നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

H2O


പെട്ടെന്ന് ഭാരം കുറഞ്ഞ പോലെ, ശരീരം ഇല്ലാതായപോലെ....താൻ ഇതെവിടെയാണെന്ന് അയാൾ പോലും സംശയിച്ചു പോയി....
പരിചിതമായ സ്ഥലം.തന്റെ വീട് തന്നെ പക്ഷേ മൊത്തം മാറിപ്പോയിരിക്കുന്നു.കാൽ നിലത്തു കുത്താൻ കഴിയാത്തപോലത്തെ അവസ്ഥ, എങ്കിലും ഒരു ചൂട് അരിച്ചു കയറുന്നുണ്ട് കാലിലൂടെ
ഇതെന്താ ഇങ്ങനെ ..?
താൻ ഓടിക്കളിച്ച മണ്ണ്. ഇവിടെ ചവിട്ടുമ്പോഴൊക്കെ ഒരു കുളിരു വന്നു പൊതിയുന്നതാണല്ലോ. അതാ ഒരു കുട്ടി വീട്ടിൽ നിന്നും ഇറങ്ങി വരുന്നു, പുറകെ ഒരു ഇലക്ട്രിക്ക് വാഹനവും.
ഇതെന്താ ഇവരുടെ മുഖം മറച്ചു വച്ചിരിക്കുന്നത്..?
പെട്ടെന്ന് ഉള്ളിൽ നിന്നും ഒരു ശബ്ദം കേട്ടു...
"പുറത്തിറങ്ങുമ്പോൾ മാസ്ക് ഊരിമാറ്റരുത്...മാരകമായ രശ്മികൾ ആണ് പുറപ്പെടുന്നത്..''
മാസ്ക് ധരിച്ച കുട്ടി പുറത്തിറങ്ങി ഇലക്ട്രിക്ക് വാഹനത്തിൽ ഇരിക്കുന്ന ആളുടെ മുഖം അവ്യക്തമായി കാണാം. തന്റെ ഒരു ഛായ ഉണ്ടോ എന്ന് സംശയം
"മോനെ ഇതുകൂടികൊണ്ടുപോ"
അയാൾ ഒന്ന് നോക്കി ...തന്നെ ആരും കാണാത്തത് ആണോ അതോ കണ്ടില്ലെന്നു നടിക്കുന്നതോ...? അയാൾ തന്റെ ശരീരത്തിൽ ഒന്ന് തലോടി
സ്പർശനം അനുഭവപ്പെടുന്നേയില്ല.
താൻ ആത്മാവ് മാത്രമാണോ..!??
അയാളുടെ മനസിൽ ഭീതിയുടെ പെരുമ്പറ കൊട്ടി. അപ്പോഴേക്കും ആ സ്ത്രീ രണ്ടു വലിയ ബാഗുകളുമായി വന്നു .അതിന്റെ പുറത്തു എഴുതിയിരിക്കുന്നത് അയാൾ വായിച്ചു.
ഹൈഡ്രജൻ മറ്റൊന്നിൽ ഓക്സിജൻ..
. "മോനെ വെള്ളം ആവശ്യത്തിന് മാത്രം ഉണ്ടാക്കി കുടിക്കാവൂ...ബാക്കി ശ്വസിക്കാൻ വേണ്ടതാണ്..പാഴാക്കരുത്.."
"ങേ ഇതേത് കാലം ഇതേത് തലമുറ ഞാൻ ഏതു കാലത്താണ് " അയാൾ ആകെ ഭ്രാന്തിന്റെ വക്കിലായി.
പൊടുന്നനെ ഇരുമ്പു പാളങ്ങളിലൂടെ വാഹനം യാത്രതുടങ്ങി അയാളും പിറകെ കൂടി. പറക്കുന്ന പോലെയാണ് വാഹനം പോകുന്നത് തനിക്കു എങ്ങനെ ഇത്ര വേഗത കിട്ടി എന്നയാൾ ഓർക്കാതെയിരുന്നില്ല.
പോകുന്ന വഴിയിൽ മാസ്ക് ഇല്ലാതെ ഒരു കുട്ടി അയാൾ സൂക്ഷിച്ചു നോക്കി അപ്പോഴാണ് അയാൾ ശരിക്കും ആ കുട്ടിയെ കണ്ടത് കട്ടികൂടിയ ചെതുമ്പലുകൾ പോലത്തെ തൊലി,നിറയെ രോമങ്ങൾ,നീണ്ടു വളഞ്ഞ മൂക്ക്,വലിയചെവി,ഉന്തിയ കണ്ണുകൾ,ഈ പ്രകൃതിയോട് പടവെട്ടിനിൽക്കാൻ സ്വയമേ ഉണ്ടായ..രൂപമാറ്റം...
ഒരു ഭയം അരിച്ചിറങ്ങി ഉടലിലൂടെ ആ കുട്ടി കരയുന്നു ..കണ്ണുനീർ ഇല്ല പകരം ഉപ്പ്പൊടി പോലെ എന്തോ പൊടിഞ്ഞിറങ്ങുന്നു...ഭീതി ആയി അയാൾക്ക്‌....
മൊത്തം കെട്ടിടങ്ങൾ..ഒരിഞ്ചു സ്ഥലം ഇല്ല..റെയിൽപാത പോലത്തെ ഒരു സ്ഥലത്ത് കൂടി പാഞ്ഞു പോകുന്ന വാഹങ്ങൾ..
അന്തരീക്ഷം മൊത്തം പുകമയം.ആളുകളുടെ രൂപം തന്നെ മാറിപ്പോയിരിക്കുന്നു.
ഭീതി കൂടിക്കൂടി വന്നു അയാൾക്ക്‌
മരങ്ങൾ ഒന്നും ഇല്ല ..വെള്ളം കൃത്രിമമായി നിർമ്മിക്കുന്നു.
അപ്പോൾ കറന്റോ..
അയാൾ ചുറ്റും നോക്കി ഫാക്ടറികൾ പോലെ അണുനിലയങ്ങൾ. വൈദ്യുതിക്ക് വേണ്ടി ..
അപ്പോൾ ഇതാണ് മാസ്ക് ഉപയോഗിക്കുന്നത് പിന്നെ ശ്വാസത്തിനും. ഇപ്പോ അയാൾക്ക് ഏകദേശം ഒരു രൂപരേഖ കിട്ടിത്തുടങ്ങി. ചൂടുകൊണ്ടു വാഹനം പോകുന്ന ഇരുമ്പു പാളങ്ങൾ ചുവന്നു തുടുത്തിരിക്കുന്നു.ഇടയ്ക്കിടയ്ക്ക് ചില്ലുകൂട്ടിനുള്ളിൽ വെള്ളം ഉണ്ടാക്കുന്ന സ്ഥലങ്ങൾ, വായു വിൽക്കുന്ന സ്ഥലങ്ങൾ ഇവയൊക്കെ കാണുന്നുണ്ട്.
വാഹനം നിർത്തി കുട്ടി ഇറങ്ങി. വലിയ കെട്ടിടത്തിന് അകത്തേക്ക് നടന്നു അയാളും പിറകെ പോയി അയാളെ ആരും നോക്കുന്നില്ല എന്നത് അയാളിൽ കൂടുതൽ ഭീതിയുളവാക്കി. മുറിക്കുള്ളിൽ കയറിയതും...തണുപ്പ് അനുഭവപ്പെട്ടു
കുട്ടി മാസ്ക് ഊരി വച്ചു ..നേരത്തെ കണ്ട കുട്ടിയുടേത് പോലെ തന്നെ അവയവങ്ങൾ എല്ലാം..കുറച്ചു തുടിപ്പുണ്ടായിരുന്നു...മാറ്റമെന്നു പറയാൻ.....
കയ്യിലിരുന്ന യന്ത്രം രണ്ടു ബാഗുകളിലേക്കും ചെറിയ രണ്ടു പൈപ്പുകളുമായി ബന്ധിച്ചു. കുറച്ചു വെള്ളം ഉണ്ടാക്കി അത് ഭദ്രമായി അടച്ചു..രണ്ടു ചെറിയ ഗുളികയും ആ വെള്ളവും കുടിച്ചു. വലിയ സ്‌ക്രീനിൽ പാഠഭാഗങ്ങൾ നിരന്നു കയ്യിലുള്ള കൊച്ചു യന്ത്രത്തിൽ അവൻ എല്ലാം പകർത്താൻ തുടങ്ങി.
ഇനി നിന്നിട്ട് കാര്യമില്ല. അയാൾ അവിടെ നിന്നും ഇറങ്ങി, പുറത്തേക്ക്.
വെള്ളം ഉള്ള സ്ഥലം ഒക്കെ എവിടെ..?
മരങ്ങൾ എവിടെ...?
ഒന്നുമില്ല ചിന്തകൾക്കുമേൽ ചിന്തകൾ വന്നു പൊതിഞ്ഞുകൊണ്ടിരുന്നു... പെട്ടെന്ന് ഭയങ്കര ശബ്ദത്തോടെ രണ്ടു വാഹങ്ങൾ ശക്തിയായി കൂട്ടിട്ടിടിച്ചു.
ഭയാനകമായ ശബ്ദത്തിൽ ഞെട്ടി അയാൾ തെറിച്ചു വീണു...ഞെട്ടിയെഴുന്നേറ്റപ്പോൾ ചുറ്റിനും ഭാര്യയും മകനും എന്ത് പറ്റി എന്ന ചോദ്യത്തിന് അയാൾക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല....ഒന്നും മനസ്സിലായില്ല അയാൾക്കു.... താൻ കണ്ടത് സ്വപ്നമായിരുന്നോ..
" ചേട്ടാ ദേ മരം വെട്ടാൻ ആളുകൾ വന്നു നിൽക്കുന്നു.."
അയാൾ കുറച്ചു നേരം പകച്ചിരുന്നു....
പാഴാക്കിക്കളയുന്ന ജലം,സ്വാർഥതയ്ക്കു വേണ്ടി മുറിച്ചു മാറ്റുന്ന മരങ്ങൾ,അനാവശ്യമായി അവശിഷ്ടങ്ങൾ കൊണ്ടുതള്ളുന്ന പുഴ,ഒരേ സ്ഥലത്തായിട്ടും രണ്ടു വണ്ടികളിൽ പോകുന്ന അയാളും മകനും .....ഒരുപാട് ചിന്തകൾ മനസ്സിലൂടെ പാഞ്ഞു പോയി..എന്തിനു ഇതൊക്കെ...കണ്ട സ്വപ്നത്തെ കുറിച്ചോർത്തു...
പെട്ടെന്ന് , അയാൾ സ്ഥലകാല ബോധം വന്നപോലെ പുറത്തേക്കിറങ്ങി.
രണ്ടു മൂന്നു പേർ മഴു ,കയർ,ഒക്കെ ആയി വന്നിരിക്കുന്നു . താൻ ഇന്നലെ പറഞ്ഞതായിരുന്നു മരമൊക്കെ വെട്ടി അവിടെ പുതിയ കെട്ടിടം വയ്ക്കണമെന്നു.
പണിക്കാരുടെ അടുത്തേക്ക് ചെന്നു അയാൾ " ചേട്ടാ ഇനി മരം മുറിക്കണ്ട. ഈ വീട് തന്നെ കൂടുതൽ ആണ് ഞങ്ങൾക്ക്.പിന്നെ നിങ്ങൾ വന്ന സ്ഥിതിക്ക്, കുറച്ചു മരത്തൈകൾ നട്ടു പിടിപ്പിച്ചോളൂ..."
പണിക്കാർ മുഖത്തോട് മുഖം നോക്കി നിൽക്കെ അയാൾ അകത്തേക്ക് പോയി...... വേഗം ഓഫീസിൽ പോകാൻ തയ്യാറായി വന്നു. മകൻ കോളേജിൽ പോകാനായി ബൈക്കിൽ കയറുന്നു. ഉടൻ അയാൾ പറഞ്ഞു
ഞാൻ വണ്ടിയെടുക്കുന്നില്ല നമുക്കൊരുമിച്ചു പോകാം വെറുതെ മലിനീകരണം ഉണ്ടാക്കുന്നത്,ഏതായാലും ഒരേ സ്ഥലത്തേക്കല്ലേ പിന്നെന്തിനാ....
അയാൾ പുറത്തേക്കു ഇറങ്ങി പകച്ചു നിൽക്കുന്ന ഭാര്യയെയും മകനെയും.അയാൾ കണ്ടില്ല. പകരം നാളെയെക്കുറിച്ചു ഭീതിപ്പെടുത്തുന്ന സ്വപ്‌നമായിരുന്നു..അയാളുടെ മനസ്സിൽ...
#കുവ
××××××××××××××××××××××××××××××
#തെറ്റുകൾ തിരുത്തി സഹായിച്ച ബാദൂ,ജിയോ ഭായി അദ്ദേഹത്തിന്റെ സുഹൃത്ത് സൽമാൻ നീതു ,എന്നിവർക്ക് #നന്ദി.........

By: SubhashM

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot