Showing posts with label സിമിസോമൻ. Show all posts
Showing posts with label സിമിസോമൻ. Show all posts

ചക്കപ്പായസം:

ചക്കപ്പായസം:
വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലെ ആദ്യ നാളുകൾ, ഉത്തമ യായ മരുമകൾ ആകാനുള്ള തീവ്ര ശ്രമത്തിന്റെ ആദ്യപടിയെന്നോണം അതിരാവിലെ തന്നെ എണീറ്റു. എല്ലാവരെയും ഒന്ന് അതിശയപ്പെടുത്തി കയ്യടി നേടാം എന്ന ചിന്തയുടെ ഭാഗമായ് ചെയ്തതാണ്. അല്ലാതെ ഇതിനു മുൻപ് എന്റെ ജീവിതത്തിൽ സൂര്യന്റെ വെട്ടമില്ലാത്ത പകൽ ഞാൻ കണ്ടിട്ടേ ഇല്ല ! തികഞ്ഞ ആത്മവിശ്വാസത്തിൽ കുളിച്ച് അടുക്കളയിൽ കയറിയപ്പോൾ ദാനിൽക്കുന്നു അമ്മ! ചോദ്യം കേട്ട് പകച്ചു പോയ് ഞാൻ ,
"നേരം വൈകിയല്ലേ സാരമില്ല, "മോള് കിടന്നോളൂ!
നേരെ നോക്കിയത് ക്ലോക്കിലോട്ട് സമയം 5 മണി'... അടുത്തുള്ള അമ്പലത്തിൽ നിന്നും പള്ളിയിൽ നിന്നും ഭക്തിഗാനസുധയുടെ പ്രവാഹം'... രണ്ടും കൂടി കലർന്ന് ഒരു റിമിക്സ് പോലെ '...തട്ടീം മുട്ടീം സമയം പോയ്:..... അപ്പോഴതാ എന്തോ കളഞ്ഞ് പോയിട്ട് തപ്പുന്ന പോലെ ഒരാൾ വരുന്നു, സ്വന്തം കണവൻ!
താൻ ഇവിടെ ഉണ്ടായിരുന്നോ? എന്തിനാ ഇത്രയും രാവിലെ തന്നെ എണീറ്റത് ?ആ ചോദ്യത്തിന് മറുപടിയെന്നവണ്ണം ,ദോശമാവ് ചൂട് കല്ലിൽ വീഴുന്ന ശബ്ദം.അമ്മയുടെ ഉള്ളിലെ ഹൃദയക്കല്ലിൽ നിന്നും വന്നതാണോ എന്ന് തോന്നി' (എന്റെ സംശയം മാത്രമായിരുന്നു)...
പ്രാതലെല്ലാം കഴിച്ച് ഒന്നും രണ്ടും പറഞ്ഞിരിക്കുമ്പോൾ ദാ വരുന്നു ചേട്ടന്റെ ഒരു ബന്ധു, കുഞ്ഞിയമ്മ ''അവരുടെ തോളിൽ ഒരു യമണ്ടൻ ചക്കപ്പഴവും' '
എവിടെ ടാ നിന്റെ പെണ്ണ് ഞാനൊന്ന് കാണട്ടെ ,ഒന്ന് ശരിക്കും കാണാൻ പറ്റിയില്ല...
അപ്പോഴേക്കും വളരെ അനുസരണയോടെ ഞാൻ കുഞ്ചിയമ്മയുടെ അടുത്തേക്ക് ചെന്നു:..
കുറ്റാന്വേഷണ പോലീസിനെ പോലെ അടിമുടിയൊരു നോട്ടം'.. കഴുത്തിലോട്ടുംകാതിലോട്ടും കയ്യിലോട്ടും...
ഒരു Scan Copy എടുത്ത് സേവ് ചെയ്ത് വച്ചു, പലയിടത്തും ഡൗൺലോഡ് ചെയ്യേണ്ടതല്ലേ!
കല്യാണത്തിന്ന് ഒന്നും തരാൻ പറ്റീല്യാ, എന്റെ കയ്യിൽ ദാആകെ ഇ തേ ഉള്ളൂ എന്നും പറഞ്ഞ് ചക്കപ്പഴം എന്നെ ഏൽപ്പിച്ചു!
ആദ്യമായ് ചക്കപ്പഴം വിവാഹ സമ്മാനമായ് കിട്ടുന്ന വധു, ഞാൻ മനസ്സിൽ ചിരിച്ചു കൊണ്ട് സന്തോഷത്തോടെ അത് വാങ്ങി....
അല്പം കഴിഞ്ഞ് കുഞ്ചിയമ്മ അരങ്ങ് ഒഴിഞ്ഞു. ( പുരാണത്തിൽ നാരദൻ മാമ്പഴം കൊണ്ട് കലഹം സൃഷ്ടിച്ച പോലെ )ചക്ക ഒരു ചർച്ചാ വിഷയമായി '..
ഭർത്താവ്: അമ്മേ ഇത് വരട്ടി അടയുണ്ടാക്കാം!
അമ്മ: എന്നേ കൊണ്ടൊന്നും മേലാ, ഭാര്യയും ഭർത്താവും കൂടി എന്ത് വേണേലും ചെയ്തോ!
ചർച്ചയുടെ ഗതി മാറി തുടങ്ങിയതും എന്റെ ഒടുക്കത്ത ബുദ്ധിയിൽ നിന്നും ഞാൻ പറഞ്ഞൂ...പായസം വക്കാം നന്നായിരിക്കും !
ആര് വക്കും?(മറു ചോദ്യം )
നിശബ്ദരായി നിക്കവെ സ്നേഹസമ്പന്നനായ കണവൻ ദൗത്യം ഏറ്റെടുത്തിട്ട് പറഞ്ഞു, ഞാൻ വക്കാം -..
എന്തേലും ചെയ്യ് എന്നും പറഞ്ഞ് അമ്മ അകത്തേക്ക് പോയി.....
പിന്നെ ഞാനും ചക്കയും കണവനും!
ഒരു മാമാങ്കത്തിനു ശേഷം അടുക്കളയിൽ നിന്നും വിജയശ്രീലാളിതനായ് കണവൻ വന്നു പറഞ്ഞൂ.....
പായസം റെഡി !!
അങ്ങനെ ഞങ്ങൾ മൂന്ന് പേരും പായസം അടിച്ച് വീശി...
ഭർത്യസ്നേഹം കൂടുതൽ കാണിക്കാൻ കുറച്ച് അധികം പായസം ഞാൻ കുടിച്ചു....
ഒരു ഉച്ചമയക്കത്തിനിടയിൽ പെടുന്നനെ ചാടി എണീറ്റ് വയറും പൊത്തിപ്പിടിച്ച് ടോയ് ലറ്റിലേക്ക്..... ഡോറിൽ തട്ടിയതും അകത്ത് നിന്നും ഒരു ശബ്ദം!
ആളുണ്ട്!
പുരുഷ ശബ്ദമാണോ, സ്ത്രീശബ്ദമാണോ എന്ന് മനസ്സിലായില്ല, ശബ്ദം കനത്തതായിരുന്നു, ചിന്തിക്കാൻ സമയം ഇല്ലാത്തതു കൊണ്ട് പുറത്തെ ടോയ്‌ലറ്റിലേക്ക് വച്ച് പിടിച്ചു.
കതകിൽ പിടിച്ചതും, കേട്ടു...
ആളുണ്ട്!
സംഭ്രമം മുകളിലോട്ട് എടുത്തു, ഛർദി യോ ഛർദി :.... കഷ്ടപ്പെട്ട്ഛർദ്ദിക്കുമ്പോൾ ദാ വരുന്നൂ കുഞ്ചിയമ്മ '...
അല്ലേലും എനിക്കറിയാം അവൻ പണി തരുമെന്ന്, എന്നാലും ഇത്രയും പെട്ടന്ന്! കരുതിയില്ല. മിടുക്കൻ:...
ഞങ്ങൾ കുടുംബക്കാരെ ഇങ്ങനാ ,അവൻ മിടുക്കനാ എന്നും പറഞ്ഞ്
കുഞ്ചിയമ്മക്കഞ്ച് മക്കളാണേ! എന്ന പാട്ടും പാടി നടന്നു.( ശരിക്കും അവർക്ക് അഞ്ച് മക്കളാണ് )
മിടുക്കൻ വെളിയിൽ വരുന്നതും കാത്ത് അര മണിക്കൂറോളം കാത്തു നിന്നു '..... ഈ ക്ഷമാശീലമുള്ള ഉത്തമ യായ ഭാര്യ!

By Simi Soman

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo