Showing posts with label ശ്രീജിത്ത് സി എച് ബി. Show all posts
Showing posts with label ശ്രീജിത്ത് സി എച് ബി. Show all posts

ഓർമ്മക്കുറിപ്പുകൾ

Image may contain: 1 person, selfie

ഇന്ന് അമ്മായിടെ കൂടെ (അമ്മച്ചന്റെ കല്യാണം കഴിയാത്ത പെങ്ങൾ )ചോറുണ്ണാനിരുന്നപ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി, ഈ ചെറിയ ഇടവേളയിൽ ഇവിടെ വന്നത് എന്തോ മുജന്മ സുകൃതമാണെന്ന് തോന്നി
ഇന്നലെ ഉമ്മറത്തിണ്ണയിൽ പത്രം വായിച്ചുകൊണ്ടിരിക്കെ അമ്മായിയെക്കൊണ്ട് പഴം പുരാണങ്ങളുടെ കെട്ടഴിപ്പിച്ചു ഞാൻ (അതിനെക്കുറിച്ചപിന്നീട് പറയാം )
മാമന്റെ മക്കളെക്കുറിച്ചു ഓർക്കുമ്പോൾ സങ്കടം വരുന്നു, കാരണം അവർക്കിനിയൊരു കൊയ്ത്തുകാലവും, ഇല്ലംനിറയും, കയ്ക്കറി വെട്ടി അറുക്കൽ ഒന്നും അനുഭവിക്കാനുള്ള യോഗം ഇല്ലല്ലോ എന്നോർത്ത്
കന്നിമാസത്തിലെ കന്നിക്കൊയ്ത്തിന് ആദ്യത്തെ കറ്റ ഏറ്റി വരുന്നത് കുടുംബത്തിലെ ആരെങ്കിലും ആകണമെന്ന് അമ്മച്ചന് നിർബന്ധമായിരുന്നു, കഴല് കടന്ന് കറ്റ ഏറ്റി വരുന്ന ആളെ നിലവിളക്ക് കൊളുത്തി സ്വീകരിക്കും, പിന്നെ കൊയ്തു കൊണ്ടുവന്ന കറ്റകൾ ഓരോന്നായി ചെറുമിപ്പെണ്ണുങ്ങൾ അടുക്കി വക്കും, അടുക്കിവെച്ച കറ്റകൾക്ക് മുന്നിലായി നിലവിളക്ക് വച്ച് അമ്മച്ചൻ പ്രാർത്ഥിക്കും, പിന്നെ ആ നിലവിളക്ക് പത്തായത്തിനടുത്തേക്ക് കൊണ്ടുവന്നുവെക്കും (അന്നം ദൈവമാണെന്നസങ്കല്പം )
പിന്നെ അടുക്കി വെച്ച കറ്റകൾ ഓരോന്നായി കുന്താണിയിൽ താളത്തിൽ തല്ലി മെതിച്ചുകതിരെടുക്കും (രണ്ടുമൂന്നുതവണ ഞാനും കൂടിയിട്ടുണ്ട് )(പുസ്തകങ്ങളിൽ ഈ രീതിയിൽ ഉള്ള മെതിച്ചിൽ കാണാൻ കഴിയില്ല )
മെതിച്ചുകഴിഞ്ഞ കറ്റകൾ എല്ലാം വട്ടത്തിൽ അടുക്കി ഒതുക്കി വൈക്കോൽ കുണ്ട ഒരുക്കുന്നത് അമ്മച്ചൻ ഒറ്റക്കാണ്,
അതിന് ആരെയും അനുവദിക്കാറില്ല
എന്നാൽ അമ്മമ്മ ഈ പണികൾക്കൊന്നും കൂടാറില്ല (നാത്തൂൻ പോരിന്റെ ചെറിയൊരംശം )
മെതിച്ച നെല്ല് പതിരെടുത്തു മാറ്റി കഴിഞ്ഞാൽ ചെറുമികൾക്ക് പത്തു നാരായം നെല്ലും കൂലിയും കൊടുത്തിരുന്നു
അതൊണ്ടുതന്നെ ആര്യര് വിളിച്ചാൽ പോവാണ്ടിരിക്കുന്നതെങ്ങനെ എന്ന് അവർക്കിടയിൽ സംസാരമുണ്ടായിരുന്നു (ആര്യാർ, അരപ്പന്മാർ എന്നിങ്ങനെയാണ് മൂത്താശാരിമാരെ വള്ളുവനാട്ടിൽ വിളിച്ചിരുന്നത് )
കൊയ്തെടുത്ത നെല്ല് പത്തായത്തിൽ നിറയ്ക്കും ബാക്കി അടുത്തവിതക്കായ് മാറ്റിവയ്ക്കും, ബാക്കിവരുന്ന നെല്ല് പുഴുങ്ങി വെയിലിൽ ഉണക്കിയെടുത്ത് ശങ്കരൻമാഷിന്റെ മില്ലിലേക്ക് കൊണ്ടുപോകും
സ്ഥിരം കൂലിക്കാരായ മുണ്ടൻമാമയുടെയും, രാമൻമാമയുടെയും പിന്നാലെ ഞങ്ങൾ കുട്ടിപ്പട്ടാളങ്ങൾ നീങ്ങും, പിന്നെ മില്ലിന്റെ മുറ്റത്തെ മാവിലെറിഞ്ഞും,
പിണ്ണാക്ക് തിന്നും
Pumbhouse ൽ പോയി വെള്ളം കുടിച്ചും ഞങ്ങൾ ആഘോഷമാക്കും
കൊയ്ത് കഴിഞ്ഞ പാടത്തു അമ്മച്ചന്റെ മരണശേഷം പാടങ്ങൾ എല്ലാം പാട്ടത്തിന് കൊടുത്തിരിക്കുകയാണ്, അമ്മാച്ചന്റെ മരണശേഷം അടുത്തകൊല്ലം തന്നെ അമ്മമ്മയും കാലയവനികക്കുള്ളിൽ മറഞ്ഞു ഇന്ന് ആ പാടങ്ങൾ എല്ലാം പാട്ടത്തിന് കൊടുത്തിരിക്കുകയാണ്, അമ്മായിക്ക് കടുത്തമുട്ടുവേദനയാണ് അന്നും ഇന്നും രാമായണവും ഭാഗവതവും കൈവിടാതെ കൂട്ടിനുണ്ട് നാളെ ആ പാടത്തേക്ക് ഒന്ന് പോണം കുറച്ചുസമയം അവിടെ നിൽക്കണം, ഇന്നും വറ്റാതെ നിൽക്കുന്ന ഒരേക്കറിൽ കൂടുതൽ വിസ്താരമുള്ള നിറയെ താമരപ്പൂക്കളും പായലുകളും ഉള്ള യക്ഷികഥയിലെയും ഒടിയൻ കഥയിലെയും നായകനായ ചിറയുടെ തീരത്ത് നിൽക്കണം ആ തണുത്ത വെള്ളംകൊണ്ട് കാൽനനക്കണം തേക്കുകൊട്ടകൾ താളത്തിൽ പൊങ്ങിയും താഴുകയും ചെയ്ത ആ കടവത്ത് ഇരിക്കണം മയിലുകളെ കൂക്കി വിളിക്കണം തീർന്നില്ല... .
വൈലോപ്പിള്ളി കവിതകളെ വെല്ലുന്നതായിരുന്നെന്റെ കുട്ടിക്കാലം.....

BY: Sreejith CHB

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo