Showing posts with label ആപ്പുറത്തപ്പൻമുണ്ടായ. Show all posts
Showing posts with label ആപ്പുറത്തപ്പൻമുണ്ടായ. Show all posts

കവിത


എതോസ്വർഗ്ഗയാമം പൂത്തിറങ്ങിയോ
ഏതോ സ്വപ്നവിപഞ്ചിക
ചാരേയണഞ്ഞതായ് ചൊല്ലിയോ
ഏകാന്തമാം ചക്രവാളസീമയിൽ
മാനസം പറന്നുയരുന്നതായ്
ചൊല്ലുന്നതാര് ബോധത്തിൻ
അതിർവരമ്പുകൾ താണ്ടുന്നുവോ
ഏതോ സ്വപ്നതീരം കാണാപ്പാടകലെ
ഒരു പൂക്കാലംചൂടി നില്പതുണ്ടോ
വെറും സ്വപ്നസഞ്ചാരം മാത്രമായ്
ബോധമനസ്സെ മടങ്ങുക
പുലരിയോതുന്ന ശാന്തിമന്ത്രം
ശ്രവിയ്ക്കുക


By: 
ആപ്പുറത്തപ്പൻ മുണ്ടായ

കവിത


മഴതുള്ളികൾ നൃത്തം ചെയ്തുണർത്തുന്നു
രാവിന്റെ വിരിമാറിൽ മയങ്ങും പുലരിയെ
തെല്ലാലസ്യമോടെ പരിഭവമായോതി പുലരി
കുറച്ചുകൂടി ഞാനൊന്നു മയങ്ങടെ
അമ്മതൻ വിരിമാറിൽ സ്വച്ഛന്ദമായ്
മനസ്സിലുറങ്ങും പൈതലായ് മാറി
കാതടിപ്പിയ്ക്കുമാ ശബ്ദങ്ങൾകേട്ടു
ഇന്നലെയിൽ തളർന്നുഞാൻ വല്ലാതെ
എന്നിലെ നൈർമ്മല്യഭാവം തെളിയുന്നു
ഞാൻ കർമ്മനിരതഭാവം നിറയ്ക്കട്ടെ
കിളികൾ വന്നെന്നെ വിരുന്നൂട്ടട്ടെ
ശാന്തിതൻ മന്ത്രം ഉറക്കെ ജപിയ്ക്കട്ടെ
അതുകേട്ടു പ്രകൃതിയുണരട്ടെ
പൂക്കൾ വിടർന്നുല്ലസിക്കട്ടെ -
സ്നേഹ മന്ത്രം മുഴങ്ങട്ടെ ഹൃദയങ്ങളിൽ


By: 
ആപ്പുറത്തപ്പൻ മുണ്ടായ

കവിത


മാനസവീണയിൽ ലയമുണരുകയായ് 
രാവിലുറങ്ങും മൃദുപല്ലവി പോലെ
നിശ്ചലമായ കളിർക്കാറ്റു പോലും
നിദ്രതൻ കൈകളിൽ മയക്കമായോ
രാവിൽ തംബുരുവിൻ നാദമുയരുന്നു
ദേവയാമമെ ഇനിയുണരു പൂത്താല -
മേന്തി നിശാഗന്ധിയുണർന്നു
സ്വപ്നമനോഹര തീരമുണർന്നു


By: 
ആപ്പുറത്തപ്പൻ മുണ്ടായ

കവിത


എന്തേ ഭൈമീ നീയതുമുന്നേ
ചൊല്ലിയതില്ല
നിൻ വദനത്തിൽ നിന്നുതിരും
ആവായ്മൊഴി കേൾക്കുവാൻ
എത്രയോ കാലം എന്നന്തരാത്മാവ്
കൊതിച്ചിരുന്നു എന്നിട്ടും
നിൻ മൗനത്തിൽ തീർത്ത
ഹൃദയഭാഷണം ഞാനറിഞ്ഞില്ല
യാമങ്ങൾ തീർത്ത ശരശയ്യയിൽ
എൻ മനം നിന്നന്തരാത്മാവിനോട്
മന്ത്രിച്ചതും നീയറിഞ്ഞില്ലേ
എന്തേ ഭൈമീനീയതു
ചൊല്ലാതെ പോയി


by: 
ആപ്പുറത്തപ്പൻ മുണ്ടായ

വിളംബരം


''രാത്രിയേകുന്ന സ്വാന്തനം വാടാ-
മലരുകൾ നിറഞ്ഞ സ്വപ്നവാടിയിൽ
നീന്തിത്തുടിച്ചു യാമങ്ങൾ
നിദ്രതൻ കെട്ടുകളറുത്തെടുത്ത്
.പുലരാറായ യാമങ്ങൾ കണ്ടു
തീറെഴുതിക്കൊടുക്കുന്നാ സ്വപ്നങ്ങൾ
തുടികൊട്ടിയുണർത്തും
വീണ്ടുമീ പുലരി
ആവർത്തനങ്ങളുടെ വിരസത മാത്രം,
വിരസതകളുടെ തുടർചലനങ്ങൾ മാത്രം
എങ്ങോട്ടെന്നറിയാതെ
ഈ സ്വപ്ന ഭൂമിയിൽ
വീണ്ടുമീ പുലരിയുടെ വിളംബരം


By appurathappan

കവിത


പൂക്കളുണരും പുലരിയുടെ മടിത്തട്ടിൽ
സൗരഭമായ് നിറയുന്നു വിഹായസ്സിൽ
കിളികൾ പാടിയുണർത്തും
സോപാനഗീതത്തിൻ മാഹാത്മ്യം
പൂമൊട്ടുകൾ തേടുന്നുവർണ്ണലോകം
കൊഴിഞ്ഞു വീണാദളങ്ങളിൽ നോക്കി
ഇന്നലെകൾ വിതുമ്പുന്നു
ഇന്നിന്റെ തോരോട്ടം
ഇന്നിന്റെ മായാജാലം


By: ആപ്പുറത്തപ്പൻമുണ്ടായ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo