Showing posts with label ജീയോ. Show all posts
Showing posts with label ജീയോ. Show all posts

കമല


നാല് ചുവരുകൾക്കുള്ളിൽ നെടുവീർപ്പുകൾ നിറച്ചവൾ, കുമ്മായം മെഴുകിയ ചുവരുകൾ അവളുടെ ചൂടു നിശ്വാസം ഏറ്റു നിറം മങ്ങി തുടങ്ങിയിരുന്നു, സാരി തലപ്പുകൾ അവളുടെ കണ്ണുനീർ ഒപ്പി ഒപ്പി കരിമ്പനടിച്ചു, നിറം മാറിയ മുടി ഇഴകൾ അവളുടെ നെറ്റിയിൽ പാറി വീണിട്ടും അതു പൊട്ടിച്ചു കളയാതെ കൂന്തലിൽ ഒതുക്കിയവൾ,കാലം അവളിൽ കുഞ്ഞു ചിത്രവേല നടത്തി എങ്കിലും തെളിഞ്ഞ മനസുപോലെ കൊലുന്ന സുന്ദരി "കമല "
"ഗൾഫ്കാരന്റെ ഭാര്യ പ്ലസ്‌ടു കാരന്റെ ഒപ്പം ഒളിച്ചോടി "
പത്രത്തിലെ ആ വാർത്ത നിസ്സംഗതയോടെ അവൾ വായിച്ചു
വധുവിനെ ആവിശ്യമുണ്ട്, തന്റേതല്ലാത്ത കാരണത്താൽ വിവാഹ ബന്ധം വേർപിരിഞ്ഞ ചെറുപ്പക്കാരൻ......അവൾക്കു മനസ്സിൽ ചിരിപൊടിച്ചു.
അവൾ അങ്ങനാണ്, പത്രത്തിലെ ചെറുതും വലുതുമായ എല്ലാവാർത്തകളും വായിക്കും,
പാല് കൊടുക്കാൻ പോകുന്ന ചന്ദ്രേട്ടന്റെ കടയിൽ മംഗളവും മനോരമയും വരുന്നത് ഇപ്പോൾ അവൾക്കു വേണ്ടി മാത്രമാണ്
വീട്ടിലെ ജോലിയും,തൊഴുത്തും വ്യത്തിയാക്കി നന്ദിനിക്കുട്ടിയെയും മകളേയും തോടിയിലെ അമ്മിണി പ്ലാവിൽ കെട്ടി, അവർക്ക്‌ വേണ്ട വെള്ളവും തീറ്റയും ഇട്ടുകൊടുത്തു...അമ്മിണി പ്ലാവിനെ ഒരു തലോടലും,അത് പതിവുള്ളതാണ് അല്ലെങ്കിൽ അവള് പിണങ്ങിയാലോ.....
നന്ദിനിക്കുട്ടിയെയും മകളേയും കൊഞ്ചിച്ച കണ്ടിട്ടാ കഴിഞ്ഞ വർഷം അമ്മിണി പ്ലാവ് ഒരൊറ്റ ചക്കപോലും തന്നില്ല.
അവളും ഇപ്പോൾ വരവൊരു ശീലമാക്കിയിരിക്കുവാ,കഴുത്തിന് പൂട ഒക്കെ പൊഴിഞ്ഞ ഒരു "കറുമ്പി കാക്ക"..... ആദ്യമൊക്കെ എനിക്ക് അവളെ ഇഷ്ടമല്ലാരുന്നു...
കള്ളി!കണ്ണ് തെറ്റിയാൽ അടുക്കളയിൽ വരെ കേറി വരും, നല്ല ചീത്ത വിളിച്ചുഓടിക്കുമാരുന്നു....
പിന്നെ അവൾ കുറച്ചുനാള് വരാതിരുന്നിട്ട് ഒരിക്കൽ വന്നു,നന്ദിനിക്ക് കാടി കൊടുത്തോണ്ടിരുന്നപ്പോൾ..... നന്ദിനിയുടെ പുറത്തു വന്നിരുന്നു വളരെ ദൈന്യതയോടെ നോക്കി .......പാവം തോന്നി കഴുത്തിലെ പൂട എല്ലാം പോയി ഷീണിച്ചു........
അന്ന് നന്ദിനികുട്ടീടെ കാടിയിൽ നിന്നും കുറച്ചു വറ്റു അവൾക്കും വെച്ച് നീട്ടി,പേടിച്ചു പേടിച്ചാണ് അവൾ അത് കൊത്തി പെറുക്കി ത്തിന്നു,പാവം നല്ല വിശപ്പുണ്ടാരുന്നു
അന്ന് മുതൽ ഞങൾ കൂട്ടായി
പിന്നെ ഞാനും അവളെ ഓടിച്ചില്ല.....കാരണം മറ്റൊന്നുകൂടി ഉണ്ട്,അവളും ഒറ്റക്കാ എപ്പോഴും വരുന്നേ..എന്നെപോലെ കല്യാണം കഴിച്ചിട്ടില്ലന്നു തോന്നുന്നു.....
അവൾ രാവിലെയും ഉച്ചക്കും വൈകിട്ടും എന്നെ കാണാൻ വരും... ഇപ്പോൾ അടുക്കളയിൽ കേറി മോഷ്ട്ടിക്കത്തില്ല
കാലോം ചട്ടിയും കഴുകുന്നിടത്തു നിൽക്കുന്ന ഞാലിപൂവൻ വാഴകൈയ്യിൽ വന്നിരുന്നു കരയും ഞാൻ പുറത്തു ഇറങ്ങിവരും വരെ
പിന്നെ ഉള്ളത് "ഭാനു "...അവൾ ആണ് കാവൽ കാരി,എന്നെ കണ്ടു പഠിച്ചിട്ടാവണം ആൺ പട്ടികളുടെ കൂടെ അഴിഞ്ഞാടാൻ ഒന്നും അവളെ കിട്ടില്ല,തൊടിയിൽ ഒരു കരീല അനങ്ങിയാൽ മതി അവൾ അറിയും,രാത്രീയിൽ ഒളിഞ്ഞു നോക്കാൻ എത്തുന്ന "സദാചാര വിരുദ്ധരുടെ "ശല്യം ഒട്ടു കുറഞ്ഞു കിട്ടിയത് അവൾ കാരണമാണ്, ഞാൻ എവിടെ പോയാലും അവൾ കൂട്ടിനു വരും നിഴൽ പോലെ.ചന്ദ്രേട്ടന്റെ ചായക്കടയിൽ പാല് കൊടുക്കാൻ പോകുമ്പോൾ ഒരു നെയ്യപ്പം അവൾക്കു പതിവുള്ളതാണ്,പിന്നെ വാലും ഉയർത്തി മുട്ടി ഉരുമ്മി ചൂടു പകരുന്ന"ചക്കി പൂച്ച"
തൊടിയിൽ നിറയെ കമ്മ്യൂണിസ്‌റ്റു പച്ചയും,വെപ്പും,കീഴാർനെല്ലിയും,ആടലോടകവും,അങ്ങനെ പേരറിയാത്ത കുറേ കാട്ടുചെടികൾ നിറഞ്ഞ അതിനു നടുവിലൂടെ നന്ദിനിക് പുല്ലു പറിക്കാൻ പോകുമ്പോൾ എന്തു കാട്ട് പൂക്കളാ തൊട്ടുതലോടുന്നേ,അവയുടെ ഒക്കെ മനംമയക്കുന്ന ഗന്ധം....ഹോ ഒരു അത്തറിനും തരാൻ കഴിയാത്ത സുഖം......അവളെ കാണുമ്പോഴേ കുറേ പൂമ്പാറ്റകൾ പാറി പറന്നു ചുറ്റും കൂടും,പല വർണ്ണ ചിറകു വിടർത്തി അവളുടെ ചുറ്റിനും അവ പറന്നു നടക്കുമ്പോൾ എന്ത് സുന്ദരമാണ് ഈ പ്രകൃതി
അവളുടെ ലോകം ഇതൊക്കെയാണ് അവൾക്കു അങ്ങനെ ഒരുപാടു കുട്ടുകാരുണ്ട്‌
ആരാ പറഞ്ഞേ അവൾ ഒറ്റക്കാണെന്നു
തൊടിയിൽ നിൽക്കുന്ന ഒരാളോട് മാത്രം ഉള്ളു അവൾക്കു വെറുപ്പ്,അത് കിഴക്കേ കോണിൽ നിൽക്കുന്ന "ചീമ തെങ്ങിനോട് "അവളാ അച്ഛനെ അതിന്റെ മുകളിൽ നിന്നും തള്ളി താഴെ ഇട്ടതു,അഞ്ചു വർഷം മുൻപ്....അതിനു ശേഷം അച്ഛൻ കട്ടിലിൽ നിന്നും എഴുന്നേറ്റിട്ടില്ല
ഇടക്കിടെ പോച്ചപറിച്ചുകൊണ്ട് ചീമത്തെങ്ങിന്റെ അരികിലെത്തി അവളോട് ഞാൻ ചോദിക്കാറുണ്ട്, നീ എന്തിനാടീ എന്റെ അച്ഛനെ തള്ളി താഴെ ഇട്ടതു? അച്ഛൻ...വല്ലപ്പോഴും കുടിക്കും എന്നല്ല ഉള്ളു,അത് ഏറ്റവും ഇളയ അനിയത്തിയേ പ്രസവിച്ചിട്ടിട് അമ്മ അച്ഛനെ ഒറ്റക്കാക്കി പോയേന്റെ വിഷമത്തിലല്ലേ?നീനക്കു അറിയാലോ ഞങൾ എങ്ങനെ കഴിയുവാരുന്നു അച്ഛനും അമ്മയും എന്ത് സ്നേഹത്തില് ഞങളെ നോക്കിയേ
അമ്മ തൊടിയിൽ നിറയെ പച്ചക്കറികളും ന്നട്ട് ,അതിന്റെ ഇടയിലാരുന്നു ഇപ്പോഴും,പാവലിനു കമ്പു കുത്താനും,വെണ്ടനു പുഴുകുത്തിയ ഇലകൾ പറിച്ചു കളയാനും,സ്വന്തം മക്കളെ പോലെ നോക്കിനടത്തിയതാ ഈ തൊടിയിലെ പച്ചപ്പ്‌ മുഴുവൻ, മുറ്റത്തു പൂചെടികൾ നിറച്ചു ഒരുകൊച്ചു സ്വർഗ്ഗംഅല്ലാരുന്നോ വീടു.....അച്ഛൻ വൈകിട്ട് ചന്ദ്രേട്ടന്റെ ചായ പീടികേന്നു കൊണ്ടുവരുന്ന എണ്ണ പലഹാരത്തിന്റെ രുചി....ഹായ്...വർഷം എത്രകഴിഞ്ഞിട്ടും നാവിൽ നിന്നും മായുന്നില്ല,
നിനക്ക് എല്ലാവർഷവും അരിഞാണം പോലെ തടം വെട്ടി വളമിട്ട് വെള്ളംകോരി നിന്നെ പൊന്നുപോലെ നോക്കീതല്ലേ അച്ഛൻ,
എന്നിട്ടും നീ എന്റ അച്ഛനെ തള്ളി താഴെയിട്ടു.......അതോടെ എനിക്ക് എന്തൊക്കെയാ നഷ്ട്ടായാത്
പി എസ് സി എഴുതി കിട്ടിയ ജോലി വേണ്ടാന്ന് വെച്ചു,
എന്ത് കഷ്ട്ടപെട്ടു കിട്ടിയ ജോലിയാരുന്നു അനിയത്തിയെ കെട്ടിച്ചുവിടാൻ എന്നെ സഹായിച്ചത് ആ ജോലി ആരുന്നു,
അച്ഛനെ പരിചരിക്കാൻ വേറെഅരും ഇല്ലാത്തത്കൊണ്ട് ജോലി ഉപേക്ഷിക്കണ്ട വന്നു
എന്നെ ഒറ്റക്കാക്കിയതിൽ എന്റെ ജോലിക്കും ഉണ്ടു ഒരുസ്ഥാനം,അച്ഛന്റെ ധൂർത്തിനു സഹായമരുന്നു എന്റെ വരുമാനം,ഒരു കറവപ്പശു പോലെ കണ്ടിരുന്നു എന്നെ
ഏറ്റവും ഇളയവൾ പ്ലസ്‌ടു പഠിക്കുമ്പോൾ തന്നെ ഒരു അന്യജാതി ചെക്കന്റ് കൂടെ ഒളിച്ചോടി,അച്ഛൻ അവളെ പടിയടച്ചു പിണ്ഡം വെച്ചു
അവൻ ദൂരെ എങ്ങുനിന്നോ ജോലിക്കു വന്നുനിന്നവൻ ആരുന്നു,
പിന്നെ എത്ര വർഷമായി അവളെ ഒരുനോക്കു കാണാൻ കഴിഞ്ഞിട്ടില്ല
ഞാനും തിരക്കാൻ പോയിട്ടില്ല,എന്തിനു....
അമ്മ അവളെ എന്റെ കൈയ്യിൽ ഏല്പിച്ചിട്ടാ പോയത്
ഞാൻ അവൾക്കു ചേച്ചിയല്ലാരുന്നു അമ്മ ആരുന്നു..പന്ത്രണ്ടാം വയസിൽ അമ്മയായവൾ, നടുവത്തവൾ അവൾക്കു അന്ന് ഏഴുവയസു രണ്ടിനേം അമ്മയില്ലാത്ത കുറവ് അറിയിച്ചിട്ടില്ലാരുന്നു
അച്ഛന്റെ തുച്ഛമായ ശമ്പളം കൊണ്ട് വീടു നോക്കി രണ്ടു അനിയത്തിമാരെ പഠിപ്പിച്ചു കുട്ടത്തിൽ ഞാനും പഠിച്ചു.....
കല്യാണ ആലോചനകൾ വന്നപ്പോഴാ എനിക്ക് ജാതകദോഷം 28വയസ്സിന് ശേഷമേ മംഗല്യ ഭാഗ്യം ഉള്ളുന്നു.
പിന്നെ ട്യൂഷൻ എടുത്തും പശുവിനെ നോക്കിയും മറ്റും വീടു നോക്കി
എങ്ങനെ എങ്കിലും ഒരു ജോലി കിട്ടാൻ ആരുന്നു പിന്നെ എന്റെ ശ്രമം
വീട്ടിൽ അത്രയ്ക്ക് ബുദ്ധിമുട്ടു അനുഭവിച്ചു തുടങ്ങിയിരുന്നു,കിട്ടിയ ജോലി കുറെ ദൂരെ ആരുന്നു......വീട്ടിൽ ആരും ഉത്തരവത്വമായി നോക്കാൻ ഇല്ലാത്ത സമയത്താണ് ഏറ്റവും ഇളയ അനിയത്തി ഒളിച്ചോടിയതു
അങ്ങനെ രണ്ടാമത്തവൾ പഠിക്കാൻ മണ്ടി ആരുന്നു sslc കഴിഞ്ഞു തയ്യൽ പഠിക്കാൻ പോയി...അവളുടെ പോക്കും അത്ര പന്തി അല്ലെന്നു കണ്ടപ്പോൾ അവളെ ഇരുപതാം വയസിൽ കെട്ടിച്ചു വിട്ടു,നല്ല സ്ത്രീധനവും കൊടുത്തു,
അവളും ഭർത്താവും ഇടക്കിടെ വീട്ടിൽ വരാറുണ്ടാരുന്നു,ഒരിക്കൽ എന്റെ കിടപ്പുമുറിയിൽ പതുങ്ങി വന്ന അവളുടെ ഭർത്താവിന്റെ "കവിളിൽ ഒന്ന് പൊട്ടിച്ചത് "കണ്ടുകൊണ്ടു അവൾ വന്നത് ഒടുവിൽ ഞാൻ തെറ്റുകാരി ആയി "കല്യാണം കഴിക്കാതെ നടക്കുവാ മറ്റുള്ളവരുടെ ഭർത്താക്കന്മാരെ വശീകരിക്കാൻ"അവളുടെ ആ വാക്കുകൾ കൂരമ്പു പോലെ തുളച്ചു കയറി,അന്ന് വീടുവിട്ടതാ അവൾ പിന്നെ അവളും ഈ വഴി വന്നിട്ടില്ല !
എന്തിനു വരണം,ഈ കഴ്ട്ടപ്പാടിന്റെ ഇടയിൽ, പേരിനു കുറച്ചു ബന്ധങ്ങൾ ഉണ്ടു,മൂന്ന് പെണ്മക്കൾ ആണെന്ന് അറിഞ്ഞപ്പോൾ സഹായിക്കേണ്ടി വരുമെന്ന് കണ്ടാവും തിരിഞ്ഞു കേറീട്ടില്ല ആരും
സ്കൂളിൽ പഠിക്കുമ്പോൾ ഏഴാം ക്ലാസ് മുതൽ പുറകിനു നടന്ന"അശോകൻ"പത്താം ക്ലാസ് അവസാന പരീക്ഷ കഴിഞ്ഞു പിരിയുമ്പോൾ കൊടുത്ത ഓട്ടോഗ്രാഫിൽ അവസാന പേജിൽ "ഇഷ്ട്ടമാണ് കമലേ ഒരുപാടു " എന്ന് എഴുതിയ പേജ് അവന്റെ മുൻപിൽ വെച്ചു തന്നെ കീറിപറത്തി അവന്റെ പ്രണയത്തിനു തിരശീലഇട്ടു അവൻ ഇപ്പോൾ വിവാഹം കഴിച്ചു മൂന്ന് മക്കളുടെ അച്ഛനായി,ട്യൂഷൻ പഠിപ്പിക്കാൻ പോയപ്പോൾ ട്യൂഷൻ സെന്ററിൽ മലയാളം മാഷ് "മോഹൻ സാറിന്റെ" പ്രണയ അഭ്യർത്ഥന അരമണിക്കൂർ നീണ്ടുനിന്ന തന്റെ നിസ്സഹായ അവസ്ഥ പ്രസംഗത്തിലൂടെ മാഷിന്റെ മനസിലെ പ്രണയം മൂടോടെ നുള്ളി എറിഞ്ഞതും പ്രണയിക്കാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല,തന്റെ താഴെ രണ്ടു അനിയത്തികുട്ടികൾ തന്നെ നോക്കി ഇരികുന്നതോർത്തിട്ടാ
അങ്ങനിങ്ങനെ പുറത്തിറങ്ങി നടക്കാറില്ല നാട്ടുകാരുടെ പതിവ് ചോദ്യം കേട്ടു മനസ് മരവിച്ചു,കൂടെ പഠിച്ചവർ കുട്ടികളുമായി കാണുമ്പോൾ മനസ്സിൽ എന്തോ ഒരു കുശുമ്പ് ഈ ഇടയായി തോന്നി തുടങ്ങി
വൃശ്ചിക മാസത്തിലെ കുളിരുള്ള രാവുകളിൽ തലയിണ കെട്ടി പിടിച്ചു കണ്ണുകൾ ഇറുക്കി അടച്ചു മനസിനെ മതിക്കുന്ന വികാരങ്ങളെ കടിഞ്ഞാണിട്ട് കിടക്കുമ്പോഴും,പുറത്തു ഭവാനിയുടെ നിർത്താതെ ഉള്ള കുര കേൾക്കാമാരുന്നു,വിവാഹ മാർക്കറ്റിലെ വില ഇടിഞ്ഞിട്ടുള്ളു, ഇരുട്ടിന്റെ മറപറ്റി സുഖം തേടി എത്തിയവരിൽ,പകലുകണ്ടാൽ മുഖത്തു പോലും നോക്കാത്ത മാന്യ ദേഹങ്ങൾ,വാർഡ് മെമ്പർ കുമാരേട്ടൻ വരെ പെടും,അവരെ എല്ലാം അർഹിക്കുന്ന രീതിയിൽ ആട്ടി പയിക്കാൻ കഴിഞ്ഞിട്ടുണ്ട് ഈ ഉള്ള കാലം മുഴുവൻ, അതിന്റെ വൈരാഗ്യം അവർക്കു ഉണ്ടുതാനും
ദൂരെ നിന്നെങ്ങോ വന്നു അയലത്ത് ഒറ്റക്ക് താമസം ആരംഭിച്ച "ശേഖരൻ " കള്ളനാണെന്നാ നാട്ടുകാർ പറയുന്നേ,മോഷണം മാത്രമല്ല പെണ്ണ് പിടിയും കഞ്ചാവും എല്ലാം തികഞ്ഞ തല്ലി പൊളി,
നേരമിരുട്ടിയാൽ കുടിച്ചു ലേക്ക് കേട്ടു ബീഡി പുക ഊതി വേലിക്കൽ വന്നു നിൽക്കാറുണ്ട്, ഉള്ളിൽ ഭയമുണ്ട് എന്നെങ്കിലും അയാൾ തന്നെ കിഴടക്കുമോന്നു,ഭവാനി ഇപ്പോൾ അയാളോട് ഇണങ്ങിയ മട്ടാണ്,അയാൾ അവൾക്കു എന്തൊക്കയോ തിന്നാൻ കൊണ്ട് കൊടുക്കാറുണ്ടാകും,പക്ഷെ ഇതുവരെ അയാൾ വേലി കടന്നു വന്നിട്ടില്ല!"ഒരു മാന്യൻ അല്ലാത്തവനിൽ നിന്നും മാന്യത ഉള്ള നോട്ടം പോലെ പലപ്പോഴും തോന്നിട്ടുണ്ട് താനും "
"കമലേ........മോളെ കമലേ "
മുറിക്കുള്ളിൽ നിന്നും അച്ഛന്റെ ദീന സ്വരം
ദാ വരുന്നു അച്ഛാ
പത്രം മടക്കിവെച്ചു അവൾ അച്ഛന്റെ അരികിലേക്ക് പോയി
മുറിയിൽ ആകെ ദുർഗന്ധം നിറഞ്ഞിരിക്കുന്നു,
അച്ഛൻ മൂത്രമൊഴിച്ചു ഉടുത്ത മുണ്ടു ചുരുട്ടിക്കൂട്ടി കട്ടിലിനു താഴെ ഇട്ടിരിക്കുന്നു,അരയിൽ തോർത്തുകൊണ്ടു മറച്ചു കിടക്കുന്നു
അച്ഛനോട് ഞാൻ എത്രവട്ടം പറഞ്ഞിട്ടുണ്ട് മൂത്രം ഒഴിക്കണമെങ്കിൽ നേരത്തെ എന്നെ വിളിക്കണമെന്ന്,
രാവിലെ കുളിപ്പിച്ചു ഉടുപ്പിച്ച അല്ല ഉള്ളു
അയാളുടെ കണ്ണ്നീര് ചാല് കെട്ടി കവിളിലൂടെ ഒഴുകി ഇറങ്ങി,ജീർണിച്ച ഉത്തരത്തിൽ മിഴിനട്ടു കിടക്കുന്നു
എന്തിനാച്ചാ കരയുന്നെ?
മോളെ ഞാൻ പോയി കഴിഞ്ഞാൽ........... നിനക്ക് ആരുണ്ട്?
ഇത് നല്ല കഥ,അച്ഛനൊന്നു കരയാണ്ടിരിക്കു, അച്ഛൻ എങ്ങും പോണില്ല !
അവൾ മൂത്രം വീണു കുതിർന്ന മുണ്ടുമായി കഴുകാൻ പോയി
...........................
രാത്രി !
അടുക്കളവശത്തുള്ള കാപ്പി ചോട്ടിൽ ഭാനുവിന് ചോറ് പോട്ടച്ചട്ടിയിൽ ഇട്ടു കൊടുത്തിട്ടു നിവർന്നതും !പിന്നിൽ നിന്നും ബലിഷ്ടമായ കൈകൾ വിരലുകൾ നനുത്ത അടിവയറിൽ ഇഴഞ്ഞു ചുറ്റി അവളെ തിരിച്ചു നിർത്തി !......
അയാൾ ആവേശത്തോടെ തന്റെ ശരീരത്തിലേക്ക് വലിച്ചടുപ്പിച്ചു,അയാളുടെ ബീഡിയുടെയും കള്ളിന്റെയും ദുർഗന്ധം നിറഞ്ഞ ചൂടു നിശ്വാസം അവളുടെ കവിളിൽ തലോടി........
ഒന്ന് പിടഞ്ഞു കുതിർന്ന് മാറുവാൻ പോലും ആകുംമുമ്പ് അയാളുടെ വിയർപ്പിൽ ഒട്ടി ചേർത്ത് നിർത്തിയിരുന്നു അവളെ അയാൾ"ശേഖരൻ "
ഭാനു ഒന്നും അറിയാത്ത പോലെ നിന്നു ചോറ് തിന്നുന്നു,
കാപ്പി മരത്തിന്റെ നിഴലിൽ അയാളുടെ കരവാലയത്തിനുള്ളിൽ അവളുടെ മേനി നിറഞ്ഞു നിന്നപ്പോൾ അവൾക്കു എതിർക്കാൻ ആവാതെ തന്റെ ശരീരം ഭാരം കുറഞ്ഞു കുറഞ്ഞു....... അയാളിൽ ഇഴുകി ചേരാൻ കൊതിക്കുമ്പോലെ അവൾക്കു തോന്നി
ഇത്രനാളും തണുപ്പിച്ചുറക്കിയ തന്നിലെ പെൺകൊടി ചൂട് പിടിക്കും പോലെ, ധൈര്യം ചോർന്നു ഒരു സാദാരണ പെണ്ണ് കുറുകാൻ വെമ്പും പോലെ,അയാളുടെ വിയർപ്പു പൊടിച്ച ചുമലിൽ ചുടു കണ്ണുനീർ തുള്ളികൾ ഇറ്റു വീണു അവൾ തേങ്ങലിന്റെ ഇടയിലൂടെ ചൂടു നിശ്വാസമുതിർത്തു പറഞ്ഞു.......
ഒരു നിമിഷത്തെ വികാര പൂർത്തിക്കു ആണെങ്കിൽ ഞാൻ എന്റെ എതിർപ്പുകൾ അയച്ചു നിങ്ങൾക്കായി ഇത്രനാൾ ഞാൻ കാത്തു സൂക്ഷിച്ചതെല്ലാം പകർന്നു തരാം,അല്ലെങ്കിൽ നിങ്ങൾക്ക് കവർന്നെടുക്കാം പക്ഷെ,..ആ നിമിഴങ്ങൾക്കു ശേഷം,എന്റെ അച്ഛൻ ഒറ്റക്കാകും, നേരത്തെ കരുതി വച്ചിട്ടുണ്ട് ഞാൻ എന്നിൽ പരാജയപ്പെട്ടാൽ എന്റെ മുറിയിലെ ജീർണിച്ച ഉത്തരത്തിൽ ഒരു കുരുക്കിൽ എന്റെ ജീവനൊടുക്കാൻ ഒരു കുരുക്ക് തീർത്ത സാരി ഞാൻ എപ്പോഴും കരുതി വെച്ചിട്ടുണ്ട്....... തെങ്ങുകയാരുന്നു.........
അയാളുടെ കൈകളിൽ ഉറഞ്ഞു കൂടിയ കരുത്തു ചോർന്നു,നിശ്വാസത്തിൽ തണുപ്പ് അനുഭവപെട്ടു
അയാൾ അവളെ തന്നിൽ നിന്നും വിടർത്തി, കണ്ണുനീർ ഒഴുക്കി,വാടിയ തണ്ടിലെ ആമ്പൽ പൂപോലെ തലകുനിച്ച അവളുടെ താടിയിൽ പിടിച്ചുയർത്തി....
"എനിക്ക് അധികമൊന്നും സംസാരിക്കാൻ അറിയില്ല,അതിനുള്ള പഠിപ്പും അറിവുമില്ല,
എങ്കിലും പറയുവാ"
"കമലേ ഞാൻ ഒന്നിനും വേണ്ടിയല്ല വേലിക്കൽ വന്നു നോക്കി കൊതിച്ചത്, ആരോരുമില്ലാത്ത എനിക്ക് നിന്നെ കൂടെ കൂട്ടണമെന്ന് തോന്നി ജീവിതത്തിൽ,അതു പറയാൻ എനിക്കറിയില്ല.........
"കൂടെ കൂട്ടിക്കോട്ടെ ഞാൻ ഒരുനല്ലവനായി ജീവിതകാലം മുഴുവൻ??
അവളുടെ കണ്ണുനീർ ഇറ്റിറ്റു വീണു അതു വർഷങ്ങളായി പെയ്യാൻ കാത്തുനിന്ന കാർമേഘം പെയ്തു ഒഴിയുക ആയിരുന്നു,അവൾ വാടിയ ചേമ്പില പോലെ അയാളുടെ ബട്ടൻസ് പൊട്ടി തുറന്നു കിടക്കുന്ന ഷർട്ടിൽ കുത്തി പിടിച്ചു വിരിഞ്ഞമറിൽ തന്റെ ചുടുകണ്ണുനീർ ചേർത്ത് മുഖം ആ നെഞ്ചിലെ രോമങ്ങളിൽ അമർത്തി വെച്ചു നിന്നു...............അയാൾ അവളെ ചേർത്തണച്ചതും!
വേലിത്തലപ്പിലും, ഇരുളിന്റെ മറവിലും നിഴലാട്ടം, അടക്കി പിടിച്ച സംസാരങ്ങൾ,ചൂട്ടിന്റെയും ടോർച്ചിന്റെയും പ്രകാശം അവരിൽ വന്നടിച്ചു,ഭാനു നിലവിളിക്കുമ്പോലെ കുരക്കാൻ തുടങ്ങി നാലുപാടുനിന്നും കടും,പടലോം ചവിട്ടി മെതിച്ചു ആൾക്കൂട്ടം അവരുടെ അരികിലെത്തി ചുറ്റും വളഞ്ഞു!
ആഹാ....എടി ശീലാവതി!! ഇതാരുന്നു നിന്റെ പരുപാടി അല്ലെ........
ഇത് ഈ നാട്ടിൽ നടക്കില്ല!നാട്ടുകാർ ബഹളം വെച്ചു ചുറ്റും കുടി
എന്താ സംഭവിക്കുന്നത് എന്ന് തിരിച്ചറിയും മുൻപ് കമലയെ ആരൊക്കയോ അയാളിൽ നിന്നും പിടിച്ചു മാറ്റി വലിച്ചിഴച്ചു അടുക്കള വാതിലിലൂടെ അകത്തു തള്ളി..........
അവൾ തന്റെ മുറിയിൽ കയറി കട്ടിലിലേക്ക് കമിഴ്ന്നു വീണു.
പുറത്തു അയാളുടെ നിലവിളിയും കരച്ചിലും കേൾക്കാതിരിക്കാൻ അവൾ കാത്തു പൊത്തി അമ്മിണി പ്ലാവിന്റെ ചോട്ടിൽ അയാളെ കെട്ടിയിട്ടു തല്ലുന്നു,അയാളുടെ രോദനം എത്രപോത്തി പിടിച്ചിട്ടും അവളുടെ ചെവിയിൽ തുളച്ചു കയറി
അവൾ തലവണ ചുറ്റി പിടിച്ചു കരച്ചിലടക്കി
............ ................
പുലർച്ചെ ചന്ദ്രേട്ടന്റെ കടയിൽ പാല് കുടുക്കാൻ പോയപ്പോൾ നാട്ടുകാർ അവളെ പുച്ഛത്തോടും അവജ്ഞയോടും നോക്കി ആ നോട്ടത്തിനു അന്ന് വരെ ഇല്ലാത്ത മറ്റൊരു അർഥം ഉണ്ടാരുന്നു "പിഴച്ചവൾ വ്യഭിചാരി "
കുട്ടി വിഷമിക്കണ്ട അവനെ ഇന്നലെ പിടിച്ചു കെട്ടി പോലീസിൽ ഏല്പിച്ചിട്ടുണ്ട് മോഷ്ടിക്കാൻ കേറിന്നാ പറഞ്ഞിട്ടുള്ളത്, തെളിയാത്ത കുറ്റമെല്ലാം ചുമത്തി ഇനി ഒരിക്കലും പുറത്തു വരില്ല, പാലുംപത്രം തിരിച്ചു നൽകുമ്പോൾ ചന്ദ്രേട്ടൻ ഇത്രയും പറിഞ്ഞു ഒരു പരിഹാസ നോട്ടം നോക്കി!!
*************************
(അവസാനിച്ചു ) ഈ കഥയ്ക്ക് മറ്റൊരു പേര് #കന്യക
Note :നമ്മുടെ ഇടയിൽ ജീവിക്കുണ്ട് സൗമ്യ യുടെയും ജിഷയുടെയും സഹോദരിയായി കമല,ആചാരങ്ങളും സമൂഹവും ചേർന്ന് നിരന്തരം പീഡിപ്പിക്ക പെട്ടവൾ #കമല
സമൂഹം അവരെ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്
-------ജീയോ

പ്രാണനുമപ്പുറം

By: Geo======

നിലാവിന്റെ വെള്ളി വെളിച്ചം ജനലഴികളിൽ അരിച്ചിറങ്ങി അവളെ തൊട്ടു വിളിച്ചു
അവൾ മെല്ലെ കണ്ണ് ചിമ്മി,ജനൽ പാളികൾ മലർക്കേ തുറന്നു
പകലിന്റെ ആരവം കഴിഞ്ഞു തളർന്നുറങ്ങുന്ന നഗരത്തിന്റെ ഉച്ചിയിൽ ഉദിച്ചു നിന്ന് പുഞ്ചിരി തൂകുന്ന പൂർണ്ണചന്ദ്രൻ
ഇനിയും ഉറങ്ങാത്ത തെരുവിന്റെ മക്കൾ,രക്ത ഓട്ടം ഒട്ടു ശമിച്ച തെരുവിന്റെ ഞരമ്പിലൂടെ അലഞ്ഞു തിരിയുന്നുണ്ട് ഇപ്പോഴും
വെണ്ണിലാവിന്റെ കൈകൾ,അവൾ കിടക്കുന്ന കാൻസർ സെന്ററിന്റെ കാർ പാർകിങ്‌നും, മതിലിനും, മതിലിനു ചേർന്നു നഗരത്തിന്റെ പാപം പേറി ഒഴുകുന്ന അഴുക്കുചാലിനും അപ്പുറം, മരണം പാർക്കുന്ന ഖനി കളിൽ ജോലിക്കുപോകുന്ന പോകുന്ന"അവന്റെ" കുടിലിനും ഒരേ നിറമുള്ള പുടവ ചാർത്തി
തകരം മേഞ്ഞ കുഞ്ഞു മുറിക്കുള്ളിൽ അവന്റെ ജനാലയും തുറന്നു അവനും ആ വെള്ളിത്തളിക നോക്കികിടക്കുവാരുന്നു
അവന്റെയും അവളുടെയും മിഴികൾ ഒരേ ബിന്ദുവിൽ നോക്കി കനവുകൾ നെയ്തു.......കാൻസർ സെന്ററിന്റെ നാലാം നിലയിൽ അവളും........അങ്ങ് താഴെ അഴുക്കുചാലിന്റെ തീരത്തു കുഞ്ഞു കുടിലിൽ അവനും
അവർ ഇരുവരും അങ്ങ് ദൂരെ മരണമില്ലാത്ത താഴ്‌വരയിൽ വിരുന്നു പോയി,മൊട്ടക്കുന്നുകളുടെ ചരുവിലൂടെ പാറിപറന്നു തോളോട് തോൾചേർന്നു കൈകോർത്തു
ചന്ദ്രബിംബത്തിന്റെ അഗാധ ഗർത്തങ്ങളിൽ ഓടിഒളിച്ചും കുന്നിന്റെ ഉച്ചിയിൽ കൂടു കൂട്ടിയും അവർ ആ അമ്പിളിമാമന്റെ തോളിലിരുന്നും ഒരിക്കലും തീരാത്ത പ്രണയം നുകർന്ന്
കഥകൾ പറഞ്ഞു കനവുകൾ കൈമാറി.....തിരികെ വന്നു
കണ്ണുകൾ തമ്മിൽ കോർത്തു
എന്താ നിനക്ക് ഉറക്കമില്ലെ?
അവൾ അവനോടു ചോദിച്ചു
മ്മ്........ഇല്ല.. അവൻ മൊഴിഞ്ഞു
അതെന്താ നിനക്ക് രാവിലെ ജോലിക്കു പോകണ്ടേ ?
പോകണം....പക്ഷെ നീ ഉറങ്ങാതെ എന്റെ ജാലകം അടയ്‌ക്കില്ലല്ലോ കൺപോളയും......
ഹിയ്യോ......അതെന്താ അത്രയ്ക്ക് നിനക്ക് എന്നെ ഇഷ്ട്ടാണോ
അറിയില്ല
പ്രണയമാണോ ?അവൾ വീണ്ടും ചോദിച്ചു
അറിയില്ല
ഞാൻ അസുഖക്കാരി ആയകൊണ്ടാവും നിനക്ക് ഇഷ്ടമില്ലാതെ അല്ലെ?അവൾ പരിഭവിച്ചു
ഞാനും നീയും നാളേക്ക് ശേഷം കാണുമോന്നു അറിയില്ല.......എനിക്ക് ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞതാ,നീ എനിക്ക് എന്തിനു ജീവിതം വലിച്ചു നീട്ടാൻ ഉള്ള ആശ തരുന്നു
ഒന്നും അറിയില്ല.....എന്റെ ആയുസീനും ഉറപ്പില്ല
നാളെ ഞാൻ ഖനികൾക്കുള്ളിൽ അകപ്പെടാം....അതവിടെ സാധാരണമണല്ലോ........
നാളെ നീ നിന്റെ ജാലകം തുറക്കുമ്പോൾ ഒരുപക്ഷെ എന്റെ ജനൽ അടഞ്ഞു കിടന്നാൽ നീ വേദനിക്കല്ലേ...........അവൻ പറഞ്ഞു
ഹും.....അതിനു ഞാൻ സമ്മതിക്കില്ലെങ്കിലോ
നാളെ നീ എത്തുമ്പോൾ എന്റെ ജനൽ അടഞ്ഞു കിടന്നാലും നീ ജീവിക്കണം
അവൻ ചിരിച്ചു,
ഇല്ല....നിന്നെ ഞാൻ എങ്ങും വിട്ടുകൊടുക്കില്ല ഒരു അസുഖത്തിനും
"എന്റെ ജീവൻ ഈ ജനലഴിയിൽ ബന്ധിച്ചിരിക്കുന്നു നിന്റെ ജനലഴികളൊരം"അടഞ്ഞു കിടക്കുവാണെങ്കിൽ ഒരു പോലെ മതി
എന്റെ ജീവൻ നിന്നിൽ നിറച്ചു ഞാൻ നിനക്കും ആയുസു നൽകും അവൾ അവനോടു പറഞ്ഞു
അവളുടെ കണ്ണ് നിറഞ്ഞു പോയി
ഹിയ്യോ......നീ കരയുന്നോ....പാടില്ല
വാ നമ്മുക്കുറങ്ങാം
ഒരു കുഞ്ഞു തെന്നൽ അവളുടെ ചെമ്പിച്ച പാറിപ്പറക്കുന്ന മുടിയിഴക്കുള്ളിൽ താലോലിച്ചു അവളുടെ കവിളിണകളെ പുണർന്നു, ചെഞ്ചുണ്ടിൽ തഴുകി അത് അവന്റെ ജനലോരം എത്തി അവന്റെ ചുണ്ടിനു മുത്തമിട്ടു അവൻ അതിന്റെ നിർവൃതിയിൽ അലിഞ്ഞു പോയി
കണ്ണിൽ കണ്ണിൽ നോക്കി അവർ മൗനമായി,ദൂരെ ദൂരെ ഇരുന്നു മനസുകളിലൂടെ വാക്കുകൾ കൈമാറി
കൊതുകുകൾ മൂളി പറന്നു അവരുടെ രസം കൊല്ലാൻ നോക്കുന്നെങ്കിലും അവർ അതൊന്നും അറിഞ്ഞില്ല
മൂളി പറന്നൊരു കൊതുകവന്റെ നെഞ്ചിൽ കടിച്ചു,അവൻ അതിനെ അടിച്ചുകൊല്ലാൻ തോന്നിയില്ല,അതിറ്റു രക്തവും പേറി പറന്നുയർന്നു....ദൂരെ അവളുടെ അരികിലെത്തി അവളുടെ കൈത്തണ്ടയിൽ ഹരിത വർണ്ണം പടർന്ന ഞരമ്പിന്റെ ഓരത്തു മെല്ലെ കടിച്ചു.....അവൾ മിഴി പൂട്ടി..........സുഖമുള്ള നോവ് ആസ്വദിച്ചു..
ഇതെന്നും വരാറുള്ള കൊതുകാണ്,അവർക്കു അതിനെ ഇഷ്ട്ടമാണ്,അതിനു അവരുടെ നിണവും ഇഷ്ട്ടമാ
ഞാൻ സുഖമായിട്ടു ഹോസ്പിറ്റൽ വിടും,നിന്റെ കുടിലിനു മുന്നിൽ എത്തും.....എന്നിട്ടു നിന്റെ തകര സൈക്കിളിൽ...നീ എന്നെ ചേർത്ത് ഇരുത്തി മരണമില്ലാത്ത തീരത്തു വിരുന്നു പോണം.....എന്നിൽ ജീവിക്കാൻ കൊതിതന്ന നിനക്ക് ബാക്കി ഉള്ള ജീവൻ പകുത്തു നൽകും നമ്മൾ ഒരുമിച്ചു ജീവിക്കും,
അവർ ഒരുപോലെ ജാലകങ്ങൾ അടച്ചു നിദ്രപൂകി
നാളെ ഒരു പകല് കൂടി തരുമോന്നു പ്രാത്ഥിച്ചു അവൾ
സ്വപ്നങ്ങളിലും അവർ പ്രണയിക്കയാരുന്നു
മരണത്തിന്റെ താഴ്വരയിൽ കണ്ടു മുട്ടിയവർ
ആഡംബരങ്ങൾ ലാളിച്ചു വളർത്തിയ അവൾക്കു സ്വത്തുക്കൾ കൂമ്പാരം നൽകി ബിസിനസ്കാരനെ വിവാഹം കഴിച്ചു, ഒരു മോനും ഉണ്ടായി, ജീവൻ പോലും വിലക്കുവാങ്ങുവാൻ ഉള്ള പണമുണ്ടെങ്കിലും അസുഖം മൂർച്ഛിക്കും വരെ കാത്തതെന്തിന്??ഒരു ചോദ്യചിഹ്നത്തിന്റെ അകമ്പടിയോടെ ഈവാകുകൾ അവൾക്കുമുന്നിൽ നിൽക്കുന്നു
ഹോസ്പിറ്റലിൽ ഒറ്റപ്പെടലിന്റെ നീറ്റലിൽ ആണ് ജനലുകൾക്കു അപ്പുറം ഒരു ലോകവും അവിടെ തകര ഷെഡിൽ അവനെ കണ്ടതും പ്രണയിച്ചു തുടങ്ങിയതും
രണ്ടാനമ്മയും മക്കളും അച്ഛന്റെ സ്നേഹവും സ്വത്തും പകുത്തെടുത്തപ്പോൾ ഒറ്റപെട്ടു ഈ തെരുവിൽ അടിഞ്ഞു കൂടിയ പാവം അവൻ
"തമ്മിൽ ഒന്ന് സ്പർശിക്കാതെ, ഒരു വാക്ക് പോലും പറഞ്ഞാൽ കാതിലെത്താത്ത ദൂരത്തിൽ ഇരുന്നുകൊണ്ടവർ പ്രണയിച്ചു"
പുലരിയുടെ പൊന്കിരണങ്ങൾ ജനൽ പാളികളിലിടയിലൂടെ അരിച്ചിറങ്ങി അവളെയും അവനെയും വിളിച്ചുണർത്തി
അവൻ മെല്ലെ തന്റെ ജാലകവാതിൽ തുറന്നു
അവൻ തുറന്നതു അവളുടെ മനസിന്റെ വാതായനങ്ങൾ ആരുന്നു
അവളതു അറിഞ്ഞു
കണ്ണ് ചിമ്മികൊണ്ടവൾ ആദ്യം ചെയ്തത് കൈനീട്ടി ജനൽ തുറന്നു
ആഹാ ഒരുപോലെ നമ്മൾ ഉണരുന്നു അല്ലെ?
ഒരുപോലുറങ്ങുന്ന കൊണ്ട് അവൻ പറഞ്ഞു
അവർ കണ്ണിൽ കണ്ണിൽ നോക്കി ഒരുപാടു കഥ പറഞ്ഞു
ഹാ മതി ടൈം പോയി ഞാൻ റെഡി ആയി വരാം
നീ ചായ ഒക്കെ കുടിച്ചു മരുന്ന് കഴിച്ചു സുഖായി ഇരിക്ക്
അവൻ അതും പറഞ്ഞു ജോലിക്കു പോകാനായി റെഡി ആകാൻ പോയി
അവൾ ഒരു കുഞ്ഞു കുട്ടിയുടെ കൗതുകത്തോടെ അവന്റ മുറിക്കുള്ളിലേക്ക് നോക്കി കിടന്നു
ഉടുതുണിക്ക് മറുതുണി ഇല്ലാത്തവൻ വിലകൂടിയ ഫുഡ്ഡ്‌ ഇല്ല നല്ലൊരു പാത്രങ്ങളില്ല
സ്നേഹം നൽകി എനിക്ക് ജീവിക്കാൻ കൊതി തന്നവൻ
റൂമിനുള്ളിൽ കാൽ പെരുമാറ്റം കെട്ടവൾ തിരിഞ്ഞു നോക്കി
ഭർത്താവും മോനും
പതിവുള്ള സന്ദർശനം
കൈയ്യിൽ പത്രവും,ഫ്രൂട്ടസും
ഗുഡ് മോർണിംഗ് ഡിയർ
മരുന്ന് കഴിക്കണം ആഹാരവും,അയാളുടെ സ്ഥിരം പല്ലവി
ഞാൻ ഇപ്പോൾ ഡോക്ടറെ കണ്ടിട്ടാ വരുന്നേ നിനക്ക് ഒരുപാടു മാറ്റമുണ്ട് താമസിയാതെ സുഖം പ്രാപിക്കുമെന്നു
അയാൾ അത്രയും പറഞ്ഞു പോകാൻ തിരക്കുകൂട്ടി
അരികിൽ വരതെ ദൂരെ നിൽക്കുന്ന മകനെ അടുത്ത് വിളിച്ചവൾ നിറുകയിൽ ചുംബിച്ചു....
അസുഖം കൂടിയതിൽ പിന്നെ അയാൾ അവനെ അവളിൽ നിന്നും അകറ്റിയിരുന്നു
ആരാ മോനെ സ്കൂളിൽ പോകാൻ ഇത്രനല്ലതായി ഒരുക്കിയത്?
"ടെസ്സി ആന്റി" അവൻ പറഞ്ഞു
ചായ കപ്പിൽ പകർന്നു കൊണ്ടിരുന്ന അയാൾ പെട്ടന്ന് ഒന്ന് പതറി
പിന്നെ അയാൾ തിടുക്കപ്പെട്ടു അവനെയും വലിച്ചിഴച്ചു റൂമിൽ നിന്നും കടന്നു പോയി
അവൾ ജനലിലൂടെ താഴെ കാർപാർക്കിങ്ങിലേക്കു നോക്കി,ഭർത്താവിന്റെ കാറിൽ ചാരി നിന്ന് കാറ്റു കൊള്ളുന്നു മോഡേൺ സുന്ദരി "ടെസ്സി"
അവൾ നിസ്സംഗതയോടെ അവരെ നോക്കി
പ്രണയത്തിന്റെ മിഴികൾ മെല്ലെ അവളെ കൊരുത്തു വലിച്ചു
അവൾ അവന്റെ ജനലോരം മിഴികൾ പറിച്ചു നട്ടു
അവൻ ജോലിക്കു പോകാൻ റെഡി ആയി നില്കുന്നു
നിറം മങ്ങിയ കോട്ടും, നരച്ച ജീൻസും, നൂല് പൊന്തിയ തൊപ്പിയും വെച്ച് ഒരു കോമാളിയെ പോലെ,അവൻ അവിടെ നിന്ന് സ്റ്റൈൽ അഭിനയിക്കുന്നു
അവൾ അവനെ നോക്കി പൊട്ടി ചിരിച്ചു അവനും കൂടെ ചിരിച്ചു
അവൾ വിരൽ ചുണ്ടി ചിരിച്ചു ഒരു കൈകൊണ്ടു വാ പൊത്തി
അവനു പന്നീടാണു കാര്യം പിടികിട്ടിയത് ജീൻസിന്റെ ബാക് കീറിയിരിക്കുന്നു
അവൻ നാണിച്ചു അകത്തേയ്ക്കു ഓടി ഒളിച്ചു
അവളുടെ പൊട്ടിച്ചിരി കേട്ടുകൊണ്ടാണ് ഡോക്ടർ വന്നത്
ആഹാ ഇങ്ങനെ ചിരിച്ചാൽ ഉടൻ തന്നെ അസുഖം മാറി വീട്ടിൽ പോകാലോ
എനിക്ക് വീട്ടിൽ പോകണ്ട ഡോക്ടർ ഇവിടെ കഴിഞ്ഞാൽ മതി അവൾ പറഞ്ഞു
ഡോക്ടർ പരിശോധിക്കുമ്പോഴുമെല്ലാം അവളുടെ നോട്ടം ജനലുവഴി അവന്റെ മുറിയിലേക്കാരുന്നു
അവൻ പോകാനായി ഇറങ്ങി ചുമരിൽ ചാരി വെച്ച തുരുമ്പിച്ച സൈക്കിൾ എടുത്തു
അവളെ നോക്കി
അവൾ ജനലോരം അവനെ നോക്കി നിൽക്കുന്നു
മാനത്തു കാർമുകിൽ നിറഞ്ഞിരിക്കുന്നു,അവളുട മനസ്സിൽ എന്തോ കരിനിഴൽ പടർന്നു
യാത്ര അയക്കാൻ മടിക്കുന്ന കണ്ടു അവൻ സൈക്കിളിൽ കാത്തിരുന്നു
മരുന്ന് കഴിക്കണം ഫുഡും നല്ല സുന്ദരിക്കുട്ടി ആയിട്ടിരിക്കണം
അവൾ എല്ലാം തലയാട്ടി സമ്മതിച്ചു
മനസില്ലാമനസോടെ കൈ വീശി യാത്ര അയച്ചു
അവൻ സൈക്കിൾ ഓടിച്ചു തെരുവിലൂടെ...........ദൂരെ ഖനിയിലേക്കു പോയി അവളുടെ മനസും അവന്റെ ഒപ്പം യാത്രചെയ്തു........അവനോടൊപ്പം തെരുവിലൂടെ,ഖനികളിൽ അവൻ വിയർപ്പൊഴുക്കി കഷ്ടപ്പെടുന്നത് അവൾ ഒരു ദർപ്പണത്തിൽ എന്നപോലെ കാണുന്നുണ്ടാരുന്നു
അവൻ ഇല്ലാത്ത പകൽ സമയം,അവനെ കാണാനുള്ള കാത്തിരിപ്പുകളാരുന്നു,അവൾ പത്രങ്ങൾ വായിച്ചും നോവലുകൾ വായിച്ചും സമയം തള്ളി നീക്കും,ഇടക്കിടെ അവന്റെ മുറിയിലേക്ക് നോക്കും.....അടഞ്ഞു കിടക്കുന്ന ജാലകവാതിലിൽ അവന്റെ ഓമനത്വമുള്ള മുഖം കാണും.......ഹായ് ജീവിക്കാൻ എന്ത് സുഖം നൊമ്പരത്തോടെ അവൾ ഓർക്കും
പതിവില്ലാതെ മഴ പെയ്യാൻ തുടങ്ങി,മാനം ഇടിച്ചു തകർത്തു പൊടിച്ചിടുമ്പോലേ ഇടിവെട്ടി,ഭൂമി പിളർന്ന് പോകുംപോലെ മിന്നൽ പിണർ,കതകുകൾ കൊട്ടിയടക്കുന്നു കലിമൂത്ത കാറ്റു,അവൾ അവന്റെ കുടിലിലേക്ക് നോക്കി.....മേൽക്കൂര പറിഞ്ഞു പോകുംപോലെ നിന്ന് തുള്ളുന്നു കുടിൽ
അവളുട മനസിന്റെ താളം വല്ലാതെ മുറുകി വന്നു
അനിഷ്ട്ടം എന്തോ സംഭവിക്കും പോലെ
അവൻ എത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,
അവൾ ജനലോരം വന്നു നിന്ന്.......തെരുവിലേക്ക് അവൻ വരുന്ന വഴിയിലേക്കു നോക്കി
റൂമിൽ സമാദാനമില്ലാതെ ചുറ്റി തിരിഞ്ഞു
പതിവുപോലെ നേഴ്സ് "സായാഹ്ന പത്രം" അവളുടെ റൂമിൽ കൊണ്ട് കൊടുത്തു
അവൾ തിടുക്കത്തിൽ പത്രം മറിച്ചു നോക്കി
ആ തലക്കെട്ടു വായിച്ചു അവൾ നടുങ്ങി പോയി
"ഖനിയിൽ മണ്ണിടിഞ്ഞു നിരവധി തൊഴിലാളികൾ മരിച്ചു,നൂറിൽ അധികം ആൾക്കാരെ കാണാൻ ഇല്ല,അനേകം ആൾക്കാർക്ക് പരിക്ക്"
അവൾ ഒരു ഭ്രാന്തിയെ പോലെ പത്രം വലിച്ചു കീറി എറിഞ്ഞു,മണിക്കൂറുകളോളം ജനലഴിയിൽ പിടിച്ചു നിന്നു അവന്റെ മുറിയിലേക്കു നോക്കി
അവൻ ഇതുവരെ എത്തിയിട്ടില്ല!ശക്തമായി കാറ്റടിച്ചു ജനൽ പാളികൾ വലിച്ചടക്കുന്നു
അവൾ മുറിയിൽ തളർന്നു വീണു
Icu വിൽ ഡോക്ടർമാർ അളവുടെ ജീവൻ നീട്ടികിട്ടാൻ ഉള്ള ശ്രമം ആരംഭിച്ചു
അവൾ മരണത്തെ പുൽകാൻ വെമ്പൽ കൊണ്ട് കിടക്കുന്നു
അവൻ പോയ ലോകത്തേക്ക് പോകാൻ അവൾ തിടുക്കപ്പെട്ടു
...........................................
അവൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു
അപകടത്തിൽ പെട്ട തന്റെ സഹപ്രവർത്തകരെ രക്ഷിക്കുന്ന തിരക്കിലാരുന്നു
നേരം ഏറെ വൈകി അവന്റെ മനസ്സിൽ എന്തോ തിടുക്കം
കോരിച്ചൊരിയുന്ന മഴനൂൽ വകഞ്ഞു മാറ്റിക്കൊണ്ട് അവൻ തന്റെ തകര സൈക്കിളിലിൽ റൂമിലേക്ക് പുറപ്പെട്ടു
ഇടയ്ക്കു സൈക്കിൾ മറിഞ്ഞു വീണു നെറ്റിപൊട്ടി ചോര ഒലിച്ചു,പിടഞ്ഞ് എഴുന്നേറ്റു വീണ്ടും അവൻ തന്റെ റൂമിലേക്ക് പാഞ്ഞു
റൂമിലെത്തി വാതിൽ തള്ളി തുറന്നു കട്ടിലിലേക്ക് ചാടി വീണു ജനൽ കതകിന്റെ കൊളുത്തു എടുത്തു ശക്തിയായ കാറ്റിൽ ആ പാലകപാളികൾ കാതടക്കുന്ന ആരവത്തോടെ തുറക്കപ്പെട്ടു
ആകാംഷയോടെ അവളുടെ മുറിയിലേക്ക് നോക്കി
അടഞ്ഞു കിടക്കുന്ന ജനൽ !
അവൾ പോയിരിക്കുന്നു!
എന്നെ തനിച്ചാക്കി
നിറകണ്ണുകളോടെ അവൻ അവിടേക്കു നോക്കി കുറെ നേരം കിടന്നു
ഇനി ആർക്കു വേണ്ടി ജീവിക്കണം,
വേണ്ടാ നീ തനിച്ചു പോകണ്ട ഞാൻ വരുന്നു
അവൻ ജനലിന്റെ കതകുകൾ വലിച്ചടച്ചു
ബെഡ്ഷീറ്റു എടുത്തു ഉത്തരത്തിൽ എറിഞ്ഞു കുരുക്കി.........കട്ടിലിൽ കയറിനിന്നു കൊണ്ട് കുരുക്കു തീർത്തു!!
അവന്റെ കൈകൾ വിറകുന്നുണ്ടായിരുന്നില്ല ആവേശമാരുന്നു അവളെ കാണുവാൻ.
........... .......
അവൾ മെല്ലെ കണ്ണുകൾ തുറന്നു
സിരകളിൽ ഉണർവിന്റെ താളമിടിപ്പു തിമിർത്തു പെയ്തമഴ പെട്ടന്ന് നിലച്ചപോലെ അവൾ പരിസരം വീക്ഷിച്ചു
ചുറ്റിനും കുടി നിന്ന ഡോക്ടർമാർ അത്ഭുതത്തോടെ അവളെ നോക്കി
അവൾ വിറയാർന്ന ചുണ്ടുകൾ അനക്കി
എവിടാണ് ഞാൻ?
ചാടി എഴുനേൽക്കാൻ ശ്രമിച്ചു
ഡോക്ടർ അവളെ തടഞ്ഞു
ഡോക്ടർ എനിക്ക് റൂമിൽ പോണം എനിക്ക് റൂമിൽ പോണം.......
അവൾ ഒരു കുഞ്ഞു കുട്ടിയെ പോലെ നിർബന്ധം പിടിച്ചു
ഡോക്ടർ മാർക്ക് അവളുടെ നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു
അവൾ റൂമിൽ എത്തിയതും സ്‌ട്രെക്ചർഇൽ നിന്നും പിടഞ്ഞു എണീറ്റ് ബെഡിലേക്കു കമഴ്ന്നു വീണു,ഇഴഞ്ഞു ചെന്നു
ജനലിനു അരികിലെത്തി ആവേശത്തോട് അതിന്റെ കൊളുത്തുകൾ വിടുവിച്ചു.........
മഴപെയ്തു തോർന്ന നീർതുള്ളികൾ ഇറ്റു വീഴുന്നുണ്ടാരുന്നു ജനൽ പടിയിൽ
അവൾ അവന്റെ കുടിലിലെക്കു നോക്കി
മനസ്‌ തരളിതമായിരുന്നു
അവന്റെ ജനലിന്റെ വാതിലുകൾ അടഞ്ഞു കിടക്കുന്നു അകത്തു വെളിച്ചമുണ്ട്
ആ അടഞ്ഞു കിടക്കുന്ന ജാലകത്തിൽ കണ്ണ് നട്ടു അവൾ ജനൽ പടിയിൽ കൈവെച്ചു അതിൽ തന്റെ താടി ചേർത്ത് വെച്ചു കിടന്നു
മഴയുടെ ബാക്കിപത്രം പോലെ ഒരു കുളിർക്കാറ്റു അവളുടെ ചെമ്പിച്ച മുടിയിഴയിൽ തഴുകി ഒളിച്ചു
ഞെരിഞ്ഞു അമർന്നു തുറക്കപ്പെട്ടു ജാലക വാതിലിന്റെ ഒച്ച അവന്റെ ചെവിയിൽ എത്തിയില്ല എങ്കിലും
അവൻ കഴുത്തിൽ ചേർത്ത കുരുക്കു വിടർത്തി
ഒരിക്കൽ കൂടി തന്റെ ജനലിനരികിൽ എത്തി
മഴയേറ്റു നനഞ്ഞ ജനൽ കതകുകൾ മലർക്കെ തുറന്നു.
മഴ മേഘങ്ങൾ ഒഴിഞ്ഞ വാനിൽ ചന്ദ്രക്കല പാൽപ്പുഞ്ചിരി പൊഴിച്ച് നിൽക്കുന്നു
അതിന്റെ കുന്നിന് ചരുവിൽ അവൾ കുറച്ചു നേരത്തെ എത്തിയിരുന്നു,അവൻ അവളോടൊപ്പം ചേർന്നു
നിറഞ്ഞു തുളുമ്പി വീഴാൻ വെമ്പിനിന്ന കണ്ണീർക്കണം അവരുടെ രണ്ടു പേരുടെയും മിഴിയോരത്തു ഉണ്ടായിരുന്നു
അതിൽ ഒരു കുഞ്ഞു ചന്ദ്രൻ തിളങ്ങി അവർ പുഞ്ചിരിച്ചു
കണ്ണിൽ കണ്ണിൽ നോക്കി
നീ എന്നും ചോദിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം
"എനിക്ക് നിന്നെ ഇഷ്ട്ടമാണ് "
അവൻ പറഞ്ഞു
അവൾ അതു കേട്ടപോലെ തിരിച്ചും പറഞ്ഞു എനിക്കും നിന്നെ ജീവനാണ്.
അവൾ പൊട്ടിച്ചിരിച്ചു അവന്റെ മുറിയിലേക്ക് നോക്കി
എന്താ ഇത്ര ചിരിക്കാൻ......?
അവൾ കൈ ചുണ്ടി കൈകൊണ്ടു വാ പൊത്തി ചിരിച്ചു
അവൻ തിരിഞ്ഞു നോക്കി
"ഉത്തരത്തിൽ തനിച്ചാടുന്ന കുരുക്ക് വീണ തന്റെ
ബെഡ് ഷീറ്റ് "
അവനും അവൾക്കൊപ്പം ചിരിച്ചു
കൊതുകുകൾ മൂളി പറന്നു ചുറ്റിനും എത്തി
ഇളംകാറ്റു കുളിരണിയിച്ചു,നിലാവ് അവർക്കു കൂട്ടിരുന്നു
തെരുവിൽ എവിടെ നിന്നോ ഒരു പ്രണയഗാനം ഒഴുകി എത്തി
നമ്മുക്ക് ഇനി ഒരുമിച്ചു യാത്രപോകാം അല്ലെ? അവൻ പറഞ്ഞു.
... ....
"പ്രണയം പ്രാണനുമപ്പുറം"
------ജീയോ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo