Showing posts with label മീരരഞ്ജിത്. Show all posts
Showing posts with label മീരരഞ്ജിത്. Show all posts

ഗർഭപാത്രം


ഇനിയൊരു
കുഞ്ഞിനെ
പെട്ടുപോറ്റാനാവില്ലെനിക്ക് !!
ഇനിയൊരിക്കലുമൊരു
കുഞ്ഞിൻ വിശപ്പിന്
അമൃതമാവില്ല ഞാൻ !!!
ഇനി
താരാട്ടിൻ ഈണമെൻ
ഓർമകളിൽ മാത്രം ....
ഗര്ഭപാത്രത്തിൻ
പുൽനാമ്പുകളൊക്കെയും
ക്യാന്സറിന് ദുരന്തം
വിഴുങ്ങിയല്ലോ !!!
കുഞ്ഞിളം പാദങ്ങൾതൻ
സ്പർശനമേറ്റൊരു ഗേഹമെല്ലാം
പൊട്ടിത്തകർന്നുവല്ലോ !!!
ഇനി ഞാൻ സ്ത്രീയല്ല
ഗര്ഭപാത്രത്തിൻ ഭാരം
പേറുന്നൊൾ അല്ലോ സ്ത്രീ ...
ഗർഭിണിയല്ലെങ്കിലും
ഗർഭപാത്രം പേറുന്നൊൾ
സ്ത്രീ തന്നെ !!!
ഇനി പേടിക്കേണ്ടതില്ലെനിക്ക്
കാമം പൂത്തുനിൽക്കും രാത്രിയെയും
കൺകളെയും !!
മറന്നിടാം
പുതുജീവന്റെ നിലവിളിയും
പുഞ്ചിരിയും ....
സ്വപ്നം കണ്ടിടാം
ഇനിയൊരു കുഞ്ഞിൻ
കൊഞ്ചലും കൈത്താളവും !!!!
മീര രഞ്ജിത് ....

ശ്രാദ്ധം


അച്ഛന്റെ ശ്രാദ്ധത്തിനെ
ഒത്തുകൂടിയ മക്കൾ
മറന്നുവോ 
അച്ഛൻ മരിച്ചത്
പട്ടിണി കിടന്നാണെന്ന് !!!
തിരക്കുകളിൽ
ഓളം തല്ലി നടന്ന അവർ ,
ചീഞ്ഞളിഞ്
അച്ഛൻ മരിച്ചത്
വൃദ്ധസദനത്തിന്റെ
വിറങ്ങലിച്ച കിടക്കയിലെന്ന്
മറന്നിട്ടുണ്ടാവും !!!
അദ്വാനത്തിൻ
കുഴമ്പുമണം
അഴുക്കുചാലെന്നോതി
ആട്ടിപായിച്ചതൊന്നും
ഓർമയുണ്ടാവില്ല !!!!
മറവിയുടെ കാലപ്പഴക്കം
നാണക്കേടായി വിടർന്നപ്പോൾ
കിടപ്പറ ശവമഞ്ചമാക്കിയതും
അവർ മറന്നിട്ടുണ്ടാവും !!!
മരിച്ചാലും
അച്ഛനെങ്ങനെ മറക്കും
ആ വെറുക്കപ്പെടലിൻ
ദിനങ്ങൾ !!!
പ്രായമേറെ ചെന്നാലും
മറവിയെത്രയാണെങ്കിലും
പ്രിയങ്കരമല്ലോ മുത്തശ്ശന്
കൊച്ചുമക്കൾ !!!
പട്ടിണിയാണെങ്കിലും
പട്ടിയാണെങ്കിലും
പൗത്രനോളം വലുതല്ലാതൊന്നും .
ഒന്നെടുത് ലാളിക്കാൻ
അവസരമേകാതെ
മുത്തശ്ശന് അയിത്തം നൽകിയതും
അവർ മറന്നുപോയി !!!
ചിതയിലേറ്റിയന്നുതന്നെ
ചിരിച്ചുതുടങ്ങിയ അവർ
അറിഞ്ഞില്ല ,
അച്ഛന്റെ കണ്ണീരിനാൽ
ചിത കെട്ടടങ്ങിയത് !!!
എന്നിട്ടിന്ന് ,
അച്ഛന്റെ മരണത്തിന്
ഒരു വയസ്സാകുമ്പോൾ
ആഘോഷിക്കുന്നു നാടുനീളെ
അന്നദാനമേകി മക്കൾ !!
മക്കളാൽ അന്നമുണ്ണാൻ
അച്ഛന് യോഗമില്ലെങ്കിലും
ആരുടെയോ അച്ഛനെ
അന്നമൂട്ടാൻ
മക്കൾക്കാകുന്നല്ലോയെന്ന
നിർവൃതിയിൽ
അച്ഛൻ ചിരിക്കുന്നത്
മക്കൾ കാണുന്നുണ്ടാവില്ല !!!!
മീരാ രഞ്ജിത് ....

കാണിക്ക



എന്റെ സ്വപ്നങ്ങളും
ആധിയും വ്യാധിയും
പ്രാരാബ്ധങ്ങളും 
കണ്ണുനീരിൻ നനവുള്ള
കുറേയേറെ ഓർമ്മകളും
ഓർമ്മകളിൽ
വിങ്ങുമെൻ ഹൃദയവും
ഹൃദയത്തിൻ
രെക്തക്കൂട്ടിൽ
ഒളിപ്പിച്ചു വച്ചൊരെൻ
ജീവനും
അതിൽ
പാതിയാമെൻ പൈതങ്ങളും ,
ഉപഹാരങ്ങളേറ്റുവീണ നിൻ
ഭണ്ഡാരപ്പെട്ടിയിലിടുന്നു ....
പകരം
നിന്നിലൂറും ചൈതന്യവും
ചന്ദനത്തിൻ മണമുള്ള നന്മയും
എൻ ജീവനും സന്തോഷവും
തന്നിടുമോ പ്രസാദമായ് ????.
മീര രഞ്ജിത് ...

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo