Showing posts with label ബീന. Show all posts
Showing posts with label ബീന. Show all posts

സൗഹൃദം


എന്റെ സ്കൂൾ ജീവിതത്തിൽ എന്നും എന്നോടൊപ്പം യാത്ര ചെയ്യാറുള്ള സുഹൃത്തിനെ, എന്റെ സുഹൃത്ത് മീരയെ അവിചാരിതമായി ഇന്നലെ കണ്ടുമുട്ടി ...എന്നെ കണ്ടപ്പോൾ ആ കണ്ണുകളിൽ നക്ഷത്രത്തിളക്കം, പരസ്പരം വിശേഷങ്ങൾ ഒക്കെ പങ്കുവച്ചു , പക്ഷെ വർത്തമാനത്തിൽ എന്തോ ഒരു അപാകത ...ഞാൻ പറഞ്ഞത് പലതും വീണ്ടും വീണ്ടും ചോദിക്കുന്നു , ഒരു ഓര്മക്കുറവുപോലെ . ..ഞാൻ മീരയെ ഒന്നുകൂടി നോക്കി...വേഷം അലക്ഷ്യമായി ..എന്തോ ഒരു സന്തോഷക്കുറവ് , എങ്കിലും ചിരിക്കുന്നു ...കുടുംബ വിശേഷങ്ങൾ ഒക്കെ പങ്കുവച്ചു , ജോലിയെ കുറിച്ച് സംസാരിച്ചപ്പോൾ ഇഷ്ടപെടാത്ത പോലെ , ഞാൻ അപ്പോൾ വിഷയം മാറ്റി , കുറച്ചു നേരം കഴിഞ്ഞു യാത്ര പറഞ്ഞു പിരിഞ്ഞു ....
ഞാൻ എന്റെ കുട്ടിക്കാലത്തേക്ക് ഒരുനിമിഷം മടങ്ങിപ്പോയി ... ബസ് യാത്രയിൽ ഒരു സീറ്റ് തരപ്പെട്ടാൽ അത് മീരയ്ക്ക് ഒത്തിരി സന്തോഷാണ് , കാരണം ആ സീറ്റിൽ ഇരുന്നാൽ മീര വേഗം തന്നെ ഗാഢനിദ്രയിലാകും ...എന്നും അത്ഭുതത്തോടെ ഞാൻ ഈ ഉറക്കം നോക്കിനിൽകാറുണ്ടായിരുന്നു ..അതിനു കാരണമുണ്ട് ...ഇത്രമാത്രം ഉറങ്ങാൻ എങ്ങനെ സാധിക്കുന്നു എന്ന എന്റെ ചോദ്യത്തിനുള്ള മറുപടി എനിക്കൊരു വേദനയാണ് സമ്മാനിച്ചത് ...അത് ബീന , ഞാൻ സ്വസ്ഥമായി ഉറങ്ങുന്നത് ഇപ്പോഴാണ് , വീട്ടിൽ ചെന്നാൽ പഠിക്കാന് നിർബന്ധിച്ചു അച്ഛൻ എപ്പോഴും കൂടെ ഉണ്ടാകും , ഉറങ്ങാൻ കുറച്ചു സമയമേ ഞങ്ങൾക്ക് അനുവദിച്ചിട്ടുള്ളു ...
പഠിക്കാൻ മിടുക്കിയായിരുന്നു എന്റെ സുഹൃത്തു , sslc ക്കു വളരെ ഉയർന്ന മാർക്ക് നേടിയാണ് കോളേജിലേക്ക് കടന്നു പോയത് ...ഡോക്ടർ ആകണമെന്ന സ്വപ്നവുമായി ... പിന്നെ ഞാൻ ഇപ്പോഴാണ് എന്റെ മീരയെ കാണുന്നത് , നിഷ്കളങ്കമായ മനസുള്ള എന്റെ മീര .....
ഇപ്പോൾ ഞാൻ അറിഞ്ഞതും കേട്ടതുമൊക്കെ എന്നെ വേദനിപ്പിക്കുന്നതായിരുന്നു...ഡോക്ടർ ആകുന്നതിൽ കവിഞ്ഞു ഒരു ജോലിയും ആഗ്രഹിക്കാനുള്ള അവകാശം അച്ഛൻ നൽകിയിട്ടില്ല എന്നത് എന്റെ മീരയെ ഏറെ സമ്മർദ്ദത്തിലാക്കി , രാവും പകലും കഠിനമായി എൻട്രൻസ് നു വേണ്ടി പഠിച്ചു , എന്നാൽ അതൊരു മരീചിക പോലെ ആയി ...വീണ്ടും വീണ്ടും എഴുതി എങ്കിലും നിരാശ ആയിരുന്നു ഫലം ...അങ്ങനെ എന്റെ മീര, മനസ്സിന് അത്ര ബലമില്ലാത്ത എന്റെ സുഹൃത്തു ഒരു മനോവിഭ്രാന്തിയുടെ ലോകത്തായി ...ദിവസങ്ങളോളം അടച്ച മുറിയിൽ , ഏകാന്തതയിൽ ജീവിക്കാൻ ആഗ്രഹിച്ചു , ഒടുവിൽ ഏറെ നാളത്തെ ചികിത്സക്ക് ശേഷം ജീവിതതിലേക്കു തിരിച്ചു വന്നു , ഇപ്പോൾ ഒരു മകളുടെ അമ്മയാണ് ..
ഒരു നല്ല അധ്യാപികയാകമായിരുന്ന , ഒരു നല്ല സർക്കാർ ഉദ്യോഗസ്ഥയാകമായിരുന്ന , ഒരു നല്ല ശാസ്ത്രഞ്ജയകമായിരുന്ന , എത്രയോ മികച്ച ഉയരങ്ങളിൽ എത്തുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്ന എന്റെ മീര.. ...ആരെ ഞാൻ കുറ്റപ്പെടുത്തണം , സമ്മർദ്ദം ഏറെ നൽകിയ ആ മാതാപിതാക്കളെയോ , ദുർബലമായ ആ മനസിനെയോ ...
ഇന്നും മകൾക്കൊപ്പം അവരുണ്ട് , തുണയായി ...... അവർ അനുഭവിച്ച വേദനകൾ എനിക്ക് ഊഹിക്കാവുന്നതേ ഉള്ളു ...... ...
.ഇല്ല ആരെയും കുറ്റപ്പെടുത്താനാവില്ല എനിക്ക് .. ...........
നിഷ്കളങ്കമായ കണ്ണുകളുള്ള , നിഷ്കളക്കമായ മനസുള്ള എന്റെ പ്രിയപ്പെട്ട സുഹൃത്തിനു എല്ലാ സന്തോഷങ്ങളും ലഭിക്കാൻ ഞാൻ പ്രാര്ഥിക്കുന്ന്നു ...സ്വപ്‌നങ്ങൾ കാണാൻ ആ മകൾക്കു സ്വാതന്ത്ര്യം നല്കുന്ന ഒരു അമ്മയാണ് ഇന്ന് എന്റെ സുഹൃത്ത് ......
ഇംഗ്ലീഷ് സാഹിത്യത്തിൽ റിസർച്ച് ചെയുന്നു മകൾ എന്ന് പറഞ്ഞപ്പോൾ ആ കണ്ണുകളിലെ നക്ഷത്രത്തിളക്കം ഞാൻ കണ്ടു ....സന്തോഷിക്കട്ടെ എന്റെ മീര ഒത്തിരി സന്തോഷിക്കട്ടെ......
ഹൃദയത്തിൽ , സൗഹൃദം അമുല്യമായി സൂക്ഷിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കുമായി സമർപ്പിക്കുന്നു .....
================================
ബീന

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo