Showing posts with label ഇടുക്കിഗോൾഡ്. Show all posts
Showing posts with label ഇടുക്കിഗോൾഡ്. Show all posts

പ്രീയതേ...


പ്രീയതേ... പടർന്നു പന്തലിച്ചൊരാ കാപ്പി മരച്ചുവട്ടിൽ നീയമ്മയും ഞാനച്ഛനുമായ്
ചിരട്ടയിൽ മണ്ണു കൊണ്ടു ചോറും കാപ്പിപ്പൂക്കളാൽ കറികളുമുണ്ടാക്കിയൊരാ ബാല്യകാലം.... നീയൊർക്കുന്നുവോ.....?
പ്രീയതേ... നാമൊന്നിച്ചൊരാ പുൽമൈതാനത്ത് അക്കും സാറ്റും കള്ളനും പോലീസും കുറ്റിയും കോലും പേരറിയാത്തൊരായിരം കളികളാൽ മറന്നുല്ലസിച്ചത്.... നീയൊർക്കുന്നുവോ...?
പ്രീയതേ....ബാലരമയും പൂമ്പാറ്റയും ബാലമംഗളവും വായിച്ചു രസിച്ചൊരാ
മധുരസ്മരണകൾ നീയൊർക്കുന്നുവോ....?
പ്രീയതേ..... തേനൂറും മാമ്പഴവും പേരക്കയും ചാമ്പക്കയും കൈതച്ചക്കയും അത്തിയും കശുമാമ്പഴവും പങ്കുവെച്ചൊരാ നാളുകൾ നീയൊർക്കുന്നുവോ.......?
പ്രീയതേ.....നീർവാങ്ങയും യൂക്കാലിപ്റ്റ്സും കാറ്റാടിയും കൊങ്ങിണിയും നിറഞ്ഞൊരാ കാടുകളിൽ വിറകിനായ് പോയതും നീയൊർക്കുന്നുവോ......?
പ്രീയതേ..... മരങ്ങളിൽ തൂങ്ങിയാടും കടന്നൽ കൂട്ടിൽ കല്ലറിഞ്ഞതും, ഇരട്ടത്തലച്ചിക്കിളി തൻ കൂട് കണ്ടതും, ഓർക്കിഡ് പൂക്കൾ പറിച്ചതും, ആരാന്റെ പൈയ്യിന്റ കയറൂരി വിട്ടതും നീയൊർക്കുന്നുവോ...?
പ്രീയതേ.... ഈരിഴ തോർത്തിനാൽ വലവിരിച്ചു പരൽമീനെയും, വാഴക്കവരെയനയും, പൂവാലിയെയും, വട്ടോ നെയും, മണലാരകനെയും പിടിച്ചു കുപ്പിയിലാക്കിയതും നീയൊർക്കുന്നുവോ.?
പ്രീയതേ.... നാണമറിയാതെയൊന്നിച്ചു നീന്തിത്തുടിച്ചൊരാ കൊച്ചരുവിയും, വെയിലേറ്റു കിടന്നൊരാ പാറയും നീയൊർക്കുന്നുവോ....
പ്രീയതേ...കുക്കീസ് മിഠായിയൊരണ്ണം പരസ്പരം വായിലിട്ടു നുണഞ്ഞതും
നീയെനിക്കേകിയ ഈസ്റ്റർ അപ്പവും
ഞാനേകിയ വിഷുവടയും നീയൊർക്കുന്നുവോ.....?
പ്രീയതേ...കൗമാരത്തിൽ കാലം വരുത്തിയ മാറ്റത്തിൽ നമ്മൾ കൈമാറിയ പ്രണയ സന്ദേശങ്ങൾ നീയൊർക്കുന്നുവോ....?
പ്രീയതേ.. നിനക്കേകിയ വളപ്പൊട്ടുകളും അരയാലിലയും മയിൽപ്പീലിയും നീയൊർക്കുന്നുവോ...?
പ്രീയതേ..... വെയിൽ വീണുറങ്ങിയ നാട്ടുവഴിയിലെ സന്ധ്യയിൽ നീയെനിക്കേകിയ ചുംബനത്തിൻ കുളിരിന്നുമുണ്ടെന്റ കൈവെളളയിൽ
നീയൊർക്കുന്നുവോ.....?
കാലമാം തിരശീല ഉയർന്നുതാഴവെ നീയും ഞാനും ഇരു വഴികളായി പിരിഞ്ഞെങ്കിലും
തേടുന്നു ഞാനിപ്പോഴുമീ പകൽ വെളിച്ചങ്ങളിൽ നിന്നെ.... വെറുതെയൊന്നു കാണുവാൻ.....

By: Idukki Gold

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo