Showing posts with label അമ്മി ഷാ. Show all posts
Showing posts with label അമ്മി ഷാ. Show all posts

സുന്ദര ലോകത്തേക്ക്



മനസ്സിന്റെ വിഷാദ മരീചികകൾ വിങ്ങുമ്പോൾ
അകലെ പുക്കുമാ വസന്തതിൻ ഈരടികൾ
ഒരു പൂർവ്വ ജന്മ സുകൃതമായി തഴുകവേ
ഞെട്ടറ്റു വീഴും നിമിഷ ലോകമേ നിൻ വർണ്ണങ്ങളിൽ 
മയങ്ങി അതിലൂറും സ്വപ്നമാം സുന്ദര ലോകത്തെ
വർണ്ണങ്ങളോടൊത്തു വിരഹത്തെയും വേദനയെയും
മറന്നു അതിരുകളിലാത്ത യാത്ര പോകണം..
നിഷയുടെ സംഗീതത്തിൽ താരകങ്ങളോടൊത്തു
അതിരുകളില്ലാത്ത ആകാശ ചെരുവിൽ ഏകാന്തമായ
ചിന്തകളുടെ ആരുമില്ലാ സുന്ദര ലോകത്തേക്ക് ..
അമ്മി ഷാ ..

ഗുരുവന്ദ്യർ

By: അമ്മി ഷാ.
അതിരുകളില്ലാത്ത ആകാശ ഗോപുരങ്ങൾ
പണിതകുഞ്ഞിളം മനസ്സിനെ നുറുങ്ങും 
കുസൃതിയും പാട്ടിലും കഥയിലും അറിവിലും സ്നേഹത്തിലും സിക്ഷണത്തിലുംഒരു വലിയ ലോകത്തിന്റെ ആഗ്രഹങ്ങൾക്കൊപ്പം
സ്വപ്നങ്ങളാൽ കൈ പിടിച്ചുയർത്തിയ
പ്രിയ ഗുരുനാഥന്മാർ..
അക്ഷരമൊട്ടും വിദ്യാലയമുറ്റവും ഓർമ്മയായി
മനസ്സിൽ അലതല്ലുമ്പോൾ അറിവിന്റെ
ആദ്യാക്ഷരങ്ങൾ നുകർന്നു നലകിയ ഗുരുക്കൾ മരിക്കാത്ത ഓർമയിൽ പോലും ജീവിത
വഴി ത്താരയിൽ കെടാവിളക്കുകൾ ആയി
വഴി കാട്ടുന്നു..
ഇന്നലെകളിൽ അവർ നൽകിയ ശാസനയും
തലോടലും നാളെയുടെ നല്ല ലക്ഷ്യബോധമായിരുന്നു എന്ന വലിയ പാഠം കൊഴിയുന്ന ജീവിത നിമിഷ ഒരു ഉണർത്തു പാട്ടു പോലെ മനസ്സിനെ തലോടുമ്പോൾ
ഇനി ആ നല്ല കാലത്തേക്ക് നല്ല ഗുരുനാഥനിലേക്ക് തിരികെ നടക്കാൻ മനസ് വെമ്പുന്നു
അറിവെന്ന വെളിച്ചത്തിലെ വഴികാട്ടികളായ
ഗുരുക്കൾ ജീവിത യാത്രയിൽ താളപിഴവുകളിൽ അടിപതറാതെ മനസ്സിന് കരുത്തായ തണലായ ഗുരുക്കളെ ഒരു ആദരവിൽ ഒതുക്കാതെ. വരും നിമിഷങ്ങളിൽ ഒരോ ഗുരു വിന്റെ മഹതവും
നാൾക്കുനാൾ ആദരിക്കാം...

നിമിഷങ്ങളിലൂടെ ഒരു യാത്ര


തോരാത്ത മഴയുടെ സംഗീതത്തിൽ
അറിയാതൊന്നു അലിഞ്ഞു ചേരാൻ
നിശയുടെ നിറവിൽ പൂർണ്ണ നിലാവിൽ 
സ്വപ്നങ്ങൾക്ക് കാവലിരിക്കാൻ വിതുമ്പും
മനസ്സുമായി നിമിഷങ്ങൾ പൊഴിയവെ
നിമിഷങ്ങൾ ആയുസ്സിന്റെ ഇലയായ്
പൊഴിഞ്ഞു വീഴുന്നു തോരാത്ത
കണ്ണുനീർ തുള്ളികൾ നിമിഷങ്ങൾക്ക്
കൂട്ടായി. ചുറ്റിലും ചിരിക്കുന്ന മുഖങ്ങൾ
ബന്ധനങ്ങളുടെ വേലിയായി മുറുകുന്നു
ഇനിയും ജന്മത്തിന്റെ അർത്ഥം തേടിയുള്ള
ഒരു സുഖ യാത്ര ജന്മാന്തരങ്ങളെ കിഴടക്കി
പലവട്ടം ജന്മം എടുത്തു സ്വയം ജന്മത്തെ
പുൽകി മരണമില്ലാ യാത്ര സ്വപ്നങ്ങളിൽ
നിന്ന് യാഥാർഥ്യമാം ലോകത്തെ ദൃശ്യങ്ങളെ
ആത്മാവിൽ കുടിയിരുത്താൻ സ്വന്തം എന്ന
അർത്ഥത്തെ സ്വന്തത്തിൽ തളച്ചിടാൻ എങ്ങു
മെത്താത്ത പാഴ് ജീവിത യാത്രക്ക് അന്ത്യം .
നിമിഷ കണങ്ങളിലൂടെ വേറിട്ട ഒരു യാത്ര
പൊഴിയുന്ന സുന്ദര നിമിഷങ്ങളെ കണമായി
കിറിമുറിച്ചു ഇങ്ങനെ ഒരു യാത്ര സഫലം
ജീവിതം ധന്യം,ജീവിക്കണം നിമിഷങ്ങളെ
സ്വന്തമാക്കി നേടിയെടുക്കാൻ സ്വപ്നങ്ങളിലും ..
**അമ്മി ഷാ **

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo