Showing posts with label പ്രവീൺ കരോത്ത്. Show all posts
Showing posts with label പ്രവീൺ കരോത്ത്. Show all posts

പ്രയാണം

Image may contain: 1 person, sitting and sunglasses

കാതമിനിയെത്ര താണ്ടണം പ്രണയമേ
ഒന്നു കാണുവാൻ കാലൊച്ച കേൾക്കുവാൻ
കാലമേറെയായീ വഴിയിലൂടെ ഞാ-
നെൻപ്രയാണം തുടർന്നു പോരുന്നതും
മുന്നിലേതോ വഴികളിൽ കളിയായി
പതിയിരിക്കുന്നു നീ എന്ന നിനവിൽ ഞാൻ
തിരി തെളിച്ചു നടക്കും പ്രതീക്ഷ തൻ
പുതു വെളിച്ചത്തിൽ നിന്നെത്തിരയുന്നു
വഴികൾ പലതും നിലച്ചു പോയ് പാതിയിൽ
ചിലതിരുട്ടിൻ കയത്തിലേക്കായുന്നു
മരണശാപം മുഴക്കിക്കിടക്കവേ
വഴിമുടക്കുന്നു നഷ്ട സ്വപ്നങ്ങളും
ഇനിയുമേറെ നടക്കുവാൻ വയ്യെന്ന്
മനസു പോലും കിതച്ചു ചൊല്ലീടുന്നു
ഹൃത്തി നഴൽ പോലും പിരിയാതെ കൂടെയാ-
ണിത്ര നാളായി, സൗഹൃദം പൂക്കുന്നു
വ്രണിത ഹൃത്തുക്കൾ ഏറെയുണ്ടിവിടെയും
പുതിയ കൂട്ടിന്നു കാത്തിരിക്കുന്നവർ
നിണമുണങ്ങാത്ത മുറിവുകൾ കാണുമ്പോൾ
പരിതപിക്കാതെ ചിരിയടക്കുന്നവർ
മനസ്സു വറ്റുന്ന നേരത്ത് ഞാനുമെ-
ന്നധരമേറ്റുന്ന പ്രണയഗീതങ്ങളും
എവിടെയാണെൻ പ്രയാണത്തിനറ്റമെ -
ന്നറികയില്ലാതെ ജീവൻ വെടിഞ്ഞിടും

By: 
Praveen Karoth

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo