നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ക്യാമ്പസുകളിൽ വില്ലനാകുന്ന ലിബറലിസം


 അറിവ് ആർജ്ജിച്ചെടുക്കുന്ന ക്യാമ്പസുകളിൽ നിറഞ്ഞാടുന്നത് മതനിരാസമാണ്. വിദ്യാഭ്യാസത്തിന്റെ  മൂല്യവും അർത്ഥവും മനസ്സിലാക്കി കൊടുക്കേണ്ട ഇടങ്ങളിൽ മതമില്ലാത്ത ജീവിതത്തിൻറെ അർത്ഥതലങ്ങൾ പഠിപ്പിക്കുന്നു. മുതലാളിത്വത്തിന്റെ ഒരു ഉൽപ്പന്നമാണിതെന്ന കാര്യം ഇരകൾ മനസ്സിലാകാതെ പോകുന്നു. 

പാശ്ചാത്യൻ രാഷ്ട്രങ്ങളിൽ നിന്നും ഉയർന്ന് പൊങ്ങിയ ലിബറലിസം നമ്മുടെ ക്യാമ്പസുകളിലേക്കും നുഴഞ്ഞു കയറുന്നത് ഏറെ അപകടകരമാണ്.   കൊവിഡ്കാലത്ത് യുഎസ്എ യിലെ നിയന്ത്രണങ്ങൾക്കെതിരെയുള്ള പ്രതിഷേധങ്ങളിലെ My Body my choice, My Rights is my life  പോലെയുള്ള പ്ലക്കാർഡുകൾ  ലിബറലിസത്തിന്റെ നേർക്കാഴ്ചകളാണ്.

മതനിരാസത്തിന്റെ പിതാവായി അറിയപ്പെടുന്ന ജോൺ ലോക്ക് തന്റെ  പുസ്തകങ്ങളിലൂടെ പറഞ്ഞുവെക്കുന്നത് മനുഷ്യൻ പൂർണമായും സ്വതന്ത്ര നാകുമ്പോഴാണ് യഥാർത്ഥ ജീവിതം അവൻ ആരംഭിക്കുന്നത് എന്നാണ്. ലിബറലിസത്തെ കേവലം മതനിരാസമായി കാണുന്നതിനപ്പുറം അതിനു പിന്നിലെ രാഷ്ട്രീയവും സാമ്പത്തികവുമായ ലക്ഷ്യങ്ങളെ നാം തിരിച്ചറിയണം. സ്വതന്ത്രവാദം യുവതയിലേക്ക് എത്തിക്കുന്നതിൽ ചില വിദ്യാർത്ഥി സംഘടനകളും മുഖ്യപങ്കുഹയിക്കുന്നുവെന്നത് ഏറേ ഖേദകരമായ വസ്തുതയാണ്.

 വെസ്റ്റേൺ രാജ്യങ്ങളിലെ മതേതരത്വം ഇന്ത്യൻ മതേതരത്വത്തിൽ നിന്നും വ്യതിരിക്തമാണ്. 
മതാനുഷ്ഠാനങ്ങളും ആചാരങ്ങളും സ്വകാര്യ ഇടങ്ങളിൽ മാത്രം മതിയെന്നും പൊതുയിടങ്ങളിൽ അവ പാടില്ലാ എന്നതുമാണ് പാശ്ചാത്യ മതേതരത്വം മുന്നോട്ട് വെക്കുന്നത്. പാശ്ചാത്യ മതേതരത്വം ലിബറലിസത്തിന്റെ ഉത്ഭവ ഘടകങ്ങളിൽ ഒന്നാണെന്നത് തിരിച്ചറിയുമ്പോഴാണ് അതിലെ ഒളിയജണ്ടകൾ വ്യക്തമാകുന്നത്. 

കേരളക്കരയിലെ വിവിധ ക്യാമ്പസുകളിൽ ലിബറലിസത്തിന്റെ അനുയായികളും അതിന്റെ വക്താക്കളും വർദ്ധിച്ചുവരുന്നത്     ഒരു ലിബറൽ സമൂഹത്തിന്റെ ഉടലെടുപ്പിന്റെ സൂചകമാണ്. ധാർമിക ബോധം വിദ്യാർത്ഥി  മനസ്സുകളിൽ നിന്നും ഉന്മൂലനം ചെയ്യുന്നതിലൂടെ ലിബറൽ വക്താക്കൾ അവരെ വലയിലാക്കുന്നു.പിന്നീടവരും 
ഇക്കൂട്ടരിലൊരാളായി പ്രചരണ രംഗത്തിറങ്ങുന്നു.
പാശ്ചാത്യ ആശയങ്ങളോട് പൊരുത്തപ്പെട്ട് പോകാൻ ഒരു ലിബറൽ ആശയക്കാരൻ തയ്യാറായാൽ പിന്നീടുള്ള നടപടികൾ എളുപ്പമായി. 

Utilitarianism   (maximization of pleasure)എന്ന ആശയമാണ് ഒരു ലിബറൽ വക്താവ് മുന്നോട്ടുവെക്കുന്നത്. അഥവാ, ഒരു വ്യക്തി എന്തു ചെയ്യുകയാണെങ്കിലും അവൻ അതിൽ സന്തുഷ്ടനായിരിക്കണം എന്നാണ് ഇതിന്റെ പൊരുൾ. ക്യാമ്പസുകളിൽ ലിബറൽ ആശയങ്ങൾ വില്ലനാകുമ്പോൾ ധാർമിക ബോധത്തിന്റെയും മതമൗലിക അവകാശങ്ങളുടെയും കൊഴിഞ്ഞുപോക്ക് സാധ്യമാകുന്നു. ഇത്തരം കൊഴിഞ്ഞുപോക്കുകൾ തന്നെയാണ് ലിബറൽ വക്താക്കൾ ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. 

ക്യാമ്പസുകളിലെ വിദ്യാർത്ഥികളിൽ ധാർമിക ബോധം വർദ്ധിപ്പിക്കുന്നതിനുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത് സാധാരണമായിരിക്കുന്നു. എന്നാൽ ഇത്തരം പരിപാടികൾ കാര്യക്ഷമമാകുമ്പോഴാണ് ലിബറലിസത്തിന്റെ കടന്നുകയറ്റം നമുക്ക് തടയാനാകുന്നത്.വിദ്യാർത്ഥി മനസ്സുകളിലേക്ക് ചിട്ടയാർന്ന ക്ലാസുകൾ നൽകി അവരെ ലിബറലിയത്തിന്റെ അപകട വശങ്ങളെ കുറിച്ച് ശ്രദ്ധാലുക്കളാക്കി തീർക്കണം. 

ലിബറലിസത്തിന് ഇന്ത്യയിൽ ഒരു സ്ഥാനവും ഇല്ലായിരുന്നു. എന്നാൽ നമ്മുടെ സമകാലിക സാഹചര്യങ്ങളിൽ പുരോഗമനം മുഖം മൂടിയാക്കി ചില സ്വതന്ത്രവാദ വിദഗ്ധർ പ്രചാരകരായി രംഗത്തിറങ്ങിയിട്ടുണ്ട്. വിവരങ്ങളുടെ കുത്തൊഴുക്കിൽ അത്തരക്കാരുടെ വ്യാജ പ്രചരണങ്ങൾ പരമ്പരാഗതമായി തന്നെ ജനകീയ പക്ഷത്ത് നിന്നവരെ പോലും തെറ്റിദ്ധരിപ്പിക്കുന്ന സ്ഥിതിയാണ്.

ക്യാമ്പസുകളിലെ ലിബറലിസത്തിന്റെ വളർച്ച വളരുന്നിടത്തോളം ഒരു നാഥനില്ലാ സമൂഹം ഇവിടെ വളർന്നുകൊണ്ടേയിരിക്കും. ലിബറലിസത്തിന്റെ പണിപ്പുരയിലെ മുഴു പ്രവർത്തനങ്ങളും നിലയ്ക്കുമ്പോൾ മാത്രമേ ധാർമിക ബോധമുള്ള സമൂഹത്തിന്റെ വളർച്ച വിരളാതിരിക്കുകയുള്ളൂ എന്ന കാര്യം വിസ്മരിക്കരുത്. അതിനുള്ള അവസരങ്ങൾ നാം ഫലപ്രദമായി വിനിയോഗിക്കണം. 

✍️ Muhammed Harseen

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot