നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു പ്രേമ ലേഖനം


എൻ്റെ സ്വന്തം സുന്ദരിക്കുട്ടിക്ക്,
അങ്ങ് അകലെ മലനിരകൾക്കിടയിൽ ഓടിയൊളിക്കുന്ന അസ്തമയ സുര്യനെ നിനക്കിഷ്ടമല്ലേ? നീൻ്റെ ഓരോ പുഞ്ചിരി കാണുമ്പോളും എൻ്റെ ഹ്രദയം അസ്തമയ സൂര്യനെപ്പോൾ നിന്നിൽ അലിയുകയാണ്. എത്രയോ രാത്രികൾ നിന്നെയോർത്തു താരാഗണങ്ങളോടു കളിച്ചൊല്ലി നിദ്രയിലേക്ക് വഴിമാറിയപ്പോൾ സ്വപ്‌നങ്ങൾ പോലും നിന്റെ കഥകൾ ആണ് എന്നോട് പറഞ്ഞത്‌. നീ എൻ്റെ കാതിൽ മൊഴിഞ്ഞ സ്വപ്നങ്ങളേക്കാൾ എത്രയോ അധികം ആണെന്നോ നിന്നെക്കുറിച്ചു ഞാൻ എൻ്റെ മിഴികളിൽ കണ്ട സ്വപ്‌നങ്ങൾ. പുഞ്ചിരിച്ചുകൊണ്ട് നീ ദേഷ്യപ്പെടുമ്പോളും മൗനം കൊണ്ട് നീ എന്നെ വേദനിപ്പിക്കുമ്പോളും നാലേ വീണ്ടും കാണാം എന്നുപറഞ്ഞു വിടപറഞ്ഞുകൊണ്ടുള്ള നീൻ്റെയാ പിന്തിരിഞ്ഞുള്ള നോട്ടം അതൊന്നു മതി അടുത്ത നൂറു ജന്മം നീ എന്റേത് മാത്രമാകുവാൻ.
കാത്തിരിപ്പിൻ്റെ സുഖം വിരഹമാണെങ്കിൽ? ആ വിരഹം വേദനക്കു വഴിമാറുമെങ്കിൽ? നീൻ്റെയാ കുഞ്ഞു മനസ് വേദനിപ്പിക്കാൻ എനിക്കാവില്ല. ആയിരം തവണ നീ ആവശ്യപ്പെട്ടാലും ഞാൻ നിനക്കായ് നീൻ്റെ മുമ്പിൽ ഉണ്ടാകും, കാരണം നോക്കെത്താ ദൂരത്തു നിന്നും നിന്നെ കണ്ട നാൾ മുതൽ എൻ്റെ മനസ് പറഞ്ഞിരുന്നു നീ എൻ്റെതു മാത്രമാണെന്ന്. ഒരു ദിവസം നീ പുഞ്ചിരിച്ചില്ലെങ്കിൽ വർഷങ്ങളായി പുതുമഴക്കായ് കാത്തിരിക്കുന്ന വയൽ വരമ്പുപോൽ എൻ്റെ ഹ്രദയം തേങ്ങുന്നു... നീൻ്റെ നാണമാർന്ന പുഞ്ചിരികൾ നുണക്കുഴികൾ സമ്മാനിച്ചപ്പോൾ നീൻ്റെ രാജകുമാരൻ സ്നേഹത്തിൻ്റെ അതിർവരമ്പുകൾ ഇല്ലാത്ത രാജ്യത്തേക്ക് രാജകുമാരിയായി ക്ഷണിച്ചിരുന്നു.
നിശാഗാന്ധി പൂത്ത ആ രാത്രിയിൽ നീ എൻ്റെ കാതിൽ മൊഴിഞ്ഞ രഹസ്യം, കാലത്തിനു മായിക്കാൻ കഴിയില്ല. നിന്നെ എൻ്റെ നെഞ്ചോടു ചേർത്തണക്കുമ്പോൾ നമ്മുടെ ഹൃദയ താളങ്ങൾ മൂളുന്നതും അന്ന് നീ പറഞ്ഞ അതെ രഹസ്യമാണ്. "നീ എൻ്റെ ജീവനാണ്" . താരം എന്നെ നോക്കി പറഞ്ഞ കഥകൾ നിന്നെക്കുറിച്ചായിരുന്നു, മഴമേഘങ്ങൾ ഇരുണ്ടു കൂടിയത് പ്രണയത്തിൻ്റെ താഴ്വരയിലെ റോസാപ്പൂക്കൾക്കു ദാഹ ജലം നല്കുവാനായിരുന്നു.
ഞാന്‍ ആകാശത്തിലേക്കു നോക്കുമ്പോള്‍ നക്ഷത്രങ്ങള്‍ പുഞ്ചിരിച്ചുകൊണ്ട് പറയുന്നത് നിന്‍റെ കഥയാണ്.സമുദ്രത്തിന്‍റെ അതിര്‍ വരമ്പുകളിലേക്ക് നോക്കുമ്പോള്‍ തിരകള്‍ നിന്‍റെ കുസൃതികള്‍ പറയാന്‍ വെമ്പല്‍ കൊള്ളുകയാണ്.ദുരെ അങ്ങു മലനിരകളിലേക്ക് നോക്കുമ്പോള്‍ നാണത്താല്‍ പതിയെ തഴുകി തലോടി കടന്നുപോകുന്ന പൂക്കാറ്റിനും എന്‍റെ കാതില്‍ മന്ത്രിക്കാനുള്ളത് നിന്‍റെ കളിചിരികള്‍ ആണ്.എന്‍റെ പൂന്തോപ്പിലുടെ പാറി കളിക്കുന്ന കിളികളും പാടി നടക്കുന്നത് നിന്നെക്കുറിച്ചുള്ള മധുര ഗാനങ്ങളാണ്.ലോകം ഏഴഴകും നല്‍കി വര്‍ണ്ണിക്കുന്ന കൂട്ടുകാരി,, നിന്‍റെ ഓരോ ഓര്‍മയും എന്നെ ഞാന്‍ അറിയാതെ എന്‍റെ ജീവന്‍റെ തുടിപ്പാക്കി മാറ്റുകയാണ്..കാരണം ഞാന്‍ അത്രമാത്രം നിന്നെ സ്നേഹിച്ചുകൊണ്ടെയിരിക്കുന്നു.
എന്ന് നീൻ്റെ സ്വന്തം സ്വപ്നങ്ങളുടെ രാജകുമാരൻ. 
 അജിത് ജോസഫ്.

2 comments:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot