Showing posts with label സജീർഅറക്കൽ. Show all posts
Showing posts with label സജീർഅറക്കൽ. Show all posts

രണ്ടു വ്യക്തികളെ പരിചയപ്പെടുത്താം

Image may contain: 1 person, sitting, outdoor and water

ഞാൻ ഇന്ന് നിങ്ങൾക്ക് മുൻപിൽ രണ്ടു വ്യക്തികളെ പരിചയപ്പെടുത്താം എനിക്ക് നന്നായി അറിയുന്നവർ ആലപ്പുഴ ksrtc ബസ്സ്സ്റ്റാൻഡിൽ ഞാൻ വന്നകാലം മുതൽ (8 വർഷങ്ങളായി) എന്നും കാണുന്ന രണ്ടു മുഖങ്ങൾ..
ഇവർക്കു സാങ്കല്പികമായ രണ്ടു പേരുകൾ നൽകാം.. അവരുടെ പേര് വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല അതുകൊണ്ടു മാത്രം
ആദ്യത്തെ ആളെ നമുക്ക് ഷരീഫ് എന്ന്‌ വിളിക്കാം 
അലക്കിതേച്ച വെള്ള ഷർട്ടും മുണ്ടും ഉടുത്തു പുലർച്ചെ ഏഴുമണിക്ക് തന്നെ ബസ്സ്സ്റ്റാൻഡിന് അടുത്തുള്ള തണൽ മരത്തിന് കീഴിൽ അയാൾ സ്ഥാനം പിടിച്ചിരിക്കും.. ഇടത്തെ കാലിന് ചെറിയൊരു മുടന്ത് ഉണ്ടെന്നൊഴിച്ചാൽ നല്ല ആരോഗ്യവാൻ..
രണ്ടാമത്തെ ആളെ നമുക്ക് ആനന്ദൻ എന്ന്‌ വിളിക്കാം
അത്യാവശ്യം ആരോഗ്യം ഒക്കെ ഉണ്ടെങ്കിലും രണ്ട്‌ കാലുകൾക്കും സ്വധീനം തീരെയില്ല.. ആരോ നൽകിയ 3 വീൽ സൈക്കിൾ നന്നേ പാടുപെട്ടാണ് കറക്കുന്നത് വേഷം അത്ര നന്നല്ല അലക്കി അലക്കി കളർ മങ്ങിയ ഒരു ഷർട്ടും കൈലിയും.. വെളുപ്പിനെ 5 മണിമുതൽ സൈക്കിളും തള്ളി ബസ്സ്റ്റാൻഡ് പരിസരങ്ങളിൽ അലയുന്നത് കാണാം..
ഷെരീഫ് എന്ന മനുഷ്യന്റെ തൊഴിൽ എന്തെന്ന് അറിയുമോ..?
പിച്ചയെടുക്കൽ മാവേലിക്കരയിൽ ആണ് അയാളുടെ വീട്..
14 സെന്റ് സ്ഥലവും വലിയ തരക്കേടില്ലാത്ത നല്ലൊരു വീടും സ്വന്തമായി ഉണ്ട് പോരാത്തതിന് ഒരു കാറും..
2 പെണ്കുട്ടികൾ ഉണ്ടായിരുന്നു ദൂരെ ഏതോ സ്ഥലത്തേക്ക് കെട്ടിച്ചയച്ചു ഭാര്യയും അയാളും മാത്രമേയുള്ളു ഇപ്പോൾ വീട്ടിൽ.. ജീവിക്കാൻ വേണ്ടി ഇന്നും പിച്ചയെടുക്കുന്നു
ഞാനിവിടെ വന്ന ആദ്യകാലങ്ങളിൽ എന്തെങ്കിലും ഒക്കെ ഞാനും കൊടുക്കുമായിരുന്നു അയാളെക്കുറിച്ചു കൂടുതൽ അറിഞ്ഞപ്പോൾ ഞാനത് നിർത്തി..
ഇനി ആനന്ദൻ എന്ന മനുഷനിലേക്കു വരാം പുലർച്ചെ 5 മണിമുതൽ മൂന്ന് വീൽ സൈക്കിളിൽ ലോട്ടറി കച്ചവടം ചെയ്യുന്നു പലപ്പോഴും മുഴുവൻ ടിക്കറ്റും വിറ്റ് തീരാറില്ല.. ആരെയും ടിക്കറ്റുമായി ചെന്ന് ശല്യം ചെയ്യാറുമില്ല..
 സ്വന്തമായി വീടില്ല ഭാര്യയും അയാളെപോലെ തന്നെ കാലിന് സുഖമില്ലാത്തത്..
 പലപ്പോഴും അയാളുടെ ദയനീയമായ മുഖം കാണുമ്പോൾ ശീലമല്ലെങ്കിൽ പോലും ഞാൻ ടിക്കറ്റ് എടുക്കാറുണ്ട്
വെറുതെ നമ്മൾ പണം വെച്ച് നീട്ടിയാൽ അയാൾ സ്നേഹപൂർവം നിരസിക്കും അല്ലെങ്കിൽ പണം വാങ്ങി അതിന് പകരം ടിക്കറ്റ് നൽകും
നമ്മളിൽ പലരും ആനന്ദൻ ചേട്ടനെപോലുള്ളവരെ അവഗണിച്ച് കൈനീട്ടുന്നവന് മുന്നിൽ തുട്ടുകൾ എറിയറുണ്ട്
പിച്ചയെടുക്കുന്നവരിൽ പലരും അത് ശീലമായി മാറ്റുന്നത് നമ്മൾ കൊടുക്കുന്ന തുട്ടുകളുടെ ബലത്തിലാണ്
അങ്ങനെയുള്ളവരെ അവഗണിച്ചാലും ആനന്ദൻ ചേട്ടനെ പോലുള്ളവരെ ഒരിക്കലും അവഗണിക്കരുത്
ആവശ്യമില്ല എങ്കിൽകൂടി അവരിൽ നിന്ന് എന്തെങ്കിലും വാങ്ങാൻ ശ്രമിക്കുക. അതൊരു കുടുംബത്തിന് വലിയ ആശ്വാസം നല്കുമെങ്കിൽ അതല്ലേ നമ്മൾ ചെയ്യുന്ന പുണ്യം..

By Sajeer Arackal

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo