Showing posts with label ഷഹാനഎകെ. Show all posts
Showing posts with label ഷഹാനഎകെ. Show all posts

ഒരെഴുത്തുകാരിയുടെ മരണം

എന്താ കുട്ടീ കുറേ നേരമായല്ലോ പേനയും ഡയറിയുമെടുത്ത് ഇരിക്കാൻ തുടങ്ങിയിട്ട്? എന്തേ, ഒന്നും എഴുതുന്നില്ലേ? "
"ആരാണത്? "
"ഞാൻ നിൻറ്റെ മനസ്സാണ്"
"ഓഹ്, നീയായിരുന്നോ, എന്താണെന്നറിയില്ല, ഇപ്പോൾ കുറച്ച് ദിവസങ്ങളായിട്ട് ഒന്നും എഴുതാനാവുന്നില്ല. വിഷയങ്ങൾക്ക് ദൗർലഭ്യം പോലെ.. "
"വിഷയങ്ങൾക്കാണോ പഞ്ഞം? ഒന്ന് പുറത്തിറങ്ങി നോക്കികൂടെ, അവിടെയുണ്ടാവില്ലേ നിനക്കെഴുതേണ്ടത്.."
മനസ്സിന്റെ നിർദേശം കേട്ട് ഞാൻ ജനമധ്യത്തിലേക്കിറങ്ങി. അവിടെ ഞാൻ കണ്ടു, എന്റെ തൂലികയ്ക്ക് നിറം പിടിപ്പിക്കാനാവുന്ന ജീവിതങ്ങൾ... ഞാൻ എന്നിലേക്ക് തന്നെ നോക്കി. എന്തിന് ഞാൻ എനിക്ക് ചുറ്റും നോക്കണം, എന്നിൽ തന്നെ എഴുതാൻ വിഷയങ്ങൾ ഇനിയുമില്ലേ...
തിരിച്ചു പോയി വീണ്ടും പേനയും ഡയറിയും കൈയ്യിലെടുത്തു.
"ഇനിയെന്താ പ്രശ്നം, വിഷയം കിട്ടിയില്ലേ? "
"വിഷയങ്ങളൊരുപാടുണ്ട്, എന്റെ കണ്ണിൽ അതൊക്കെ കാണാനാവുന്നുണ്ട്. നിന്നിൽ രൂപപ്പെടുത്തിയെടുക്കാനാവുന്നുണ്ട്. പക്ഷേ എന്റെ പേനയിൽ അത് തെളിയുന്നില്ല.. അതെന്തു കൊണ്ടായിരിക്കും? "
ഒരു നിമിഷം മനസ് മൗനമായി. എന്നിട്ട് തുടർന്നു.
"ഇതിന്റെ കാരണം നൊമ്പരമേറിയതാണ്. എന്നാലും പറയാതെ വയ്യ. നിന്നിലെ എഴുത്തുകാരി മരിച്ചുകൊണ്ടിരിക്കുകയാണ്... "
"നീയെന്താ ഭ്രാന്ത് പറയുകയാണോ? " ഞാൻ ഞെട്ടിത്തരിച്ചുകൊണ്ട് ചോദിച്ചു.
"ഉൾക്കൊളളാനാവാത്ത സത്യങ്ങൾ ഭ്രാന്തായി തോന്നുന്നത് സ്വാഭാവികം.. "
"ഇല്ല, എനിക്കിത് വിശ്വസിക്കാനാവില്ല.. എന്നിലെ എഴുത്തുകാരി മരിക്കുകയെന്നാൽ അതിനർത്ഥം ഞാനും മരിക്കുകയാണെന്നല്ലേ.. ഒരുമിച്ചു ജനിച്ചവർ ഒരുമിച്ചു തന്നെ മരിക്കില്ലേ.. ഹേ, മനസേ, നീയെന്താ ഒന്നും മിണ്ടാത്തത്? നീ പോയോ? "
എന്തോ ഒരു ശബ്ദം കേൾക്കുന്നുണ്ടല്ലോ,, ആരോ നടന്നടുക്കുകയല്ലേ, ആരാണത്??
അതെ, അത് മരണത്തിന്റെ കാലൊച്ചയല്ലേ... അതെന്നിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്...
ഇപ്പോഴിതാ എനറെ തൊട്ടടുത്ത്......

By: 
Shahana Ak

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo