Showing posts with label സത്യ നാരായണ. Show all posts
Showing posts with label സത്യ നാരായണ. Show all posts

പുത്ര ധർമ്മം



പലർ വഴിയേ വരുമെന്നാകിലും ഒരു ദിനം
വരുമവൻ എൻ മകൻ കാണ്മതിന്നായ്
പകലുകൾ അനവധി കാത്തിരുന്നെങ്കിലും
തിരുമകൻ വന്നീല കാണ്മതിന്നായ്
വൃത്തിക്കായ് നിത്യവും പല പടികൾ കയറി
ഒക്കത്തെടുത്തിട്ട് പൊന്നുണ്ണിയെ
വൃത്തികൾ പലതന്നു ചെയ്തങ്ങു തീർത്തുപോയ്
ഒറ്റയാം കണ്ണനെ പോറ്റിയൂട്ടാൻ
വിദ്യാലയത്തിന്റെ തിരുനടകൾ പൂകിടാൻ
കഷ്ടമാർന്നെല്ലും പണിചെയ്തു തേയ്ച്ചു പോയ്
ഉണ്ണി വളർന്നപ്പോൾ എല്ലാം മറന്നവൻ
അമ്മതൻ ചുളിവാർന്ന മുഖവും കരങ്ങളും
അന്പാർന്നൊരമ്മയെ ദൂരത്തു വിട്ടവൻ
ഉറ്റവർ കൈവിടും വയോധിക കൂട്ടത്തിൽ
എങ്കിലും ഉണ്ണിയെ പഴി പറഞ്ഞില്ലമ്മ
കേണന്നു താഴ്മയായി ഉണ്ണിക്കു സൗഖ്യമായ്
വിതുമ്പുന്ന നേരത്തും നെടുവീർപ്പിടുമ്പോഴും
ചലനത്തിൽ അസ്ഥികൾ നുറുങ്ങുമ്പോഴും
പൊന്നുണ്ണിക്കെപ്പോഴും കൈത്താങ്ങു നൽകണേ
പൊൻപ്രഭാ പൂരമാം തിരുവടികൾ ദൈവമേ
ഓരോ ദിനങ്ങളും കൊഴിവതു ഇലകളായ്
പൂക്കണി പൊന്നോണം തിരുവാതിര
സഹയാത്രികർ പലർ കൂടുകൾ ജീവന്റെ
കൈവിട്ടു പോയി അനന്ത തീരങ്ങളിൽ
നിരാശയായില്ലമ്മ വീണ്ടുമാ കാതോർത്തു
ധർമ്മമല്ലേ പും-ത്രാണനം പുത്രന്ന്
പുത്രനോ അമ്മതൻ കാര്യമൊന്നോർത്തീല
വീഥികൾ താണ്ടുമ്പോൾ ജീവിത യാത്രതൻ
അന്നാ ദിവസം സമാഗതമായ് പിന്നെ
ജീവന്റെ കൂടൊന്നു മാറിക്കയറുവാൻ
അനന്തമാം നിദ്രതൻ പടികേറിയന്നമ്മ
ശുഭ്രമാമംബര മേലാപ്പിൻ മറയൊന്നിൽ
പലർവഴിയേ വന്നുപോയ് കണ്ടുപോയമ്മയേ
വന്നീല ആ മകൻ കാണ്മതിന്നായ്
കലശത്തിൽ ഭസ്മമായ് മരുവുന്ന ഓർമ്മയെ
തഴുകീല വിരൽകൊണ്ട് പുത്ര ധർമ്മം

By: Satyanarayana

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo