നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സൂര്യോദയം (ഗദ്യ കവിത)


സൂര്യോദയം (ഗദ്യ കവിത)
------------------- ---------------------
ജീവിതം
ജീവിതത്തെ 
പ്രണയിക്കുന്നവർക്കുള്ളതാണ്.
വെറുത്തുകൊണ്ട്,
മടുത്തുകൊണ്ട്,
പിന്തിരിഞ്ഞോടുന്ന
മരണത്തെ ആഗ്രഹിച്ചുകൊണ്ട്
ജീവിക്കുന്ന
ഭീരുക്കൾക്ക്
ആസ്വദിക്കാവുന്നതല്ല ജീവിതം.
ജീവിതം അവരുടെ മുന്നിൽ
മുഖം മറച്ചു മാത്രമേ നിൽക്കൂ.
അതിന്റെ മാരിവിൽ വർണങ്ങൾ
അവർക്കെന്നും കാണാകാഴ്ചയായിരുക്കും.
കറുത്ത ഭൂതകാലവും
കഠിനമായ വർത്തമാന കാലവും
വർണാഭമായ ഭാവികലത്തേക്കു
നമ്മെ നയിക്കുന്ന
കുത്തനെയുള്ള ചവിട്ടുപടികളാണ്.
ഒരു നിശ്വാസമെങ്കിലും
സാവധാനത്തിലാക്കൂ,
ഒരു നോട്ടമെങ്കിലും
ചക്രവാളത്തിലേക്കയക്കൂ
അനന്തമായ നീല വാനവും
കടലിൽ സൂര്യനോടൊപ്പം മറയുന്ന
അരുണാഭയാർന്ന സന്ധ്യയും
എന്നോ കണ്ടു മറന്നതല്ലേ....
പ്രഭാതത്തിന്റെ നിശബ്ദതയിലെ
കിളികളുടെ കൊഞ്ചലും,
ഇളം കാറ്റിന്റെ തഴുകലും,
മഞ്ഞിൻ തുള്ളികളുടെ
വൈഡൂര്യമണിഞ്ഞ പുൽനാമ്പുകളും
എന്നാണവസാനമായി കണ്ടത്;
ബാല്യകാലത്തിലായിരിക്കും !
ഒന്നു പുറത്തിറങ്ങൂ
സൂര്യോദയം കാണുവാനായി..
*******************************
Sai Sankar

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot