Showing posts with label സീമമോഹനൻ. Show all posts
Showing posts with label സീമമോഹനൻ. Show all posts

സിങ്ങേ നീ ഒരു കിംഗ് തന്നെ


അങ്ങിനെ മോള് സ്കൂളിൽ ഒക്കെ പോയിത്തുടങ്ങി. പോകുന്നത് അമേരിക്കൻ സ്കൂളിൽ ആണെകിലും ക്ലാസ്സിൽ പകുതിയിൽ കൂടുതൽ ഇന്ത്യക്കാര് ആണ് കേട്ടോ . പുട്ടിനു തേങ്ങാ പോലെ ഉള്ളു അമേരിക്കൻ കുട്ടികൾ. അമേരിക്കയിൽ വളരുന്ന കാരണം നമ്മുടെ രാജ്യം ഇന്ത്യ ആണെന്ന് ഇടക്കിടക്കു മോളെ പറഞ്ഞു പഠിപ്പിക്കാറുണ്ട്. (പക്ഷെ എത്ര തവണ പഠിപ്പിച്ചിട്ടും ഏതാ മോളുടെ രാജ്യം എന്ന് ചോദിച്ചാൽ അവളുടെ ഉത്തരം "തൃശൂർ" എന്നാണ് കേട്ടോ ).ഞാനിങ്ങനെ എപ്പോളും പറയുന്ന കാരണം ആണെന്നുതോന്നുന്നു അവളുടെ ധാരണ ലോകത്തു ഇന്ത്യക്കാരും (തൃശ്ശൂര്കാരും) അമേരിക്കക്കാരും മാത്രമേ ഉള്ളുവെന്നാണ് . 3 വയസ്സിൽ ഇത്രയെങ്കിലും ധാരണ ഉണ്ടല്ലോ എന്നുള്ള ആശ്വാസത്തിൽ ഞാൻ തത്കാലത്തേക്ക് കൂടുതൽ ഒന്നും പഠിപ്പിക്കാൻ മെനക്കെട്ടില്ല.
എല്ലാ ദിവസവും ക്ലാസ് കഴിഞ്ഞു വന്നാൽ മോള് സ്കൂളിലെ വിശേഷങ്ങൾ ഒക്കെ പറയാറുണ്ട്. പതുക്കെ പതുക്കെ അവൾ ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും പേരുകൾ വീട്ടിൽ വന്നു പറയാൻ തുടങ്ങി. ടീന , മീന, വരുൺ, അരുൺ, അർജുൻ, ലൂക്ക്, ക്രിസ്ടി,ജാക്‌ലിൻ, അങ്ങിനെ പോകുന്നു അവളുടെ കൂട്ടുകാരുടെ ലിസ്റ്റ് . ഒരു ദിവസം ക്ലാസ്സിൽനിന്നും വന്ന മോള് എന്റടുത്തു പറഞ്ഞു "അമ്മെ എന്‍റെ ഫ്രണ്ട് അർജുൻ പാട്ടുപാടുമെന്നു". അത് കേട്ടപാടെ സന്തോഷത്തോടെ ഞാൻ അവളോട് ചോദിച്ചു തുടങി "ആണോ മോളെ അർജുൻ നന്നായിട്ടു പാടുമോ? അർജുൻ ഇന്ന് ഏതു പാട്ടാണ് പാടിയത്? മോൾക്ക് ഇഷ്ടായോ അർജുന്റെ പാട്ട് ? " എന്നൊക്കെ. അപ്പോ അവൾ പറഞു " ഇല്ല അമ്മെ അർജുൻ ഇന്ന് പാടിയില്ല". ഓ ഇന്ന് ആയിരിക്കില്ല ചിലപ്പോ കഴിഞ്ഞ ഏതെങ്കിലും ദിവസമായിരിക്കും പാടിയത് എന്ന് മനസ്സിലോർത്തു ഞാൻ പിന്നെയും അവളോട് ചോദിച്ചു " പിന്നെ മോള് എപ്പോഴാ അർജുൻ പാട്ട് പാടുന്നത് കേട്ടത്? " അപ്പൊ അവളുടെ വക ഇങ്ങോട്ടൊരു ചോദ്യം " ഞാൻ കേട്ടിട്ടില്ല അർജുൻ പാട്ടു പാടുന്നത്, അമ്മ കേട്ടിട്ടുണ്ടോ? " ഹേയ് ഇതിപ്പോ വാദി പ്രതിയായോ എന്ന് ആലോചിച്ചു ഞാൻ . എന്‍റെ ധർമ്മസങ്കടം കണ്ടിട്ടാണെന്നു തോന്നുന്നു ഭർത്താവു വേഗം മോളെ അടുത്തേക്ക് വിളിച്ചിട്ടു ചോദിച്ചു " മോൾക്ക് എങ്ങിനെ അറിയാം അർജുൻ പാട്ടു പാടുമെന്ന്?" ഉടനടി അവളുടെ ഉത്തരം വന്നു അർജുന്റെ പേര് അർജുൻ സിങ് എന്നാണ് , അപ്പൊ പിന്നെ അർജുൻ പാടില്ലേ അച്ഛാ?. ആ ചോദ്യത്തിന് എന്ത് ഉത്തരം പറയണം എന്ന് ആലോചിച്ചു ഭർത്താവു ഒരു നിമിഷം സ്തംഭിച്ചു നിന്നു പോയി . പിന്നെ ആ നിഷ്കളങ്കമായ ചോദ്യം രണ്ടാമതൊന്നു ആലോചിച്ചു ഞങൾ രണ്ടു പേരും ചിരിച്ചു... അത് അർജുന്റെ മുഴുവൻ പേര് ആണെന്ന് മോളെ പറഞ്ഞു മനസിലാക്കാൻ ഞങൾ കുറച്ചു ബുദ്ധിമുട്ടി . വേണ്ടി വന്നാൽ അർജുൻ അത്യാവശ്യം പാട്ടും പാടുമെന്ന് പറഞ്ഞു കൊടുക്കാനും മറന്നില്ലാട്ടോ ഞങൾ... എന്തായാലും എന്റെ സിങ്ങേ നീ ഒരു കിംഗ് തന്നെ.... singh is king....
Seema....

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo