അമളി

Image may contain: 1 person, beard and outdoor

രാവിലെ ഞാനുണരും മുൻപ് അവളുണരും..
പത്രക്കാരൻ പയ്യൻ
അല്പം സ്മാര്ട്ടാണോ.?
അവള് അവനോട് ചിരിക്കുന്നു
പത്രം ഗയിറ്റില്
പോയി വാങ്ങുന്നു..
അവനോട്
ചിരിക്കുന്നു.
.അവന് കാപ്പി കൊടുക്കുന്നു.
മഴയത്ത് കുട
കൊടുക്കുന്നു.
.ആകെ ഒരിളക്കം..
പാല്ക്കാരൻ പാലളക്കുമ്പോള്
എന്തൊ പറഞ്ഞ്
ചിരിക്കണുണ്ട്..
ഓഫീസില് പോയി വീട്ടിലോട്ട്
വിളിക്കുമ്പം അവള് ബിസി..
രാത്രീല് അവളുടെ ഫോണെടുത്തു
നോക്കി..
ആരക്കയോ വിളിച്ചിട്ടുണ്ട്..
ഈയിടെ ആയി അവള്ക്ക്
റീച്ചാര്ജ്ജ് കുറെ കൂടണുണ്ട്..
ഞാന് തളത്തിൽ
ദിനേശനാകുന്നുണ്ടോ?
ഏയ്..
തോന്നലാകും...
ഉച്ചയ്ക്ക്
ചോറുപൊതി അഴിച്ചപ്പോൾ
വാഴയിലയിൽ
കുരുങ്ങി അവളുടെ രണ്ടു
മുടി നീട്ടത്തില്.
അഹങ്കാരി ഇന്ന് ഇത് കാണിച്ച്
രണ്ട് ചീത്ത പറയണം..
കുട്ടുകാര്
കാണാതെ ചുരുട്ടി പോക്കറ്റിലിട്ടു..
.തെളിവ്
നശിപ്പിക്കരുതല്ലോ?
ബസ്സില് നല്ല തിരക്ക്
ഓഫീസിലെ ലിപ്സ്ററിക്കുകാ
രി സൂസി ചുണ്ടും ചുമപ്പിച്ച്
തൊട്ടു പുറകില് ഇളിച്ച്
കാണിക്കണ്..
മുന്നോട്ട് കയറി നില്ക്കാൻ
വയ്യാത്ത തിരക്ക് .
നാശത്തിന്റെ മൂല
പാതി മുതുകത്താണ്..
അപ്പോളാണ് രാജൂന്റെ ഫോണ്..
ഈ തിരക്കിലെങ്ങനേണ്
അതെടുക്കണേ..
അവന് വീണ്ടും വിളിച്ചു..
ഹലോ..
അതേ...
ബസിറങ്ങുമ്പോൾ
അവന്റെ പെണ്ണിന്റെ ഫോട്ടോ സോമന്റെ കടയില്‍ ആരോ കൊടുത്തിട്ടുണ്ട് അതു
വാങ്ങികൊടുക്കാമോഎന്ന്
ചേതമില്ലാത്ത ഉപകാരം..
പരോപകാരമേ പുണ്യം
ഞാനതേറ്റു..
ഓക്കേടാ
ബൈ.. വൈകിട്ട് കാണാം..
മുന്നിലൊരു ചെക്കൻ
സൈക്കിള്
വട്ടം വെച്ചു..
വണ്ടി പെട്ടന്ന് ചവിട്ടി ..
സുസി എന്റെ മുതുകത്ത്..
എന്നെ കെട്ടിപ്പിടിച്ച്
സുസി സോറി പറഞ്ഞു..
അവളുടെ ചുണ്ടു
രണ്ടും റ്റാറ്റുപോലെ ദേ എന്റെ നെഞ്ചത്ത്..
അവളുടെ മുലകളുടെ മാര്ദ്ദവം എന്നെ വഴി തെറ്റിക്കുന്നു..
പാടില്ല...
ഞാന് മുന്നോട്ട്
കുറേകൂടി ഒഴിഞ്ഞു നിന്നു..
ബസിറങ്ങി സോമനോട്
ഫോട്ടാ വാങ്ങി പോക്കററിലിട്ടു..
സൂസീടെ റ്റാറ്റൂ
ആരും കാണാതിരിക്കാൻ ബ്യാഗ്
കൊണ്ട് മറപിടിച്ചു..
വീട്ടിലെത്തി പെട്ടന്ന്
ഷര്ട്ടുമാറി അടുക്കളേല്
കയറി അവള് വിളമ്പിവെച്ചത്
കഴിച്ചു..
കഴിച്ചു തീരുംമുന്പ്
ഷര്ട്ടുമായി അറുകൊല
വിളി കേട്ട് ഞെട്ടി..
എന്താ ഇത്?
ഉത്തരം മുട്ടി..
പോക്കററീന്ന്
അവളാ പെണ്ണിന്റെ ഫോട്ടൊ എടുത്ത്
ചീത്തയോട്
ചീത്ത..
കൂടെ ചോറിലെ മുടിയും അവടെ കയ്യില്,
ഇന്ന് ഏതവടെ കൂടേണ് നിങ്ങ
കെടന്നിട്ട് വന്നത്?
ദുഷ്ടൻ
ഞാന് തല കുനിച്ചിരുന്നു..
എനിക്കിതു വേണം
അനാവശ്യ സംശയം ആപത്താണെന്ന്
എനിക്കിപ്പം മനസിലായി..
എങ്കിലും സൂസീ...
എന്നോടീ ചതി വേണമായിരുന്നോ?..
ശുഭം

നഷ്ടമായ മനസ്സിനെ തേടുന്നവൻ

Image may contain: 1 person, smiling, closeup

കുറെനാളത്തെ ഇടവേളക്കുശേഷം എന്നത്തേയും പോലെ അയാൾ എഴുതാനിരുന്നു. പേനയെടുത്ത് വെള്ളക്കടലാസിൽ എഴുതാൻ ശ്രമിച്ചപ്പോഴാണ് തനിക്ക് പറ്റുന്നില്ല എന്ന യാഥാർത്ഥ്യം അയാൾ ഉൾക്കൊണ്ടത്. തൂലികയാൽ കഥകളും കവിതകളും മനോഹരമായി വിരിയിച്ചവനാണ്. കുറച്ചു നാളായി ശരീരത്തിനൊപ്പം മനസ്സ് ചലിക്കുന്നില്ല. അപ്പോഴാണ് നഷ്ടമായ തന്റെമനസ്സിനെ അയാൾ എല്ലായിടത്തും അന്വേക്ഷിക്കുന്നത്. എങ്ങും കാണുന്നില്ല. അവസാനം വാക്കുകൾ പുറത്തേക്കു വന്നത് ഈ രൂപത്തിൽ.
......................................................................................
കഥകൾ പറഞ്ഞ് കവിതകൾ പാടി നടന്ന എന്നെ എവിടെയോ എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. കണ്ടു കിട്ടുന്നവർ എന്നെ തിരിച്ചേൽപ്പിക്കണേ. നഷ്ടപെടാൻ ഇടയുള്ള ചില സാഹചര്യങ്ങളുടെ സൂചനകൾ തരാൻ ഞാൻ സന്നദ്ധനാണ്.
തെരുവോരങ്ങളിൽ പെൺകുഞ്ഞുങ്ങളുടെ മാനം തകർന്നടിഞ്ഞതു കണ്ടപ്പോൾ നൊന്തതായിരുന്നു എന്റെ മനസ്. മൃഗങ്ങൾക്കുള്ള വില പോലും മനുഷ്യ കുഞ്ഞുങ്ങൾക്ക് ലഭിക്കുന്നില്ലല്ലോ എന്നോർത്ത് ഞാനേറെ കരഞ്ഞു. കുഞ്ഞുങ്ങളേ, പ്രാവിനേപോലെ നിഷ്കളങ്കരും സർപ്പത്തിനേപോലെ വിവേകവതികളാകൂ, എന്ന വാക്കും അവരെ പഠിപ്പിക്കാൻ ഞാനെന്റെ മനസവിടെ വച്ചിട്ടു പോന്നിട്ടുണ്ടാകും. ഒന്നും ഓർമ്മയില്ല.
ഭർത്താവിനെ വഞ്ചിച്ച് അന്യപുരുഷനോടൊപ്പം ചുറ്റുന്ന തരുണീമയികളെ കണ്ടപ്പോൾ, എന്തിനിങ്ങനെ വിശ്വാസ വഞ്ചനചെയ്യുന്നുവെന്ന് ഞാൻ ചോദിച്ചു. അപ്പോൾ അവർ എന്നോട് ബൈബിൾ കയ്യിൽ തന്നിട്ട് ഈ വാക്യം വായിക്കാൻപറഞ്ഞു. ഞാൻ ഉച്ചത്തിൽ വായിച്ചു. ''നിങ്ങളിൽ പാപം ചെയ്യാത്തവർ അവളെ കല്ലെറിയട്ടെ ". ഈ വാക്യത്തിൻ മറപറ്റി അവർ തെറ്റുകൾ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. അവർക്കറിയാം ഇനിയൊരു ചോദ്യം ആരിൽ നിന്നും ഉണ്ടാവില്ലെന്ന്. കാരണം, ഞാനടക്കം മനസ്സുകൊണ്ടെങ്കിലും പാപം ചെയ്യാത്തവർ ആരാണുള്ളത്? അന്ന് ആത്മരോക്ഷം പൂണ്ടപ്പോൾ അവിടെ വലിച്ചെറിഞ്ഞതാകാം എന്റെ മനസ്സ്.
കൈക്കൂലി കൊടുക്കാൻ കഴിവില്ലാത്ത പാവം ഒരു വൃദ്ധനെ പല പ്രാവശ്യം വില്ലേജാഫീസിന്റെ പടികൾ കയറ്റുന്നതും ഞാനെന്റെ കൺമുന്നിൽ കണ്ടിരുന്നു. ഇനി അവിടെയാണോ പ്രതികരിക്കാനാവാതെ മനസ് നഷ്ടമായത്?
മെഡിക്കൽ ആശുപത്രിക്കു മുന്നിൽ തന്റെ ഭർത്താവിനെ എങ്ങിനെയെങ്കിലും രക്ഷിക്കാൻ തലതല്ലി കരയുന്ന ഒരു ഭാര്യയെ കുറച്ചു നാൾ മുന്നെ കാണാനിടയായി. അവിടേയും പണം മുൻകൂർ കെട്ടിവെച്ചാലേഓപ്പറേഷൻ നടക്കൂ എന്നറിഞ്ഞപ്പോൾ ഹൃദയാഘാതത്താൽ മരണപ്പെട്ട ഒരു ആത്മാവ് എന്നേയും കൊഞ്ഞനം കുത്തുന്നതുപോലെ തോന്നി. ഇനി അതിനൊപ്പം വിഹരിക്കാൻ പോയിട്ടുണ്ടാകും എന്റെ മനസ്സ്.
പരിശുദ്ധമായ പ്രണയങ്ങൾ കണ്ട അതേ കണ്ണുകൾ കൊണ്ട് കാമംതീർക്കുന്ന പ്രണയങ്ങൾ കണ്ടതാകാം ചിലപ്പോൾ മനസ് ഓടിയൊളിക്കാൻ കാരണം.
സ്ത്രീധന തുക മുഴുവൻ കൊടുക്കാത്തതിനാൽ ഭർതൃഗൃഹത്തിൽ നിന്ന് തിരസ്കരിക്കപെട്ട് വീട്ടിലെത്തപെട്ട മൂത്തമോളുടേയും, സ്ത്രീധനം കൊടുക്കാൻ ത്രാണിയില്ലാത്തതിനാൽ കല്യാണപ്രായം അതിക്രമിച്ച ഇളയ മോളുടേയും കണ്ണുകളിലെ നനവ് അധികം കാണാൻ ത്രാണിയില്ലാതെ ഉത്തരത്തിൽ തൂങ്ങിയ ഒരു പിതാവിന്റെജഡം കാണാൻ ഞാൻ പോയിരുന്നു. എന്നേപ്പോലെ സാധാരണക്കാരനായ ആ പിതാവിന്റെ മരണം എന്നിൽ കനത്ത ആഘാതം ഏൽപ്പിച്ചിരുന്നു.
കാരണം ഞാനും രണ്ടു മാലാഖമാരുടെ പിതാവാണ്.
അവിടെ വെച്ച് സമനില തെറ്റിയ എന്റെ മനസ്സിനെ
എനിക്ക് നഷ്ടമായിട്ടുണ്ടാകും.
എന്തായാലും മനസേ, നീ തിരിച്ചുവരിക. നീയില്ലാതെ ഞാനില്ല. നിന്റെ അഭാവത്തിൽ ഞാൻ ഭ്രാന്തനായിത്തീരും. ആർക്കെങ്കിലും അത് തിരിച്ചെടുത്ത് എനിക്ക് നൽകാനായാൽ ഞാൻ മരണം വരെ നിങ്ങളോട് കടപ്പാടുള്ളവനായിരിക്കും.
എന്ന്,
മനസിനെ നഷ്ടപ്പെട്ടവൻ
..................................................................................
ഡാനി ഡാർവിൻ (മഴവില്ല്)

ഒരു പഞ്ചാരയടിയുടെ കഥ

Image may contain: 1 person, beard and closeup

ഉച്ചയൂണും കഴിഞ്ഞ്‌ കോലായിയിലെ ചാരു കസേരയിൽ ഒന്ന് മയങ്ങി ഇരിക്കുമ്പൊഴായിരുന്നു "അമ്മേ" ന്ന ഒരലർച്ചയോടെ മുന്നിലൂടെ രണ്ട്‌ രൂപങ്ങൾ ഓടി മാറിയത്‌...
കണ്ണൊന്ന് തിരുമ്മിയപ്പോളേക്കും കണ്ണിന്റെ മുന്നിൽ നിന്നും മാഞ്ഞു പോയിരുന്നു...
എന്തായിരുന്നു അതെന്ന് തലച്ചോറിൽ നിന്ന് വിവരം വരുമ്പോളേക്കും അടുത്ത റൗണ്ട്‌ എത്തി... ശബ്ദം ഓർത്ത ചെവി പറഞ്ഞത്‌ പോലെ തന്നെ അമ്മയും മോനും ആണു... മോൻ മുന്നിലും പിന്നിൽ തിരിച്ച്‌ പിടിച്ച ചൂലുമായി മകനും... ഒരു മിക്കി മൗസ്‌ മാരത്തൺ പോലെ അടുത്ത റൗണ്ട്‌ എത്തുമ്പോളേക്കും മകൻ ഓടി മാറിയിരുന്നു...
അരമതിലിൽ വന്നിരുന്ന് കിതക്കുന്നവളെ നോക്കി ഞാൻ ചോദിച്ചു
"‌ "നാണോല്ല്യാലോ ഇനിക്ക്‌ ഇങ്ങന പിള്ളേരെ ഒപ്പരം ഓടാൻ... പിള്ളെരെ ഒട്ടു കിട്ട്യേമില്ല ..വെറുതെ ഓടി നാറാൻ..
കിതപ്പ്‌ ‌ മാറും മുന്നെ കൈ കൊണ്ടും പിന്നീട്‌ വാ കൊണ്ടും അവൾ പറഞ്ഞു..
"ഇങ്ങക്കെന്താ പറയ്ന്നേനു,
ന്താ ട്ടാ ചെയ്യാ ഒരു തരി പനസാര വെക്കാൻ വിടൂല കണ്ണു തെറ്റിയാൽ അതിലാ തല... ഇങ്ങനെ പനസാര തിന്നാൽ വല്ല സൂക്കേടും ആവില്ലേ ചെക്കനു""
"ങേ അത്‌ ശരിയാ ഇപ്പോളത്തെ പനസാരയൊക്കെ വല്ല്യ അസുഖാന്നും" പറഞ്ഞിട്ട്‌ അവളെ കാൽപാദത്തിന്റെ പൊറം ഭാഗം ചൂണ്ടി ഞാൻ ചോദിച്ചു
"ന്താ ദ്‌ന്ന് മറന്നോ ഇഞ്ഞി"
അപ്പൊളാ അവളും അതിലേക്ക്‌ നോക്കിയേ..
രണ്ട്‌ വയസ്സിന്റെ വ്യത്യാസമാ ഞാനും അനിയത്തിയും.... ഞാൻ മൂന്നിലോ മറ്റോ പഠിക്കുന്ന കുഞ്ഞിക്കാലം..
ദാരിദ്ര്യം എന്ന് പറയാൻ പറ്റില്ല വിശപ്പ്‌ മാറില്ല അത്രേ പറയാൻ പറ്റൂ.. അത്‌ പോലെ തന്നെ കൊതിയും ... എല്ലാ കുട്ടികൾക്കും ഉണ്ടാവില്ലേ മധുരത്തോടൊരിത്തിരി ആർത്തി കൂടുതൽ ..അത്‌ നമ്മൾക്കും ഉണ്ടായിരുന്നു.. കുറച്ചല്ല കുറച്ചേറെ..
പലപ്പോഴും കൊപ്രമിഠായിയിൽ ഒതുക്കുകായിരുന്നു.. അതിനു രണ്ട്‌ ദിവസം മൂന്ന് ദിവസം കൂടുംബോൾ പീടികയിൽ പോകുമ്പോളേ കിട്ടൂ.. അതും അനിയത്തിക്ക്‌ കിട്ടുകയും ഇല്ല "ദുഷ്ടൻ"ന്ന് വിളിക്കണ്ട ( ആ കഥ പിന്നെ പറയാം)
സ്കൂൾ ലീവുള്ള ദിവസങ്ങളിലാ ഞങ്ങൾക്ക്‌ ഈ പൂതി കലശലായി വരിക..
ഞങ്ങൾ രണ്ടാളും അച്ചമ്മയും അമ്മയും മാത്രം ഉള്ളപ്പൊഴേ ഇത്‌ നടക്കൂ..
രണ്ടു പേരും ഉമ്മറത്ത്‌ ഓല മടയുകയാവും മിക്ക ഉച്ച സമയങ്ങളിലും..
അന്ന് സീരിയലുകളും ഉച്ചമയക്കവുമൊന്നും സ്ത്രീകളുടെ അജണ്ടയിൽ ഇല്ലാത്ത കാലം...
ചോറു തിന്നു കഴിഞ്ഞാൽ മിക്ക ദിവസങ്ങളിലും മുറ്റത്തിരുന്ന് വല്ല ചോറും കൂട്ടാനുംവെക്കലോ മറ്റോ ആയ ചെറിയ കളികളാവും കളിക്കുക..കാരണം രണ്ടു പേരുടെയും കൺമുന്നിൽ ഞങ്ങൾ എപ്പോളും വേണം..
ഇല്ലെങ്കിൽ അച്ചൻ പെട്ടെന്ന് വന്നാൽ അന്നത്തെ കാര്യം പറയാതിരിക്കുകാവും ഭേദം എല്ലാവർക്കും കണക്കിനു കിട്ടും..
അത്‌ കൊണ്ട്‌ തന്നെ മിക്കപ്പോഴും കളികളിൽ നമ്മൾ മാത്രായിരുന്നു..
ഈ കളിക്കിടയിൽ ഒന്ന് രണ്ട്‌ തവണ നടത്തുന്ന ഒരു കലാ പരിപാടിയാണീ പഞ്ചാരമോഷണം...
അത്‌ ചുമ്മ നടത്തുന്ന പരിപാടിയല്ല..
വളരെ തയ്യാറെടുപ്പോടെ പാളിച്ചകളില്ലാതെ രംഗം അനുകൂലമാണെന്ന് ഉറപ്പ്‌ വരുത്തി വളരെ ശ്രദ്ധയോടെ ചെയ്യുന്ന ഒരു കലാപരിപാടി..
ആദ്യം അനിയത്തി മുന്നിലൂടെ വെള്ളം കുടിക്കാനെന്ന വ്യാജേന അകത്ത്‌ കയറി അടുക്കള വാതിൽ തുറന്ന് വെക്കും... പിന്നാലെ ഞാൻ കയറി അമ്മി തണയിൽ കയറി തട്ടിന്റെ മുകളിൽ നിന്ന് പഞ്ചസാര രണ്ട്‌ കൈയിലും ഓരോ സ്പൂൺ നിറച്ച്‌ ( അന്ന് ആകെ നൂറു ഗ്രാം പഞ്ചസാരയാ ഒരു ദിവസത്തെ ചിലവിനു അഞ്ചെട്ടാളുകൾക്ക്‌ അത്‌ കൊണ്ട്‌ കൂടുതൽ എടുത്താൽ പിടിക്കും) പൂച്ചയേ പോലെ അടുക്കള വഴി ഇറങ്ങി പുറത്ത്‌ വരും...
അവൾ മെല്ലെ വാതിലടച്ച്‌ പിന്നിലെ "ചേതി" (ചെറിയ വരാന്ത) രണ്ടാളും ആസ്വദിച്ച്‌ പഞ്ചസാരയും നുണഞ്ഞ്‌ ചുണ്ടും കവിളുമൊക്കെ ക്ലീനാക്കി "ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ" എന്ന മട്ടിൽ കളികളിലേക്ക്‌ മടങ്ങും..
തെളിവില്ലാത്ത കളവായതിനാൽ പിടിക്കപ്പെടാതെ അനസ്യൂതം ഇത്‌ തുടരുകായിരുന്നു...
അതിനിടയിലാണത്‌ സംഭവിച്ചത്‌..
ഒരു ദിവസം അനിയത്തി പനിയായതിനാൽ സ്കൂളിൽ വരാത്ത ദിവസം വൈകുന്നേരം വരുമ്പോൾ അവളുടെ കാലിൽ ഒരു കെട്ട്‌ കണ്ടപ്പോ മുറിഞ്ഞതാണെന്ന് മനസ്സിലായി കാപ്പി പൊടി വച്ചിട്ടാ കെട്ടിയതെന്ന് മണത്തിലും മനസ്സിലായി.. അതാണല്ലോ അന്നത്തെ ഫസ്റ്റ്‌ എയിഡ്‌..
അമ്മയുടെ മുഖം കടന്നൽ കുത്തിയ മട്ടിലും...
വയറു കാളുന്ന ഞാൻ ചോറിനു പറഞ്ഞപ്പൊ "ആ വേഗം ഉള്ളത്‌ തിന്ന് റെഡിയായിക്കോ അച്ചൻ വരുമ്പോൾ എല്ലാം ശരിയാവും"ന്ന് പറഞ്ഞത്‌ അവളോടാകും ന്ന് കരുതി അത്രക്ക്‌ ശ്രദ്ധിക്കാതെ ചോറും ചക്കക്കുരു കറിയും (അതല്ലേ അന്ന് ഫേയ്മസ്‌ ഇന്ന് ആലോചിക്കുമ്പോ വായിൽ വെള്ളവും അന്നൊരു പുച്ഛവും )ഒരു ഗ്ലാസ്സിൽ വെള്ളവും എടുത്ത്‌ പലകയിട്ട്‌ നിലത്തിരുന്ന് കഴിക്കുന്നതിനിടയിൽ കരഞ്ഞിരിക്കുന്ന അവളോട്
‌ "സാരല്ല്യാ ന്താ പറ്റീതെന്ന്" ചോദിച്ചപ്പൊളാ അവൾ പറഞ്ഞേ...
പനിച്ച്‌ കിടക്കുമ്പോ പഞ്ചസാര തിന്നാൻ തോന്നീട്ട്‌ അമ്മിത്തണയിൽ കേറി പഞ്ചസാര പാട്ട എടുത്തതും അതിന്റെ മുകളീന്ന് ഒരു പാറ്റ മേലെ പാറിയതും അവളും പഞ്ചസാര പാട്ടയും നിലത്ത്‌ വീഴുമ്പോ താഴെ മൂലയിൽ ചാരി വച്ച ചിരവ തട്ടിയാ മുറിഞ്ഞേന്ന്...
"ന്റള്ളോ" ഒച്ചയും ചക്കക്കുരുവും ഒന്നിച്ച്‌ പുറത്തേക്ക്‌ തള്ളി... നീ എന്നെ കൊലക്ക്‌ കൊടുത്തല്ലോടീന്ന് പറയാതെ പറഞ്ഞ്‌
ഇന്നത്തെ കാര്യം കുശാലായീന്ന് തീരുമാനമായ സ്ഥിതിക്ക്‌ വേറൊന്നും ചിന്തിച്ചില്ല പിന്നെ ഉള്ള ചോറു ഒരു വറ്റും ബാക്കി വെക്കാതെ തിന്ന് വിധിയെ കൈനീട്ടി സ്വീകരിക്കാൻ തയ്യാറായി.. അല്ല പിന്നെ.
അവളോട്"‌ "ഓടുമ്പോ തട്ടിട്ടാ" ന്ന് പറഞ്ഞാ മതീന്ന് അമ്മയും ഞാനും കൂടി ചട്ടം കെട്ടിച്ചു ശിക്ഷയിളവിനു ശ്രമം നടത്തിയതായിരുന്നു..
"അടുക്കളയിൽ ചെരേമ്മലാ ഓടുന്നേന്ന"
അച്ചന്റെ ആദ്യ ചോദ്യത്തിൽ തന്നെ അവൾ മാപ്പു സാക്ഷിയായി...
അച്ചൻ കുറ്റപത്രം വായിച്ചു..
പഞ്ചസാര കട്ടു തിന്നു, മോളെയും കളവിനു പ്രേരിപ്പിച്ചു, ഇപ്പൊ കള്ളം പറയാനും പറഞ്ഞു...
പേരവടികൾ ഒരു നാലെണ്ണം എന്റെ വിധിയോടെ ജീവഛവങ്ങളായി...
കാലം പിന്നെയുമൊരുപാടുരുണ്ടു..
ചവർപ്പുകൾക്കിടയിലും ഞങ്ങൾ പിന്നെയും ഒരു പാട്‌ മധുരം കഴിച്ചു..
മെല്ലെ അരികിലെത്തി കഥ കേട്ടിരുന്ന മരുമകന്റെ തലയിൽ തലോടി ഞാൻ അവളോട്‌ പറഞ്ഞു...
"മത്തൻ കുത്തിയാലൊരിക്കലും കുമ്പളം മുളക്കൂലാ... നീ അന്ന് അമ്മ ചെയ്തത്‌ പോലെ പൻസാര പാട്ടേന്റെ കീഴെ അഥവാ ചെര ഇണ്ടേൽ മാറ്റി കളാ" ന്ന എന്റെ വാക്ക്‌ കേട്ട്‌ കട്ടിളപടി ചാരി എന്റമ്മയുടെയും മടിയിലിരുന്ന മകന്റെയും ചിരിയിൽ ഐസായി അവളും..
NB: (പേരു കേട്ടെങ്കിലും വായിക്കട്ടേന്ന് കരുതിയാ ഈ പേരിട്ടേ ക്ഷമിക്കുക🙏)
✍️ഷാജി എരുവട്ടി...

ഒരു റിസ്റ്റ് വാച്ചിന്റെ കഥ



അതെ !! അതൊരു നവംബർ മാസമായിരുന്നു .. അതായത് തുലാവർഷം തകർത്തു പെയ്യുന്ന കാലം.. ഒരു നാലുമണി കഴിഞ്ഞാൽ ചെറിയൊരു ഇരുട്ടും കാറ്റുമായി അന്തരീക്ഷം ആകെയൊന്നു മാറും... കുറച്ചു നേരം കൂടി കഴിഞ്ഞാൽ പിന്നെ ഇടിയും കാറ്റും മഴയുമായി ആകെ ഒരു മേളം...അന്ന് ഞാൻ അഞ്ചിലോ ആറിലോ ആണ് പഠിക്കുന്നത്..
നാട്ടിൻപുറത്തെ ഒരു സാധാരണ സ്കൂളിലായതിനാൽ അവിടത്തെ കുട്ടികളും സാധാരണക്കാരുടെ വീട്ടിലെ കുട്ടികളായിരുന്നു. ഒന്നോ രണ്ടോ കുട്ടികൾ മാത്രം വലിയ സാമ്പത്തിക സ്ഥിതിയുള്ളവർ..
അക്കാലത്ത് എന്റെയൊരു വലിയ സ്വപ്നമായിരുന്നു ഒരു റിസ്റ്റ് വാച്ച്... അതിന് ഒന്നുരണ്ടു കാരണങ്ങൾ ഉണ്ടായിരുന്നുട്ടോ... ഒന്ന് എന്റെ നിഗമനത്തിൽ വാച്ച് കെട്ടി സ്കൂളിൽ വരുന്ന രണ്ടുകുട്ടികളും നന്നായി പഠിക്കുന്നവരും, വലിയ സാമ്പത്തികസ്ഥിതി ഉള്ളവരും ആയിരുന്നു.. അപ്പൊ എന്റൊരു നിരീക്ഷണത്തിൽ പറഞ്ഞാൽ ഉയർന്ന സാമ്പത്തികസ്ഥിതിയുടെയും, നന്നായി പഠിക്കുന്ന കുട്ടികളുടെയും ഒരു സ്റ്റാറ്റസ് സിംബലാണ് ഈ വാച്ച് എന്നത് ഞാൻ അടിയുറച്ചു വിശ്വസിച്ചിരുന്നു.. പക്ഷേ അതെന്റെയൊരു വിദൂരസ്വപ്നം മാത്രമായി അവശേഷിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ...
വാച്ചു കെട്ടി ക്ലാസ്സിൽ പോകുന്ന എന്നെ സ്വപ്നം കണ്ടു ഞാൻ നാളുകൾ കഴിച്ചു കൂട്ടി ... ഇടയ്ക്കിടെ വാച്ചിൽ നോക്കി പരീക്ഷയെഴുതുന്ന എന്നെ ഞാൻ തന്നെ വെറുതെ സങ്കല്പിച്ചു നോക്കി... കൊള്ളാം സംഗതി ഉഷാറാണ് !!!
അങ്ങനെ ഞാൻ എന്റെ സ്വപ്നത്തെ താലോലിച്ചു ദിവസങ്ങൾ തള്ളി നീക്കുന്ന കാലം... ആ സമയത്താണ് പ്രീഡിഗ്രി ക്ക് പഠിക്കുന്ന ചേച്ചിക്ക് അച്ഛൻ പുതിയൊരു വാച്ച് വാങ്ങിക്കുന്നത്
ഉൾപ്രദേശമായതിനാൽ ബസ്സിന്റെ സമയം നോക്കി കോളജിൽ പോയി വരാൻ വാച്ച് അത്യാവശ്യമാണല്ലോ .. അന്ന് മുതൽ എന്തിനോ എന്റെ കണ്ണുകൾ ആ വാച്ചിൽ ചുറ്റിപ്പറ്റിയായിരുന്നു... കണ്ടു കൊതിക്കാം എന്നല്ലാതെ എനിക്ക് അതുമായി വലിയ ബന്ധമൊന്നുമില്ലായിരുന്നു...
ആ സമയത്താണ് ട്യൂഷൻ ക്ലാസ്സിൽ ടെസ്റ്റ് പേപ്പർ പ്രഖ്യാപിച്ചത്... മാത്‍സ് ആണ് ... മാഷ്‌ ഭയങ്കര സ്‌ട്രിക്‌ട് ആണ്. മാർക്ക് കുറഞ്ഞാൽ നല്ല അടികിട്ടും.. അമ്പലത്തിന്റെ തൊട്ടടുത്ത വീടായൊണ്ട് എന്നും അമ്പലത്തിൽ കേറി തൊഴുത് കാണിക്കയിട്ടേ ട്യൂഷന് പോകുമായിരുന്നുള്ളു.. ചിലപ്പോൾ രണ്ട് ഭണ്ഡാരത്തിലും പൈസ ഇടും.. അന്നായിരിക്കും ഒരു കാര്യവുമില്ലാതെ ഇംഗ്ലീഷ് എടുക്കണ ഉണ്ണിമാഷുടെ അടികൂടി കിട്ടുന്നത്...
നമ്മളെ അടിച്ചു പഠിപ്പിച്ചോണ്ട് ആള് ഇപ്പൊ വലിയ നിലയിലായിട്ടോ... ഇപ്പൊ ഫ്‌ളവേഴ്‌സ് ചാനലിൽ വല്യേ പുള്ളിയാ...
ഓ... ഞാൻ പറഞ്ഞ് പറഞ്ഞ് കാട് കേറി.. അപ്പൊ എന്താ പറഞ്ഞു വന്നത്... ആ നമ്മടെ ട്യൂഷൻ ക്ലാസ്സിലെ ടെസ്റ്റ് പേപ്പർ
പരീക്ഷയാവുമ്പോ ഇടക്ക് സമയം നോക്കാനായി.. ഒന്നും എഴുതാനില്ലാതാവുമ്പോ സൂചി നീങ്ങണത് നോക്കി നേരം കൊല്ലാനാണെന്ന് വാച്ചു കെട്ടിപ്പോവുമ്പോ ഒരു മോഹം..
രണ്ടും കൽപ്പിച്ച് ( ചെലപ്പോ ബിരിയാണി കിട്ടിയാലോ )പതുക്കെ ചേച്ചിയോട് കാര്യം അവതരിപ്പിച്ചു... അമ്മയുടെ സമ്മതമുണ്ടെൽ തരാമെന്ന് ചേച്ചി.. അച്ഛന് ജോലി ദൂരെ ആയതിനാൽ ആഴ്ചാവസാനമേ വീട്ടിൽ വരൂ... അതിനാൽ അമ്മക്ക് ഡബിൾ റോൾ ആണ് വീട്ടിൽ.. ചിലപ്പോ ഗൗരവക്കാരൻ അച്ഛനാവും അല്ലെങ്കിൽ പാവം അമ്മയാവും...
അങ്ങനെ ഞാൻ അമ്മയുടെ അടുത്തു ചെന്ന് കാര്യമവതരിപ്പിച്ചു... ഈ പഞ്ഞി ചെവിയിൽ വെച്ചാൽ ഒന്നും കേൾക്കാൻ പറ്റില്ലെന്നൊക്കെ പറയണത് വെറുതെയാണെന്ന് അന്ന് ഞാൻ തിരിച്ചറിഞ്ഞു... പറഞ്ഞ ചീത്തയൊക്കെ നല്ല ഡോൾബിസിസ്റ്റം പോലെ മുഴക്കത്തിൽ നല്ല ക്ലിയർ ആയി കേൾക്കാം ട്ടാ...
ഞാൻ വിടുമോ... പിന്നേം നാണമില്ലാതെ ചെന്നു ചോദിച്ചു... ഒടുവിൽ അമ്മ സമ്മതിച്ചു... ഒരു കേടുപാടും വരുത്താതെ കൊണ്ടുവന്നേക്കാമെന്ന വാക്കാലുള്ള ഉറപ്പിന്മേൽ അങ്ങനെ വാച്ച് എനിക്ക് കൈമാറപ്പെട്ടു... ഹോ !! ലോകം വെട്ടിപ്പിടിച്ച ഗമയായിരുന്നു കേട്ടോ...
അക്കാദമി അവാർഡ് ജേതാവിന്റെ ഗമ!!..... അത്‍ കൈയിൽ കെട്ടിയപ്പോൾ... ട്യൂഷന് പോവാൻ നേരമായില്ലെങ്കിലും, ക്ഷമയില്ലാത്തോണ്ട് വേഗം വീട്ടിൽ നിന്നിറങ്ങി... അല്ലേലും അങ്ങോട്ട് ഒറ്റക്കൊറ്റക്കെ എല്ലാരും പോവൂ... തിരിച്ചു വരുമ്പഴേ എല്ലാ പിള്ളേരും ഒരുമിച്ചു വരുന്നേ...
ഇടക്കിടക്ക് സമയം നോക്കി നടക്കുന്നതിനാൽ പല കല്ലിലും തട്ടി, കണ്ട കുഴിയിലൊക്കെ ചാടി അങ്ങനെ ഒരുവിധം ഞാൻ ക്ലാസിലെത്തി.. ബുക്കെടുത്ത് മറിച്ചു നോക്കി ഇരുന്നു.
അങ്ങനെ ജീവിതത്തിൽ ആദ്യമായി ഞാൻ വാച്ചൊക്കെ കെട്ടി പരീക്ഷ എഴുതി... എഴുതിയതൊക്കെ കണക്കാ... സമയം നോക്കൽ മാത്രം മുറക്ക് നടന്നു...
അങ്ങനെ പരീക്ഷയും കഴിഞ്ഞു ക്ലാസും വിട്ട് തിരിച്ചു വരുമ്പോ ആർക്കോ (മിക്കവാറും എനിക്കായിരിക്കും )ഒരു ഐഡിയ...
(ആൻ ഐഡിയ കാൻ ചേഞ്ച് യുവർ ലൈഫ് എന്നാണല്ലോ പണ്ട് കാരണവന്മാർ പറഞ്ഞിട്ടുള്ളത് )
പോകുന്നവഴിക്ക് ഒരു ചെറിയ പാലമുണ്ട്... ആ പാലത്തിന്റെ സൈഡിലൂടെ പോയാൽ പാടമാണ്... ആ പാടവും ചെറിയൊരു വഴിയും കടന്നാൽ വീട്ടിലേക്കുള്ള വഴിയിൽ എത്തും.. അതുകൊണ്ട് "ഇന്ന് നമുക്ക് ആ വഴിയിലൂടെ പോവാം".. എന്റെ ഐഡിയ എല്ലാരും കൂടി കൈയടിച്ചു പാസ്സാക്കി .. .. അത്‍ എളുപ്പവഴി ആണെങ്കിൽ പിന്നെ എന്നും അതിലൂടെയാവാം യാത്ര എന്ന് തീരുമാനിച്ചു.. ഞങ്ങള് വാച്ചിൽ സ്റ്റാർട്ടിങ് ടൈം നോക്കി, നടപ്പാരംഭിച്ചു..വരമ്പിന്റെ ഒരു വശം ഓരോ പറമ്പിന്റെ പിന്നാമ്പുറവും മറുവശം പാടവും.....നല്ല ഉയരമുള്ള പുല്ലു പിടിച്ച വരമ്പ്..പുല്ലെന്നാൽ ഏറെക്കുറെ തൊട്ടാവാടിയാണ്... വരമ്പിനു വീതിയും നന്നേ കുറവ്... പകുതിവഴി ആയപ്പോഴേക്കും കാടും ചെടിയും കൂടി വരുന്നതല്ലാതെ കുറയുന്നില്ല...ഇത് എളുപ്പവഴി അല്ലെന്നുള്ള എന്റെ റിപ്പോർട്ട് ഞാൻ അപ്പഴേ മനസ്സിൽ കുറിച്ചിട്ടു...
എങ്ങനൊക്കെയോ ചാടിമറിഞ്ഞ് ഒരു വിധം പാടം കഴിഞ്ഞു... നല്ലൊരു മഴക്കുള്ള ഇരുട്ടും തണുത്ത കാറ്റും ഞങ്ങളെ ചുറ്റി കടന്നുപോയി.. പിന്നേം കുണ്ടും കല്ലും നിറഞ്ഞ ചെറുവഴി കടന്ന് ഞങ്ങളുടെ റോഡ് എത്തി... സമയം എത്ര എടുത്തതെന്ന് അറിയണ്ടേ.. ഞാൻ ഗമയിൽ വാച്ചിൽ നോക്കി... വാച്ച് എന്റെ കൈയിൽ ഇല്ലെന്ന സത്യം ഞാൻ ഒരു നടുക്കത്തോടെ മനസ്സിലാക്കി... ഒപ്പം ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുമായി നല്ല ഇടിയും മിന്നലും കാറ്റുമായി മഴ പെട്ടെന്നു വന്നു. കുടയുണ്ടെങ്കിലും നല്ല കാറ്റുള്ളതിനാൽ ആകെ മഴ നനഞ്ഞു.. നമ്മൾ കരയുന്നത് ആരും അറിയാതിരിക്കാൻ മഴത്തൂടെ നടന്നാൽ മതിയെന്ന് ചാർളിചാപ്ലിൻ പറഞ്ഞതെത്ര ശരി !!
വീട്ടിലെത്തിയ ഉടൻ ഡ്രെസ്സും മാറി... കോണിച്ചോട്ടിലെ ചെറിയ പടിയിൽ പോയി ചുരുണ്ടു കൂടി ഇരുന്നു. എന്തെങ്കിലും വിഷമം വന്നാൽ അവിടെപ്പോയി മിണ്ടാതെ ഇരുന്നാൽ മതി. വീട്ടുകാർക്ക് കാര്യം പിടികിട്ടും..
അവിടെ ഇരിക്കുന്ന കണ്ടിട്ട്... സീൻ കോൺട്ര ആണെന്ന് മനസ്സിലാക്കിയ ചേച്ചി,എന്റെ അടുത്തു വന്നു.. പരീക്ഷ ബുദ്ധിമുട്ടായിരിക്കും എന്നാണ് ആ പാവം വിചാരിച്ചത് !! ബട്ട്... വിവരം അറിഞ്ഞതും ചേച്ചി കരച്ചിലായി... പിന്നെ അമ്മ വന്നു, ചേച്ചി വന്നു, ചേട്ടൻ വന്നു.. കറന്റും പോയി...
ചിമ്മിനി വിളക്കിന്റെ ഇത്തിരി വെട്ടത്തിൽ ഒത്തിരി ചീത്ത കേട്ട് എന്റെ വയറുനിറഞ്ഞതിനാൽ അന്ന് ഉണ്ണാതെ കിടന്നു.. ഏറെ വൈകി ഉറങ്ങിയതിനാൽ രാവിലെ എഴുന്നേൽക്കാൻ ഇത്തിരി വൈകി...
നേരെ അടുക്കളയിലേക്ക് ചെന്നു.. അമ്മ ദോശയുണ്ടാക്കാനുള്ള പരിപാടി ആണ്.. മുഖത്ത് ഒരു മാതിരി ശാന്തയുടെ ഭാവം... ഹോ സമാധാനം...
ഉടൻ ഒരു ഡയലോഗ്.. "വെഷമിക്കൊന്നും വേണ്ട.. ചേട്ടനും, ചേച്ചിയും കൂടി വാച്ച് നോക്കാൻ പോയിട്ടുണ്ട്... അത് വഴിയിൽ കിടപ്പുണ്ടാവും.. അവര് കൊണ്ടുവരും. പോയി പല്ലുതേച്ചിട്ട് വാ കാപ്പി തരാം "
എന്റെ സങ്കടം ഇരട്ടിയായി... കാരണം അവര് എന്തായാലും ട്യൂഷൻ ക്ലാസ്സിലേക്ക് സാധാരണ വഴിയിലൂടല്ലേ പോയി നോക്കാ.... ഇത് പോയത് 'എളുപ്പവഴിയിൽ' അല്ലേ... പിന്നെങ്ങനെ കിട്ടാനാ .... വൈകി ഇരുട്ടത്ത് ആ വഴിയിലൂടെ വന്നെന്നറിഞ്ഞാൽ അടുത്ത വെടിക്കെട്ടിനുള്ള വകയായി... ഞാൻ ഒന്നും മിണ്ടാതെയങ്ങ് പല്ലുതേച്ചു... ദോശ കഴിച്ചു ഒരെണ്ണത്തിന്റെ പകുതി ട്ടാ... എന്തേആവോ.. പറ്റണില്ല്യ കഴിക്കാൻ...
ചേച്ചിയും ചേട്ടനും വരുന്നത് കണ്ട് പ്രതീക്ഷയോടെ അമ്മ അടുത്തു ചെന്നെങ്കിലും... എനിക്കറിയായിരുന്നു കിട്ടിയില്ലെന്ന് !!
രണ്ട് ദിവസം കഴിഞ്ഞ് ചേച്ചിക്ക് പുതിയ വാച്ച് വാങ്ങിയെങ്കിലും... പതിയെ എല്ലാരും അത്‍ മറന്നെങ്കിലും ഞാൻ അത്‍ ഇടയ്ക്കിടെ വേദനയോടെ ഓർക്കുകയും കണ്ണുനിറയുമ്പോ കോണിച്ചോട്ടിൽ പോയിരിക്കുകയും ചെയ്യുമായിരുന്നു...
അങ്ങനെ മാസങ്ങൾ പലത് കടന്നുപോയി..ഒരു ദിവസം അമ്പലത്തിൽ പോയപ്പോ വീടിന്റെ കുറച്ചകലെയുള്ളൊരു ചേച്ചീടെ കൈയിൽ ഞാനീ വാച്ചു കണ്ടു... പത്തിൽ പഠിക്കണ ചേച്ചിയാണ്...
" വാച്ച് പുതിയതാ "? എന്നാരോ ചോദിച്ചപ്പോ.. "അമ്മക്കു പാടത്തൂന്ന് കളഞ്ഞു കിട്ടിയതാ " എന്നൊരു അടുക്കിയ മറുപടി... ('അമ്മ പാടത്തുപണിക്കൊക്കെ പോണതാണ് )
ഇതൊക്കെ കേട്ട് സങ്കടത്തോടെ ഞാൻ വീട്ടിലേക്കു പോന്നു...
ആ വർഷത്തെ S.S.L.C റിസൾട്ട് വന്നപ്പോ ആ ചേച്ചിക്ക് ഡിസ്റ്റിങ്ഷനോടെ വൻ വിജയം !! സ്കൂളിലും, സമാജത്തിലും, ക്ലബ്ബിലും നിറഞ്ഞ സദസ്സിൽ ആ ചേച്ചിക്ക് സ്വീകരണവും,എല്ലായിടത്തും സമ്മാനദാനവും കയ്യടിയും...
അന്ന് രാത്രി ഉറങ്ങാൻ കിടക്കാൻ നേരം ഞാൻ കണ്ണടച്ചപ്പോൾ.... നിറഞ്ഞ സദസ്സിന്റെയോ കയ്യടിയുടെയോ അകമ്പടിയില്ലാത്തൊരു സദസ്സിൽ ആ ചേച്ചിക്ക് ഞാൻ ആ വാച്ച് നിറഞ്ഞ സന്തോഷത്തോടെ സമ്മാനിക്കുന്ന ചിത്രം തെളിഞ്ഞു വന്നു...
പിന്നീട് ആ വാച്ച് പോയതിനെപ്പറ്റി ഓർത്ത് എന്തുകൊണ്ടോ ഞാൻ വിഷമിച്ചിട്ടില്ല...

മാമ്പഴക്കാലം


കുട്ടിക്കാലത്ത്, വേനലവധിസമയത്ത് വീട്ടിൽ കുറച്ചു നാളത്തേക്കിന് വല്യപ്പച്ചൻ വന്നു താമസിച്ചിരുന്നു. ഒരുപാട് സ്നേഹവും, നന്മയുമുള്ള മനസ്സിന്റെയുടമ. നല്ല ഗംഭീര്യമായിരുന്നു കാലൻകുടയും പിടിച്ചുള്ള ആ നിൽപ്പുകാണാൻ. ഉച്ചയ്ക്ക് ഊണിന്റെകൂടെ ചെറുമാമ്പഴം അപ്പച്ചനൊരു നിർബന്ധം പോലെയായിരുന്നു.
മാമ്പഴം പെറുക്കാനായിട്ട് പാടത്തിന്റെ വരമ്പിലൂടെ ഓരോട്ടമാണ് വീടിന്റെ എതിർവശത്തുള്ള പറമ്പിലേക്ക്. ചെറുകാറ്റടിച്ചാൽ തുരുതുരെ വീഴുന്ന നല്ലമധുരമുള്ളകടുക്കാച്ചി മാമ്പഴം. കൈയ്യിൽ പെറുക്കാവുന്നതും കൊണ്ടൊരു പാച്ചിലാണ് തിരിച്ച് വീട്ടിലേക്ക്. അതുകഴുകി അപ്പച്ചന് കൊടുക്കുമ്പോൾ എന്തോ ഒരു നല്ലകാര്യം ചെയ്ത പ്രതീതിയാണ് മനസ്സിന്.
ഊണിന് ശേഷം, കുറച്ചു ചോറിലേക്ക് മാമ്പഴച്ചാറ് പിഴിഞ്ഞു ആവശ്യമെങ്കിൽ അൽപം പഞ്ചസാരയും ചേർത്ത് മിക്സ്ചെയ്തു അപ്പച്ചൻ കഴിക്കുന്നത് കാണുമ്പോൾ വായിൽ വെള്ളംവരും. അതുപോലെ തന്നെയാണ് അച്ചാച്ചനും അപ്പച്ചനൊപ്പമിരുന്ന് കഴിക്കുന്നതും. ഇതുകണ്ട് ഞാനും ഒന്നു ശ്രമിക്കാറുണ്ടായിരുന്നു. അതിന്റെ രുചിയിപ്പോളും നാവിൻതുമ്പിലിരിക്കുന്നതുപോലെ തോന്നും. ദഹനത്തെ സഹായിക്കുകയും ചെയ്യും.
ഇന്നവരു രണ്ടുപേരുമില്ല, ആ ഓർമ്മകൾമാത്രം. അവരെ, അവരുടെ ആ നല്ലബന്ധത്തെ ഞാനും ജീവിതത്തിൽ പകർത്താൻ ആഗ്രഹിക്കുന്നു. എന്റെമോൻ എന്നെ കണ്ടുവേണം വളരണമെന്നു ഞാനാഗ്രഹിക്കുന്നു. അതിനു ഞാനൊരു നല്ല അപ്പനാകുകയാണ് വേണ്ടത്. അവനിപ്പോളെ എന്നെപോലെയാണ് പാട്ടും, മിമിക്രിയും ഏതൊരു കാര്യത്തിനും നല്ല വൃത്തിയും. മൂന്നു വയസ്സാകുന്നതേയുള്ളു ഇഷ്ടപ്പെട്ടപാട്ടും, പാടുന്നതും "തുടക്കം മാംഗല്യം തന്തുനാനേനാ " ഇതാണ്. പാട്ടിന്റെ ട്യൂൺ കേൾക്കുമ്പോളെ പറയും അമ്മേയിത് "നോക്കി നോക്കി നോക്കി നിന്നു " ആണെന്ന്. ടിവിയിൽ അപ്പച്ചന്റെ കൂടെ ന്യൂസ് കാണലാണ് പണി എന്നിട്ടു വിളിക്കുമ്പോൾ പറയും അച്ചാച്ച ഒരുചേട്ടനെ പോലീസ് പിടിച്ചോണ്ട് പോയെന്ന് ഏതു ചേട്ടനെയാണ് ഇച്ചൂമോനെ എന്നു ചോദിക്കുമ്പോൾ "ദിലീപിനെ"യാണെന്ന്. കഴിക്കുമ്പോൾ മീൻ നിർബന്ധം അതിച്ചിരി എരിവുണ്ടായാലും ഇഷ്ടാപ്പിക്ക് നോ പ്രോബ്ളം. ഞാനും എരുവിന്റെയാളാണേ. ഇതല്ലേ പറയുന്നത് അപ്പനു പിറന്നാൽ അപ്പനെ പോലിരിക്കണമെന്ന്"....
ഇതെന്റെയൊരു അനുഭവഓർമ്മപ്പെടുത്തൽ മാത്രം....
............................  മനു,.........................

ശിക്ഷ

Image may contain: 1 person, selfie and closeup

ആഹാ ഗോപൻ സാറ് ഇതുവരെ ഇറങ്ങാറായില്ലേ? കൈയ്യിലിരുന്ന ബാഗ് മേശപ്പുറത്തു വച്ച്, രജിസ്റ്ററിൽ ഒപ്പുവയ്ക്കാൻ നേരം രമേശൻ നായർ ചോദിച്ചു! ഇല്ല രമേശേട്ടാ!, കുറച്ചു അന്തേവാസികൾ പുതുതായി വന്നിട്ടുണ്ടായിരുന്നു വരവേൽപ്പു കൊടുത്തപ്പോൾ കുറച്ചു വൈകി! എന്താ കേസ്? ഒപ്പിട്ടു കഴിഞ്ഞ ശേഷം രമേശൻ മുഖമുയർത്തി നോക്കി! രാഷ്ട്രീയ കൊലപാതകം. ചേട്ടനറിയും പൂവിറഞ്ഞത്തിര കേസേ! ഓഹോ ! അപ്പോൾ പെട്ടെന്ന് വെളിയിലിറങ്ങുന്ന ടീമാ അല്ലിയോ! പിന്നല്ലാണ്ട് ! ആ ഉറപ്പ് മുൻകൂട്ടി കിട്ടുന്നതു കൊണ്ടാണല്ലോ ഇവനൊക്കെ ഈ കണ്ട തന്തയില്ലായ്മത്തരമൊക്കെ കാട്ടി കൂട്ടുന്നത്!! ചത്തവന്റെ വീട്ടുകാർക്കു പോയി !!ചെറിയ പയ്യനായിരുന്നെന്നാ പറഞ്ഞു കേട്ടത്! ചേട്ടനു നൈറ്റ് ഡ്യൂട്ടി ആയതു കൊണ്ട് ഇവന്റെ ഒക്കെ തിരുമുഖം കാണണ്ടല്ലോ!! ആട്ടെ ചേട്ടനെ കാണുവാണേൽ ചോദിക്കണം എന്നു കരുതീതാ.,... ഈയിടെയായിട്ട് സെന്റർ ജയിലിലും പ്രേതശല്യം തുടങ്ങീന്ന് ഒരു ശ്രുതി പരന്നിട്ടുണ്ടല്ലോ...., രാത്രിയിൽ നിലവിളിയോ അലർച്ചയോ എന്നതാ കാര്യം?...... അതൊന്നുമില്ല ഗോപൻ സാറെ അതാ 101 നമ്പർ സെല്ലിലെ മറ്റേ മോനാ!...... ഏത് ആ പിഞ്ചുകുഞ്ഞിനെ നശിപ്പിച്ചു കൊന്നവനൊ! ......ആഹ്: അതു തന്നെ !!! ഇത്രേം നാള് കഞ്ചാവടിച്ച് നടന്നവനല്ലേ കിട്ടാതായപ്പോൾ മനോനില തെറ്റിക്കാണും!!!! രണ്ടു പേരും സംസാരിച്ച് പുറത്തേക്കിറങ്ങി ! കൂടുതൽ വിളച്ചിലെടുത്താൽ, ചവിട്ടി അവന്റെ നാഭി കലക്കിയേര് രമേശേട്ടാ! പോരെങ്കിൽ കുറച്ച് പച്ച മണ്ണും വാരി വായിലിട്ടേക്ക് ! രമേശൻ ചിരിച്ചു കൊണ്ട് മുന്നോട്ടു നടന്നു !! അപ്പോൾ ശരി ഞാനിറങ്ങുവാ! രാത്രിയിൽ യാത്രയില്ല !:ഓഫീസ് വരാന്ത തീരുന്നിടത്തെത്തിയപ്പോൾ ഗോപൻ യാത്ര പറഞ്ഞു പിരിഞ്ഞു! രാത്രിയെ വരവേറ്റു കൊണ്ട് ജയിലിനെ ചുറ്റിയുള്ള സോഡിയം ലാമ്പുകൾ തെളിഞ്ഞു !
സമയം രാത്രി 1 കഴിഞ്ഞു, നിശബ്ദതയെ കീറിമുറിച്ച് 101 നമ്പർ സെല്ലിൽ നിന്ന് അലർച്ച മുഴങ്ങി! രമേശനൊപ്പം അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജയരാജൻ ഓടിയെത്തി!!! കൈയ്യിലിരുന്ന ലാത്തി ഇരുമ്പഴികളിലടിച്ച് ശബ്ദം ഉണ്ടാക്കി കൈയ്യിലിരുന്ന ടോർച്ച് അകത്തേക്കു തെളിച്ചു !!!! " ചുവന്നു കലങ്ങിയ രണ്ടു കണ്ണുകളാണ് ആദ്യം കണ്ടത് മുട്ടുകാലുകൾ മടക്കി വച്ച് ശബ്ദം വെളിയിലേക്കു വരാതിരിക്കാൻ കൈത്തണ്ട കടിച്ചു പിടിച്ചിരിക്കുന്നു! വിയർപ്പിൽ മുങ്ങിയിരിക്കുകയായിരുന്നു മുഖം ! എന്താ പന്ന...... മോനേ നിനക്കുറങ്ങാറായില്ലേ? ആരെ കെട്ടിയെടുക്കാനാടാ നിന്റെ അഭ്യാസം ????ജയരാജന്റെ വായിൽ വന്നത് മുട്ടൻ തെറിയാണ്..... മുറിയിലാകമാനം ലൈറ്റോടിച്ച് തിരിഞ്ഞ ജയരാജന്റെ ചുമലിൽ ഒരു കൈത്തലം വീണു !!!!! ഞെട്ടിത്തിരിഞ്ഞ അയാൾ ജയിലിന്റെ അരണ്ട വെളിച്ചത്തിൽ രമേശന്റെ മുഖം കണ്ടു! എന്താടോ????? രമേശൻ ചോദിച്ചു, '! ആഹ് രമേശനായിരുന്നോ? താനിതെവിടായിരുന്നു ?????? ഞാൻ ഒന്നു മൂത്രമൊഴിക്കാൻ പോയതാ!!!! പരുക്കൻ ശബ്ദത്തിൽ പറഞ്ഞിട്ട് രമേശൻ സെല്ലിനകത്തേക്കു നോക്കി!!!! ഇവൻ ഇന്നും കലാപാടി തുടങ്ങിയോ? എന്നാ പറയാനാ രമേശാ ഇതിപ്പോൾ സ്ഥിരമായി ഇവനൊയൊക്കെ വല്ല ഭ്രാന്താശുപത്രീലും ആക്കണം! ഉം താൻ പൊയ്ക്കോ ഞാൻ ഒന്നു നോക്കട്ടെ! താൻ താക്കോലിങ്ങു താ! അതു വേണോ? ജയരാജൻ ഒന്നു സംശയിച്ചു!!!!!! ഒന്നുമില്ലടോ,,,,, ഇവനൊക്കെ ഇതിനകത്തു കിടന്നു എന്തങ്കിലും സംഭവിച്ചാലും നമ്മൾ വേണ്ടേ സമാധാനം പറയാൻ .താൻ പൊക്കോ ഞാൻ നോക്കിക്കോളാം! താക്കോലെടുത്തു രമേശന്റെ കൈയ്യിൽ കൊടുത്ത ശേഷം സംശയത്തോടെ ഒന്നു നോക്കി ജയരാജൻ നടന്നു നീങ്ങി!
എന്താടോ തന്റെ പ്രശ്നം???? സെല്ലിന്റ വാതിൽ തുറന്നു അകത്തു കയറിയ രമേശൻ അവനോടു ചോദിച്ചു !!!!! എനിക്കു ഒന്നുറങ്ങണം സാറേ,, ഒന്നുറങ്ങണം!!!! രമേശന്റെ കാലിൽ രണ്ടു കൈകളും ചേർത്തവൻ പൊട്ടിക്കരഞ്ഞു! തന്റെ അടുത്താരാടോ ഉറങ്ങണ്ടാ എന്നു പറഞ്ഞത് അവന്റെ കൈകളിൽ നിന്ന് കാലുവലിച്ചൂരൻ ശ്രമിച്ചു കൊണ്ട് രമേശൻ ചോദിച്ചു!!!!! അവൾ!!!!!! ഭയവിഹ്വലമായ കണ്ണുകളുമായി പുറത്തേക്കു പുറത്തേക്കു കൈ ചൂണ്ടി അവൻ പറഞ്ഞു ......അവൻ പറഞ്ഞിടത്തേക്ക് രമേശൻ ലൈറ്റടിച്ചു നോക്കി!! ഒന്നും കാണുന്നില്ല! ആരാടോ എന്താ? അവൾ വരും സാറേ അവൾ എന്നെ വിടില്ല ! മുത്തുമണി കൊലുസ്സിന്റെ ശബ്ദം ഞാൻ കേൾക്കാറുള്ളതാ സാറേ ........ ഭയം കാരണം അവന്റെ സ്വരം വിറച്ചിരുന്നു ഞാൻ കണ്ണടച്ചു തുറന്നാൽ സെല്ലിന്റ വാതിലിൽ അവളുടെ യൂണീഫോം എന്നെ നോക്കിയിരിക്കുവാ സാറേ!!!!! അവളെന്നെ കൊണ്ടു പോകും ഉറപ്പാ !!!!! എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണം ...,ഞാൻ കാലു പിടിക്കാം സർ ........ അവൻ വീണ്ടും രമേശന്റെ കാലിൽ മുഖമൊളിപ്പിച്ചു ....... നിന്റെ കൈയ്യാൽ ചതഞ്ഞരഞ്ഞ ആ കുട്ടിയുടെ കാര്യമാണോ നീ ഈ പറയുന്നത് ????? പറ്റിപ്പോയതാ സാറേ അവൻ കരഞ്ഞു കൊണ്ട് രമേശന്റെ കാലിൽ മുഖമിട്ടുരസി..... രമേശന്റെ മുഖം പുച്ഛത്താൽ ഒരു വശം കോടി !.....ഇനി ഞാനല്ല ദൈവം തമ്പുരാൽ വിചാരിച്ചാൽ പോലും ആ പെൺകുട്ടിയുടെ ആത്മാവ് ഇവിടെയുണ്ടെങ്കിൽ നിന്നെ രക്ഷിക്കാൻ കഴിയില്ല ......ഏതു പുണ്യനദിയിൽ മുങ്ങിക്കുളിച്ചാലും ആ പാപം നിന്നെ വിട്ട് പോകാനും പോണില്ല മാറ് നീ........ തന്റെ കാലിൽ കെട്ടിപ്പുണഞ്ഞിരുന്ന അവന്റെ കൈ ബലമായി പിടിച്ചു മാറ്റി രമേശൻ പുറത്തിറക്കി സെല്ലിന്റെ വാതിൽ ലോക്കു ചെയ്തു!!!!! സെല്ലുകൾ പിന്നിട്ട് മുന്നോട്ട് നടക്കുമ്പോളും അവന്റെ ആർത്തലച്ചുള്ള കരച്ചിൽ രമേശന്റെ കാതിൽ അലയടിച്ചുകൊണ്ടിരുന്നു! സാറേ...... എനിക്കൊന്നുറങ്ങണം സാറേ................
രമേശാ തന്നെ വാർഡൻ സാറു വിളിക്കുന്നു:,,,, ജയരാജു വന്നു മേശയിൽ വന്നു തട്ടിയപ്പോഴാണ് എന്തോ ആലോചിച്ചു കൊണ്ടിരുന്ന രമേശൻ തല പൊക്കി നോക്കിയത് !!!! തൊപ്പിയും എടുത്ത് നടക്കുന്നതിന്റെ ഇടയിലും തന്നെ ഈ സമയത്ത് എന്തിനാണ് വിളിപ്പിച്ചത് എന്ന് അലോചിക്കുകയായിരുന്നു രമേശൻ!!!!! ഇരിക്കടോ രമേശാ ! ഘനഗംഭീരമായ ശബ്ദം മുഴങ്ങി! കസേര വലിച്ചിട്ട് രമേശൻ ഇരുന്നു! എന്താ സർ വിളിപ്പിച്ചത്! അല്ല കുറച്ചു നാളായി തന്റെ ബ്ലോക്കിൽ പ്രേതശല്യമുണ്ടാകുന്നു എന്നു പറയുന്നണ്ടല്ലോടോ എന്താ സംഭവം.??????..... അത് പിന്നെ സാറെ 101ലെ അവനില്ലെ ആ സ്കൂളിൽ പഠിക്കുന്ന കൊച്ചിനെ പീഡിപ്പിച്ചു കൊന്നവൻ,,,, അവൻ വെറുതേ വിഭ്രാന്തിയിൽ വിളിച്ചുകൂവുന്നതാ! എന്തോ കൊലുസ്സിന്റെ ശബ്ദം കേൾക്കുന്നു എന്നോ,,, യൂണീഫോം കണ്ടെന്നോ ......ആർക്കയറിയാം ഇനി മാനസികനില വല്ലതും തെറ്റിയോ എന്ന് !!!! രമേശൻ പറഞ്ഞു നിർത്തി " ഇതാണോ അവൻ പറഞ്ഞ കൊലുസ്സും യൂണിഫോമും " താഴെ വച്ചിരുന്ന ബാഗ് മേശപ്പുറത്ത് വച്ച് തുറന്നു കാണിച്ചു കൊണ്ട് വാർഡൻ ചോദിച്ചു!!!! തന്റെ ബാഗ് വാർഡന്റെ കൈയ്യിലിരിക്കന്ന കണ്ട രമേശന്റെ ഉമിനീർ വറ്റി!!!!: നെറ്റിയിൽ വിയർപ്പുകണങ്ങൾ ഉരുണ്ടുകൂടി! ഇതിനെന്തുത്തരമാടോ തനിക്കു പറയാനുള്ളത്???? ഇനി ബാഗ് തന്റെയല്ല ഇതിനകത്തുണ്ടായിരുന്നതെല്ലാം പ്രേതം കൊണ്ടു വച്ചതാ എന്നു വല്ലതും പറഞ്ഞാൽ അറിയാമല്ലോ രമേശാ !!!!!!! ശബ്ദത്തിന്റെ ധ്വനിയും മൂർച്ചയും തിരിച്ചറിഞ്ഞ് രമേശന്റെ ചുണ്ടുകളനങ്ങി! സാറ് സംശയിച്ചത്‌ ശരിയാ! പ്രേതശല്യത്തിന്റെ ഉറവിടം ഞാൻ തന്നെയാ!!!! രമേശനിൽ നിന്നും വാക്കുകൾ അടർന്നു വീണു!!! ! ഡോ! തനിക്കെന്താ വട്ടുണ്ടോ താൻ എന്തിനാ ഇതൊക്കെ? അതോ ആ സെല്ലിലെ മറ്റവനുമായി എന്തെങ്കിലും വൈരാഗ്യമുണ്ടോ???? രമേശന്റെ മുഖത്ത് വിയർപ്പ് ചാലിട്ടൊഴുകി...... മേശപ്പുറത്തിരിക്കുന്ന വെള്ളത്തിലേക്ക് നോട്ടം ചെന്നപ്പോൾ കുടിക്കാൻ കണ്ണുകൊണ്ട് ആഗ്യം കാട്ടി!!!! ഒറ്റവലിക്ക് ഗ്ലാസിലെ വെള്ളം മുഴുവൻ കുടിച്ചു ഇടതു കൈ കൊണ്ട് ചിറി തുടച്ച് രമേശൻ,, പാന്റിന്റെ പോക്കറ്റിൽ നിന്നും പഴ്സ് വലിച്ചെടുത്തു അതിൽ നിന്ന് ഒരു ഫോട്ടോ എടുത്ത് മേശപ്പുറത്തിട്ടു! മുറിയിൽ നിറഞ്ഞിരുന്ന അരണ്ട വെളിച്ചത്തിൽ വാർഡൻ ആ ഫോട്ടോ കണ്ടു!!!!! ഒരു കൊച്ചു പെൺകുട്ടിയുടെ വാത്സല്യം തുളുമ്പുന്ന മുഖം! അയാൾ സംശയത്തോടെ രമേശനെ നോക്കി???? എന്റെ മോളാ സാറെ അശ്വതിക്കുട്ടി ചിരിച്ചു കൊണ്ടാണ് പറഞ്ഞതെങ്കിലും രമേശന്റെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു!!!: ഏഴു വയസ്സേ ഉണ്ടായിരുന്നുള്ളു എന്റെ മോൾക്ക് രാവിലെ സ്കൂളിൽ പോയതാ പിന്നെ വന്നിട്ടില്ല സാറെ!!!!! എല്ലാവരും ഒരുപാടന്വേഷിച്ചു പോലീസും നാട്ടുകാരും എല്ലാം!!!!! അവസാനം ഭിക്ഷാടന മാഫിയയുടെ കൈയ്യിലകപ്പെട്ടതാണെന്ന് വിധിയെഴുതി! അന്വേഷണം നടക്കുന്നു എന്നു പറയുന്നു !!!! വർഷം നാലായി! രമേശൻ ചെറുതായി കിതക്കുന്നുണ്ടായിരുന്നു ! ശ്വാസം വലിച്ചു വിട്ട് അയാൾ തുടർന്നു ,,,,,,സാറു ചോദിച്ചില്ലേ ഞാൻ എന്തിനാണിതു ചെയ്യുന്നതെന്ന്??????? എന്റെ മോളുടെ പ്രായമായിരുന്നു സാറെ അവൻ ഭോഗിച്ചു ചതുപ്പിൽ താഴ്ത്തിയ ആ കുട്ടിക്കും!!!!: ബോഡി കണ്ടെടുത്തപ്പോൾ അഴുകി പുഴുവരിച്ചിരുന്നു!!!!! എന്റെ മോളേപ്പോലെ രാവിലെ കണ്ണെഴുതി പൊട്ടും കുത്തി നിറഞ്ഞ ചിരിയുമായി സ്കൂളിൽ പോയതാ സർ ആ പൊന്നുമോളും!!!!! തിരികെ കിട്ടിയപ്പോൾ പുഴു തിന്നു തീർത്തിരുന്നു ആ കുഞ്ഞിക്കണ്ണുകൾ..... . ലഹരി മൂത്ത സമയത്ത് അവൻ കൂട്ടുകാരോട് സത്യം വിളിച്ചു പറഞ്ഞില്ലായിരുന്നുവെങ്കിൽ ഇപ്പോഴും ആരുമറിയാതെ പോകുമായിരുന്നു ഇതും!!!!! എന്നിട്ട് എന്തിനാടാ ഇതു ചെയ്തേന്നു ചോദിച്ചപ്പോൾ,,,,,,, ആ പൊല........ മോൻ പറഞ്ഞതെന്താണെന്ന് അറിയാമോ സാറിന് ....... മുറിപ്പാവാട ഇട്ടു വന്നപ്പോൾ അവന് തോന്നിയ കാമം മൂലം ചെയ്തു പോയതാണെന്ന്!!!! ! അതിനവന് നിയമം ശിക്ഷ കൊടുത്തില്ലേ രമേശാ പിന്നെന്താ!!!!! ഉം! ശിക്ഷ!!!! ഇതാണോ സർ ശിക്ഷ? മൂന്നു നേരം സുഭിക്ഷമായി ഉണ്ടുമുറങ്ങി കഴിയുന്ന ശിക്ഷ !!!!!തിന്നു ചീർത്തു മാംസം വീർത്തു പുറത്തിറങ്ങുന്ന ഇവനൊക്കെ ക്ഷീണം തീർക്കുന്നത് പറക്കമുറ്റാത്ത പിഞ്ചുകുഞ്ഞുങ്ങളെ ഭോഗിച്ചു കൊണ്ടായിരിക്കും...... അതിനു ഞാൻ അനുവദിക്കില്ല സാറേ!!!!! അനുവദിച്ചാൽ ഏതോ ചതുപ്പിലോ കുളത്തിന്റെ അടിത്തട്ടിലോ അഴുകിത്തീർന്ന എന്റെ അശ്വതിക്കുട്ടിക്ക് സഹിക്കില്ല !!!!! അവൾക്കു മാത്രമല്ല ഗതികിട്ടാതെ അലയുന്ന ഒരാത്മാവും സഹിക്കില്ല!!! പിന്നെ താനെന്തു കാട്ടാൻ പോകുവാ?????? ഞാൻ ഇതെല്ലാം കണ്ട് തന്നെ പിന്തുണക്കും എന്ന് തനിക്കു തോന്നുന്നുണ്ടോ????????? രമേശന്റെ മുഖത്ത് പൈശാചികമായ ഒരു ചിരി വിടർന്നു !!!!! അവൻ അനുഭവിക്കണം സർ....... ഓരോ നിമിഷവും ഭയന്ന് ജീവിക്കണം....... ഉറങ്ങാൻ പാടില്ലവൻ........ ഉറങ്ങാനനുവദിക്കില്ല ഞാനവനെ........ ചെയ്തോരോന്നുമോർത്ത് ,,,,,,ആ..... പിഞ്ചുകുഞ്ഞിനെ ഭയന്ന് മരണത്തെ ഇരന്നു വാങ്ങണമവൻ............. നഷ്ട്ടപ്പെട്ട കുഞ്ഞുങ്ങളെ ഓർത്ത് ഉറക്കം നഷ്ട്ടപ്പെട്ട ഒരു പാടു അമ്മമാർ ഉണ്ട് സാറെ നമുക്കിടയിൽ! അവർക്കു വേണ്ടി എനിക്കിതു ചെയ്തേ പറ്റു!!!! ! രമേശൻ എഴുനേറ്റു!!!!! "പെൺമക്കളുള്ള ഏതൊരാളും പേടിക്കണം സാറെ ഇതുപോലുള്ളവൻമാരെ!! അതിനി പോലീസാണെങ്കിലും പട്ടാളമാണെങ്കിലും ശരി!" കുറച്ചു മുന്നോട്ടു നടന്നു തിരിച്ചു വന്ന രമേശൻ രമേശൻ മേശപ്പുറത്തു കൈ കുത്തി ഉറച്ച ശബ്ദത്തിൽ പറഞ്ഞു!!!!! സാറിന് ഇതിന്റെ പേരിൽ എന്താക്ഷൻ വേണമെങ്കിലും എടുക്കാം ,,,,അതിനു മുമ്പ് വിടരും മുമ്പ് തല്ലി കൊഴിച്ച ഒരായിരം ആത്മാക്കൾ ഈ ഭൂമിയിലുണ്ട് ,,,,,,അവരെക്കുറിച്ച് ഒരു നിമിഷം ചിന്തിച്ചതിനു ശേഷം മാത്രം .........പോട്ടെ സാറേ!!!!!! രമേശൻ പോയതിനു ശേഷം ,,,,അഴുകി ജീർണ്ണിച്ച ഒരുപാടു പിഞ്ചു ശരീരങ്ങൾ അയാളുടെ മനസ്സിനെ കുത്തി നോവിക്കാൻ തുടങ്ങി .......എവിടെയൊക്കയോ രമേശനാണ് ശരി എന്നൊരു തോന്നൽ ........അതു ശരിവയ്ക്കും മട്ടിൽ മേശപ്പുറത്തിരുന്ന അശ്വതിക്കുട്ടിയുടെ ഫോട്ടോ അയാളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു!!!!!!!
കാമഭ്രാന്തൻമാർ തല്ലിക്കൊഴിച്ച ഒരുപാടു പനിനീർ ദളങ്ങൾക്കു വേണ്ടി സമർപ്പിക്കുന്നു
സുജിത്ത് സുരേന്ദ്രൻ

ഓണ സിനിമ


തിയേറ്റർ എന്ന ഒറ്റ ലക്‌ഷ്യം മാത്രം മനസ്സിൽ താലോലിച്ചു വിവാഹം കഴിച്ച ഞാൻ അല്പനാളുകൾക്കകം ആ നടുക്കുന്ന സത്യം അറിഞ്ഞു സന്തോഷേട്ടൻ തീയേറ്ററിൽ പോയി സിനിമ കാണുന്ന ആളല്ല .ടീവിയിൽ വരുന്നതേ കാണു .സിനിമ കാണാൻ പറ്റാത്ത ഒരു ജീവിതത്തെ കുറിച്ച് ചിന്തിച്ചാൽ ഒരു മുഴം കയറാണ് ഓര്മ വരിക.ഞാൻ ദിവസവും പത്രമെടുത്തു സന്തോഷേട്ടന്റെ അരികിൽ പോയിരുന്നു ഓരോ തീയേറ്ററിലെയും സിനിമയുടെ പേരുകൾ ഉറക്കെ വായിക്കും ."എവിടുന്നുt
ഒരു ഭാവഭേദവുമില്ല..എത്ര തീയേറ്ററുകളാ ..മീൻ തല കണ്ട പൂച്ചയുടെ കൊതിയോടെ ഞാൻ അവയുടെ പേര് ഒക്കെ നോക്കിയിരിക്കും.ഈ ഒറ്റ പ്രതീക്ഷയിലാണല്ലോ തിരുവല്ലയിൽ നിന്ന് ഇക്കണ്ട ദൂരമത്രയും സഞ്ചരിച്ചത് ദൈവമേ.. എല്ലാം വെറുതെ ആയല്ലോ എന്നൊക്കെ ഓർത്തു ..പക്ഷെ ശുഭാപ്തിവിശ്വാസം കൈ വിടാതെ ഓരോ ദിവസം ഞാൻ സിനിമാപ്പേര് ഒക്കെവായിച്ചു കൊടുക്കും .
ഒരു പാട് വ്യത്യാസങ്ങളാണ് ..രണ്ടു നാട് .രണ്ടു രുചികൾ രണ്ടു ശീലങ്ങൾ .
രുചികൾ ഒക്കെനമ്മൾ വേഗം അങ്ങ് അഡ്ജസ്റ്റ് ചെയ്യും .തിന്നുന്ന കാര്യത്തിൽ നമ്മളെ ആർക്കും തോൽപ്പിക്കാൻ പറ്റൂല.ഒരു കുഴപ്പം എനിക്കുള്ളത്. ഞാൻ വേഗം ചിരിക്കും..അതിലെന്താ അല്ലെ?അതെ സാധാരണ ചിരിയല്ല ചിരി തുടങ്ങിയാൽ നിർത്തില്ല .സാധാരണ തിരുവനന്തപുരത്തെ പെൺകുട്ടികൾ അങ്ങനെ ഉറക്കെ ചിരിക്കില്ല .ഞാൻ ആണേൽ കാളിംഗ് ബെൽ അടിച്ച പോലെ ചിരിക്കും .ആദ്യമൊക്കെ ഏട്ടനും വീട്ടുകാരും എന്നെ കണ്ണ് മിഴിച്ചു നോക്കും ..പിന്നെ അവർക്കു മനസിലായി "ഇത് മാനുഫാക്റ്ററിങ് ഡിഫെക്ട് ആണ്"മാറില്ല എന്ന് ...
ഏട്ടൻ എന്നെ പോലല്ല കേട്ടോ .വളരെ സീരിയസ് ആണ് .റിസേർവ്ഡ് ..എന്റെ നേരെ വിപരീതം .അങ്ങനെ ഒരു ദിവസം ഞങ്ങളൊന്നിച്ചു നടക്കാൻ ഇറങ്ങി .എതിരെ വരുന്നവരൊക്കെ നോക്കുന്നുണ്ട് .പുതു പെണ്ണും ചെക്കനുമല്ല ?ഞാൻ അവരെ നോക്കി പുഞ്ചിരിക്കും .."എനിക്കറിയില്ല എന്നല്ലേ ഉള്ളു ഏട്ടനറിയാലോ..?"അതാണ് എന്റെ ചിന്ത ..എന്റെ ചിരിക്കു ഒരു പുരുഷൻ നല്ല ഒരു മറുചിരി തന്നപ്പോൾ സന്തോഷേട്ടൻ നടത്തം മന്ദഗതിയിലാക്കി .
"അയാളെ അറിയാമോ?"
"ഇല്ല"..ഞാൻ
"പിന്നെന്തിനാ ചിരിച്ചത്?"
"നാട്ടുകാരല്ലേ ?ഞങ്ങളുടെ നാട്ടിലൊക്കെ ഇങ്ങനെയാ ചിരിക്കും"ഞാൻ പറഞ്ഞു
"എന്നാൽ ഇവിടെ അങ്ങനെ ചിരിക്കേണ്ട ..എന്നെ ശ്രദ്ധിച്ചോളു ഞാൻ ചിരിക്കുന്നവരോട് ചിരിച്ചാൽ മതി ."
സന്തോഷേട്ടനെ ശ്രദ്ധിച്ചു നടന്നു ഞാൻ രണ്ടിടത്തും തട്ടി വീഴാൻ പോയി.ആരേം നോക്കി ചിരിക്കുന്നില്ല ."ചിരിക്കാൻ അറിയില്ലേ ആവൊ?'എന്ന് വിചാരിച്ചു ഞാൻ .എന്തായലും അന്ന് പിന്നെ ചിരിക്കേണ്ടി വന്നില്ല .(ഇന്ന് ഞാനീ എഴുതിയത് വായിച്ചു ഉറക്കെ ഉറക്കെ ചിരിച്ചു അത് വേറെ കാര്യം നമ്മളാരാ മോൾ ചിരിക്കാത്തവരെയും ചിരിപ്പിക്കും അല്ല പിന്നെ).അപ്പോൾ എനിക്കൊരു കാര്യം മനസിലായി. നഗരങ്ങളിൽ വലിയ ചിരി വേണ്ട .ഇങ്ങോട്ടു ചിരിച്ചാൽ ചെറിയ ഒരു സ്മൈലി .."ഹ ഹ ഹ "വേണ്ട
എന്റെയല്പക്കങ്ങളിൽ വീട്ടിൽ ഉണ്ടാക്കുന്ന പലഹാരങ്ങളുടെ പങ്കുമായി ഞാൻ ചെല്ലുമ്പോൾ ആദ്യമൊക്കെ നേർത്ത അത്ഭുതത്തോടെ അവർ നോക്കും ഇന്ന് അവരും അങ്ങനെ ആയി.ഇവിടെ ചക്കയും മാങ്ങയുമൊക്കെ വില കൊടുത്തു വാങ്ങണം.ചിലപ്പോൾ ആരെങ്കിലും കൊണ്ടുത്തരും അപ്പോൾ അത് മുറിക്കും ..അയല്പക്കങ്ങളിൽ കൊണ്ട് പോയി കൊടുക്കും .ഏതു നഗരത്തിലും ഒരു ഗ്രാമം ഉണ്ടാക്കാൻ എളുപ്പമാണ് ..ഒന്ന് മനസ് വെച്ചാൽ മതി
അങ്ങനെ ഇരിക്കെ ഓണം വന്നു .ആദ്യ ഓണമാണ് ..കുറെ നല്ല സിനിമകൾ റിലീസ് ആയി .
"ലാലേട്ടന്റെ സിനിമ ഇറങ്ങി"
ഞാൻ ഏലി പുന്നെല്ലു കണ്ട പോലെത്തെ മുഖവുമായി പറഞ്ഞു
"ഉം"മൂളൽ
"നമുക്കു പോണേ"
"വേണോ ?നിങ്ങളുടെ നാട്ടിലെ പോലല്ല .ഇവിടെ ഭയങ്കര തിരക്കാണ് "
(ഞങ്ങളുടെ നാട്ടിലും സിനിമയ്ക്ക് തിരക്ക് ഒക്കെ ഉണ്ട് ..ഞാൻ മതിൽ ചാടി കേറി കണ്ടിട്ടുമുണ്ട്.പക്ഷെ അതിവിടെ പറയാൻ പറ്റില്ലാലോ )
"നോക്കാം ന്നെ "ഞാൻ
ഒടുവിൽ പോയി. ശരിയാണ് നല്ല തിരക്ക് പോരെങ്കിൽ ഞാൻ ഗർഭിണിയും.ഏട്ടന് നല്ല ടെൻഷൻ ഉണ്ട് .എനിക്കാണേൽ തിയേറ്റർ കണ്ടതും ..ഹോ! 'അമ്മ വീട് കണ്ടത് പോലെ ..ഞാൻ ഒറ്റ ഓട്ടത്തിന് ക്യുവിൽ പോയി നിന്നു. ടിക്കറ്റ് തരുന്നത് പൂച്ചകണ്ണുള്ള ഒരു ചെറുപ്പക്കാരനാണ് .ഞാൻ ഏറ്റവും മുന്നിൽ ..ഞാൻ എന്റെ പതിവ് ചിരി പാസ് ആക്കി .അയാൾ ഒന്ന് സംശയിച്ചിട്ടു തിരിച്ചു ചിരിച്ചു .
"എങ്ങനെയുണ്ട് സിനിമ?ഹിറ്റ് ആകുമോ "
ഞാൻ ..ആക്രാന്തം കൊണ്ട് ചോദിച്ചു പോയതാണ് .അയാൾ വിക്കി പോയി
"ചി..... ചിലപ്പോൾ ഹിറ്റ് ആകും ..അല്ല ഹിറ്റ് ആകും "
"ലാലേട്ടൻ സൂപ്പർ ആല്ലേ?" ഞാൻ വീണ്ടും.
.
സന്തോഷേട്ടൻ എന്നെ കണ്ണ് അടച്ചു കാണിക്കുന്നു.മിണ്ടാതിരിക്കാനാണ് ഞാൻ..അങ്ങോട്ടു പിന്നെ നോക്കിയതേയില്ല .എങ്ങോട് സന്തോഷേട്ടന്റെ മുഖത്തോട്ട്.
"പിന്നല്ലേ ?"ചെറുപ്പക്കാരൻ ഉഷാറായി
എനിക്ക് ടിക്കറ്റ് തന്നു.
"ഈ നാട്ടുകാരിയല്ലേ?"
തിരിഞ്ഞപ്പോൾ ചോദ്യം വന്നു
"
അല്ല ചേട്ടാ ഞാൻ തിരുവല്ലക്കാരിയാ"
തിരുവനന്തപുരത്തുഭർത്താവിനെ ആണത്രേ ചേട്ടാ എന്ന് വിളിക്കുക (എനിക്കറിയാമാരുന്നോ?) ചെറുപ്പക്കാരന്റെ മുഖത്ത് നാണത്തിൽ കുതിർന്ന ഒരു ചിരി .
പടികൾ ഞാൻ ഓടി കയറി
ആ ചേട്ടൻ ഇന്നും പുതിയ സിനിമ വന്നാൽ എത്ര തിരക്കുണ്ടെങ്കിലും ഫുൾ ആണേൽ പോലും ടിക്കറ്റ് അഡ്ജസ്റ്റ് ചെയ്തു തരും .ഒരു ചിരി "..ഒരു ചേട്ടാ" അത്രേ ഉള്ളു ..എന്റെ നിഷ്കളങ്കത കൊണ്ടാണ് കേട്ടോ.തെറ്റിദ്ധരിക്കല്ലേ പ്ളീസ്.
ആ സിനിമയോടെ സന്തോഷേട്ടൻ തീയേറ്ററിൽ നിന്നിറങ്ങാതെയായി.പിന്നീട് എനിക്ക് ഒരു ബുദ്ധിമുട്ടും വന്നില്ല പുള്ളി തന്നെ പത്രത്തിൽ വരുന്ന റിലീസ് തീയതി ഒക്കെ നോക്കി ബുക്ക് ചെയ്തു എന്നെ കൊണ്ട് പോയി കാണിക്കും
..തീയേറ്ററിൽനിന്നു ലേബർ റൂമിലേക്ക് പോയ ഈ ലോകത്തിലെ ഒരേ ഒരു വ്യക്തി ഞാൻ ആയിരിക്കും അത്രയ്‌ക്കാണ്‌ സിനിമയോടുള്ള എന്റെ ഭ്രാന്ത്.
.ഒരു ഓണം ആണ് ഈ മാറ്റങ്ങൾക്കൊക്കെ ഇടയാക്കിയത് ..ഓണം എന്നും എനിക്ക് സ്പെഷ്യൽ ആയതു സദ്യ മാത്രമല്ല ..ഒരു പാട് സിനിമകൾ കാണാം എന്നുള്ളത് കൊണ്ട് കൂടിയാണ് .
പിന്നെ അന്ന് നടക്കാൻ പോയപ്പോ എനിക്ക് മറുചിരി തന്ന ചേട്ടനില്ലേ ..ഇന്നും ചിരി നിർത്തിയിട്ടില്ല ..ഞാൻ ചിരിച്ചില്ലേലും ചിരിക്കും ..
"അനുഭവിച്ചോ ..ഞാൻ പറഞ്ഞതല്ലേ ?ഞാൻ ചിരിക്കുന്നവരെ നോക്കിയേ ചിരിക്കാവൂ എന്ന്"
സന്തോഷേട്ടൻ
"എന്നാൽ പിന്നേ ചിരിക്കേണ്ടി വരില്ല.. അതിനു ആരെയെങ്കിലും നോക്കി ചിരിക്കണ്ടേ ...?"(ചോദിച്ചില്ല മനസിൽ പറഞ്ഞതേയുള്ളു ..)
എന്തായാലും എന്റെ കൂടെ കൂടി സന്തോഷേട്ടൻ ഇപ്പൊ ഉഗ്രൻ ചിരിയാണ് ..ഇത്രേമൊക്കെ നമ്മളെ കൊണ്ട് പറ്റു

തന്റേടിയായ പെണ്ണ്

Image may contain: 2 people, selfie and closeup

കല്യാണ പ്രായം എത്തിയിട്ടും  ജ്യേഷ്ഠനുവേണ്ടി കല്യാണം ഉറപ്പിക്കുവാൻ നിയോഗിക്കപ്പെട്ട നിർഭാഗ്യവാനായ അനുജനാണ് ഞാൻ...
എന്റെ പേര് അഭിലാഷ്.
പേരിലൊന്നും ഒരുകാര്യവുമില്ല.
ഇന്ത്യൻ ബറ്റാലിയൻ ബോഡറിലെ പട്ടാളക്കാരനാണ് ഇങ്ങനെയൊരു 
ഗതി വന്നുവെന്നുള്ളതാണ് 
ഇവിടെ പ്രസക്തമായ കാര്യം...
ജേഷ്ഠൻ ഷിപ്പിലെ കപ്പിത്താനാണ്.
പോയാൽ പോയവഴിക്കു.പുതിയ ജനറേഷനിലെ പിള്ളേരെ കുറിച്ചൊന്നും 
ഒരു ഗ്രാഹ്യവുമില്ല.തനി പഴഞ്ചൻ...
ഏതുവീട്ടിലും അനിയന്മാർക്കു കുറുകെ 
ഒരു ജേഷ്ഠനുണ്ടാകും.അവനൊട്ടു കഴിക്കത്തുമില്ല മറ്റുള്ളവരെ കഴിക്കാൻ സമ്മതിക്കുകയുമില്ല.വിവാഹമാണ് 
ഇവിടെ ഉദ്ദേശിച്ചത്...
അച്ഛനും അമ്മയും ജേഷ്ഠനെ വിവാഹം കഴിപ്പിക്കാനുള്ള ദൗത്യം എന്നിലാണ് അർപ്പിച്ചത്.വലിയ വലിയ ഓപ്പറേഷനുകൾ ബോഡറിൽ നടത്തിയ എനിക്ക് ഇതും 
ഒരു ദൗത്യം തന്നെയാണ്.
പട്ടാളക്കാരൻ ഒന്നും നിസാരമായി കാണാറില്ല എന്നതാണ് ഇവിടെ പ്രധാനം..
ചടുലമായ മുന്നൊരുക്കമോടെ ജേഷ്ഠന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങിയിരുന്നു.വാക്കുകളായി ഉണ്ടകൾ, ഒന്നൊന്നായി ജേഷ്ഠനു നേരെപാഞ്ഞു.
അതിൽനിന്നുമെല്ലാം വിദഗ്ധമായി 
ഒഴിഞ്ഞുമാറുകയായിരുന്നു.
ഉണ്ടകൾ തീർന്നു.ഗത്യന്തരമില്ല ആവനാഴിയിലെ അവസാന ആയുധം പ്രയോഗിക്കുക.
"നിനക്ക് കല്യാണം കഴിക്കാൻ താൽപര്യമില്ലെങ്കിൽ കഴിക്കേണ്ട.
അതിനു ഞാനെന്തു 
പാപമാട നിന്നോട് ചെയ്തത്.
നീ പുരനിറഞ്ഞു നില്ക്കുമ്പോൾ 
എനിക്ക് വിവാഹംകഴിക്കാൻ
പറ്റുമോ. ആൾക്കാര് എന്തുപറയും.
എനിക്കുമില്ലേ വികാരങ്ങളും വിചാരങ്ങളുമൊക്കെ.എത്രയെന്നും 
പറഞ്ഞാ ബോഡറിൽ ഒറ്റയ്ക്ക് 
വെടിവെച്ചു കളിക്കുന്നത്.
സങ്കടമുണ്ട് ചേട്ടാ..."
അനുജന്റെ ഗ്രനേഡിൽ തകർന്ന ജേഷ്ഠന്റെ അവസ്ഥ നിങ്ങള്‍ക്ക് ഊഹിക്കുന്നതിനും അപ്പുറമായിരിക്കും.അങ്ങനെ 
കല്യാണത്തിനു സമ്മതം മൂളിയ 
ജേഷ്ഠൻ കുറച്ചു നിബന്ധനകൾ 
മുന്നോട്ടു വച്ചു ...
*ഇനി കല്യാണത്തിന് മാത്രമായേ
നാട്ടിലേക്കു വരുള്ളൂ.
*പെണ്ണുകാണലും ചായകൂടിക്കും എന്നെക്കിട്ടില്ല.
അതെല്ലാം നോക്കിയും കണ്ടും 
നീ തന്നെ നടത്തണം.
*അടക്കവും ഒതുക്കവുമുള്ള പെണ്ണായിരിക്കണം.
*സൗന്ദര്യം അല്പം കൂടിയാലും കുഴപ്പമില്ല ഞാൻ അഡ്ജസ്റ്റ് ചെയ്‌തുകൊള്ളാം.
ഇതെല്ലാം നോക്കാമെങ്കിൽ എനിക്കങ്ങു കെട്ടിയാൽ പോരെ എന്നുചോദിക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും, വിവാഹത്തിന് സമ്മതിച്ചതുകൊണ്ട് ക്ഷമിക്കുക തന്നെ.
ലീവിന് നാട്ടിലേക്ക് വണ്ടി കയറി.
വന്നിറങ്ങിയപ്പോൾ ആകെ ബഹളമാണ്‌.ബസൊന്നും സ്റ്റാന്റ് വിട്ടുപോകാൻ തയ്യാറല്ല...
കുറച്ചുകോളേജ് കുമാരികളുമായി 
ബസ് ജീവനക്കാരൻ കട്ടയുടക്ക്.
എന്ത് സംഭവിക്കുമെന്നറിയാൻ കാഴ്ചക്കാരനായി ഞാനും കൂടി.
ഞാൻ തൊഴിലാളി പക്ഷം പിടിച്ചു
തൊഴിലിനു തടസ്സം ആരുനിന്നാലും അവർക്കെതിരാണ് എന്റെനിലപാടുകൾ.
മറുപക്ഷത്ത് പെണ്ണായതു കൊണ്ടല്ല, വിശ്വസിക്കൂ...
കുമാരിമാരുടെ നേതാവ് വിട്ടുകൊടുക്കാൻ തയ്യാറല്ല.കട്ടക്ക് കട്ടക്ക് ഇരു ടീമുകളും.
പെണ്ണിന് ഇത്ര അഹങ്കാരമോ 
ഒന്ന്പൊട്ടിക്കു ചേട്ടാ.മനസ്സിൽ പറഞ്ഞു തീർന്നില്ല ഒന്നാഞ്ഞുപൊട്ടിച്ചു .അടിപൊളി,
ചേട്ടന്റെ കണ്ണിൽ നിന്നും പൊന്നീച്ചയാണോ തങ്കത്തിന്റെ ഈച്ചയാണോ പറന്നുപോയതെന്നു
ചോദിച്ചാൽ അറിയില്ല,
തന്റേടിയായപെണ്ണ്‌...
ഉള്ളസമയം കൊണ്ട് വീടെത്തിച്ചേർന്നു...
പെണ്ണ് കണ്ടെത്തൽ തന്നെ റിസ്‌ക്കി ഓപ്പറേഷനാണ്.മാസ്സം ഒന്നുകഴിഞ്ഞു കോട്ട
തീർന്നത് തന്നെ മിച്ചം.കോട്ട എന്ന് ഉദ്ദേശിച്ചത് മദ്യമാണ്.നമ്മൾ പട്ടാളക്കാർ കോട്ട 
എന്നെ പറയാറുള്ളൂ.മദ്യത്തിന്റെ ക്ഷാമം നല്ലതുപോലെ അനുഭവിച്ച ഗ്രാമമാണ് നമ്മുടേത്.സർക്കാരിന്റെ പുതിയ നയം കുടിയന്മാരുടെ വയറ്റത്തിട്ടായിരുന്നു.
കോട്ടയ്ക്കിട്ടും കിട്ടിയിരുന്നു...
ബിവേർജിന്റെ മുന്നിലാകെ സ്ത്രീകളുടെ തിരക്ക്.കുടിയന്മാർ നിരാശ ഭാവത്തിൽ 
അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നുണ്ട്.
ഇവിടയല്ലെ മദ്യശാല ഒരുനിമിഷം സംശയിച്ചു...
അടുപ്പു പുകയുന്നു കഞ്ഞിക്കലം തിളച്ചുമറിയുന്നു.ബിവറേജിന് 
മുന്നിലെ കാഴ്ചയാണ്.കൊച്ചന്മാരും അമ്മച്ചിമാരും ബിവറേജ്  അടപ്പിക്കാനുള്ള മുന്നൊരുക്കമാണ്.
കഞ്ഞിവെപ്പും കുടിയും അവിടെത്തന്നെ.
ഇവിടെ കുടിയൻമാർക്ക് ചോദിക്കാനും.
പറയാനും ആരുമില്ലലോ...
അവരുടെ നേതാവിനെ കൈയിൽ കിട്ടിയിരുന്നെങ്കിൽ, പറഞ്ഞു നാക്കുവായിലേക്കു ഇട്ടില്ല.
നേതാവിന്റെ മുദ്രാവാക്യം...
"വേണ്ടേ വേണ്ട മദ്യയശാല 
ഇവിടെവേണ്ടേ വേണ്ട..."മുദ്രാവാക്യം വിളിച്ചു തിരിയുമ്പോഴാണ് ആ രൂപം ശരിക്കും കണ്ടെത്.ബസ്റ്റാന്റിലെ ചേട്ടനിട്ട് പൊട്ടിച്ച അതേപെണ്ണ്.
ആണുങ്ങൾക്കിട്ടു പണിയുന്ന 
പണിയുമായി നടക്കുകയാണോ 
ഈ തന്റേടിപെണ്ണ് ...
"നിന്നെ കെട്ടുന്നവൻ മുഴുക്കുടിയനാകുമെടി
കുടിയൻമാരുടെ എല്ലാവരുടെയും
പ്രാക്ക് നിനക്ക് കിട്ടും..."
നിരാശനായി മടങ്ങുന്ന ഒരു കുടിയൻ അക്രോശിക്കുന്നതു കേൾക്കാം....
ആരാണാവോ ഇവളെ 
കെട്ടി അനുഭവിക്കാൻ പോകുന്നവൻ,
അവന്റെ കാര്യമോർത്തുസങ്കടമുണ്ട്.
നിശ്വാസത്തോടെ മടങ്ങി...
"രാവിലെ അമ്മ എങ്ങോട്ടേയ്ക്കാണ്."
"ആശുപത്രിയിൽ,ബിപി ഷുഗർ എല്ലാം 
ഒന്ന് ടെസ്റ്റ്ചെയ്യണം.ഏട്ടൻ കുറച്ചു ദിവസം കൊണ്ടേ പറയുന്നതാ."
"'അമ്മ തനിച്ചുപോകണ്ട ഞാനും കൂടിവന്നേക്കാം."
"സാരമില്ല മോനെ,അമ്മപോയേച്ചും വന്നേക്കാം."
"മകൻ ഇവിടെയുണ്ടായിട്ടും അമ്മയെ തനിച്ചുവിടാനോ.എന്റെ മനസാക്ഷി എന്നോട് ചോദിക്കില്ലേ.എനിക്ക്
അമ്മയെ തനിച്ചു വിടാൻ കഴിയില്ല .മറിച്ചൊന്നും പറയരുത്".
"എന്താടാ മോനെ എന്താ പറ്റിയത്.
എന്തൊക്കയാ പറയുന്നത്.
നീ കൂടിവന്നോളു പ്രശ്നം തീർന്നല്ലോ."
നിങ്ങൾതെറ്റിദ്ധരിക്കരുത്.പെട്ടന്ന് സ്നേഹം എവിടുന്നു പൊട്ടിമുളച്ചു എന്നല്ലേ ആലോചിക്കുന്നത്.
വായിനോക്കാനാണ്.
ആശുപത്രി പുണ്യസ്ഥലങ്ങൾ 
പഞ്ചാരയടിക്കു പറ്റിയ സ്ഥലങ്ങൾ. 
പഞ്ചാരകുട്ടന്മാരൊക്കെ ഇങ്ങോട്ടാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ബസ്സ്റ്റാന്‍ഡിലെ cctv ക്യാമറയിൽ കുടുങ്ങിയാൽ
പിഴഅഞ്ഞൂറാണെ...
ഹോസ്പിറ്റലിൽ മുന്നിൽ
മാലാഖമാർ ഫ്ളക്സ് ബോർഡും തൂക്കി മുദ്രാവാക്യം വിളിക്കുകയാണ്...
"ജോലിക്കു കൂലി...
മാനേജ്മെന്റ് നീതിപാലിക്കുക..."
കഴിഞ്ഞ ജന്മത്തിൽ എന്റെ ഭാര്യ ആയിരുന്നിരിക്കുമോ ഈ തന്റേടിപെണ്ണ്.
മുൻജന്മ പാവം എന്നെ വിടാതെ പിന്തുടരുകയാണ്...
ബസ്റ്റാന്റിൽ മദ്യശാലയുടെ മുന്നിൽ 
ദാ ഇപ്പോൾ ഇവിടെ മാലാഖയുടെ രൂപത്തിൽ.ഇവൾ മാലാഖയല്ല ഡെവിളാണ്,മാന്യമായി പഞ്ചാര അടിക്കുവാനും സമ്മതിക്കില്ല ...
ബ്രോക്കർ ജേഷ്ഠനുപറ്റിയ
പെണ്ണിനെ കണ്ടെത്തി.സഭ്യമായ പെരുമാറ്റം നല്ല വിദ്യാഭ്യാസം, കുലീനത്വം എന്തുകൊണ്ടും ജേഷ്ഠനുപറ്റിയ പെണ്ണ് ബ്രോക്കർ തറപ്പിച്ചു പറയുന്നു...
എന്നാൽ പിന്നെ പോയികണ്ടേക്കാം...
രണ്ടുപേരും പെണ്ണിന്റെ വീട്ടിലെത്തി 'അമ്മ മാത്രമേയുള്ളായിരുന്നു."മകൾ ഇപ്പോൾ വരും മോനെ കുറച്ചു നേരം ഇരിക്കു."
എന്തു മാന്യമായ പെരുമാറ്റം തരക്കേടില്ലാത്ത ചുറ്റുപാട്.ആദ്യ വീക്ഷണത്തിൽ തന്നെ നന്നായി ബോധിച്ചു...
റേഡിയോയിൽ സുന്ദരമായ പാട്ടുകൾകേൾക്കുന്നുണ്ട്...
നിമിഷങ്ങൾ കഴിഞ്ഞു സ്കൂട്ടിയും ഉന്തിപെണ്ണെത്തി.പെണ്ണിനെ കണ്ടനിമിഷം
വിനയപൂർവം ഇരിപ്പടത്തിൽനിന്നും എഴുന്നേറ്റു നിന്നു.ദയനീയ ഭാവത്തിൽ ബ്രോക്കർ ചേട്ടനെനോക്കി...
ഈ സാധനത്തിനാണോ സഭ്യമായ 
പെരുമാറ്റം കുലീനിത്വം...
"പെണ്ണങ്ങനെയുണ്ട്."
"നന്നായിട്ടുണ്ട്."ചേട്ടനു പണികൊടുക്കാൻ
പറ്റിയ അവസരം.ഓള് അവനെ 
ഒക്കത്തിരുത്തി കൊള്ളും...
അവനവൻകുഴിക്കുന്ന കുഴികളിൽ
...ഗുലുമാല്...
റേഡിയോലെ പാട്ടുകേട്ടാണ് സ്വബോധത്തിലേക്ക് തിരിച്ചെത്തിയത്...
ഈ തന്റേടി വീട്ടിൽ കയറിയാൽ 
ഞാൻ പുറത്താകുമെന്നത് സുനിശ്ചിതം...
ഏട്ടന്റെ പെണ്ണ് ഏട്ടത്തിയമ്മ.
അമ്മയുടെ സ്ഥാനം,എന്റെ വിവാഹം കഴിഞ്ഞാൽ ഈ സാധനം എന്റെ പെണ്ണിനെയും ഭരിക്കാൻ വരും.
പട്ടാളക്കാരൻ എല്ലാം ദീർഘവീക്ഷണത്തോടു കൂടിയെ കാണു....
നാളുകൾക്ക് ശേഷം ജേഷ്ഠന് പറ്റിയപെണ്ണിനെ കണ്ടെത്തി.വിവാഹത്തിനുള്ള ദിവസവും നിശ്ചയിച്ചു...അതിന്റെ തിരക്കിനിടയിലാണ്
ഹോസ്പിറ്റലിൽ നിന്ന് കാൾവന്നത്.ഒരു ആക്സിഡന്റ് കേസ്സ്.ഡി പോസറ്റീവ് 
ബ്ലഡ് ആവശ്യമാണ് റയറായ ബ്ലഡാണ് എന്റേത്.മനുഷ്യജീവന് പട്ടാളക്കാരൻ എപ്പോഴും വിലകൽപ്പിക്കും...
ബ്ലഡ് ഡൊണെറ്റ് ചെയ്‌തു പുറത്തിറങ്ങിയപ്പോഴാണ്
അമ്മയെ കാണുന്നത്.
അപ്പോഴാ തിരിച്ചറിയുന്നത് ഞാൻ ബ്ലഡ് കൊടുത്തുരക്ഷിച്ചത് ആ തന്റേടി പെണ്ണിനായിരുന്നു...
icu റൂമിലൂടെ ആ മുഖം 
കുറച്ചു നേരം നോക്കിനിന്നു.
ശാന്തമായി ഉറങ്ങുകയാണ്.
പെണ്ണെ എന്റെരക്തമാണ് 
തന്റെശരീരത്തിലൂടെ ഓടുന്നത്.
നീ ഉണരും,ഉണരണം ആർജ്ജവമോടെ...
പുറത്തുകോരിച്ചൊരിയുന്ന മഴ...
ഹൃദയത്തിലേക്ക് നോവിന്റെ കണങ്ങൾ പെയ്‌തിറങ്ങാൻ തുടങ്ങിയിരുന്നു.
എന്തിനോ വേണ്ടി തുടിക്കുന്ന മനസ്സ്...
പ്രുകൃതിപോലും മാറ്റം അറിയിച്ചു 
മുന്നിൽ വന്നു...
തന്റേടിയായി അരികിലേക്കു 
കടന്നുവന്ന നീ ആരാണ്‌...
ജീവിതയാത്രയിൽ ഇഷ്ടമല്ലാതെ 
കടന്നുവരുന്ന രൂപങ്ങളുണ്ട്...
വേദനിപ്പിച്ചാകും കടന്നു പോയിട്ടുണ്ടാകുവ...
എങ്കിലും ആരൂപങ്ങളെ വെറുക്കാൻ കഴിഞ്ഞിരുന്നില്ല...ആ രൂപങ്ങൾ അങ്ങനെതന്നെ നില്ക്കട്ടെ...‌
യാത്രചെയ്യുകയായിരുന്ന പെണ്ണിനെ 
കയറിപിടിച്ച ബസ് ജീവനക്കാരനിട്ടു ഒന്നുപൊട്ടിച്ചു...
ജോലിചെയ്‌തിട്ടും കൂലികിട്ടാത്ത നേഴ്‌സ് മേഖലയിലെ സമരമുഖത്ത് മുന്നിൽ നിന്നു...
മദ്യം വിഷമാണ് ആരോഗ്യത്തിനും സമൂഹത്തിനും ... 
തന്റേടത്തോടെ എതിർത്തുനിന്ന 
ഇവളല്ലേ ഇന്നത്തെ നാടിന് ആവശ്യം...
നയതന്ത്രപരമായ മേഖലകൾ കൈകാര്യം ചെയ്യാൻ ഇവളെപ്പോലുള്ള മിടുക്കികളാണ് ഇന്നത്തെ സമൂഹത്തിനുവേണ്ടത്.തിരിച്ചറിവ്,
ഓൾക്ക് ഞാനെന്റെ പദവി കൈമാറി...
വിവാഹമായിരുന്നു ഇന്ന്.
ഏട്ടന്റെ വിവാഹത്തോടൊപ്പം
ഓളെ ഞാനങ്ങു കെട്ടി,
എന്റെ പാതിയായി ഓളെയും കൂടെകൂട്ടി ...
മുന്നോട്ടുള്ള ജീവിതത്തിൽ മദ്യംശരീരത്തിന് ഹാനികരമാകുമെന്ന തിരിച്ചറിവിൽ കുടിയും നിർത്തി...
അടുത്തയുദ്ധമുഖലേത്തിക്ക് ഓളും
ഞാനും ചുവടുകൾവച്ചു...
ശുഭം...
ശരൺ..

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo