Showing posts with label BhagavalSingh. Show all posts
Showing posts with label BhagavalSingh. Show all posts

ചുഴി


ശീഘ്രഭ്രമണഗതിക്കു ശേഷം
അഗാധതയിലേക്ക്
ഉൾവലിയുകയാണു ഞാൻ
ചുഴിയിലൂടെയുള്ള യാത്രയിൽ
കാലത്തിൻെറ നൂലുകളുടെ
ബന്ധനങ്ങൾ ഒന്നൊന്നായി
പൊട്ടിപോകുന്നു
എന്നോ ഒരിക്കൽ
എവിടെയോ
ഉപരിതലങ്ങൾ തേടിയുള്ള
മടക്കയാത്രയിൽ
സൂര്യസ്പർശത്തിനായി
വെമ്പുന്ന കണിക
മാത്രമായി ഞാൻ
പരിണമിച്ചിരുന്നു


By: 
Bhagaval Singh

കവിത


എൻെറ ധ്യാനരൂപമായിരുന്നു നീ!
അതു കണ്ടെത്താൻ എനിക്ക്
പതിനാലു നിമിഷം വേണ്ടിയിരുന്നില്ല
വർണ്ണരാജികൾകൊണ്ട്
നിൻെറ ചിത്രം കോറിയിടണമെങ്കിൽ
എൻെറ ശിൽപ്പ ചാതുരിയിൽ
നിൻെറ മേനിയഴകിനെ
ഉടലടയാളങ്ങളെ
ജീവനുള്ളൊരു
മൂർത്തരൂപമാക്കണമെങ്കിൽ
പതിനാലു നിമിഷങ്ങൾ പോര
പതിനാലു വർഷങ്ങൾക്കപ്പുറവും
അതിനായി ഞാൻ കാത്തിരിക്കുമായിരുന്നു
എന്നാൽ നാം ഇരവരുടെയും
അകവും പുറവും
അപ്പോഴേക്കും മറ്റൊന്നാകും

By: bhagavalSingh

കവിത


മലമുകളിൽനിന്നും
അടർന്നുവീണൊരു കല്ല്
തട്ടിയും തടഞ്ഞും
മുട്ടിയും മുറിഞ്ഞും
വേഗവ്യതിയാനങ്ങളോടെ
താഴ്വാരം തേടി പ്രയാണം
ഭ്രാന്തൻെറ ചിരിയില്ല
അദ്ധ്വാനക്ലേശമില്ല
പക്ഷികളുടെ ചിലമ്പലും
മൃഗനാദങ്ങളും
മാത്രം അകമ്പടി
ഊർജ്ജനിയമങ്ങളുടെ
ചാലക ഉടമ്പടികൾ
പൂർണ്ണവിരാമം
നൽകിയ ബിന്ദുവിൽ
നിശ്ചലം ശില
സ്വഛന്ദം വിശ്രമം


By: 
Bhagaval Singh

കവിത


അതിരില്ലാപ്പാടം
കതിരണിഞ്ഞു
കതിരോനും നന്നായ്
മിഴി തുറന്നു
തത്തമ്മപ്പെണ്ണ്
വിരുന്നുവന്നു
കൂടെ പത്തെണ്ണമേലും
നിരന്നു വന്നു
പാട്ടകൊട്ടി
പാട്ടുപാടി
പാത്തിരുന്നു
കുട്ടിപട്ടാളം
വിളകൊയ്യാനാളു
നിരന്നു നിന്നു
കളമൊഴിമാരുടെ
വളകിലുങ്ങി

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo