Showing posts with label ജയലക്ഷ്മിഅയ്യപ്പൻ. Show all posts
Showing posts with label ജയലക്ഷ്മിഅയ്യപ്പൻ. Show all posts

രുചി


പുലര്ച്ചെ അലാറത്തിന്റെ ശബ്ദം കേട്ടാണ് മീര ഉണർന്നത് തലയ്ക്കു വല്ലാത്ത ഭാരം അലാറം ഓഫ് ചെയ്തു കിടക്കാൻ തോന്നി ...വേണ്ട കുട്ടികൾക്ക് സ്കൂളിൽ പോകേണ്ടതല്ലേ കിടന്നാൽ പിന്നെ ജോലി ഒന്നും നടക്കില്ല അവൾ എഴുനേറ്റു കുളിക്കാൻ കയറി .കുളി കഴിഞ്ഞു വന്നു നേരെ അടുക്കളയിൽ കയറി കാപ്പിയും പലഹാരങ്ങളും ഉണ്ടാക്കാൻ തുടങ്ങി ഭര്ത്താവിനും മക്കള്ക്കും വേറെ വേറെ ഇഷ്ട്ടങ്ങളാണ് എല്ലാം ഒരുക്കി വെച്ച് അവൾ സമയം നോക്കി നേരെം വൈകി കുട്ടികളെ ഉണര്ത്തണം രണ്ടു പേരും നല്ല ഉറക്കമാണ് .
''ദേ എണീക്ക് മക്കളെ നെരേം വൈകിയാ പിന്നെ ബസ് കിട്ടില്ലാട്ടോ''
‘’കുറച്ചു കൂടി കിടക്കട്ടെ ‘’........ഉണ്ണി വാശി പിടിച്ചു
''വേണ്ട എണീക്ക് ''........അവൾ അവരെ ബലമായി എഴുനെൽപ്പിച്ചു
അവരെ കുളിപ്പിച്ച് ഒരുക്കി ഭക്ഷണവും കൊടുത്തു പിന്നെ സ്കൂളിൽ കൊണ്ട് പോകാൻ വേണ്ടി ലഞ്ച് ബോക്സ് നിറച്ചു വെച്ചു.
ബാഗും തൂക്കി അവരെയും കൊണ്ട് അവൾ ബസ്സ്റ്റൊപ്പിലെക്കു നടന്നു
''ഓ!!!!! എന്തൊരു ഭാരമാ ഈ കുട്ടികളുടെ ബാഗിന് ‘’
‘’ഏന്തിന്റെ പേരിലായാലും ഈ ഭാരം ചുമക്കൽ ഇതൊരു ശിക്ഷ തന്നെയാണ് കുട്ടികള്ക്ക് ‘’.
അവരെ ബസിൽ കയറ്റി യാത്രയാക്കി അവൾ തിരിച്ചു വന്നപ്പോഴേക്കും അയാൾ എഴുനേറ്റിരുന്നു
''എന്തെ എന്നെ വിളിക്കാത്തെ നേരം വൈകിയില്ലേ ...... ഞാൻ കുളിച്ചു വരാം ചായ എടുത്തു വയ്ക്ക്''
അയാൾ ദേഷ്യത്തോടെ പറഞ്ഞു .
അവളൊന്നും മിണ്ടാതെ അകത്തേക്ക് കയറിപ്പോയി ഭര്ത്താവിനും അമ്മായി അമ്മയ്ക്കും പലഹാരങ്ങളും കാപ്പിയും എടുത്തു വെച്ചു .അയാൾ കുളിച്ചു ഒരുങ്ങി ഭക്ഷണം കഴിക്കാൻ തുടങ്ങി
''എന്താ കറി ഇങ്ങനെ ...വായിൽ വെക്കാവുന്ന എന്തെകിലും ഉണ്ടാക്കികൂടെ ''അയാൾ ഒച്ച വെച്ചു
അവളൊന്നും മിണ്ടാതെ പാത്രങ്ങളെടുത്ത് അകത്തേക്ക് പോയി
അയാൾ ജോലിക്ക് പോയി കഴിഞതിനു ശേഷമാണു അവൾ കാപ്പി കഴിച്ചത് വീടാകെ അലങ്കോലമായി കിടക്കുകയാണ് അവൾ അതൊക്കെ വൃത്തിയാക്കി മുഷിഞ്ഞ തുണികളൊക്കെ അലക്കി വിരിച്ചു.
അവൾക്കു വല്ലാത്ത ക്ഷീണം തോന്നി ഒന്ന് കിടന്നാൽ മാറിയേനെ അപ്പോഴാണ് അയാളുടെ ഫോണ് വന്നത്
''ആ മീരേ ഇന്നു ഉച്ചയ്ക്ക് എന്റെ കൂടെ രണ്ടു പേര് കൂടി ഉണ്ടാവും ഉണിന് എന്തെങ്കിലും
സ്പെഷ്യൽ ഉണ്ടാക്കണം ''
അവൾ വേഗം തന്നെ ഒരുക്കം തുടങ്ങി മൂന്ന് ,നാലു തരം കറികളുണ്ടാക്കി ചോറും വെച്ചു, വീടൊക്കെ നന്നായി ഒരുക്കി വെച്ചു, നേരം ഉച്ച ആയപ്പോൾ അവർ എത്തി .അവൾ അവര്ക്ക് കുടിക്കാനുള്ള വെള്ളവുമായി ചെന്നു
''മീരേ ഇത് എന്റെ പുതിയ മാനേജരാ ,മറ്റേതു ബിനു ''അയാൾ അവരെ അവൾക്കു പരിചയപ്പെടുത്തി
.’’എന്നെ മീരയ്ക്ക് അറിയാം മുമ്പ് ഒരിക്കൽ കണ്ടിട്ടുണ്ട് അല്ലെ??? ‘’
‘’ആ അറിയാം കണ്ടിട്ടുണ്ട്’’
‘’നിങ്ങൾ സംസാരിച്ചിരിക്ക് അപ്പോഴേക്കും ഞാൻ ഉണ് എടുത്തു വെയ്ക്കാം ‘’
അവർ കൈ കഴുകി വന്നു ഉണ് കഴിക്കാൻ തുടങ്ങി
‘’കറികളൊക്കെ നന്നായിട്ടുണ്ട് മീരാ ’’……………… ബിനു പറഞ്ഞു
‘’ആ എല്ലാം പെട്ടന്ന് ഒരുക്കിയതാ’’
‘’മീര ജോലിക്ക് പോകുന്നുണ്ടോ????’’ മാനേജർ അയാളോടായി ചോദിച്ചു
‘’ഇല്ല അവർ വെറുതെ ഇരിക്കുകയാ ...ആദ്യമൊക്കെ പോകാൻ താല്പര്യം ആയിരുന്നു ഇപ്പൊ പിന്നെ അതിനെ കുറിച്ച് ഒന്ന് പറയാറില്ല ....അല്ലെങ്കിലും ഈ പെണ്ണുങ്ങൾക്ക് വീട്ടിൽ ഇരുന്നു കഴിഞാൽ പിന്നെ മടി കൂടും ‘’
അവൾ അയാളെ രൂക്ഷമായി നോക്കി………………… മനസ്സിൽ പറഞ്ഞു
‘’ഉം!!!! മടി പോലും ........ അപ്പൊ പിന്നെ ഈ വീട്ടിലെ ജോലികളൊക്കെ ആരാ ചെയ്യുന്നത്. നേരം വെളുക്കുന്നത് മുതൽ വൈകും വരെ അടുക്കളയിൽ കിടന്നു കഷ്ട്ടപെടുന്നത് ആരെങ്കിലും അറിയുന്നുണ്ടോ. അത് പ്രതിഫലം മോഹിച്ചട്ടല്ല ചെയ്യുന്നത് എല്ലാം എന്റെ കുടുംബത്തിനു വേണ്ടി തന്നെ .പ്രശംസ ഇല്ലെങ്കിലും ഈ അവഗണയാണ് സഹിക്കാൻ കഴിയാത്തത് .ഏതായാലും നാളെ ആവട്ടെ അവൾ മനസ്സിൽ ചിലത് തീരുമാനിച്ചു .
പിറ്റേന്ന് കുട്ടികള്ക്ക് സ്കൂൾ അവധിയായിരുന്നു ...പുറത്തു നല്ല മഴ പെയ്യുന്നുണ്ട് അയാൾ എഴുനേറ്റു സമയം നോക്കി എഴു മണിയായി അയാൾ കുളിച്ചു കഴിഞ്ഞു തീൻ മേശയുടെ മുന്നിൽ ചെന്നിരുന്നു അവിടെ ഒന്നും കാണാനില്ല
''മീരാ............. മീരാ ''അയാൾ ഉറക്കെ വിളിച്ചു ,,,,,,,മറുപടിയില്ല
അയാൾ അടുത്ത മുറിയിൽ ചെന്നു നോക്കി അവൾ അവിടെ കസേരയിൽ ബുക്ക് വായിച്ചു കൊണ്ട് ഇരിപ്പുണ്ട്
''നിനെക്കെന്താ നാളെ പരീക്ഷ വല്ലതും ഉണ്ടോ????? ഇങനെ ഇരുന്നു വായിക്കാൻ
കഴിക്കാൻ ഒന്നും ഇല്ലേ "???
''ഇല്ല''
''അതെന്താ ''???
''എനിക്ക് വെറുതെ ഇരിക്കലല്ലെ ജോലി ..ഇനി അത് തുടരാം എന്നു വെച്ചു വേണമെങ്കിൽ പുറത്തു പോയി വല്ലതും വാങ്ങിച്ചു വാ ........കുട്ടികൾ ഇപ്പൊ എഴുനേൽക്കും ''
അയാള്ക്ക് ദേഷ്യം വന്നു ..’’.അത് നീ പറയേണ്ട എനിക്കറിയാം ‘’........അയാൾ വണ്ടി എടുത്തു പുറത്തു പോയി.
നല്ല മഴ ഉണ്ട് അടുത്ത് കണ്ട ഒരു ഹോട്ടലിൽ ചെന്നു കയറി ....... അവിടെ തീരെ വൃത്തിയില്ല .പിന്നെ എന്ത് ചെയ്യാൻ വേറെ ഹോട്ടൽ തപ്പി എവിടെപോകും ഈ മഴയത്ത് .അയാൾ അവിടന്ന് തന്നെ കഴിച്ചു അവര്ക്കായി ഭക്ഷണ പൊതികൾ വാങ്ങി വീട്ടിലേക്കു നടന്നു .
'' ഈ ഹോട്ടൽ ഭക്ഷണത്തിന് ഒന്നിനും തീരെ രുചി ഇല്ല .......ഇന്നലെ അങ്ങനെ പറഞ്ഞത് തെറ്റായിപോയി'' എന്നു അയാള്ക്ക് തോന്നി .'' ഒരു നേരം അവൾ ഭക്ഷണം ഉണ്ടാക്കാതിരുന്നപ്പോൾ തന്നെ ഇത്ര കഷ്ട്ടപെട്ടു ... അപ്പോൾ അവൾ എത്ര മാത്രം ഞങ്ങള്ക്ക് വേണ്ടി കഷ്ട്ടപ്പെടുന്നുണ്ട് പക്ഷെ ഞാൻ അത് കണ്ടില്ല എന്നു നടിച്ചു അവളെ കുറ്റപ്പെടുത്തി വേണ്ടായിരുന്നു ...എല്ലാ ജോലികൽക്കും അതിന്റ്റെതായ ഉത്തരവാദിത്യങ്ങൾ ഉണ്ട് .ഒന്നും നിസാരമല്ല . അയാള്ക്ക് നല്ല കുറ്റബോധം തോന്നി.

By: 
Jaya Lakshmi Ayyappan

പച്ചത്തുരുത്ത്


പച്ചത്തുരുത്ത്
സ്കൂൾ വിട്ട് ഫ്ലാറ്റിലെത്തിയുടൻതന്നെ
പ്രണവ് തന്റെ ചുമലിൽ തൂങ്ങുന്ന
കനത്തഭാരം ബെഡിലേക്കു വലിച്ചെറിഞ്ഞു.
ഡ്രെസ്സ്പോലും മാറാതെ അവൻ ടി വി ഓൺ ചെയ്തു . റിമോട്ട് എടുത്തു തനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കാർട്ടൂൺ ചാനൽ തിരഞ്ഞു .
അത് കണ്ടു മടുത്തപ്പോൾ അവൻ ചെന്ന് ടി വി ഓഫ് ചെയ്തു
അമ്മ ജോലിക്കു പോകുമ്പോൾ മേശപ്പുറത്തു എടുത്തുവെച്ചിരിക്കുന്ന തണുത്തറഞ്ഞ ഭക്ഷണം കുറച്ചെടുത്തു കഴിച്ചെന്നു വരുത്തി .
ബാക്കി അവൻ വേസ്റ്റ് ബോക്സിലേക്ക് തട്ടി . അമ്മയുണ്ടാക്കിയ ഭക്ഷണമൊന്നും ഇപ്പോൾ അവനിഷ്ടമല്ല. അടുക്കളയിൽ ചെന്ന് ഒരു പാക്കറ്റ് ചിപ്സും,ഫ്രിഡ്ജ് തുറന്നു ജ്യൂസും എടുത്തു കുടിച്ചു വയറു നിറച്ചു.
കംപ്യൂട്ടറിന്റെ മുമ്പിൽ ഇരുന്നു ഗെയിമിം കളിച്ചുകൊണ്ടു സമയം തള്ളിനീക്കി .
വൈകുന്നേരം ജോലികഴിഞ്ഞു സരിത എത്തുബോള് പ്രണവ് കംപ്യൂട്ടറിനു മുമ്പിൽ തന്നെ ചടഞ്ഞുകൂടിയിരിപ്പുണ്ട് . അമ്മയെ കണ്ടയുടൻ തന്നെ ചാടിയെഴുന്നേറ്റു .
‘’അമ്മെ എനിക്ക് വല്ലാണ്ടു വിശക്കുന്നു .......ന്യൂഡിൽസ് ഉണ്ടാക്കിതാ’’
‘’വല്ലാത്ത തലവേദനമോനെ കുറച്ചു നേരം അമ്മ റെസ്റ്റെടുത്തോട്ടെ ‘’
അവൾ തളർന്നു സോഫയിലേക്ക് ചാഞ്ഞു .
‘’പറ്റില്ല എനിക്ക് ഇപ്പൊത്തന്നെ വേണം അവൻ വാശിപിടിച്ചു ‘’.
‘’ഇനി അവനെ വാശിപിടിപ്പിച്ചാൽ തന്റെ തലവേദന കൂടും
എന്നവൾക്കു തോന്നി .ഉണ്ടാക്കികൊടുത്തില്ലെങ്കിൽ പിന്നെ അവൻ ബഹളം തുടങ്ങും .’’
‘’വേഗം പോയി കുളിച്ചിട്ടു വാ മോനെ അപ്പോഴേക്കും ഞാൻ ന്യൂഡിൽസ് തയ്യാറാക്കാം .’’
‘’ഉം’’…………..എന്ന് പതിയെ മൂളിക്കൊണ്ടു അവൻ ഉദാസീനതയോടെ ടവ്വലും എടുത്തു ബാത്റൂമിലേക്കു നടന്നു .
അവൻ കുളിച്ചു വരുമ്പോഴേക്കും സരിത ന്യൂഡിൽസും , ഹോർലിക്സും ഉണ്ടാക്കി ടേബിളിൽ വെച്ചിരുന്നു .
‘’വേഗം കഴിച്ചു ,പഠിക്കാൻ നോക്ക്.’’ അതും പറഞ്ഞു അവൾ കിച്ചണിലേക്കു പോയി .രാത്രിക്കു കഴിക്കേണ്ട ഭക്ഷണം തയ്യാറാകുന്ന ജോലിയിൽ ഏർപ്പെട്ടു.
ഇടയ്ക്കു അവൾ വന്നുനോക്കിയപ്പോൾ പ്രണവ് പുസ്തകത്തിൽ തല പൂഴ്ത്തിയിരിപ്പുണ്ട് ജോലിയെല്ലാം കഴിഞ്ഞു കുളിച്ചു വരുമ്പോഴേക്കും അവൻ പുസ്തകം കയ്യിൽ പിടിച്ചു നല്ല ഉറക്കമായിരുന്നു. അവനെ എടുത്തു ബെഡിൽ കിടത്തി അവൾ ഭർത്താവിനെ ചെന്ന് നോക്കി അയാൾ ടിവിയിൽ മുഴുകിയിരിപ്പുണ്ട്. .
‘’ദേ അവനുറങ്ങിയത് നിങ്ങൾ കണ്ടില്ലായിരുന്നോ??
രാത്രിക്കുള്ള ഭക്ഷണമൊന്നും കഴിക്കാതെയാ അവൻ കിടന്നത്.’’
‘’നീ എന്ത് ചെയ്യുകയായിരുന്നു ???’’ അയാൾ അരിശത്തോടെ ചോദിച്ചു
‘’‘എനിക്കടുക്കളയിൽ നൂറു കൂട്ടം ജോലിയുണ്ട് .അല്ലാതെ ഞാൻ ടി വി കണ്ടിരുന്നതല്ലലോ അല്ലെ .’’??നമുക്ക് അവനെ ശ്രദ്ധിക്കാൻ പോലും സമയമില്ല
നാളെ മുതൽ ക്രിസ്തുമസ് വെക്കേഷൻ തുടങ്ങുകയാ .ഇനി അവൻ ഈ ഫ്ലാറ്റിൽ തനിച്ചിരിക്കണം ,കളിച്ചു നടക്കേണ്ട ഈ പ്രായത്തിൽ കമ്പ്യൂട്ടറിനും , ടി വി യുടെ മുമ്പിലും അവന്റെ ബാല്യം നമ്മൾ തളച്ചിടുകയാണ് ........അതോർക്കുമ്പോൾ തന്നെ സങ്കടംതോന്നും ‘’.
‘’ഇപ്പോൾ തന്നെ അവന്റെ സ്വഭാത്തിൽ ഒരു മാറ്റം വന്നിട്ടുണ്ട് .എപ്പോഴും ദേഷ്യമാ നമ്മളവനെ സ്നേഹിക്കുന്നില്ല എന്നവന് തോന്നുന്നുണ്ടാകാം അല്ലെ ??’’ അവൾ ചോദിച്ചു
അയാളെല്ലാം കേട്ടിരുന്നതല്ലാതെ ഒന്നും മറുപടിപറഞ്ഞില്ല.
പിറ്റേന്ന് രാവിലെ ജനൽ വിടവിലൂടെ അരിച്ചിറങ്ങിയ സൂര്യ കിരണങ്ങൾ മുഖത്തുതട്ടിയപ്പോൾ പ്രണവ് എഴുനേറ്റു ക്ലോക്കിലേക്കു നോക്കി സമയം ഒമ്പതുമണി കഴിഞ്ഞിരിക്കുന്നു .അച്ഛനും അമ്മയും ജോലിക്കു പോയിക്കാണും അവൻ ഹാളിലേക്ക് ചെന്നു സോഫയിലേക്ക് ചാഞ്ഞു .ആ വലിയ ഫ്ലാറ്റിൽ അപ്പോൾ ഒരില വീണാൽ കേൾക്കുന്ന നിശബ്ദത തളം കെട്ടി നിന്നിരുന്നു . ആ ഏകാന്തത അവനെ വല്ലാതെ ഭയപ്പെടുത്തി .’
‘’’തന്നെ സ്നേഹിക്കാൻ ആരുമില്ല എന്നവന് തോന്നി .നാട്ടിൽ മുത്തശ്ശിയുടെ കൂടെയായിരുന്നപ്പോൾ എന്ത് രസമായിരുന്നു .എത്ര കഥകളാ മുത്തശ്ശിയുടെ മടിയിൽ കിടന്നു കേട്ടിട്ടുള്ളത് .പാടത്തും ,തൊടിയിലും കളിച്ചുനടക്കാൻ എത്ര കൂട്ടുകാരുണ്ടായിരുന്നു’’.
...അതൊക്കെ ഓർത്തപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു തുളുബി ഇരുന്നു മടുത്തപ്പോൾ അവൻ ടി വി ഓൺ ചെയ്തു. റിമോട്ടെടുത്തു ചാനലുകൾ ഓരോന്നായി മാറ്റിനോക്കി . ബോറടിച്ചപ്പോൾ റിമോട്ട് അവൻ സോഫയിലേക്ക് വലിച്ചെറിഞ്ഞു വെറുതെ കിടന്നു .അപ്പോഴാണ് അവൻ ശ്രദ്ധിച്ചത് ജനൽച്ചില്ലയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചിത്ര ശലഭത്തെ .
അവനോടിപ്പോയി കർട്ടൻ നീക്കി ജനൽതുറന്നു .ഒരു തണുത്തകാറ്റ് അവനെ തഴുകി .തൊട്ടപ്പുറത്തെ ടെറസിൽ പലതരത്തിലുള്ള ചെടികൾ വെച്ചുപിടിപ്പിച്ചിരിക്കുന്നു .എല്ലാ ചെടിയിലും പലതരത്തിലുള്ള പൂക്കൾ നിറഞ്ഞിരിക്കുന്നു .അവിടെയെല്ലാം പലനിറത്തിലുള്ള ശലഭങ്ങൾ പാറിനടക്കുന്നു അവന്റെ കുഞ്ഞു കണ്ണുകളിൽ കൗതുകം നിറഞ്ഞു .അവനാ ചെടികൾക്കിടയിൽ ഒരു കുഞ്ഞു കുരുവിക്കൂട് കണ്ടു .ജനലിന്റെ മുകളിൽ കയറി നോക്കിയപ്പോൾ 'അമ്മ കുരുവി പാറിപ്പോയി . ആ കൂട്ടിൽ തിളങ്ങുന്ന മൂന്നു കുഞ്ഞു മുട്ടകൾ.പിന്നെ എല്ലാദിവസവും അവനതിനെ നിരീക്ഷിക്കാൻ തുടങ്ങി . ആ മുട്ടകൾ വിരിഞ്ഞു കുഞ്ഞു കുരുവികൾ പുറത്തു വന്നത് കണ്ട് അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി .'അമ്മ കുരുവി കൊക്കിൽ ആഹാരവും കൊത്തിയെടുത്തു കൊണ്ടുവന്ന് കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നത് കണ്ടപ്പോൾ അവനു സങ്കടം തോന്നി .അപ്പൊ മക്കൾക്കുള്ള ആഹാരത്തിനു വേണ്ടിയാണു അമ്മ പുറത്തു പോകുന്നത് അതോർത്തപ്പോൾ അവൻ സങ്കടം കൊണ്ട് കരഞ്ഞു .
ആ ദിവസം വൈകുന്നേരംവരെ അവനമ്മയെകാത്തു ആ ഹാളിൽതന്നെയിരുന്നു . 'അമ്മ വന്നയുടൻതന്നെ അവനോടിച്ചെന്നു അമ്മയെ കെട്ടിപ്പിടിച്ചു .
‘’എന്താ പറ്റിയേ മോനെ?? അവളവന്റെ മുഖം പിടിച്ചുയർത്തി . അവന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു .’’
‘’എന്തു പറ്റി കുട്ടാ ???.............അവൾ വാത്സല്യത്തോടെ ചോദിച്ചു ‘’
അവൻ കയ്യിലുള്ള കടലാസ് അമ്മയെ കാണിച്ചു .
അവളതു വാങ്ങിനോക്കി അതിൽനിറയെ ....നിറമുള്ള പൂക്കളും , പക്ഷികളും, ആകാശവും .പൂമ്പാറ്റകളെയൊക്കെ അവൻ ഭംഗിയായി വരച്ചിരുന്നു
‘’ഞാൻ വരച്ച ഈ 'അമ്മകുരുവി എന്റെ അമ്മയാ...കുഞ്ഞുകുരുവി ഞാനും .'അമ്മകുരുവി പുറത്തു പോയി ആഹാരം കൊണ്ട് വന്നു അതിന്റെ കുഞ്ഞിന് കൊടുക്കുന്നമ്മേ അപ്പൊ 'അമ്മ ജോലിക്കു പോകുന്നത് എനിക്ക് വേണ്ടിയാണല്ലേ?? ഇനി ഞാനമ്മയോടു ദേഷ്യപ്പെടില്ല ...അവൻ കരഞ്ഞു കൊണ്ട് പറഞ്ഞു ‘’
ശാലിനി അവനെ ചേർത്തുനിറുത്തി നെറ്റിയിലൊരു മുത്തം നൽകി .
അവനമ്മയുടെ കയ്യിൽ പിടിച്ചു ജനലിനടുത്തു കൊണ്ട് പോയി , കുരുവികൂടും ,പൂക്കളും ,പൂമ്പാറ്റയുമെല്ലാം , കാണിച്ചു കൊടുത്തു. .
‘’ഇത്രയും നാളും ഈ ഫ്ലാറ്റിലുണ്ടായിട്ടും ഈ മനോഹര കാഴ്ചകൾ കാണാൻ സാധിച്ചില്ല ...അല്ലെങ്കിലും ഈ തിരക്ക് പിടിച്ച ജീവിതത്തിൽ അതിനൊക്കെ എവിടെ സമയം....കുഞ്ഞുങ്ങൾ എത്ര നിഷ്കളങ്കരാണ് ഈ പ്രകൃതിയിൽ നിന്നും അവർക്കൊരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് .ഇപ്പോൾ അവനും സ്വപനംകാണാൻ തുടങ്ങിയിരിക്കുന്നു .....നല്ല നിറമുള്ള സ്വപ്‌നങ്ങൾ.അവന്റെ സ്വപ്നങ്ങളുടെ പച്ചത്തുരുത്തിൽ ഇപ്പോൾ ഞാനും ’’അവളവനെ ചേർത്തുപിടിച്ചു

By
JayaLakshmi Ayyappan

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo