Showing posts with label മധുസൂദ്. Show all posts
Showing posts with label മധുസൂദ്. Show all posts

വേനൽ ........ കവിത


പ്രണയം
പ്രളയമായിരുന്നു
കരപുണരും
പ്രണയപ്രളയമഴ
പുഴ കവിഞ്ഞു
കടലിൽ അലിഞ്ഞു
കരതേടുന്നവരായിരുന്നു നാം
മോഹം ചിറകു വിടർത്തി
പറക്കാൻ തുടങ്ങിയപ്പോൾ
താപം ഉച്ചത്തിലെത്തി
മുറിച്ചു കളഞ്ഞ
ചിറക് വീണ്ടും വീണ്ടും മുളച്ചു
ഒരിക്കൽ
വരണ്ട മരുഭൂമിയിൽ
തനിച്ചിരുത്തി നീ
പറന്നു പോയപ്പോൾ
നീ എനിക്കു
സമ്മാനിച്ചാതാണ് ഈ
വേനൽമഴ .
അഗ്നിപെയ്യുന്ന മഴ ....
മധുസൂദ്

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo