Showing posts with label ജിന്റോ അരുൺ. Show all posts
Showing posts with label ജിന്റോ അരുൺ. Show all posts

കവിത: അമ്മതന്നുണർത്തുപാട്ട്‌


പണ്‌ഢിതയല്ല ഞാന്‍ നായികയുമല്ല 
വിപ്ലവപ്രസ്ഥാനമൊന്നില്‍ പോലും
നന്നോ.മനപുത്രർ തന്‍ ഭാവിയോർത്തു 
ഖിന്നയായ്‌ തീർന്നൊരു അമ്മമാത്രം.
എങ്കിലുമെന്‍മനതാരില്‍ തപിയ്‌ക്കുന്നൂ
ചോദ്യങ്ങള്‍ ആശങ്കാഹേതുകങ്ങള്‍
തുലാമഴയില്ലിടവപ്പാതിയുമില്ലാ
അടിയ്‌ക്കടി ന്യൂനമർദ്ദങ്ങള്‍ മാത്രം.
കണ്‍മിഴിച്ചിട്ടുറങ്ങീടുന്നുവോ നിങ്ങള്‍ 
അധികാരികള്‍ ഇതു കാണേണ്ടവർ?
കുന്നിടിച്ചീടുന്നൂ പാടം നികത്തുന്നൂ
പണിതുയർത്തീടുന്നൂ കെട്ടിടങ്ങള്‍.
പ്രവാസിതന്‍ ഗർവ്വിന്‍അടയാളംപോലെ
ശൂന്യമാം ഭീകരമന്ദിരങ്ങള്‍.
വറ്റീടുന്നൂ നീർ വറ്റാകുളങ്ങളും
പുഴകള്‍ മെലിഞ്ഞു വരണ്ടീടുന്നൂ.
കവികള്‍ തന്‍ രോദനം തെല്ലുമേ കേട്ടിടാതെ
മണലൂറ്റി കൊന്നില്ലേ നിളയെ നിങ്ങള്‍?
അവളുടെ ചെറുതാം സോദരിമാരും
വരളുന്നൂ വേനലിന്നാരംഭത്തില്‍.കുടിനീരുതേടി അലയും ജനങ്ങളെ
കാണുമ്പോള്‍ ആശ്ചര്യം കേരളമോ!
പാവമാം കർഷകനെന്താണു പ്രതിപലം?
വിളകള്‍ക്കു പതിവായീ വിലത്തകർച്ച.
അതിന്‍ കാരണം തേടിപ്പോകുവാന്‍ സാമർസ്ഥ്യ—
മില്ലെനിക്കെങ്കിലുമൊന്നറിയാം.
കൃഷി നഷ്‌ടമെന്നതാം പാഠമാണിപ്പുതു—
തലമുറയ്‌ക്കിന്നതു നല്‍കീടുക.
അന്നദാതാക്കളില്ലാത്തൊരു നാടിനെ
സങ്കല്‍പിച്ചീടുവാനായീടുമോ?
സാങ്കേതകതയ്‌ക്കു കാലൊന്നുറപ്പിയ്‌ക്കാന്‍
മണ്ണിനി തെല്ലും വേണ്ടന്നാണോ?
വരേണം വളർച്ച എല്ലാതലത്തിലും
മണ്ണിനേ കൊന്നിടാതെന്നു മാത്രം.
എന്തെന്തു രോഗങ്ങള്‍ കീടങ്ങള്‍ വ്യാധികള്‍
മരണനിരക്കോ അതിഭീകരം
ശുചിത്വം തന്‍ മേനിയില്‍ മാത്രം മതിയെന്ന
സ്വാർത്ഥമാം മാഌഷകർമ്മഫലം.
പരിഹാരമാർഗ്ഗങ്ങള്‍ ഓരോന്നായ്‌ ചൊല്ലുവാന്‍
പാണ്ഡിത്യമില്ലേലുമൊന്നറിയാം
നമ്മുടെ നാടിന്‍ മൃതിയേ തടുക്കുവാന്‍
അടിയന്തിരമാം പ്രവൃത്തി വേണം.
ചാണക്യതന്ത്രങ്ങള്‍ ഉണരും തലച്ചോറില്‍
ചിന്തയാല്‍ പോംവഴിവന്നുചേരും.
സമർത്ഥമസ്‌തിഷ്‌കങ്ങള്‍ ഒത്തുപ്രവർത്തിച്ചാല്‍
പരിഹാരം കണ്ടിടാം നിശ്ചയമായ്‌.
പണ്ഡിതയല്ല ഞാന്‍ നായികയുമല്ല
വിപ്ലവപ്രസ്‌ത്ഥാനമൊന്നില്‍ പോലും
സ്വപ്‌നം കണ്ടീടട്ടെ സ്വച്ഛമാം നാടിനെ
നമ്മുടെ മക്കള്‍ക്കു വാണീടുവാന്‍?

By: 
Jinto Arun 

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo