നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നമ്മളെന്തു കഴിക്കണം

രാവിലെ എഴുന്നേറ്റയുടനെ ഒരു ചായ പതിവുള്ളതാ..
എനിക്കു മാത്രല്ല ഒട്ടുമിക്ക മലയാളികൾക്കുമതെ..
ചായ കുടിക്കാത്ത ചില ബൂർഷ്വാസികളുണ്ട്..
പെണ്ണുങ്ങളാണ് അവരിൽ കുടുതലും..
അതെന്തേലും ആവട്ടേ..
പതിവ്‌പോലെ ഒരു ചായ കുടിക്കാമെന്നു കരുതി കപ്പ് കയ്യിലെടുത്തതും ദോണ്ടെ ഒരശരീരി..
വാട്സാപ്പിൽ നിന്നാണു..
"നീയെന്താണീ ചെയ്യുന്നതു.."?
"ഞാനൊരു ഗ്ലാസ് ചായ കുടിക്കാമെന്നു വെച്ചു..
ഞങ്ങൾ മലയാളികളുടെ ദേശീയ പാനീയമാണ്.."
ഞാൻ പ്രതിവചിച്ചു..
"അരുത് വെറുംവയറ്റിൽ ചായ
കുടിക്കരുത്..
ചായയിലുള്ള ചായോംനീഷ്യ തലച്ചോറിലേക്ക് കടന്നു കിഡ്നിയെ പിടിച്ചു കുലുക്കി വൻകുടലിലും ചെറുകുടലിലും പ്രകമ്പനം കൊള്ളിക്കും.."
അശരീരിയുടെ വാക്കുകളുടെ ശക്തിയാലാവണം ചായ ഗ്ലാസ് താഴേക്കു വീണുടഞ്ഞു..
ഒരു തേങ്ങലോടെ ചായപ്പെണ്ണ് തറയിലൂടൊഴുകി എങ്ങോട്ടേക്കോ പോയി..
പണ്ടാരടങ്ങാൻ..
വന്നുവന്നിപ്പോ ഒരു വസ്തു കഴിക്കാൻ പറ്റാണ്ടായി..
എന്തേലും കഴിക്കാനായി വായിലേക്കെടുക്കുമ്പോ തുടങ്ങും അതു പാടില്ല..
ആമാശയത്തിലെ നൂറ്റിപ്പത്തൊമ്പതാമത്തെ അറയിലേക്കുള്ള വാതിലടഞ്ഞു ശ്വസനഗതിയെ ബാധിക്കുകയും തന്മൂലം ഓക്സിജൻ വലിച്ചെടുക്കാനാവാതെ അകാലമൃത്യു അടയുകയും ചെയ്യുമത്രേ..
ഫ്രൂട്സ് വെറും വയറ്റിൽ കഴിച്ചാൽ ബുദ്ധിശൂന്യനായ വയറിനു കോപമുണ്ടാവും പോലും..
തന്മൂലം ഗ്യാസുൽപാദനം നടക്കുകയും ഒരു പ്രത്യേകതരം ശബ്ദത്തിലതു പുറത്തേക്കു ചാടുകയും ചെയ്യുമെന്നും വാട്സാപ് ഭിഷഗ്വരന്മാർ പറയുന്നു..
ഇതൊന്നും പറയുന്നതിലെനിക്കു ഒരു പ്രശ്നവുമില്ല..
നല്ല കാര്യല്ലേ..
ആരോഗ്യ ദൃഢഗാത്രരായ ജനത..
ചുറുചുറുക്കുള്ള സമൂഹം..
പക്ഷേ ഇതൊക്കെ ഫാമിലി ഗ്രൂപ്പുകളിലേക്കു വന്നു വീഴുമ്പോൾ ഉണ്ടാകുന്ന വിപത്തു ചില്ലറയൊന്നുമല്ല..
രുചികരമായി കഴിച്ചോണ്ടിരുന്ന ബട്ടർ ചിക്കൻ വരെ തീന്മേശയിൽ നിന്നപ്രത്യക്ഷമായി..
തൈരു ചൂടായാൽ ആരോഗ്യത്തിനു ദോഷമാണത്രെ..
മാത്രല്ല ചിക്കനും തൈരും ബദ്ധവൈരികളാണ് പോലും..
ചുരുക്കിപ്പറഞ്ഞാൽ നമ്മളെന്തു കഴിക്കണമെന്നു തീരുമാനിക്കുന്നത് മാറിവരുന്ന സർക്കാരുകളൊന്നുമല്ല..
ഇടക്കിടെ ഇടിത്തീ പോലെ വന്നുവീഴുന്ന വാട്സാപ് ഫോർവേഡ് മെസ്സേജുകളാ..
ഈ പോസ്റ്റ് കഴിച്ചു ആമാശയത്തിനു വിഘടന വിക്ഷോഭങ്ങളൊന്നും സംഭവിക്കില്ലന്നുള്ള വിശ്വാസത്തോടേ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot