Showing posts with label സുബു. Show all posts
Showing posts with label സുബു. Show all posts

ഒരു മുഹബ്ബത്ത്

Image may contain: 1 person
കോളേജിൽ പഠിക്കുന്ന സമയം.: നാട്ടിൽ നിന്ന് ഒരു കിലോമീറ്റർ നടന്ന് േവണം പടനിലത്തേക്ക് പോവാൻ...... നമ്മുടെ പാലവും പുഴയും നല്ല രമണീയമായ ഹരിതഭംഗി ആസ്വദിച്ച് നടക്കുമ്പോ ദൂരം ഉണ്ടന്നേ തോന്നില്ല -........
അടുത്ത നാടായ പടനിലത്ത് നിന്ന് വെള്ളിമാട്കുന്നിലെ ക്ക് KSRTC അല്ലാതെ വെറെ ബസൊന്നും കിട്ടില്ല..... ബസിറങ്ങി ക്ലാസിലെ ക്ക് പോവണമെങ്കിൽ യൂണിഫോം മാറ്റണം ..... വീട്ടിൽ നിന്ന് പോവുമ്പോ നല്ല ചുള്ളൻ ചെക്കനായിട്ടല്ലെ പോവാറുള്ളത്.--കോളെജിന്റെ അടു ത്തുള്ള കടയുടെ ബാക് ഭാഗത്ത് ഒരു കോണി കൂട് ഞങ്ങൾ കുറച്ച് പേർ കൂടി എടുത്തിട്ടുണ്ട്..... ബുക്ക് വെക്കാനും വസ്ത്രം ചെയിഞ്ച് ചെയ്യാനും ആരും കാണാതെ ഒരു സിഗരറ്റ് ഒക്കെ വലിക്കാനുംവേണ്ടി യാ ണ്.--. -
ബസിറങ്ങി പോവുമ്പോൾ എല്ലാ ദിവസവും എന്റെ കേളെജിന്റെ അടുത്ത സകൂളിൽ പഠിക്കുന്ന 10ാം ക്ലാസുകാരി പെൺകുട്ടി എന്റെ എതിർവശം നടന്ന് വരുന്നത് കാണാം..... നല്ല ഭംഗിയിൽ മുടി ബോബ് ചെയ്ത്; പച്ച യൂണിഫോം ധരിച്ച ഒരു അടിപൊളി പെൺകുട്ടി: എല്ലാ ദിവസവും ഒരു പെൺകുട്ടിയെ ഒരേ സ്ഥലത്ത് നിന്ന് കാണുമ്പോ നമുക്ക് ഒക്കെ ഒരു മുഹബ്ബത്ത് വരില്ലെ .......അത് തന്നെ ....- അത് എനിക്കും വന്നു.......
ആദ്യം ഒക്കെ അത്ര ശ്രദിച്ചിരുന്നില്ല: ഇടക്ക് എപ്പഴോ എനിക്ക് ഒരു ചിരി കിട്ടി തുടങ്ങി.... അടുത്ത് കുടി നടന്ന് പോവുമ്പോൾ കുട്ടിക്കുറ പൗഡറിന്റെ വാസന മൂക്കിലേക്ക് അടിച്ചങ്ങ് കേറും.... മുമ്പൊക്കെ കുട്ടിക്കുറപൗഡർ ഫെയ്മസ് ആണ്.. അടുത്ത് എത്തുമ്പോ ഒന്ന് ചിരിക്കും അപ്പോ ഞാനും ഒന്ന് ചിരിക്കും..... കുറഞ്ഞ സമയം മാത്രമെ കണ്ട് കിട്ടുന്നുളളൂ ---- എന്താ ചെയ്യുക ..രാത്രി കിടക്കുമ്പോഴൊക്കെചിന്തിക്കും...... എന്നിട്ട് നാളെ ചോദിക്കാൻ മറിച്ചും തിരിച്ചും പഠിച്ച് വെക്കും-.....അടുത്ത് എത്തുമ്പോ ൈധര്യം മൊത്തം പോവും...നാളെ അവളൊടു് എന്തായാലും പേര് ചോദിക്കണം... അങ്ങനെ കരുതിയാ പോവുക അപ്പോഴണ്ടൊവും അവൾ അന്ന് കുട്ടുകാരികളുടെ കൂടെയാവും വരിക -...
അടുത്ത എത്തിയാ കൂട്ടുകാരികളിൽ നിന്ന് ഒന്ന് മാറിയിട്ട് എന്നോട് ചിരിക്കാൻ അവൾ മറക്കില്ല.: ..... ആ ചിരി തരാതെ അവൾ പോവില്ല.-.എനിക്കാന്നെങ്കിൽ അത് കണ്ടാ മതി 14 ാം രാവു് മുഖത് ഉദിക്കല്ലെ - ..
ഒരു ദിവസം ഞാൻ രണ്ടും കൽപ്പിച്ച് അവളൊട് പേര് ചോദിക്കാൻ തീരുമാനിച്ചു. " അടുത്ത് എത്താറായി - എനിക്കാണങ്കിൽ ഹൃദയമിടിപ്പ് കൂടി കൂടി വന്നു.... അവൾ ചിരി മുമ്പെ തുടങ്ങിയിട്ടുണ്ട്.... പെൺകുട്ടികളൊട് സംസാരിക്കാൻ ഒക്കെ ദൈരJണ്ട് - .പക്ഷെ മുഹബത്ത് കേറി പോയല്ലൊ... അതാ പ്രശ്നം സംസാരിക്കാൻ കിട്ടുന്നില്ല... പിന്നെ ജഗതിശ് നെ മനസ്സിൻ വിചാരിച്ച് ടcusme dialog ഇല്ലെ അതാണ് കവി ഉദ്ദേശിക്കുന്നത്.. ഞാൻ പറഞ്ഞു ഒന്ന് നിൽക്കൂ.: അവർ മൂവർ പട തിരിഞ്ഞു...... എനിക്കാ ണങ്കിൽ പട പടാ ഇടിക്കാനും തുടങ്ങി -... മലയാളത്തിലെ സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും ഒക്കെ വന്ന് തുടങ്ങി.... പ പാ-- .പേരന്താ... ആവു സമാധാനായി - അവളെ ന്നൊട് എന്തിനാ ന്ന് :..... കൂടെ ഉള്ള ശയ്താൻ മാർ ഒരൊറ്റ കുട്ട ചിരിയും ....പിന്നെ പറയണൊ എന്റെ കാര്യം ... സകല ദൈര്യവും ചോർന്ന് പോയി... പിന്നെ എനിക്ക് ചോദ്യവും ഇല്ല.: സൈക്കളിൽ നിന്ന വീണ ഒരു 16.75 ചിരി മുഖത് വരുത്തി ഞാൻ തിരിഞ്ഞ് നടന്നു.:
അന്ന് വൈകിട് വരെ അണ്ടി പോയ അണ്ണാ നെ പോലെ ക്ലാസിൽ ഇരുന്നു ഒപിച്ചു....വൈകിട്ട് അവൾ സ്കൂൾ വിട് പോവുമ്പോ എന്തായാലും അവൾ എന്റെ ക്ലാസിലെ ക്ക് നോക്കും -... .; എന്റെ സ്ഥിരം സീറ്റ് ബാക്ക്ബെഞ്ചിൽ ജനലിന്റെ അടുത്താണ്.... അത് കൊണ്ട് അന്ന് ഞാൻ മാറി ഇരുന്നു.... വൈകുന്നേരം ക്ലാസിന്റെ അടുത്ത് എത്തിയപ്പോ അവൾ തിരിഞ്ഞും മറിഞ്ഞും നോക്കുന്നു.
എന്നെ കണ്ടില്ല: അപ്പോഴാണ് എനിക്ക് സമാധാനമായത്.:... എന്നൊട് ഒരു മുഹബ്ബത്ത് ഉണ്ടന്ന്...
അന്ന് എനിക്ക് കുറച്ച് കുടി ധൈര്യം ആയി.: സുഹൃത്ത് അസിനോട് പറയണമെന്ന് ഉണ്ടായിരുന്നു. പക്ഷെ ചമ്മൽ .അവനാണങ്കിൽ ഇതിനൊക്കെ നല്ല expert ഉം ആണ്...പിറ്റെന്ന് അവൾ ഒറ്റക്ക് നടന്ന് വരുന്നു... എന്റെ അടുത്ത് എത്തി. ഞാൻ ഒരു വി.എസ് അയിട്ട് air ഒക്കെ പിടിച്ചാ നടക്കുന്നത് തന്നെ - ഒരു ചാറ്റൽ മഴയും ഉണ്ട്.....അവളുടെ മധുരമായ മന്ദസ്മിതം..,.ഒന്ന് നിക്വൊ,. ഞാൻ നിന്നു.: ഞാൻ നല്ല വെയ്റ്റിൽ തന്നെ മ്: മ് - എന്താ...- അതെ ഇന്നലെ ഒന്ന് ചമ്മി അല്ലെ.Sorry --- ട്ടോ? :എന്റെ പേര് സാജിത എന്നാണ്..... ഞാൻ തിരിച്ച് ചോദിക്കും മുമ്പെ അവൾ നടന്നകന്നു...... :അധികം നിൽക്കാനും പറ്റില്ല.. റോഡ് Side ആണ്... ക്ലാസിൽ നിന്ന് കാണും .....ക്ലാസിലെ ഓരോരുത്തർക്കും അറിയാം ആ വഴിക്ക് പോവുന്ന പെൺകുട്ടികളുടെ മൊത്തം ഹിസ്റ്ററി --അതും പറഞ്ഞ് അവൾ പെട്ടെന്ന് നടന്ന് നീങ്ങി... അവിടെ നമ്മളെ മുഹബ്ബത്ത് മൊട്ടിടുകയായി...
പിന്നെ ആ വർഷം നല്ല രസമായി നീങ്ങി: :... കോളേജ് കഴിഞ്ഞ പാടെ ഞാൻ ഗൾഫിലെക്ക് പോന്നു.: 2 വർഷം കഴിഞ്ഞ് ഞാൻ അവളെ അന്വെഷിച്ചു പോയി..: എനിക്ക് കാണാൻ കഴിഞ്ഞില്ല.-.. ജീവിതത്തിലെക്ക് വേണ്ടി തന്നെയായിരുന്നു.:..ഇപ്പോൾ എവിടെ ആണാവൊ ....

By: Subu

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo