Showing posts with label അബൂ നഫീസ്. Show all posts
Showing posts with label അബൂ നഫീസ്. Show all posts

യാ അള്ളാ.! കവിത

ജന്നത്തുൽ ബഖി * യുടെ ചാരത്ത് നിന്നപ്പോൾ
ചിന്തിച്ചു പോയ് ഞാനസൂയയോടെ.
എന്നിട്ടു ചോദിച്ചു ഞാനെൻെറ റബ്ബോട്
തരില്ലേ എനിക്കും ഒരിടം ഇവിടെ.?
എൻെറ റസൂലടുത്തുണ്ടല്ലോ.പിന്നെ ,
വിശുദ്ധ സഹാബികൾ * ഒട്ടേറെയും.
പിന്നെ ഞാൻ നാണിച്ചു. ചിന്തിച്ചു നിന്നു
ഇല്ലാ എനിക്കർഹത ഒട്ടും.!
പച്ച മിനാരത്തിൻ കീഴെ കിടക്കുന്ന
മുത്ത് റസൂലരെ , സിദ്ധീഖ് , ഉമറേ...,
ഒരു പാപി നിന്നിതാ വല്ലാതെ മോഹിച്ചു
പോകുന്നു ,ഈ മണ്ണിലലിഞ്ഞു ചേരാൻ.!
അർഹതയില്ലെന്നറിഞ്ഞിട്ടും വല്ലാതെ ,
വല്ലാതെ മോഹിച്ചു പോകയാണേ..!
അള്ളാഹു അല്ലാതെ ഇല്ലാ ഇലാഹൊന്നും
എന്നും ഉറപ്പിച്ച നാളു തൊട്ടെ.,
വള്ളർ നബിയുടെ റൗളയിൽ വന്നൊന്ന്
പൊട്ടിക്കരയുവാൻ മോഹിച്ചവൻ.!
റബ്ബിൻെറ കഅബ* യിൽ ചെന്നു നിന്നാൽ
വല്ലാത്ത നെൻചിടിപ്പാണെ. സത്യം.
കില്ലാ* പിടിച്ചെത്ര പൊട്ടിക്കരഞ്ഞാലും
തീരില്ലാ ആ പേടി നെൻചിലൊട്ടും.!
റസൂലിൻെറ റൗള*യിൽ വന്നു ചേർന്നാൽ
എന്തോ സുരക്ഷിത ബോധമാണേ.
ഇവിടെയെൻ മഹ്ശറ* നായകനുണ്ടല്ലോ
മാനവരാശിക്കും രക്ഷയല്ലോ.!
അമ്മതൻ ചരത്തണയുന്ന കുഞ്ഞിൻെറ
നിർഭയത്വം നിറയും മനസ്സിൽ.
അതുകെണ്ടു ഞാൻ മോഹിച്ചു പോയി
ഈ മണൽ കാട്ടിലലിഞ്ഞു ചേരാൻ.!
ഒരു പാപി നിന്നിതാ വല്ലാതെ മോഹിച്ചു
പോകുന്നു ഈമണ്ണിലലിഞ്ഞു ചേരാൻ.
തൗഫീക് ചെയ്യണേ നാഥാ റഹീമേ നീ
തട്ടിക്കളയല്ലേ എൻെറ മോഹം..!!!
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
*ജന്നത്തുൽ ബഖി. മദീനയിലെ ശവപ്പറംബ്.
*ഇലാഹ്. ആരാധനക്ക് അർഹൻ.
*കഅബ. മുസ്ലീംങ്ങളുടെ മക്കയിലെആരാധനാലയം.
*സഹാബികൾ.സഹജാരികൾ.
*കില്ല.കഅബയെ പുതപ്പിച്ച കറുത്ത പുതപ്പ്.ഇതിനെ കിസ് വയെന്നും പറയും.
+++++++++++++++++++++++++++++++
അബൂ നഫീസ് , ചാവക്കാട്.

''നുണയൻ.'' കൊച്ചു കഥ.

''ഉപ്പാനെ ഉമ്മ എന്തിനാ നുണയൻ എന്നു വിളിച്ചത്.? '' 
പതിമൂന്ന് വയസ്സുള്ള മകൻ അജാസിൻെറ ചോദ്യം കേട്ട് ഞെട്ടലോടെ അയാൾ മകൻെറ മുഖത്തേക്കു നോക്കി.!
''ഉപ്പ നുണ പറയുമോ?'' വീണ്ടും ചോദ്യം.
''പറഞ്ഞിട്ടുണ്ട് മോനെ...'' അയാൾ മകനോട് പറഞ്ഞു.
'' ആ നുണ പക്ഷേ വലിയൊരു ദുരന്തമാണുണ്ടാക്കിയത്.!''
''ദുരന്തമോ ?'' അജാസിൻെറ ജിജ്ഞാസ മാറുന്നില്ല.
കംപ്യൂട്ടറിൽ ഗെയിം കളിച്ചു കൊണ്ടിരിക്കുന്ന അയാളുടെ ഇരട്ട കുട്ടികളായ ചിയ മോളും ,ഏതോ ചിത്ര കഥാ പുസ്തകം വായിച്ചിരുന്ന ചിപ്പി മോളും ,അവരുടെ ഇക്കയോടൊപ്പം കൂടി.
അല്പം വില്ലത്തിയായ ചിയമോൾ അടുക്കളയിലേക്കു നോക്കി വിളിച്ചു പറഞ്ഞു..''ഉമ്മാ...ഉപ്പ നൊണ പറഞ്ഞിട്ടുണ്ടെന്ന്.''
ഉമ്മയുടെ മറുപടിക്കു കാത്തു നില്കാതെ മൂന്നു പേരും അയാളുടെ ചുറ്റും കൂടി.
''പറ ഉപ്പാ..ഉപ്പ ഒരു നുണയേ പറഞ്ഞിട്ടുള്ളൂ..?''
ചിപ്പി മോൾക്ക് സംശയം.
''അല്ല മക്കളെ...പിന്നെ ഒത്തിരി നുണകൾ ഉപ്പ പറഞ്ഞിട്ടുണ്ട്. കാരണം ഒരു നുണ കൊണ്ടുണ്ടായ ദുരന്തത്തേക്കാൾ വലുതൊന്നും
ഇനി വരാനില്ലാന്ന് ഉപ്പാക്കറിയാം.''
അയാൾ ഒരു ചിരിയോടെ ചാരു കസേരയിൽ കിടന്ന് വീടിൻെറ മച്ചിലേക്ക് നോക്കി.
മച്ചിൽ ഒരു പ്രാണിയെ പിടിച്ച് വിഴുങ്ങനുള്ള ശ്രമത്തിലാണ് ഒരു പല്ലി.
''ഇത്ര വലിയ ദുരന്തം വരുത്തി വെച്ച നുണ എന്തായിരുന്നു ഉപ്പാ...?''
അജാസ് വിടാനുള്ള ഭാവമില്ല.
''ഉപ്പ കോളേജിൽ പഠിക്കുന്ന കാലത്ത് ഒരു പെൺകുട്ടിയോട് ''നിന്നെ ഞാൻ സ്നേഹിക്കുന്നു '' എന്നു പറഞ്ഞു.
അതിൻെറ പരിണിത ഫലമായ് ഞാനവളെ കെട്ടി അതാണ് മക്കളെ...നിങ്ങളുടെ ഉമ്മ. ഇതിലും വലിയൊരു ദുരന്തം വേറെ എന്തുണ്ടാകാനാണ് മക്കളെ....?!''
മക്കൾ ആർത്തു ചിരിച്ച് അടുക്കളയിലേക്ക് ഓടുംബോൾ അടുക്കളയിൽ നിന്നും അയാളുടെ ഭാര്യ വിളിച്ചു പറയുന്നുണ്ടായിരുന്നു .
''നുണയൻ ,നുണയൻ..! ''
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
അബൂ നഫീസ് , ചാവക്കാട്.

''നുണയൻ.'' കൊച്ചു കഥ.

'ഉപ്പാനെ ഉമ്മ എന്തിനാ നുണയൻ എന്നു വിളിച്ചത്.? '' 

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo