നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രവാസി മക്കൾ

Image may contain: 1 person, smiling, selfie and closeup
വെന്തുരുകുന്ന പ്രവാസികളെപ്പറ്റി പറഞ്ഞു.
നൊന്തുരുകുന്ന പ്രവാസി ഭാര്യമാരെപ്പറ്റി പറഞ്ഞു.
ഉപ്പാനെക്കണ്ടു കൊതിതീരാത്ത പ്രവാസി മക്കളുണ്ട്..
ഗൾഫ്‌ക്കാരന്റെ മക്കളെന്നു സമൂഹം ഓമനപ്പേരിട്ട് വിളിക്കുന്ന പ്രവാസികളുടെ മക്കൾ.
ജന്മം തന്ന പിതാവിന്റെ മുഖം കാണാതെ ഭൂമിയിലേക്ക് മിഴികൾ തുറക്കുന്നവർ.
ഒരു ഫോൺകോളിന്റെ രൂപത്തിൽ കാതോരം വന്നലയ്ക്കുന്ന ഉപ്പാന്റെ മുഖം കാണേണ്ടി വരുന്ന പ്രവാസിയുടെ കുഞ്ഞുങ്ങൾ.
ഉമ്മച്ചി പറഞ്ഞു കൊടുക്കുന്ന രൂപവും ഭാവവും മനസ്സിൽവെച്ച് ജന്മം നൽകിയ ഉപ്പാന്റെ മുഖം മനസ്സിൽ വരച്ചു ചേർക്കുന്നവർ.
ഓരോ കുസൃതി കാണിയ്ക്കുമ്പോഴും ഉപ്പാന്റെ അതെ സ്വഭാവമെന്നു ഉമ്മച്ചി വർണ്ണിക്കുമ്പോൾ അഭിമാനം കൊള്ളുന്ന കുഞ്ഞു മിഴികൾ.
എയർപോർട്ടിന്റെ ആഗമന കവാടത്തിൽ സ്വന്തം ഉപ്പയുടെ മുഖം തിരയുന്ന നിഷ്ക്കളങ്ക മിഴികൾ.
ഓരോ മുഖങ്ങളിലും ജന്മം തന്നവനെ തിരയുന്നവർ.
ദേ വരുന്നു മോന്റെ ഉപ്പച്ചിയെന്നു ഉമ്മ ചൂണ്ടി കാണിയ്ക്കുമ്പോൾ ആകാംഷയോടെ നോക്കുന്ന പിഞ്ചോമനകൾ.
അപരിചിതത്വം മാറി പരിചയപ്പെടുമ്പോഴേക്കും വീണ്ടും പിരിഞ്ഞു പോകുന്ന ഉപ്പാനെ നിറക്കണ്ണുകളോടെ യാത്ര അയക്കുന്നവർ.
ഉപ്പച്ചിക്കൊണ്ടു വന്ന കളിപ്പാട്ടങ്ങളിൽ ഉപ്പച്ചിയുടെ മുഖം തിരയുന്നവർ...
ആ വിളിയ്ക്കു വേണ്ടി കാതോർക്കുന്നവർ.
സമപ്രായക്കാർ ഉപ്പാന്റെ കൈ പിടിച്ചു നടക്കുന്നത് കാണുമ്പോൾ തന്റെ ഉപ്പച്ചിയും കൂടെയുണ്ടായിരുന്നെങ്കിലെന്നു കൊതിയ്ക്കുന്ന കുരുന്നുകൾ.
അങ്ങനെ അങ്ങനെ വർഷങ്ങൾ നീണ്ട പ്രവാസ ജീവിതത്തിനിടയിൽ കണ്ടു കൊതി തീരാതെ പോകുന്ന പിതൃ വാത്സല്യം.
ബാല്യവും കൗമാരവും കടന്നു വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വെയ്ക്കുമ്പോൾ അന്നുവരെ സമ്പാദിച്ചതെല്ലാം പൊന്നായും പണമായും അന്യരോൾക്ക് കൊടുത്തിട്ടു അഭിമാനത്തോടെ നിൽക്കുന്ന പിതാവിനെ മിഴിനീരോടെ പിരിയേണ്ടി വരുന്ന പ്രവാസിയുടെ പൊന്നുമകൾ.
സ്വന്തം ചോരയിൽ പിറന്ന മകളുടെ നിക്കാഹിന്റെ കടം വീട്ടാൻ വീണ്ടും കടൽ കടക്കുന്ന വാർദ്ധക്യം.
ആ യാത്ര അയപ്പിനും കൂടെ പോകേണ്ടി വരുന്ന പ്രവാസിയുടെ മക്കൾ.
ജീവിത വഴിയിൽ ഒരിക്കലും തിരിച്ചു കിട്ടാത്ത സ്നേഹമാണ് ഓരോ പ്രവാസിയുടെ മക്കളും അനുഭവിയ്ക്കുന്നത്.
എന്നും ഓർത്തുവെയ്ക്കാൻ ഉമ്മ പറഞ്ഞു കൊടുക്കുന്ന ഉപ്പയുടെ സ്നേഹം മാത്രം.
ആ ഉപ്പച്ചിയുടെ ഓർമ്മകൾ മാത്രം.
രചന: ഷെഫി സുബൈർ

2 comments:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot