കണ്ടപ്പോ മകന് വേണ്ടി സ്വായം ഉരുകി തീർന്നിട്ടും പത്തുമാസത്തെ കണക്കുപോലും പറയുവാൻ ഇല്ലാത്ത ഉരുകി തീരുന്ന ശരീരം മാത്രമാണ് കണ്ടത്.ഒരിക്കൽപോലും സ്നേഹം കാണിക്കാൻ കഴിയാത്ത ജീവിതം...
ഞാൻ അവനെ നോക്കി ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
നീ എന്തിനാ കരയുന്നത്
എനിക്ക് വേണ്ടി അച്ഛൻ.. ഇപ്പൊ.... എനിക്ക് അച്ഛനെ കാണണം കെട്ടിപിടിക്കണം മതി വരുവോളം ഉമ്മ വെക്കണം എന്നെ തല്ലു മായിരിക്കും കല്ലായി മാറിയ ആ മനസ്സിൽ ഞാൻ കൊടുത്ത വേദന എനിക്ക് മാറ്റണം...
അവൻ ഓടുകയായിരുന്നു അവന്റെ അച്ഛന്റെ അരികിലേക്ക്
(സ്നേഹിക്കാൻ സമയമില്ലാതെ ഞങ്ങൾക്ക് vവേണ്ടി സ്വായം ഉരുകി തീർന്ന അച്ഛന് സമർപ്പണം)
രചന sarath chalakka

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo