Showing posts with label ശ്രീനി ഖവാലി. Show all posts
Showing posts with label ശ്രീനി ഖവാലി. Show all posts

കര

കരയെടുത്ത
കടൽക്കൊട്ടാരങ്ങൾ
വീടാകെപ്പടർന്ന്,
പച്ചമരങ്ങളെ
കത്തിച്ചുകളയാൻ േപാന്ന
ഒന്നിനെയിങ്ങനെ
തീപ്പെട്ടികൂടിൽ
അടക്കിവെക്കാൻ,
വയറിലെ
തീയണക്കാന്‍..
തീയോടിങ്ങനെയിണങ്ങുവാൻ
മറ്റാർക്കുകഴിയും.
തീയ്ക്ക്
അമ്മയെപ്പേടിയാണ്.
കണ്ണുരുട്ടിയാലത്
കെട്ടുപോകും.
അമ്മേട
കൈ
പൊള്ളത്തേയില്ല.
എപ്പോഴുമവര്
തീയെ നിലക്കുനിർത്തും.
അപ്പനങ്ങനല്ല,
ദേഷ്യംവന്നാൽ
തീതുപ്പി
ചുമയുണ്ടാക്കും.
എന്നിട്ടുമപ്പനൊരു
ബീഡികത്തിക്കാൻ
അമ്മയുടെ
കനലുതന്നെവേണം.
കനലൂതുമ്പോൾ മാത്രം
അമ്മപാട്ടുപാടും,
ആ പാട്ടുകൊണ്ടു
ചപ്പാത്തിപരത്തും,
എന്നെയുറക്കും.
ജീവിതമാകെ
പുളിപ്പ് നിറക്കാൻ പോന്ന ഉപ്പും,
എരിവു പടർത്താൻ േപാന്ന
മുളകുപൊടിയും,കുരുമുളകുമെല്ലാം
അമ്മയുടെ അടക്കിവെപ്പാണ്.
അമ്മയൊരു
തീയാണ്,
തൊട്ടുനോക്കിയാലിത്ര
തണുത്തജീവി
വേറെയില്ല.
ഒരിക്കലമ്മയെ
കത്തിച്ചുനോക്കി.
വീടാകെ ആ തീയാളിപ്പടർന്നു.
അച്ഛൻ
ജീവനോടെ നിന്നുകത്തിക്കഴിയുന്നു.
അകലെനിന്നുനോക്കിയാൽ
വീടൊരു കത്തിയെരിഞ്ഞ ചിത.
അമ്മയുടെ
പാട്ടുകേൾക്കുാതെയത്
ഉറക്കമാകുന്നു.
അടുക്കള
ഒരോർമ്മമുറിയാണ്
വീടിെന്‍റ കണ്ണിലെ
നീറുന്ന
മുറിവ്.
പുതിയ
കൂട്ടുകാർ
ചോദിക്കാറുണ്ട്,
വീട്ടിലാരൊക്കെയുണ്ട്?
അമ്മയില്ലല്ലോ....
പിന്നെയാരൊക്കെയുണ്ടെന്ന്
പറഞ്ഞിട്ടെന്തുകാര്യം.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo