Showing posts with label ജയേഷ്‌മോഹൻ. Show all posts
Showing posts with label ജയേഷ്‌മോഹൻ. Show all posts

മാർച്ച്... 15 ( ഡിറ്റക്ടീവ് സ്റ്റോറി ) - Part 1


മാർച്ച്... 15
( ഡിറ്റക്ടീവ് സ്റ്റോറി )
കാർ ഊട്ടി ടൗൺ കഴിഞ്ഞ് കോട്ടഗിരി റോഡിലേക്ക് തിരിഞ്ഞു. വളവു തിരിഞ്ഞപ്പോൾ ഡ്രൈവറുടെ സൈഡിലെ വിൻഡോയുടെ ഗ്യാപ്പിലൂടെ തണുത്ത കാറ്റ് കാറിനുള്ളിലെക്കു കയറി..
" ചേട്ടാ... ആ ഗ്ലാസ് ഒന്നുയർത്താമോ???"
പിന്നിലെ സീറ്റിൽ ഇരുന്നിട്ടുള്ള അപർണ്ണ ഡ്രൈവ റോട് ചോദിച്ചു..
" എന്ന കുളിരാ? അയാൾ ചോദിച്ചു.
അതെ "
ഗ്ലാസ് ഉയർത്തുന്നതിനിടയിൽ അയാൾ പറഞ്ഞു
" പളയ കുളിരോന്നും ഇപ്പോൾ ഇല്ല്യെ... കുളിരൊക്കെ പളയ കാലത്തിലെ... അപ്പപ്പാ.. എന്നാ കുളിര്! താങ്ക മുടിയാത്;
"എവിടുന്ന് കിട്ടിയെടി നിന്റെ ആന്റിക്ക് ഈ ഓൾഡ് മുതലിനെ???
കൂടെയുള്ള ഷെറിൻ അപർണ്ണയോട് ചോദിച്ചു..
" ഒന്നു ചുമ്മാതിരിയെടി.. അയാൾ കേൾക്കേണ്ട " അപർണ്ണ പിറുപിറുത്തു.
"ഓ പിന്നെ... ഷെറിനു നാക്കിന് ലൈസൻ സ് ഇല്ല.. നല്ല ചങ്കൂറ്റവും..
അപർണ വാച്ചിലേക്ക് നോക്കി. 8.30 കഴിഞ്ഞിരിക്കുന്നു.. 7 മണിക്ക് ഗൂഡല്ലൂരിലെ ആന്റിയുടെ വീട്ടിൽ നിന്നും പുറപ്പെട്ടതാണ്... അപർണ ഗ്ലാസിലൂടെ പുറത്തെക്ക് നോക്കി. തീപ്പെട്ടി കൂടുകൾ അടുക്കിയതു പോലെ പല നിറങ്ങൾ പൂശിയ ചെറിയ ചെറിയ വീടുകൾ.... ദൂരെ മൂടൽ മഞ്ഞ് അകലെക്ക് തെന്നി തെന്നി പോവുന്നു...
കാർ കോട്ട ഗിരി ടൗൺ കഴിഞ്ഞിരിക്കുന്നു.. ഏതാണ്ട് 5 മിനുട്ടു കഴിഞ്ഞപ്പോൾ കാർ ഒരു ഗേറ്റിനരികിൽ നിന്നു.. ഡൈവറോട് വെയിറ്റ് ചെയ്യാൻ പറഞ്ഞു രണ്ടു പേരും ഗേറ്റ് തുറന്ന് വീടിനടുത്തെക്ക് നടന്നു.. നീളമുള്ളൊരു വഴി.. വഴിക്കു രണ്ടു ഭാഗത്തുമുള്ള മഞ്ഞ നിറമുള്ള പൂക്കൾ നിറഞ്ഞ മരത്തിൽ നിന്നും നേർത്ത കാറ്റടിക്കുമ്പോൾ പൂക്കൾ പൊഴിയുന്നുണ്ടായിരുന്നു..
കോളിംഗ് ബെൽ പ്രസ് ചെയ്ത് അപർണ വാച്ചിലേക്ക് നോക്കി. സമയം 8.50 .
"യാര്???....
ഒരു സ്ത്രീ പുറത്തു വന്നു..
"ഐം അപർണ്ണ, ഫ്രം കാലിക്കറ്റ്... ഡോക്ടറെ കാണാൻ അപ്പോയ്മെന്റ് എടുത്തായിരുന്നു..
"അപ്പടിയാ... ഉക്കാറുങ്കോ..
സ്ത്രീ കാണിച്ച സെറ്റിയിൽ രണ്ടു പേരും ഇരുന്നു...
കൃത്യം 9 മണിക്ക് ഡോക്ടർ റൂമിലെക്ക് കടന്നു വന്നു... കൂടെ വാൽ കട്ട് ചെയ്ത ഒരു ഭീമാകാരനായ റോട്ട് വീലർ ഡോഗും..

"ഗുഡ് മോർണിംഗ് ബ്യൂട്ടിഫുൾ ഗേൾസ്..
പുഞ്ചിരിയോടെ ഡോ: പറഞ്ഞു.
" വെരി ഗുഡ് മൊർണിംഗ് സർ... അപർണ എഴുന്നേറ്റു..
ഡോ . അലക്സാണ്ടർ. ഏതാണ്ട് 60 മേൽ പ്രായം തോന്നിക്കും. വെളുത്ത നിറം.. ക്ലീൻ ഷേവ്... വെള്ള ഷോർട്സും ബ്ലൂ ടീ ഷേർട്ടുമാണ് വേഷം...
" Duke go Out Side... ഡോക്ടർ ഡോഗിനോട് പറഞ്ഞു... അനുസരണയോടെ നായ അകത്തേക്ക് പോയി..
"come.. please..
അവരെ ഡോക്ടർ ഓഫീസ് മുറിയിലേക്ക് ക്ഷണിച്ചു. രണ്ടു പേരും മുറിയിലേക്ക് പ്രവേശിച്ചു.. നീല നിറമുള്ള കർട്ടനുകൾ , നീല നിറമുള്ള ഫ്ലോർമാറ്റ്.. എല്ലാം നീല നിറം..
" പ്ലീസ് സിറ്റ്.. ഡോക്ടർ അവരോടു പറഞ്ഞു..
"ഡോക്ടർ ഐം അപർണ്ണ, ഷി ഈസ് മൈ ഫ്രണ്ട് ഷെറിൻ...
"ഹായ് ഷെറിൻ.. ഡോക്ടർ ഷെറിനോട് പറഞ്ഞു.
"ഹായ് സർ .. ഷെറിൻ പ്രതിവചിച്ചു...
അപർണ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ സൈക്കോളജിയിൽ Ph d ചെയ്യുന്നു.. സെക്കൻഡ് സെമസ്റ്ററിലെ റിസേർച്ച് മെത്തെഡ്സ് എന്ന സിലബസിന്റെ ഭാഗമായ ഡ്യുവൽ പേർസണാലിറ്റി എന്ന വിഷയത്തെപ്പറ്റി പഠിക്കാൻ പ്രഗത്ഭ സൈക്യാർട്ടിസ്റ്റ് ഡോ. അലക്സാണ്ടറുടെ അടുത്ത് വന്നതാണ്.. ഇത്തരം റഫറൻസിനുവേണ്ടി വിദ്യാർത്ഥികൾ വരുന്നതിനാലും അപർണ മുൻകൂട്ടി അറിയിച്ചതിനാലും കൂടുതൽ വിശദീകരണം ആവശ്യമില്ലായിരുന്നു.
ഡോക്ടർ ഷെൽഫിൽ നിന്നും ഒരു ഫയൽ പുറത്തെടുത്തു
" മിസ്. അപർണ്ണ.. ദിസ് ഈസ് ഏൻ എമൈസിംഗ് കേസ് ഷീറ്റ്.. ഡ്യുവൽ പേർസണാലിറ്റി എന്ന സബ്ജറ്റിനു ഇതിലും നല്ലൊരു കേസ് എനിക്ക് നൽകാൻ ആവുമെന്ന് തോന്നുന്നില്ല"..
ഇത്തരം റഫറൻസിനു ഡോക്ടർമാർ ഫയലുകൾ കൈമാറ്റം ചെയ്യാറില്ല.. ബ്രിഫായി കേസ് ഹിസ്റ്ററി പറയും... ആവശ്യമുള്ളത് എഴുതിയെടുക്കാം.. സംശയം ചോദിക്കാം... അത്രമാത്രം....
" 2003.. ഒരു മാർച്ച് മാസം...... ദാറ്റ് ടൈം ഐ വാസ് വർക്കിംഗ് ഇൻ കണ്ണൂർ:...
ഡോക്ടർ പറഞ്ഞു തുടങ്ങി... ഒരു സിനിമ കാണുന്ന പോലെ ദൃശ്യങ്ങൾ അപർണയുടെ മനസ്സിൽ തെളിഞ്ഞു വന്നു..
പോലീസ് ജീപ്പിൽ നിന്നും C. I സൂര്യ പുറത്തിറങ്ങി... ജീപ്പിനരികിൽ എത്തിയ ട i കിഷോർ അറ്റൻഷനായി c.i യെ സല്യൂട്ട് ചെയ്തു.. കൂടെ ചുറ്റുമുള്ള പോലീസുകാരും..
'' എവിടെയാ??? സൂര്യ ചോദിച്ചു.
" വീടിനകത്താണ് സർ.... കിഷോർ മറുപടി നൽകി...
"ഉം... കം..
c.i വീട്ടിനുള്ളിലേക്ക് നടന്നു. പിന്നാലെ s.i കിഷോറും... വീടിനു ചുറ്റും നിന്നിരുന്ന ജനങ്ങൾ ആകാംക്ഷയോടെ പോലീസിനെ നോക്കിക്കൊണ്ടിരുന്നു...
ci സൂര്യ വീടിനകത്തെക്ക് കയറി...
ഹോ!! പിറു പിറുത്തു കൊണ്ട് അദ്ദേഹം തൊപ്പി തലയിൽ നിന്നും എടുത്തു...
" രക്തത്തിൽ കുളിച്ച് കിടക്കുന്ന 3 ശവശരീരങ്ങൾ!"
ആകാംക്ഷ ഭരിതമായ ഈ കഥയുടെ അടുത്ത ഘട്ടം നാളെ രാവിലെ 9 മണിക്ക്....

By Jayesh Mohan

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo